ഉല്ലാസയാത്രക്ക് പോയ പതിമൂന്ന് കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

1/2/2016 റായ്ഗഡ്: വിനോദയാത്രയ്ക്ക് പോയ പതിമൂന്ന് കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. ബീച്ചില്‍ തീരത്തിറങ്ങിയ കുട്ടികള്‍ തിരയില്‍പ്പെടുകയായിരുന്നു. പത്ത് പെണ്‍കുട്ടികളും മുന്ന് ആണ്‍കുട്ടികളുംമാണ് അപകടത്തില്‍പ്പെട്ടത് .ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. പരുക്കേറ്റ അഞ്ച് പേര്‍ ചികിത്സയിലുണ്ട്. പൂനെയിലെ അബിദാ ഇനാംദാര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. സംഘത്തില്‍ 115 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.

വിദേശ നാണ്യം ,തൊഴില്‍ ഇവയെല്ലാം ഇന്ത്യയിലേക്ക്

31/1/2016 പോയകാലം വരെ വിദേശത്തു നിന്നു മെട്രോ കോച്ചുകള്‍ ഇറക്കുമതി ചെയ്യതിരുന്ന ഇന്ത്യ .. ഇന്നു അതു ഇന്ത്യില്‍ നിര്‍മ്മിക്കുന്നു .. ആകെ മെട്രോ കോച്ചുകളുടെ ഓര്‍ഡര്‍ : 450 ഓര്‍ഡര്‍ നല്‍കിയ രാജ്യം : ഓസ്‌ട്രേലിയ ഓര്‍ഡര്‍ കിട്ടിയ രാജ്യം : ഇന്ത്യ ഓര്‍ഡര്‍ പൂര്‍ത്തി ആക്കേണ്ട കാലയിളവു : രണ്ടര വര്‍ഷം ആദ്യ എത്ര കൊച്ചു അയക്കുന്നു: ആറു ഇന്ത്യ ഇതിനു മുന്‍പ് മെട്രോ കോച്ചുകള്‍ നിമ്മിച്ചു അയച്ചിട്ടുണ്ടോ : ഇല്ല ഏതു പദ്ധതി Read more about വിദേശ നാണ്യം ,തൊഴില്‍ ഇവയെല്ലാം ഇന്ത്യയിലേക്ക്[…]

പത്താന്‍കോട്ട് ഭീകരാക്രമണം; അന്വേഷണം വളരെപ്പെട്ടന്ന് പൂര്‍ത്തിയാക്കുമെന്ന് നവാസ് ഷെരിഫ്

10:20am 31/1/2016 ലാഹോര്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം പാകിസ്താന്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ്. ആക്രമണത്തിന് ഭീകരര്‍ പാകിസ്താനെയാണ് ഉപയോഗിച്ചതെന്നും അതിനാല്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍കോട്ട് ആക്രമണം മൂലം ഇന്ത്യാ പാക് ചര്‍ച്ചകള്‍ നീണ്ടുപോകുന്നതായും അദ്ദേഹം പറഞ്ഞു. ലാഹോറില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പാകിസ്താന്‍ സന്ദര്‍ശിച്ചതോടെ ഇന്ത്യാ പാക് ചര്‍ച്ചകള്‍ ശരിയായ Read more about പത്താന്‍കോട്ട് ഭീകരാക്രമണം; അന്വേഷണം വളരെപ്പെട്ടന്ന് പൂര്‍ത്തിയാക്കുമെന്ന് നവാസ് ഷെരിഫ്[…]

കാംദുനി കൂട്ടബലാത്സംഗം: മൂന്ന് പേര്‍ക്ക് വധശിക്ഷ

7:19PM 30/1/2016 കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കാംദുനിയില്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ. മറ്റു മൂന്നുപേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. വ്യാഴാഴ്ചയാണ് പ്രതികളായ ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്തെ ഫാക്ടറിയില്‍ വെച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ ഇവരെ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഐ.എസ് ബന്ധത്തെതുടര്‍ന്ന് മൂന്ന് ഇന്ത്യക്കാരെ യു.എ.ഇ നാടുകടത്തി

8:14am 30/01/2016 ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള മൂന്ന് ഇന്ത്യക്കാരെ യു.എ.ഇ നാടുകടത്തി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അബൂദബി ഘടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ജമ്മുകശ്മീര്‍ സ്വദേശി ശൈഖ് അസ്ഹര്‍ അല്‍ ഇസ്ലാം, മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍, കര്‍ണാടക സ്വദേശി അദ്‌നാന്‍ ഹുസൈന്‍ എന്നിവരെയാണ് നാടുകടത്തിയത്. ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ ഇവരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഇന്ത്യയിലും വിദേശത്തും ഇവര്‍ ഐ.എസിലേക്ക് ആളുകളെ ചേര്‍ത്തിരുന്നതായും ചോദ്യംചെയ്ത് വരുകയാണെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. സെപ്റ്റംബറിലും ഐ.എസ് ബന്ധമാരോപിച്ച് Read more about ഐ.എസ് ബന്ധത്തെതുടര്‍ന്ന് മൂന്ന് ഇന്ത്യക്കാരെ യു.എ.ഇ നാടുകടത്തി[…]

