ദളിത് വിദ്യാര്‍ത്ഥി വിജയവാഡയില്‍ തൂങ്ങി മരിച്ചു

വിജയവാഡ: ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ജീവനൊടുക്കിയതിന്റെ വാര്‍ത്തകള്‍ കെട്ടടങ്ങുന്നതിന് മുമ്പ് മറ്റൊരു ദളിത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഹോസ്റ്റല്‍ മുറിയിലാണ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചത്. മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തില്‍ നിന്നും അറിഞ്ഞ വിവരം അനുസരിച്ച് എഞ്ചിനീയറിംഗ് പരീക്ഷയില്‍ ജയിക്കാനാവാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.

ഭീകരവാദത്തെ മതത്തില്‍ നിന്നും വേര്‍പ്പെടുത്തണം: സുഷമ സ്വരാജ്.

മനാമ : ഭീകരവാദത്തെ മതത്തില്‍ നിന്നും വേര്‍പ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭീകരവാദികള്‍ മതത്തിന്റെ പേര് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇതു ജനങ്ങളുടെ മതവിശ്വാസത്തെ ദോഷകരമായി ബാധിക്കും ഇന്ത്യ അറബ് ലീഗ് മന്ത്രിതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചിലര്‍ നിശബ്ദമായി ഭീകര സംഘടനകളെ സഹായിക്കുന്നുണ്ട്. ഇതിലൂടെ അവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ഭീകരവാദികള്‍ കൗശലക്കാരാണ്. അവരുടെ നേട്ടത്തിനായി നിങ്ങളെ അവര്‍ കരുവാക്കുകയാണെന്നും സുഷമ പറഞ്ഞു. ആദ്യമായി നടക്കുന്ന ഇന്ത്യഅറബ് ലീഗ് മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനിലെത്തിയ സുഷമ Read more about ഭീകരവാദത്തെ മതത്തില്‍ നിന്നും വേര്‍പ്പെടുത്തണം: സുഷമ സ്വരാജ്.[…]

നര്‍ത്തകി മൃണാളിനി സാരാഭായിയുടെ വിയോഗം , പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മകള്‍ മല്ലികാ സാരാഭായി.

താമരയെ വെളളത്തില്‍ നിന്ന് എടുത്ത് രാജ്യത്തിന്റെ നിറുകയില്‍ ചാര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രജ്യത്തിനു അകത്തു നില്‍ക്കുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ രാഷ്ട്രിയക്കാരന്റെ സ്വഭാവം അനുകരിക്കുകയാണോ.. ?ലോകപ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ വിയോഗത്തില്‍ അദ്ദേഹം അനുശോചിക്കാതിരുന്നത് ആ വാര്‍ത്ത അറിയാഞ്ഞിട്ടാവില്ലല്ലോ. പ്രധാനമന്ത്രി എന്ന നില മറന്ന് രാഷ്ട്രീയക്കാരനെന്ന നിലയില്‍ മാത്രം ചിന്തിച്ചതു കൊണ്ടാണെന്ന് വ്യക്തം. രാജ്യാന്തരവേദികളില്‍ ഇന്ത്യന്‍ നൃത്തപാരമ്പര്യത്തിന്റെ ഉദാത്ത കലാകാരി നര്‍ത്തകി മൃണാളിനി സാരാഭായി. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച പ്രതിഭ. ആ നര്‍ത്തകിയുടെ വിയോഗം അനുശോചന Read more about നര്‍ത്തകി മൃണാളിനി സാരാഭായിയുടെ വിയോഗം , പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മകള്‍ മല്ലികാ സാരാഭായി.[…]

രാംദേവിന്റെ പതാഞ്ജലി ന്യൂഡില്‍സിന്‌ ഉല്പാദനത്തിന് അനുമതിയില്ല

ന്യൂഡല്‍ഹി: യോഗാചാര്യന്‍ ബാബ രാംദേവിന്റെ പതാഞ്ജലി ആയുര്‍വേദ ആട്ട ന്യൂഡില്‍സ് ഉല്‍പാദനത്തിന്  അനുമതി ലഭിച്ചില്ല. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോരിറ്റി ഓഫ് ഇന്ത്യ സെന്‍ട്രല്‍ റെഗുലേറ്ററാണ് ഇക്കാര്യം അറിയച്ചത്. വാര്‍ത്ത രാംദേവ് ഇത് നിഷേധിച്ചു. രാംദേവിന്റെ ഉടമസ്ഥതയുള്ള കമ്പനിയുടെ പതാഞ്ജലി യോഗ, ആയുഷ് എന്നീ രണ്ട് ബ്രാന്‍ഡ് നെയിമുകള്‍ക്കാണ് ലൈസന്‍സ് ലഭിച്ചിരുന്നത്. എന്നാല്‍ ഇവയുടെ ഉല്പാദനത്തിന് അനുമതി ലഭിച്ചെന്ന് എഫ്.എസ്.എസ്.എ.ഐ സി.ഇ.ഒ ആശിഷ് ബഹുഗുണ അറിയിച്ചു. ആകെ പത്ത് കമ്പനികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നും അതില്‍ രാംദേവിന്റെ ന്യൂഡില്‍സിന് അനുമതി Read more about രാംദേവിന്റെ പതാഞ്ജലി ന്യൂഡില്‍സിന്‌ ഉല്പാദനത്തിന് അനുമതിയില്ല[…]

