മല്യയ്ക്കും സര്‍ക്കാരിന്റെ ഭൂമിദാനം; പാലക്കാട് 20 ഏക്കര്‍ പതിച്ചുനല്‍കി

02:08pm 20/4/2016 പാലക്കാട്: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂമി ലഭിച്ചവരില്‍ മദ്യരാജാവ് വിജയ് മല്യയും. പാലക്കാട് കഞ്ചിക്കോട്ടെ സര്‍ക്കാര്‍ വക ഭൂമിയാണ് മല്യയുടെ ഉടമസ്ഥതയിലുള്ള യു.ബി ഗ്രൂപ്പിന് നിസാര വിലയ്ക്ക് ലഭിച്ചത്. 20 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ പതിച്ചുനല്‍കിയത്. പാലക്കാട് പുതുശേരി വെസ്റ്റിലാണ് 2013ല്‍ ഭൂമി നല്‍കിയത്. സെന്റിന് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി 70,000 രൂപയ്ക്കാണ് നല്‍കിയത്. 14.03 കോടി രൂപയാണ് മല്യ ഇതിനു നല്‍കിയത്. വിവരാവകാശ രേഖപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഇതു സംബന്ധിച്ച Read more about മല്യയ്ക്കും സര്‍ക്കാരിന്റെ ഭൂമിദാനം; പാലക്കാട് 20 ഏക്കര്‍ പതിച്ചുനല്‍കി[…]

മകളെ മാനഭംഗം ചെയ്തവന്റെ കരങ്ങള്‍ പിതാവ് അറത്തു

02:06pm 20/04/2016 ബതിണ്ട: ഏഴ് മാസം പ്രായമായ മകളെ മാനഭംഗം ചെയ്ത കൗമാരക്കാരന്റെ ഇരുകൈകളും പിതാവ് ഛേദിച്ചു. 2014ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പഞ്ചാബിലെ കോട് ലി അബ് ലു ഗ്രാമത്തിലുള്ള 17കാരനായ പര്‍മീന്തര്‍ സിങിന്റെ കൈകളാണ് വെട്ടിമാറ്റപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ് . തന്റെ മകളെ മാനഭംഗപ്പെടുത്തിയ പര്‍മീന്തര്‍ സിങിനെ വിഷയം ഒത്തു തീര്‍പ്പാക്കാനെന്ന പേരില്‍ വിളിച്ച് കൊണ്ട് പോവുകയും ഒറ്റപ്പെട്ട സ്ഥലത്തത്തെിയപ്പോള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് തലയിലും ശരീരഭാഗത്തും അക്രമിക്കുകയും ഇരു കൈപ്പത്തികളും വെട്ടിമാറ്റുകയായിരുന്നെന്നുമാണ് Read more about മകളെ മാനഭംഗം ചെയ്തവന്റെ കരങ്ങള്‍ പിതാവ് അറത്തു[…]

ബംഗാള്‍ ഘടകത്തെ ന്യായീകരിച്ച് യെച്ചൂരി; കാരാട്ട് പ്രതികരിച്ചില്ല

06:47am 20/04/2016 ന്യൂഡല്‍ഹി: ബംഗാളില്‍ സി.പി.എംകോണ്‍ഗ്രസ് കൂട്ടുകെട്ട് തെരഞ്ഞെടുപ്പ് കാലത്തെ കാര്യം മാത്രമാണെന്നും ഇതുസംബന്ധിച്ച ആക്ഷേപങ്ങളുണ്ടെങ്കില്‍ അക്കാര്യം തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ചചെയ്യുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം, ബംഗാളിലെ കോണ്‍ഗ്രസ് കൂട്ടുകെട്ട് സംബന്ധിച്ച് പ്രതികരിക്കാന്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തയാറായില്ല. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും. കോണ്‍ഗ്രസ് സഖ്യത്തെ സീതാറാം യെച്ചൂരി പരോക്ഷമായി എതിര്‍ക്കുമ്പോള്‍ പ്രകാശ് കാരാട്ട് പക്ഷത്തിന് ശക്തമായ എതിര്‍പ്പുണ്ട്. കോണ്‍ഗ്രസ് സഖ്യത്തെച്ചൊല്ലി സി.പി.എം കേന്ദ്രനേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനുശേഷം ഉണ്ടായേക്കാവുന്ന Read more about ബംഗാള്‍ ഘടകത്തെ ന്യായീകരിച്ച് യെച്ചൂരി; കാരാട്ട് പ്രതികരിച്ചില്ല[…]

