ഇന്ത്യയുടെ നിയമാധികാരത്തെ ഇറ്റലിയുടെ കോടതി വെല്ലുവിളിക്കുന്നു -ജെയ്റ്റ്‌ലി

04:40pm 03/05/2016 ന്യൂഡല്‍ഹി: ഇന്ത്യയുടെ നിയമാധികാരത്തെ ഇറ്റലിയുടെ കോടതി വെല്ലുവിളിക്കുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കടല്‍ക്കൊല കേസില്‍ ഇന്ത്യയില്‍ തടവിലുള്ള ഇറ്റാലിയന്‍ നാവികനെ ഇന്ത്യ മോചിപ്പിക്കണമെന്നും നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും യു.എന്‍ മധ്യസ്ഥ കോടതി വിധിച്ചതിന് പിന്നാലെയാണ് വിമര്‍ശവുമായി ധനമന്ത്രി രംഗത്തെത്തിയത്. നാലു വര്‍ഷമായി ഡല്‍ഹിയില്‍ തടവിലുള്ള സാല്‍വതോര്‍ ഗിറോണിനെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് പ്രാഥമിക വിധിയിലാണ് ഐക്യരാഷ്ട്ര സഭയുടെ ഹേഗിലെ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ വ്യക്തമാക്കിയത്. സാല്‍വതോര്‍ ഗിറോണ്‍, ലത്തോറെ മാര്‍സി മിലാനോ എന്നിവര്‍ക്കെതിരായ Read more about ഇന്ത്യയുടെ നിയമാധികാരത്തെ ഇറ്റലിയുടെ കോടതി വെല്ലുവിളിക്കുന്നു -ജെയ്റ്റ്‌ലി[…]

ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിക്കൂടെയെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി

04:25PM 03/05/2016 ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിക്കൂടെയെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി. ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ആരാഞ്ഞത്. ഹരജിയില്‍ വാദം കേള്‍ക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി നേരത്തെ തടഞ്ഞിരുന്നു. ഹരീഷ് റാവത്ത് സര്‍ക്കാറിനോട് ഏപ്രില്‍ 29 ന് വിശ്വാസവോട്ട് തേടാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി അന്തിമ വിധി Read more about ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിക്കൂടെയെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി[…]

ഐഎസിലെ കമാന്‍ഡര്‍ സിദ്ധാര്‍ഥ്‌ ധര്‍ ഇന്ത്യന്‍ വംശജന്‍

04:20pm 3/5/2016 ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ബ്രട്ടീഷ്‌ പൗരന്‍ സിദ്ധാര്‍ഥ്‌ ധര്‍ ഐഎസ്‌ മുതിര്‍ന്ന കമാന്‍ഡറെന്ന്‌ റിപ്പോര്‍ട്ട്‌. ഐഎസ്‌ ഭീകരര്‍ തട്ടികൊണ്ടു പോയ നിഹാദ്‌ ബറക്കാത്‌ എന്ന യസീദി ബാലിക ഭീകരരുടെ പിടിയില്‍ നിന്ന്‌ രക്ഷപെട്ടിരുന്നു. ബാലികയുടെ മൊഴിയില്‍ നിന്നാണ്‌ കുട്ടിയെ തട്ടികൊണ്ട്‌ പോയതും അടിമയായി വച്ചെതെന്നും സിദ്ധാര്‍ഥ്‌ ധര്‍ ആണെന്ന്‌ വെളിപ്പെട്ടത്‌. ഒരു ബ്രിട്ടീഷ്‌ ചാനലിനു ബാലിക നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടി സിദ്ധാര്‍ഥിന്റെ ഫോട്ടോ തിരിച്ചറിഞ്ഞതാണ്‌ വഴിത്തിരിവായിരിക്കുന്നത്‌. എന്നാല്‍ ബാലികയുടെ മൊഴി മാത്രമാണ്‌ സിദ്ധാര്‍ഥിനെതിരെയുള്ള തെളിവെന്നും Read more about ഐഎസിലെ കമാന്‍ഡര്‍ സിദ്ധാര്‍ഥ്‌ ധര്‍ ഇന്ത്യന്‍ വംശജന്‍[…]

