കാലവര്‍ഷം അനുകൂലമായാല്‍ വളര്‍ച്ചാ നിരക്ക് ശക്തിപ്പെടുമെന്നു അരുണ്‍ ജെയ്റ്റ്‌ലി

4.53 PM 15-04-2016 വരുന്ന കാലവര്‍ഷം അനുകൂലമായാല്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ശക്തിപ്പെടുമെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്ത് ഇക്കുറി അധിക മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനമെന്നും അദ്ദേഹം പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ചയാണു രാജ്യം പ്രതീക്ഷിക്കുന്നത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ(ഐഎംഎഫ്) കണക്കുകൂട്ടലും ഇതു ശരിവയ്ക്കുന്നു. ഇതിനു പിന്നാലെയാണ് ഇക്കൊല്ലം അധിക മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനം വരുന്നത്. രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണു മണ്‍സൂണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎംഎഫ് Read more about കാലവര്‍ഷം അനുകൂലമായാല്‍ വളര്‍ച്ചാ നിരക്ക് ശക്തിപ്പെടുമെന്നു അരുണ്‍ ജെയ്റ്റ്‌ലി[…]

ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഗതാഗത നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം വിജയം

12.43 PM 15-04-2016 വായു മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഗതാഗത നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം വിജയം. ഇന്നു മുതല്‍ ഈ മാസം 30 വരെയാണ് രണ്ടാം ഘട്ട വാഹന നിയന്ത്രണം. ജനുവരി ഒന്നു മുതല്‍ പതിനഞ്ച് ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ഒറ്റ, ഇരട്ട അക്ക വാഹനങ്ങളുടെ നിയന്ത്രണം വിജയമായതിനുപിന്നാലെയാണ് ഇന്ന് രണ്ടാം ഘട്ടത്തിന് അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. ഗതാഗത നിയന്ത്രണം വിജയമാക്കാന്‍ ആം ആദ്മി പാര്‍ട്ടി 2,000 ട്രാഫിക് ഉദ്യോഗസ്ഥരെയും, 580 Read more about ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഗതാഗത നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം വിജയം[…]

ഇന്ന് അംബേദ്കര്‍ ജയന്തി ഐക്യരാഷ്ട്ര സഭയും അനുസ്മരിക്കുന്നു

09:35am 14/04/2016 ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ 125ാം ജന്മവാര്‍ഷികം ഇന്ന്. മഹാനായ പ്രതിഭക്ക് ഇന്ത്യന്‍ മണ്ണ് ജന്മം നല്‍കിയിട്ട് ഒന്നേകാല്‍ നൂറ്റാണ്ട് തികയുന്നതു പ്രമാണിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതിനു പുറമെ, ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തും അംബേദ്കറെ അനുസ്മരിക്കുന്ന പരിപാടി നടക്കും. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം കാര്യാലയം, ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ ഹൊറൈസണ്‍, കല്‍പനാ സരോജ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് യു.എന്‍ ആസ്ഥാനത്തെ അനുസ്മരണ പരിപാടി. Read more about ഇന്ന് അംബേദ്കര്‍ ജയന്തി ഐക്യരാഷ്ട്ര സഭയും അനുസ്മരിക്കുന്നു[…]

