ഗാന്ധി കുടുംബത്തിനെതിരായ മൊഴിക്ക് സി.ബി.ഐയുടെ സമ്മര്‍ദ്ദമെന്ന്

09:18 AM 19/12/2016 ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലന്‍ഡ് കോപ്ടര്‍ കോഴ കേസില്‍ ഗാന്ധി കുടുംബത്തിനെതിരെ മൊഴി നല്‍കാന്‍ സി.ബി.ഐ സമ്മര്‍ദം ചെലുത്തുന്നുവെന്നും എന്നാല്‍, തനിക്ക് ഗാന്ധി കുടുംബവുമായി ബന്ധമില്ളെന്നും അവര്‍ക്ക് കോഴ നല്‍കിയിട്ടില്ളെന്നും കേസിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കല്‍. ദുബൈയില്‍ കഴിയുന്ന ഇയാള്‍ ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോപ്ടര്‍ കോഴയുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗിയെ സി.ബി.ഐ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് നടന്ന 3600 കോടിയുടെ കോപ്ടര്‍ Read more about ഗാന്ധി കുടുംബത്തിനെതിരായ മൊഴിക്ക് സി.ബി.ഐയുടെ സമ്മര്‍ദ്ദമെന്ന്[…]

എ.ടി.എമ്മില്‍ നിറക്കാനുള്ള 20 ലക്ഷവുമായി വാന്‍ ഡ്രൈവര്‍ മുങ്ങി

09:11 AM 19/12/2016 ബംഗളൂരു: നഗരത്തിലെ എ.ടി.എമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 20 ലക്ഷം രൂപയടങ്ങിയ വാനുമായി സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവര്‍ മുങ്ങി. മണിക്കൂറുകള്‍ക്കകം രണ്ടിടങ്ങളില്‍നിന്നായി വാനും നഷ്ടപ്പെട്ട പണവും പൊലീസ് കണ്ടെടുത്തു. ഡ്രൈവറെ കണ്ടത്തൊനായില്ല. ശനിയാഴ്ച വൈകീട്ട് വിന്‍ഡ് ടണല്‍ റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്‍െറ എ.ടി.എമ്മിനു മുന്നിലാണ് സംഭവം. കോറമംഗലയില്‍ വാടകക്ക് താമസിക്കുന്ന അസം സ്വദേശി സിബിന്‍ ഹുസൈനാണ് (26) രക്ഷപ്പെട്ടതെന്ന് പൊലീസ് വെളിപ്പെടുത്തി. നഗരത്തില്‍ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സമാനസംഭവം Read more about എ.ടി.എമ്മില്‍ നിറക്കാനുള്ള 20 ലക്ഷവുമായി വാന്‍ ഡ്രൈവര്‍ മുങ്ങി[…]

മൂന്നുപേരുടെ സീനിയോറിറ്റി മറികടന്നാണ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ്.

05:27 pm 18/12/2016 ന്യൂഡൽഹി: മൂന്നുപേരുടെ സീനിയോറിറ്റി മറികടന്നാണ് കരസേനയുടെ പുതിയ മേധാവിയായി‌ ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. ‘ഞങ്ങൾ അദ്ദേഹത്തി​െൻറ കഴിവിനെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ എന്തുകൊണ്ടാണ്​ സീനിയോറിറ്റി മറികടന്നതെന്നാണ്​ ചോദ്യം’ തീവാരി വ്യക്​തമാക്കി. ഇതുപോലെയുള്ള സംഭവം ആദ്യമായല്ല നടക്കുന്നതെന്നും തീവാരി ആരോപിച്ചു. കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ പ്രവീണ്‍ ബക്ഷി, സതേണ്‍ കമാന്‍ഡ് മേധാവിയും മലയാളിയുമായ പി.എം. ഹാരിസ്, സെൻട്രല്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് Read more about മൂന്നുപേരുടെ സീനിയോറിറ്റി മറികടന്നാണ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ്.[…]

വിമാനങ്ങളിൽ വൈകാതെ വൈ–ഫൈ സേവനം ലഭ്യമാകും.