കാബൂളില്‍ യു.എസ് എംബസിക്കു നേരെ ചാവേറാക്രമണം: മരണം 28 ആയി

05:37pm 19/04/2016 കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ എംബസിക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥരടക്കം 327 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ആക്രമികള്‍ രാജ്യത്തെ പ്രധാന സുരക്ഷ ഏജന്‍സിയെയാണ് ലക്ഷ്യം വെച്ചിരുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പറഞ്ഞു. ആക്രമണം നടന്നതിന് തൊട്ടടുത്താണ് അഫ്ഗാനിലെ നാറ്റോ ദൗത്യ സേനയുടെ ആസ്ഥാനം. എന്നാല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും പരിക്കില്‌ളെന്ന കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. Read more about കാബൂളില്‍ യു.എസ് എംബസിക്കു നേരെ ചാവേറാക്രമണം: മരണം 28 ആയി[…]

മല്യയെ പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്റര്‍പോളിന്റെ സഹായം തേടിയേക്കും.

12:14pm 19/04/2016 ന്യൂഡല്‍ഹി: 9000കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട മദ്യ വ്യവസായിയും രാജ്യസഭ എം.പിയുമായ വിജയ് മല്യയെ പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്റര്‍പോളിന്റെ സഹായം തേടിയേക്കും. രാജ്യാതിര്‍ത്തിക്കു പുറത്തുള്ള വ്യക്തിയെ അന്വേഷണാത്മകമായി അറസ്റ്റ് ചെയ്യണമെങ്കില്‍ ഇയാള്‍ക്കെതിരെ അന്താരാഷ്ട്ര പൊലീസ് ആയ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് (ആര്‍.സി.എന്‍) ആവശ്യമാണ്. ഇ.ഡി നല്‍കിയ ഹരജി പരിഗണിച്ച് മുംബൈ കോടതി ഇന്നലെ മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സി.ബി.ഐ Read more about മല്യയെ പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്റര്‍പോളിന്റെ സഹായം തേടിയേക്കും.[…]

കോഹിനൂര്‍ രത്‌നം മോഷ്ടിച്ചതല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

05:59 18/4/2016 18/04/2016 ന്യൂഡല്‍ഹി: കോഹിനൂര്‍ രത്‌നം മോഷ്ടിച്ചതല്ലെന്നും രഞ്ജിത് സിങ് രാജാവ് ബ്രിട്ടീഷുകാര്‍ക്ക് സമ്മാനമായി നല്‍കിയതാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍. കോഹിനൂര്‍ രത്‌നം തിരിച്ചു കൊണ്ടുവരാന്‍ ബ്രിട്ടനിലെ ഹൈക്കമീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് സംഘടന ഫയല്‍ ചെയ്ത പൊതു താത്പര്യ ഹരജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രത്‌നം ഇന്ത്യയില്‍ തിരികെ കൊണ്ട് വരണമെന്ന ആര്‍.എസ്.എസിന്റെ നിലപാടിന് കടക വിരുദ്ധമായിരിക്കുകയാണ് കേന്ദ്രത്തിന്റ നിലപാട്. പാകിസ്താനും ബംഗ്‌ളാദേശും കേസില്‍ Read more about കോഹിനൂര്‍ രത്‌നം മോഷ്ടിച്ചതല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍[…]