സുപ്രീംകോടതി വിമര്‍ശത്തെ തുടര്‍ന്ന് അഭിഭാഷക ‘നവ ഹരിജന്‍’ പരാമര്‍ശം പിന്‍വലിച്ചു

09:33am 14/04/2016 ന്യൂഡല്‍ഹി: ശബരിമല കേസില്‍ വാദത്തിനിടെ പ്രമുഖ അഭിഭാഷക കാമിനി ജയ്‌സ്വാള്‍ നടത്തിയ പരാമര്‍ശം സുപ്രീംകോടതിയെ ചൊടിപ്പിച്ചു. ഇതേതുടര്‍ന്ന് പരാമര്‍ശം കാമിനി പിന്‍വലിച്ചു. സമൂഹത്തില്‍ സമത്വം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീ ‘നവ ഹരിജന്‍’ ആയി മാറിയിരിക്കുകയാണെന്ന പരാമര്‍ശമാണ് ജസ്റ്റിസ് വി. ഗോപാല ഗൗഡയുടെ രൂക്ഷവിമര്‍ശത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത്. ശബരിമല വിഷയത്തില്‍ തന്റെ സ്ത്രീപക്ഷ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനിടയിലാണ് അഡ്വ. കാമിനി ജയ്‌സ്വാളില്‍ നിന്ന് ദലിത് വിരുദ്ധമെന്ന് തോന്നിക്കുന്ന പരാമര്‍ശമുണ്ടായത്. നിയമമറിയുന്ന ഒരാള്‍ നടത്തേണ്ട പ്രയോഗമല്ല ഇതെന്ന് കാമിനി Read more about സുപ്രീംകോടതി വിമര്‍ശത്തെ തുടര്‍ന്ന് അഭിഭാഷക ‘നവ ഹരിജന്‍’ പരാമര്‍ശം പിന്‍വലിച്ചു[…]

മ്യാന്‍മറില്‍ ഭൂചലനത്തെ തുടര്‍ന്നു ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കുലുങ്ങി

09:30am 14/04/2016 ന്യൂഡല്‍ഹി: മ്യാന്മറില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഡല്‍ഹി, മിസോറം, നാഗാലാന്‍ഡ് എന്നിവിടങ്ങളിലാണ് കുലുക്കമുണ്ടായത്. ഒഡിഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തിീസ്ഗഢ് എന്നിവിടങ്ങളിലും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതായി നാഷനല്‍ സെന്റര്‍ ഓഫ് സീസ്‌മോളജിയിലെ ഓപറേഷന്‍സ് മേധാവി ജെ.എല്‍. ഗൗതം പറഞ്ഞു. രാത്രി 7.25നാണ് ഭൗമോപരിതലത്തില്‍ നിന്ന് 134 കി.മീറ്റര്‍ താഴ്ചയില്‍ ചലനമുണ്ടായത്. മ്യാന്മറിലെ മാവ്‌ലൈഖില്‍ തെക്കുകിഴക്കന്‍ ഭാഗത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ Read more about മ്യാന്‍മറില്‍ ഭൂചലനത്തെ തുടര്‍ന്നു ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കുലുങ്ങി[…]

ബലാല്‍സംഗ ശ്രമം ചെറുക്കുന്നതിനിടെ എം.എല്‍.എയുടെ സഹോദരി കൊല്ലപ്പെട്ടു

02.25 PM 13-04-2016 ബീഹാറില്‍ ബലാല്‍സംഗ ശ്രമം ചെറുക്കുന്നതിനിടെ തലയ്ക്ക് അടിയേറ്റ് ആര്‍.ജെ.ഡി.എം.എല്‍.എയുടെ സഹോദരി കൊല്ലപ്പെട്ടു. ഭോജ്പൂര്‍ എം.എല്‍.എ സരോജ് യാദവിന്റെ ഏക സഹോദരി ശൈലി ദേവിയാണ് കൊല്ലപ്പെട്ടത്. ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിയേറ്റാണ് മരണം. ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് കിശോപൂര്‍ സ്വദേശിയായ ശൈലി ദേവിയെ ഓട്ടോറിക്ഷയില്‍ എത്തിയ അഞ്ചാംഗ സംഘം ഓട്ടോയിലേക്ക് വലിച്ചു കയറ്റി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് ചെറുത്തുനിന്ന ഈ 40കാരിയെ സംഘം ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിനു Read more about ബലാല്‍സംഗ ശ്രമം ചെറുക്കുന്നതിനിടെ എം.എല്‍.എയുടെ സഹോദരി കൊല്ലപ്പെട്ടു[…]