01:04 pm 18/12/2016 ന്യൂഡൽഹി: രാജ്യത്ത്​ വിമാനങ്ങളിൽ വൈകാതെ വൈ–ഫൈ സേവനം ലഭ്യമാകും. ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്​ ഇത്​ സംബന്ധിച്ച ശുപാർശ ലഭിച്ചതായി കേന്ദ്ര മന്ത്രി ഗണപതി രാജു പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട്​ വിമാന കമ്പനികൾക്ക്​ നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഇന്ത്യയിൽ വിമാനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല. ഇൗ സംവിധാനം ലഭ്യമാക്കണമെങ്കിൽ 1885ലെ ടെലഗ്രാഫ്​ ആക്​ടിലും അതുമായി ബന്ധപ്പെട്ടുള്ള ടെലിഗ്രാഫ്​ നിയമത്തിലും മാറ്റം വരുത്തേണ്ടി വരും. ഇത്തരത്തിൽ വൈ–ഫൈ സേവനത്തോടൊപ്പം തന്നെ Read more about വിമാനങ്ങളിൽ വൈകാതെ വൈ–ഫൈ സേവനം ലഭ്യമാകും.[…]

മോദിക്കെതിരായ അഴിമതിക്കേസ് കേള്‍ക്കുന്നതില്‍നിന്ന്ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ വിട്ടുനില്‍ക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടത് സുപ്രീംകോടതിയെ സുഖിപ്പിച്ചില്ലാ.

09:00 am 18/12/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അഴിമതിക്കേസ് കേള്‍ക്കുന്നതില്‍നിന്ന് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ വിട്ടുനില്‍ക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടത് സുപ്രീംകോടതിയെ ചൊടിപ്പിച്ചു. പ്രശാന്ത് ഭൂഷണ്‍ വിഷയമുന്നയിച്ചതില്‍ പ്രതിഷേധമറിയിച്ച ജസ്റ്റിസ് ഖേഹാര്‍ താന്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തയാറാണെന്ന് അറിയിച്ചു. ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര ഈ നടപടി കോടതിയലക്ഷ്യത്തിന് കാരണമാകുമെന്ന് ഓര്‍മിപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വലിയ വ്യവസായ ഗ്രൂപ്പില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ Read more about മോദിക്കെതിരായ അഴിമതിക്കേസ് കേള്‍ക്കുന്നതില്‍നിന്ന്ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ വിട്ടുനില്‍ക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടത് സുപ്രീംകോടതിയെ സുഖിപ്പിച്ചില്ലാ.[…]

ഇന്റലിജൻസ്‌ ബ്യൂറോക്കും റോക്കും പുതിയ മേധാവിമാർ.

08:40 am 18/12/2016 ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റലിജൻസ്‌ ബ്യൂറോക്കും റോക്കും (റിസർച്ച്​ ആൻറ്​ അനാലിസിസ്​ വിങ്​) പുതിയ മേധാവിമാർ. ഇൻറലിജൻസ്​ ബ്യൂറോ ചീഫായി രാജീവ്​ ജെയിനെയും റോ മേധാവിയായി അനിൽ ധസ്​മനയെയുമാണ്​ നിയമിച്ചത്​. ജെയിൻ 1980 ബാച്ച്​ ഝാർഖണ്ഡ്​​ കേഡർ ഒാഫീസറാണ്​. ഡൽഹി, അഹമ്മദാബാദ്​, കശ്​മീർ ഉൾപ്പെടെ ഇന്റലിജന്‍സ് ബ്യൂറോയടെ വിവിധ വിഭാഗങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്​. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ ഡയറക്ടറായ രാജീവ് ജെയിന്‍ ജനുവരി ഒന്നിനാണ് സ്ഥാനം ഏല്‍ക്കുക. നിലവിലെ Read more about ഇന്റലിജൻസ്‌ ബ്യൂറോക്കും റോക്കും പുതിയ മേധാവിമാർ.[…]

എസ്.പി ത്യാഗിയെ ജയിലിലേക്കയച്ചു.