നഴ്‌സുമാരുടെ അവസ്ഥ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അവസ്ഥ പരിശോധിക്കുന്നതിനു വിദഗ്ധ സമിതി രൂപീകരിക്കാന്‍ കേന്ദ്രത്തിനു സുപ്രീംകോടതി നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളിലെയും നഴ്‌സുമാരുടെ ശമ്പള, വേതന വ്യവസ്ഥയെ കുറിച്ചു പരിശോധിക്കണം. നാലാഴ്ചയ്ക്കുള്ളില്‍ സമിതി രൂപീകരിക്കുകയും ആറ് മാസത്തിനുള്ളില്‍ വ്യവസ്ഥാപിതമായ ശമ്പളവും ആനുകുല്യങ്ങളും നല്‍കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യണമെന്നും ജസ്റ്റീസുമാരായ അനില്‍ ആര്‍. ദവെ, ശിവകീര്‍ത്തി സിംഗ്, എ.കെ. ഗോയല്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ളവ പിടിച്ചുവച്ച് ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും നഴ്‌സുമാരെ പീഡിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ട്രെയിന്‍ഡ് നഴ്‌സസ് Read more about നഴ്‌സുമാരുടെ അവസ്ഥ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നു സുപ്രീംകോടതി[…]

അരുണാചല്‍ പ്രദേശില്‍ ഇനി രാഷ്ട്രപതി ഭരണം

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ശുപാര്‍ശയായ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിനുള്ള അംഗീകരിച്ചു രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശരിവച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് കത്ത് കൈമാറിയത്. അതേസമയം ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ പ്രതിനിധിസംഘം രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു. അരുണാചല്‍ പ്രദേശില്‍ രാഷ്രടപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതിന്റെ കാരണമെന്തെന്ന് രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിനോട് തിരക്കിയത് ശ്രദ്ധേയമായി. ഇതിന് പിന്നാലെയാണ് ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ശുപാര്‍ശ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് Read more about അരുണാചല്‍ പ്രദേശില്‍ ഇനി രാഷ്ട്രപതി ഭരണം[…]

ഫ്രഞ്ച് സേനയുടെ പരഡ് ചരിത്രമായി : രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍

ന്യൂഡല്‍ഹി: രാഷ്ട്രം 67-മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്‍ഡ് ആണ് മുഖ്യാതിഥി. തീവ്രവാദ ഭീഷണി നിലനില്‍ക്കെ കനത്ത സുരക്ഷയിലാണ് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ ആരംഭിച്ചത്. കരസേനയുടെ ഡല്‍ഹി എരിയാ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്. ജനറല്‍ രാജന്‍ രവീന്ദ്രന്‍ ആണ് പരേഡ് Read more about ഫ്രഞ്ച് സേനയുടെ പരഡ് ചരിത്രമായി : രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍[…]

30 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു

അഹമ്മദാബാദ്: മുപ്പത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന അഞ്ച് മത്സ്യ ബന്ധനനവ്വുകയും പിടിച്ചെടുത്തു. പാക് നാവിക സേന കസ്റ്റഡിയിലെടുത്തത്ഗുജറാത്ത് കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്നവരെയാണ്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന പേരില്‍ എഴുപത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും പതിനൊന്ന് മത്സ്യ ബന്ധനബോട്ടുകളും പാക് നാവികസേന പിടികൂടിയിരുന്നു. അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന്റെ പേരില്‍ ഇരു രജ്യങ്ങളും അറസ്റ്റ് രേഖപ്പെടുത്താറുണ്ട്. ഇവരെ പിന്നീട് വിട്ടയക്കും. കൃത്യമായി സ്ഥലം നിര്‍ണ്ണയിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പല മത്സ്യബന്ധനബോട്ടുകളില്‍ Read more about 30 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു[…]

ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനും റിലയന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ധീരുഭായ് അംബാനിക്കും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍ ലഭിച്ചു. ടെന്നിസ് താരം സാനിയ മിര്‍സ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ , ബോളിവുഡ് നടന്‍ അനുപംഖേര്‍, ഗായകന്‍ ഉദിത് നാരായണ്‍ എന്നിവരെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. അഭിനേതാക്കളായ അജയ് ദേവ്ഗണ്‍, പ്രിയങ്കാ ചോപ്ര എന്നിവര്‍ പത്മശ്രീ ലഭിച്ചു . പത്മവിഭൂഷണ്‍ ലഭിച്ചവര്‍ രജനികാന്ത്, ധീരുഭായ് അംബാനി, നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി, Read more about ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.[…]