കാലവര്‍ഷം മികച്ചതാകുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം

12.45 AM 13-04-2016 ഇത്തവണ കാലവര്‍ഷം മികച്ചതാകുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ജൂണ്‍ ആദ്യവാരം തന്നെ കേരളത്തില്‍ മഴയെത്തും. വരള്‍ച്ചയില്‍ പൊറുതിമുട്ടുന്ന മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയുള്‍പ്പടെയുള്ള പ്രദേശങ്ങളിലും ഇത്തവണ നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. കൊടുംചൂടില്‍ പൊറുതിമുട്ടുന്ന കേരളത്തിന് ആശ്വസിയ്ക്കാം. ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷമെത്തും. ഈ വര്‍ഷം സാമാന്യത്തിലധികം മഴ കിട്ടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. കഴിഞ്ഞ തവണ കാലവര്‍ഷത്തിന് എല്‍നിനോ വില്ലനായപ്പോള്‍ മഴ 88 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ എല്‍ നിനോയ്ക്ക് പകരമുള്ള ലാ നിന പ്രതിഭാസം Read more about കാലവര്‍ഷം മികച്ചതാകുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം[…]

മെട്രോ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു

12-04-2016 ഡല്‍ഹി മെട്രോ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് 12 ലക്ഷം രൂപ കവര്‍ന്നു. ഡല്‍ഹി രാജേന്ദര്‍നഗര്‍ സ്റ്റേഷനിലാണു സംഭവം. അക്രമികള്‍ പുലര്‍ച്ചെ അഞ്ചരയോടെ മെട്രോ സ്റ്റേഷനുള്ളില്‍ കടന്നു എന്നാണു കരുതുന്നത്. ടിക്കറ്റ് കൗണ്ടര്‍ ലക്ഷ്യമാക്കിയാണ് ആക്രമികള്‍ എത്തിയതെന്നു കരുതുന്നു. പരിക്കേറ്റ മെട്രോ ജീവനക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തതായി മെട്രോ അധികൃതര്‍ അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് മെട്രോ സ്റ്റേഷനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

ജെ.എന്‍.യു; ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പുറത്താക്കിയേക്കും

06.05 PM 11-04-2016 രാജ്യദ്രോഹക്കുറ്റമാരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും കാമ്പസില്‍നിന്നു പുറത്താക്കിയേക്കും. ഫെബ്രുവരിയില്‍ ജെഎന്‍യു കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. എന്നാല്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെതിരായ നടപടി പിഴ ശിക്ഷയിലൊതുക്കാനും യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ശിപാര്‍ശ ചെയ്തു. 10000 രൂപ കനയ്യക്കു പിഴ ചുമത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു മുതല്‍ അഞ്ചു വര്‍ഷത്തെ കാലയളവിലാകും അനിര്‍ബനെയും ഉമര്‍ Read more about ജെ.എന്‍.യു; ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പുറത്താക്കിയേക്കും[…]

ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ വിമര്‍ശിച്ച് സ്വാമി സ്വരൂപാനന്ദ് സരസ്വതി

മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ വിമര്‍ശിച്ച് ദ്വാരകശാരദ പീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി. ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം ബലാത്സംഗം പോലെയുള്ള അതിക്രമങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് അവര്‍ക്കു നാശം ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാപ ഗ്രഹങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ് ശനി. ശനിയെ ആരാധിക്കുന്നത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുമെന്നും ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി പറഞ്ഞു. സ്വാമിയുടെ പ്രസ്തവനയെ വിമര്‍ശിച്ച് സ്ത്രീ സംഘടനകള്‍ രംഗത്തെത്തി. മഹാരാഷ്ട്രയിലെ പുതുവത്സരദിനത്തിലാണ് (ഗുഡി Read more about ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ വിമര്‍ശിച്ച് സ്വാമി സ്വരൂപാനന്ദ് സരസ്വതി[…]