അപകടകാരികളായ തെരുവു നായ്കളെ കൊല്ലാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അപകടകാരികളായ നായ്കളേയും പേപ്പട്ടികളേയും കൊല്ലാമെന്ന് സുപ്രീംകോടതി. മൃഗസംരക്ഷണ നിയമങ്ങള്‍ അനുസരിച്ചുവേണം ഇതെന്നും കോടതി പറഞ്ഞു. തെരുവുനായ്കളെ കൊല്ലുന്നതിനെതിരെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റേതുള്‍പ്പെടെയുള്ള കേസുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. കേരളത്തില്‍ തെരുവുനായ്കളെ കൊല്ലുന്നതിന് അനുകൂലമായ വിധി ഈ മാസം ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു.

സത്യപ്രതിജ്ഞാചടങ്ങിന് മോദിക്ക് നിതീഷ്‌കുമാറിന്റെ ക്ഷണം

പറ്റ്‌ന:  ബീഹാറില്‍ നവംബര്‍ 20-ന് നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിന് പ്രധാനമന്ത്രി നരന്ദ്രമോദിക്ക് നിയുക്ത മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ക്ഷണം. ടെലഫോണിലൂടെയാണ് മോദിയെ നിതീഷ് വെള്ളിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിരിക്കുന്നത്. ഗാന്ധി മൈതാനില്‍ നവംബര്‍ 20ന് വൈകീട്ട് രണ്ടുമണിക്കാണ് സത്യപ്രതിജ്ഞ. എല്ലാ പ്രമുഖ നേതാക്കളേയും നിതീഷ് കുമാര്‍ ടെലഫോണിലൂടെ നേരിട്ട് ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ ചടങ്ങിന് ക്ഷണിച്ചത് രാഷ്ട്രീയ മര്യാദയുടെ ഭാഗമാണെന്നും ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് മോദിയുടെ വ്യക്തിപരമായ താല്പര്യമാണെന്നും ബീഹാര്‍ ജെഡി(യു) പ്രസിഡന്റ് ബസിഷ്ഠ നാരായണ്‍ സിംഗ് Read more about സത്യപ്രതിജ്ഞാചടങ്ങിന് മോദിക്ക് നിതീഷ്‌കുമാറിന്റെ ക്ഷണം[…]

ജസ്റ്റിസ് ടി.എസ്.താക്കൂര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് ടി എസ് താക്കൂറിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഡിസംബര്‍ മൂന്നിന് താക്കൂര്‍ സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്ത് ഡിസംബര്‍ 2-ന് വരമിക്കുന്നതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ താക്കൂര്‍ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. താക്കൂറിനെ അടുത്ത ചീഫ് ജസ്റ്റിസായി നിര്‍ദേശിച്ചുകൊണ്ടുള്ള ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ രാഷ്ട്രപതിക്കയച്ച ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി നിയമവകുപ്പ് അറിയിച്ചു. ഐപിഎല്‍ വാതുവയ്പ്പ് വാതുവെപ്പിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐയില്‍ പരിഷ്‌കരണങ്ങള്‍ക്ക് വിധിച്ച ഡിവിഷന്‍ Read more about ജസ്റ്റിസ് ടി.എസ്.താക്കൂര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും[…]

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15% ശമ്പള വര്‍ധന ശുപാര്‍ശ ചെയ്‌തേക്കും

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15 ശതമാനം ശമ്പള വര്‍ധന ശുപാര്‍ശ ചെയ്‌തേക്കും. 900 പേജ് വരുന്ന റിപ്പോര്‍ട്ട് നവംബര്‍ 19ന് കമ്മീഷന്‍ ധനമന്ത്രാലയത്തിന് കൈമാറും. 48 ലക്ഷം ജീവനക്കാര്‍ക്കും 54 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ശമ്പള പരിഷ്‌കരണത്തിന്റെ ഗുണഫലം കിട്ടുക. 2016 ജനവരി ഒന്നുമുതലാണ് പുതിയ ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാകുക. 2014 ഫിബ്രവരിയിലാണ് ജസ്റ്റിസ് എ.കെ മാഥൂര്‍ അധ്യക്ഷനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചത്.