കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന് തിരിച്ചെത്താന്‍ നാല് മാസം കൂടി

06:00pm 26/04/2016 ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ അനാരോഗ്യത്തിന്റെ പേരില്‍ ഇറ്റലിയിലേക്കു പോയ പ്രതി ലത്തോറെ മാര്‍സി മിലാനോക്ക് ഇന്ത്യയില്‍ തിരിച്ചത്തൊന്‍ സുപ്രീംകോടതി സെപ്റ്റംബര്‍ 30 വരെ സാവകാശം അനുവദിച്ചു. അതേസമയം, ഇക്കാലയളവിനുള്ളില്‍ ലത്തോറെ തിരിച്ചെത്തുമെന്ന ഉറപ്പ് എഴുതി നല്‍കാന്‍ കോടതി ഇറ്റലിയോട് നിര്‍ദേശിച്ചു. ലത്തോറയെ സ്വന്തംരാജ്യത്ത് ഒരു വര്‍ഷം താമസിപ്പിക്കണമെന്ന ഇറ്റലിയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. കടല്‍ക്കൊല കേസ് വിചാരണ നടത്താന്‍ ഇന്ത്യക്കാണ് അധികാരമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. കേസ് ഇനി സെപ്റ്റംബര്‍ 20ന് കോടതി വീണ്ടും Read more about കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന് തിരിച്ചെത്താന്‍ നാല് മാസം കൂടി[…]

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

08:57am 26/4/2016 ന്യുഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു., നെഞ്ചുവേദനയെ തുടര്‍ന്ന്‌ തിങ്കളാഴ്‌ച്ച വൈകിട്ട്‌ അഞ്ചുമണിയോടെയാണ്‌ സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലാണ്‌ ( എയിംസ്‌ ) സുഷമയെ പ്രവേശിപ്പിച്ചിരിക്കുന്നത്‌. സുഷമ സ്വരാജിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എയിംസ്‌ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്‌. സുഷമ 20 വര്‍ഷമായി പ്രമേഹ രോഗബാധിതയാണ്‌. നിലവില്‍ എയിംസിലെ ഹൃദ്രോഗവിദഗ്‌ധരുടെ നിരീക്ഷണത്തിലാണ്‌ മന്ത്രി. ഇന്ത്യയിലെത്തിയ പാകിസ്‌താന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്താനിരിക്കെയാണ്‌ Read more about വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു[…]

ജെ.എന്‍.യു: ഉമര്‍ ഖാലിദിന് സസ്‌പെന്‍ഷന്‍, കനയ്യക്ക് 10000 രൂപ പിഴ

08:36am 25/04/2016 ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുമായി ജെ.എന്‍.യു. ഉമര്‍ഖാലിദിനെ ഒരു സെമസ്റ്ററില്‍ നിന്ന് നീക്കം ചെയ്യുകയും 20,000രൂപ പിഴയും ചുമത്തി. വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനും 10,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇവരെ കൂടാതെ മുജീബ് ഗാട്ടൂ, അനിബര്‍ ഭട്ടാചാര്യ എന്നിവരടക്കം 14 പേര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലേക്ക് ക്യാമ്പസില്‍നിന്നു പുറത്താക്കി. അശുതോഷിന് ജെ.എന്‍.യു. ഹോസ്റ്റലില്‍ ഒരു വര്‍ഷത്തേക്ക് വിലക്കും Read more about ജെ.എന്‍.യു: ഉമര്‍ ഖാലിദിന് സസ്‌പെന്‍ഷന്‍, കനയ്യക്ക് 10000 രൂപ പിഴ[…]

മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ നടപടികള്‍ നീങ്ങുന്നു

08:31am 26/04/2016 ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍നിന്നെടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ ലണ്ടനിലേക്ക് വെട്ടിച്ചുകടന്ന വ്യവസായി വിജയ് മല്യയുടെ എം.പി സ്ഥാനം തെറിക്കുന്നു. മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ പാര്‍ലമെന്റിന്റെ സദാചാര സമിതി വൈകാതെ ശിപാര്‍ശ ചെയ്യും. ഇനി സാങ്കേതികമായ നടപടിക്രമം പൂര്‍ത്തിയാക്കിയാല്‍ മതി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം 13 പൊതുമേഖലാ ബാങ്കുകളെ മാത്രമല്ല, കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെയും കബളിപ്പിച്ച് മുങ്ങിയ മല്യയുടെ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം കേന്ദ്രം പിന്‍വലിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് പലവട്ടം ആവശ്യപ്പെട്ടിട്ടും Read more about മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ നടപടികള്‍ നീങ്ങുന്നു[…]