മോദി പ്രചാരണത്തിന് എത്തും

11:09 AM 03/05/2016 തിരുവനന്തപുരം: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രധാനമന്ത്രി ഈമാസം ആറിന് സംസ്ഥാനത്ത് എത്തും. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷാ അഞ്ചിനും എത്തും. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, വെങ്കയ്യ നായിഡു, സ്മൃതി ഇറാനി എന്നിവരും പ്രചാരണത്തിന് എത്തും. മോദിയുടെ പരിപാടിയുടെ പൂര്‍ണവിവരങ്ങള്‍ തീരുമാനിച്ചിട്ടില്ല. ഈമാസം ആറിന് പാലക്കാട്ട് ഉച്ചക്ക് രണ്ടിനാണ് മോദിയുടെ ആദ്യപ്രചാരണയോഗം. എട്ടാം തീയതി തിരുവനന്തപുരത്ത് വൈകീട്ട് ആറിനും 12ാം തീയതി കാസര്‍കോട്ട് ഉച്ചക്ക് രണ്ടിനും ആലപ്പുഴ കുട്ടനാട്ടിലെ എടത്വയില്‍ അന്ന് വൈകീട്ട് നാലിനും Read more about മോദി പ്രചാരണത്തിന് എത്തും[…]

പാചകവാതക സിലിണ്ടറിന്‌ 18 രൂപ കൂട്ടി

11:06am 3/5/2016 ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടര്‍ വില കൂട്ടാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനം. മണ്ണെണ്ണ വിലയിലും വര്‍ധനയുണ്ട്‌. ഗാര്‍ഹിക സിലിണ്ടറിന്‌ 18 രൂപയാണു കൂട്ടിയത്‌. വാണിജ്യ ആവശ്യങ്ങള്‍ക്കു നല്‍കുന്ന സിലിണ്ടറിന്‌ 20 രൂപയുടെ വര്‍ധനയുണ്ട്‌. സബ്‌സിഡിയുള്ള സിലിണ്ടറിന്‌ ഡല്‍ഹിയില്‍ 527.50 രൂപയാണു വില. സബ്‌സിഡിയുള്ള മണ്ണെണ്ണയ്‌ക്കു ലിറ്ററിനു മൂന്ന്‌ രൂപയാണു കൂട്ടിയത്‌. ഒരു ലിറ്റര്‍ മണ്ണെണ്ണയ്‌ക്കു ഡല്‍ഹിയില്‍ 49.1 രൂപയായി. വിമാന ഇന്ധന വിലയില്‍ 1.5 ശതമാനത്തിന്റെ വര്‍ധന വരുത്തി

ബംഗാളില്‍ ബോംബ് പൊട്ടിത്തെറിച്ച് നാലു മരണം

05:30pm 02/05/2016 മാള്‍ഡ: പശ്ചിമ ബംഗാളില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് നാലു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. അര്‍ധരാത്രിക്ക് ശേഷം മാള്‍ഡ ജില്ലയിലെ ജ്വാന്‍പുരിലായിരുന്നു സംഭവം. നാലു പേരും സംഭവ സ്ഥലത്ത് വെച്ചാണ് മരിച്ചത്. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗിയാഷു ഷെയ്കിന്റെ വീട്ടിലാണ് അനധികൃത ബോംബ് നിര്‍മാണം നടന്നതെന്ന് എസ്.പി അറിയിച്ചു. പരിക്കേറ്റവരെ മാള്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വന്‍ പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് Read more about ബംഗാളില്‍ ബോംബ് പൊട്ടിത്തെറിച്ച് നാലു മരണം[…]

യു.പിയില്‍ ഒരു വര്‍ഷം മുന്‍പേ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്