08:18 pm 17/12/2016 ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ മുൻ വ്യോമസേനാ തലവൻ എസ്.പി ത്യാഗിയെ ജയിലിലേക്കയച്ചു. ഡിസംബർ 30വരെയാണ് ഇദ്ദേഹത്തെ ജയിലിലേക്കയച്ചത്. 3,600 കോടിയുടെ അഴിമതിക്കേസിൽ ഈ മാസം 10നാണ് ത്യാഗി അറസ്റ്റിലായത്. കോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ ഇദ്ദേഹത്തെ അന്നുമുതൽ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ കാലം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് സി.ബി.ഐ ആവശ്യപ്പെടാത്തതിനെ തുടർന്നാണ് ത്യാഗിയെ ഡൽഹി കോടതി തിഹാർ ജയിലിലേക്കയച്ചത്. ത്യാഗിയോടൊപ്പം അറസ്റ്റിലായ മൂന്നുപേർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ അടുത്ത 21ന് പരിഗണിക്കുമെന്ന് Read more about എസ്.പി ത്യാഗിയെ ജയിലിലേക്കയച്ചു.[…]

കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന കേസിൽ രണ്ട്​ ആർ.ബി​ .ഐ ഉദ്യോഗസ്​ഥരെ സി.ബി .ഐഅറസ്​റ്റ്​ ചെയ്​തു

07:17 pm 17/12/2016 ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന കേസിൽ രണ്ട്​ ആർ.ബി​.ഐ ഉദ്യോഗസ്​ഥരെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തു. കാഷ്യർ വിഭാഗത്തി​ലെ സീനിയർ സ്​പെഷ്യൽ അസിസ്​റ്റ​ൻറ്​ ഒഫീസറും അസിസ്​റ്റൻറ്​ ഒഫീസറുമാണ്​ അറസ്​റ്റിലായത്​. കഴിഞ്ഞ വ്യാഴാഴ്​ചയും കളപ്പണം വെളുപ്പിച്ച കേസിൽ ആർ.ബി.​െഎ ഉദ്യോഗസ്​ഥനെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു.

കരുണാനിധിയെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു.

02:55 pm 17/12/2016 ചെന്നൈ: ശ്വാസകോശ, കരള്‍ അണുബാധയെ തുടര്‍ന്ന് ചികിത്സ തേടിയ തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. രാവിലെ ചെന്നൈ കാവേരി ആശുപത്രിയിലെത്തിയാണ് രാഹുൽ രോഗവിവരങ്ങൾ ആരാഞ്ഞത്. കരുണാധിനി വളരെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരട്ടെ എന്ന് ആശംസിക്കുന്നതായി രാഹുൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വൈകാതെ തന്നെ കരുണാനിധി വീട്ടിലേക്ക് മടങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആശംസാ സന്ദേശവും കൈമാറിയതായും Read more about കരുണാനിധിയെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു.[…]

1.40 കോടിയുടെ 2000 രൂപ നോട്ടുകളുമായി മുംബൈയിൽ നിന്നും മൂന്നുപേരെ അറസ്റ്റു ചെയ്തു

02:37 pm 17/12/2016 മുംബൈ: 1.40 കോടിയുടെ 2000 രൂപ നോട്ടുകളുമായി മുംബൈയിൽ നിന്നും മൂന്നുപേരെ അറസ്റ്റു ചെയ്തു. മുംബൈയിലെ അന്ധേരിക്ക് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്​. രഹസ്യ വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്​ കാറില്‍ കടത്തുകയായിരുന്ന പണം പിടികൂടിയത്​. വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം പോലീസ് കണ്ടെത്തിയത്. പണത്തി​െൻറ ഉറവിടം സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയില്‍ മൂന്ന് പേര്‍ 10 കോടിയുടെ കള്ളപ്പണവുമായി പിടിയിലായിരുന്നു.