ഛഗന്‍ ഭുജ്ബല്‍: ; ഫോട്ടോ വൈറലാകുന്നു

05:40pm 25/04/2016 മുംബൈ: കള്ളപ്പണ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ ഛഗന്‍ ഭുജ്ബലിന്റെ ആശുപത്രി വാസത്തിന്റെ ഫോട്ടോ പുറത്ത്. അറസ്റ്റിലായി ആറാഴ്ച കഴിഞ്ഞ ശേഷം പുറത്തുവന്ന ഫോട്ടോയില്‍ ഭുജ്ബലിന് വളരയെധികം മാറ്റങ്ങള്‍ ദൃശ്യമാണ്. മുംബൈ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹം ഒരു വീല്‍ചെയറില്‍ ഇരിക്കുന്ന ഫോട്ടോയാണ് പുറത്ത് വന്നത്. വെളുത്ത താടിയും മുടിയും അടഞ്ഞ കണ്ണുകളും അലസമായ വസ്ത്രധാരണവും കാണിക്കുന്നതാണ് പുതിയ ഫോട്ടോ. നെഞ്ചു വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Read more about ഛഗന്‍ ഭുജ്ബല്‍: ; ഫോട്ടോ വൈറലാകുന്നു[…]

അഴിമതി തടയുന്നതില്‍ സോണിയാ ഗാന്ധിയെ മാതൃകയാക്കണമെന്ന്‌ മനേക ഗാന്ധി

02:07pm 25/4/2016 പിലിഭിത്ത്‌ : അഴിമതി തടയുന്നതില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെ മാതൃതയാക്കണമെന്ന്‌ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി. ഭര്‍തൃസഹോദരന്റെ ഭാര്യകൂടിയായ സോണിയയുടെ മാതൃകാപരമായ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ്‌ മനേക ഇക്കാര്യം വ്യക്‌തമാക്കിയത്‌. തന്റെ പേര്‌ ദുരുപയോഗം ചെയ്‌ത ബന്ധുവിനെ സോണിയ കൈകാര്യം ചെയ്‌ത രീതി എടുത്ത്‌ പറഞ്ഞുകൊണ്ടാണ്‌ സ്വന്തം ലോകസഭാ മണ്ഡലമായ പിലിഭിത്തിയില്‍ ചേര്‍ന്ന വിജിലന്‍സ്‌ ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ മനേക സംസാരിച്ചത്‌. ഒരിക്കല്‍ സോണിയയുടെ ബന്ധു ഒരു കച്ചവട സ്‌ഥാപനം തുടങ്ങുകയും സോണിയയുടെ പേരു പറഞ്ഞ്‌ Read more about അഴിമതി തടയുന്നതില്‍ സോണിയാ ഗാന്ധിയെ മാതൃകയാക്കണമെന്ന്‌ മനേക ഗാന്ധി[…]

ഡല്‍ഹിയില്‍ സുഭാഷ് പ്‌ളെയ്‌സില്‍ വന്‍ തീപിടിത്തം

08:15 അങ 25/04/2016 ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ നേതാജി സുഭാഷ് പ്‌ളെയ്‌സില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച വൈകീട്ട് 4.30ഓടെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പേള്‍സ് ബിസിനസ് പാര്‍ക്ക് ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. ഞായറാഴ്ച ഓഫിസുകളിലേറെയും അവധിയായതിനാല്‍ വന്‍ ദുരന്തമൊഴിവായി. കെട്ടിടത്തിനു ചുവടെ പാര്‍ക് ചെയ്തിരുന്ന കാറുകള്‍ സുരക്ഷിതമായി മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം. ഓഫിസ് സമുച്ചയത്തിലായിരുന്നു തീപിടിത്തം. 25ഓളം ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തത്തെി. കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. കെട്ടിടത്തിലെ അഗ്‌നിശമന യന്ത്രം പ്രവര്‍ത്തന സജ്ജമായിരുന്നില്‌ളെന്ന് Read more about ഡല്‍ഹിയില്‍ സുഭാഷ് പ്‌ളെയ്‌സില്‍ വന്‍ തീപിടിത്തം[…]