05:22pm 2/5/2016 ന്യുഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധിയെയോ രാഹുല്‍ ഗാന്ധിയെയോ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് വേണ്ടിയും ബീഹാറില്‍ നിതീഷ് കുമാറിന് വേണ്ടിയും തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോറാണ് യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രം മെനയുന്നത്. പ്രശാന്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രിയങ്കയെയോ രാഹുലിനെയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. പ്രിയങ്കയും രാഹുലും ഇക്കാര്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതിച്ചില്ലെങ്കില്‍ ബ്രാഹ്മണ Read more about യു.പിയില്‍ ഒരു വര്‍ഷം മുന്‍പേ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്[…]

ഫൈസാബാദ് എക്സ്പ്രസ് പാളംതെറ്റി; 50ഒാളം പേർക്ക് പരിക്ക്

11:29am 02/05/2016 ന്യൂഡൽഹി: ഡൽഹി-ഫൈസാബാദ് എക്സ്പ്രസ് പാളം തെറ്റി. 50ഒാളം പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ ഒരു മണിയോടെ ഉത്തർപ്രദേശിലെ ഹാപുരിലായിരുന്നു അപകടം. എക്സ് പ്രസിന്‍റെ നാല് എ.സി കോച്ചുകളും രണ്ട് സ്ലീപ്പർ കോച്ചുകളും അടക്കം ഏഴ് കോച്ചുകളാണ് പാളം തെറ്റിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റവരെ ബസുകളിൽ മീററ്റ്, ഗാസിയാബാദ്, ഹാപുർ എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ചു. മെഡിക്കൽ, രക്ഷാസംഘങ്ങളെ സ്ഥലത്ത് എത്തിയതായി വടക്കൻ റെയിൽവേ വക്താവ് നീരജ് ശർമ അറി‍യിച്ചു. കൂടാതെ റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും സംഭവ Read more about ഫൈസാബാദ് എക്സ്പ്രസ് പാളംതെറ്റി; 50ഒാളം പേർക്ക് പരിക്ക്[…]

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഇന്ന് വിലയിരുത്തും

10:46am 02/05/2016 തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഇന്ന് വിലയിരുത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഡോ. നസീം സെയ്ദിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ മാജി ഒരുക്കങ്ങള്‍ വിശദീകരിക്കും. തെരഞ്ഞെടുപ്പ് കമീഷണര്‍മാരായ ഓം പ്രകാശ് റാവത്ത്, എ.കെ ജ്യോതി എന്നിവരും ഇലക്ഷന്‍ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ ആറംഗ സംഘവും യോഗത്തില്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറും സംഘവും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. Read more about തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഇന്ന് വിലയിരുത്തും[…]

ഹേമാ മാലിനി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

01:00pm. 01/5/2016 ന്യൂഡല്‍ഹി: ബോളിവുഡ്‌ നടിയും എംപിയുമായ ഹേമാ മാലിനി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ നിന്ന്‌ പരുക്കുകളില്ലാതെ ഹേമാ മാലിന രക്ഷപെട്ടു. ഹേമാ മാലിന സഞ്ചരിച്ചിരുന്ന കാറില്‍ അകമ്പടി വാഹനം ഇടിക്കുകയായിരുന്നു. ശനിയാഴ്‌ച ആഗ്ര ദില്ലി ദേശീയപാതയിലായിരുന്നു സംഭവം. മുന്നില്‍ പോകുകയായിരുന്ന കാര്‍ പെട്ടെന്ന്‌ ബ്രേക്ക്‌ ചെയ്‌തതാണ്‌ അപകടത്തിനു കാരണമായത്‌. ദീന്‍ ദയാല്‍ ഉപാധ്യായ വെറ്റനറി സര്‍വകലാശാലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഹേമാ മാലിനി. കഴിഞ്ഞ ജൂണില്‍ ഹേമമാലിനിയുടെ കാര്‍ മറ്റൊരു കാറിലിടിച്ച്‌ നാല്‌ Read more about ഹേമാ മാലിനി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു[…]