കോടി രൂപയുടെ ആഡംബര കാര്‍ യദിയൂരപ്പ തിരികെനല്‍കി

11.55 PM 17-04-2016 കര്‍ണാടകയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉപയോഗിച്ച ഒരു കോടി രൂപയുടെ ആഡംബര കാര്‍ ബിജെപി നേതാവ് ബി.എസ്. യദിയൂരപ്പ തിരികെനല്‍കി. കഴിഞ്ഞ ദിവസം വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ യദിയൂരപ്പ ലാന്‍ഡ് ക്രൂയിസര്‍ കാറിലെത്തിയ നടപടി വിവാദമുയര്‍ത്തിയിരുന്നു. ഇതോടെയാണ് ഉടമയായ മുരുഗേഷ് ആര്‍. നിരാണിക്ക് കാര്‍ തിരിച്ചുനല്‍കിയത്. ബിജെപി അധ്യക്ഷനായി ചുമതലയേറ്റ നാളുകളിലാണ് യദിയൂരപ്പയ്ക്ക് കാര്‍ സമ്മാനമായി ലഭിച്ചത്. കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയായ യദിയൂരപ്പ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കാര്‍ വാടകക്ക് എടുത്തതാണെന്നും തിരിച്ചു Read more about കോടി രൂപയുടെ ആഡംബര കാര്‍ യദിയൂരപ്പ തിരികെനല്‍കി[…]

പെട്രോളിനും ഡീസലിനും വില കുറച്ചു

02.08 AM 16-04-2016 പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് 74 പൈസയും ഡീസലിന് ഒന്നര രൂപയുമാണ് കുറച്ചത്. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടായ കുറവാണ് വില കുറയ്ക്കാന്‍ കാരണം. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും. കഴിഞ്ഞമാസം വില പുനഃര്‍നിര്‍ണയിച്ചപ്പോള്‍ പെട്രോള്‍ ലീറ്ററിനു 3.07 രൂപയും ഡീസലിനു 1.90 രൂപയും കൂട്ടിയിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവും ഇന്ത്യന്‍ രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്കുമാണ് ഇന്ധന വില കുറയാന്‍ കാരണം.

ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകള്‍ മാറ്റണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം

01.42 AM 16-04-2016 ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകള്‍ മാറ്റണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയ പാത നിര്‍മാണ ഏജന്‍സികള്‍ക്കും മന്ത്രാലയം കൈമാറി. നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിവേഗ പാതകളിലെ സുഗമമായ യാത്രയ്ക്ക് സ്പീഡ് ബ്രേക്കറുകള്‍ തടസമാണെന്നു കണ്ടതിനെത്തുടര്‍ന്നാണുനടപടി. 2014 ലെ റോഡ് അപകട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. 4,726 ആളുകള്‍ റോഡിലെ ഹംമ്പുമൂലം മരണപ്പെട്ടതായി ഈ റിപ്പോര്‍ട്ട് പറയുന്നു. റോഡിലെ കുഴികളും സ്പീഡ് ബ്രേക്കറും Read more about ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകള്‍ മാറ്റണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം[…]

സിബിഐ സംഘത്തെ ആക്രമിച്ച അഞ്ചുപേര്‍ കൂടി കീഴടങ്ങി

01.29 AM 16-04-2016 തമിഴ്‌നാട്ടില്‍ സിബിഐ സംഘത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കൂടി കീഴടങ്ങി. കണ്ണന്‍, പാര്‍ഥസതി, നാഗേന്ദ്രകുമാര്‍, സുബ്രഹ്മണി, നാഗമുത്തു എന്നിവരാണ് വാടിപ്പട്ടി കോടതിയില്‍ കീഴടങ്ങിയത്. ഇവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ മുഖ്യപ്രതി അശോക്‌രാജ് ബുധനാഴ്ച ചെന്നൈ കോടതിയില്‍ കീഴടങ്ങിയിരുന്നു. കൂടാതെ, കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്രണ്ടന്റും ഉള്‍പ്പെടുന്നു. ഏപ്രില്‍ എട്ടിന് കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യവേയാണു സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് Read more about സിബിഐ സംഘത്തെ ആക്രമിച്ച അഞ്ചുപേര്‍ കൂടി കീഴടങ്ങി[…]