മലയാളി എന്‍ജിനീയര്‍ സൗത് ആഫ്രിക്കയില്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ മരിച്ചു

08:40am 25/04/2016 പുനലൂര്‍: മലയാളി എന്‍ജിനീയര്‍ സൗത് ആഫ്രിക്കയില്‍ കൊള്ളസംഘത്തിന്റെ ആക്രമണത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പുനലൂര്‍ തൊളിക്കോട് മുളന്തടം പാര്‍വതി കോട്ടേജില്‍ റിട്ട.ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ എന്‍. ശശിയാണ് (64) മരിച്ചത്. സര്‍വിസില്‍നിന്ന് വിരമിച്ച ശേഷം ദക്ഷിണാഫ്രിക്കയിലെ മുസാമ്പിയില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ അധീനതയിലെ വാസ്‌കോപ് എന്ന കമ്പനിയുടെ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊച്ചി ആസ്ഥാനമായുള്ള കമ്പനിയാണിത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ശശി ഉള്‍പ്പടെ നാലുപേരെ താമസസ്ഥലത്ത് പൂട്ടിയിട്ട ശേഷം കവര്‍ച്ച സംഘം ആക്രമണം നടത്തിയതെന്നാണ് ബന്ധുക്കള്‍ക്ക് Read more about മലയാളി എന്‍ജിനീയര്‍ സൗത് ആഫ്രിക്കയില്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ മരിച്ചു[…]

അലിഗഢ് സര്‍വകലാശാലയില്‍ സംഘര്‍ഷം; വിദ്യാര്‍ഥി കൊല്ലപ്പെട്ടു

01:05pm 24/04/2016 അലിഗഡ് (ഉത്തര്‍പ്രദേശ്): അലിഗഢ് മുസ്!ലിം സര്‍വകലാശാലയില്‍ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം. ശനിയാഴ്ച വൈകുന്നേരമാണ് സംഘര്‍ഷം ആരംഭിച്ചത്. സര്‍വകലാശാല പ്രോക്ടറുടെ ഓഫീസിനും വാഹനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ തീയിട്ടു. സംഭവ സ്ഥലത്ത് ഫയര്‍എഞ്ചിനുകളും കുടുതല്‍ പൊലീസും എത്തി. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല.

ഇന്ത്യക്കാര്‍ക്ക് എതിരെ പരിഹാസവുമായി ട്രംപ്

08:18am 24/04/2016 വാഷിങ്ടണ്‍: പുറംകരാര്‍ തൊഴിലുകള്‍ക്കെതിരെ തന്റെ നിലപാട് ആവര്‍ത്തിക്കുന്നതിനിടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി യു.എസ് റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. കാള്‍ സെന്ററുകളില്‍ ജോലിചെയ്യുന്നവരുടെ ഭാഷയുടെ നിലവാരത്തെയാണ് ട്രംപ് പരിഹസിച്ചത്. പ്രചാരണ പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട സംശയം അന്വേഷിക്കാന്‍ വിളിച്ചപ്പോള്‍ ഇന്ത്യക്കാരനായ കാള്‍ സെന്റര്‍ ജീവനക്കാരനോട് എവിടത്തുകാരനാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇന്ത്യയില്‍നിന്നാണെന്ന് എന്നതിനുപകരം ഞങ്ങള്‍ ഇന്ത്യയില്‍നിന്നാണെന്നായിരുന്നത്രേ മറുപടി. വളരെ നന്നായെന്ന് പറഞ്ഞ് സംഭാഷണം നിര്‍ത്തിയെന്ന് പറഞ്ഞ ട്രംപ് ഇന്ത്യ മഹത്തായ രാജ്യമാണെന്നും, Read more about ഇന്ത്യക്കാര്‍ക്ക് എതിരെ പരിഹാസവുമായി ട്രംപ്[…]