ട്രംപിന്റെ വിജയം: ഇന്ത്യൻ വ്യവസായ മേഖലക്ക്​ വൻ തിരിച്ചടി

03:15 pm 09/11/2016 മുംബൈ: ​അമേരിക്കയിലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ്​ ട്രംപ്​ വിജയം ഇന്ത്യൻ വ്യവസായ മേഖലക്ക്​ വൻ തിരിച്ചടിയാകുമെന്ന്​ സൂചന. ട്രംപി​െൻറ പല നയങ്ങളും ഇന്ത്യയുടെ വ്യവസായ താൽപ്പര്യങ്ങൾക്ക്​ എതിരാണ്​. അതു​കൊണ്ട്​ തന്നെയാണ്​ ഇന്ത്യൻ വിപണിക്ക്​ ട്രംപ്​ പ്രിയങ്കരനായി മാറാതിരുന്നത്​. വ്യവസായ മേഖലയിലെ നയങ്ങളിലെല്ലാം അമേരിക്ക്​ മുൻ തൂക്കം കൊടുക്കുന്ന രീതിയാവും ട്രംപ്​ പിന്തുടരുക. പല വ്യവസായ കരാറുകളും ​അമേരിക്കക്ക്​ കൂടുതൽ പ്രാധാന്യം കിട്ടുന്ന തരത്തിലേക്ക്​ മാറ്റാനും ട്രംപ്​ ശ്രമം നടത്തും. അമേരിക്കയുമായി മികച്ച വ്യവസായ Read more about ട്രംപിന്റെ വിജയം: ഇന്ത്യൻ വ്യവസായ മേഖലക്ക്​ വൻ തിരിച്ചടി[…]

ഫേസ്​ബുക്കിന്റെസോളാർ വിമാനം ഇന്ത്യയിലേക്കും

09:29 AM 09/11/2016 ന്യൂഡൽഹി: ഫേസ്​ബുക്കിന്റെ സോളാർ വിമാനം ​’അക്യുല’ ഇനി ഇന്ത്യൻ ആകാശത്തും പറക്കുമെന്ന്​ സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ അധികൃതരുമായി ഫേസ്​ബുക്ക് തുടങ്ങിക്കഴിഞ്ഞു. ഇൻറർനെറ്റ്​ കണക്ഷൻ ലഭ്യമാകാത്ത സ്​ഥലങ്ങളിൽ അത്​ ലഭ്യമാക്കുക എന്നതാണ്​ അക്യുലയുടെ ദൗത്യം. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ്​ സൈറ്റായ ഫേസ്​ബുക്ക്​ ഉൾപ്രദേശങ്ങളിൽ വെ-ഫൈയുടെ സഹായത്തോടെ ഇൻറർനെറ്റ്​ സേവനം ലഭ്യമാക്കുന്നതിനായി കൊണ്ടുവന്ന സോളാർ വിമാനമാണ്​ അക്യുല. ഇത്​ ലഭ്യമാക്കുന്നതിനായി ടെലികോസുമായി ഫേസ്​ബുക്ക്​ കരാറൊപ്പിട്ടു കഴിഞ്ഞു. ​​ ഇന്ത്യയിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന Read more about ഫേസ്​ബുക്കിന്റെസോളാർ വിമാനം ഇന്ത്യയിലേക്കും[…]

നോട്ടുകള്‍ പിന്‍വലിച്ച നടപടി; ധീരമായ തീരുമാനമെന്ന് രാഷ്ട്രപതി

11:25 am 9/11/2016 ദില്ലി: നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപ്പള്ളം തടയാനുള്ള കേന്ദ്രസര്‍ക്കാരിന്റ ധീരമായ നടപടിയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയായിരുന്നു തീരുമാനത്തെ പിന്തുണച്ച്‌ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസ്താവനയിറക്കിയത്. കള്ളപ്പണം തടയുന്നതിനുള്ള സര്‍ക്കാരിന്റെ ധീരമായ നടപടിക്ക് പൊതുജനങ്ങള്‍ പൂര്‍ണ്ണപിന്തുണ നല്‍കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു. ആരും പരിഭ്രാന്തരാകാതെ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ നോട്ടുകള്‍ മാറണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. കള്ളപ്പണത്തിനെതിരെയുള്ള പ്രധാനമന്ത്രിയുടെ മിന്നലാക്രമണമാണ് നോട്ടുകളുടെ പിന്‍ലിക്കലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചപ്പോള്‍ Read more about നോട്ടുകള്‍ പിന്‍വലിച്ച നടപടി; ധീരമായ തീരുമാനമെന്ന് രാഷ്ട്രപതി[…]

മാവോ വേട്ട: ഡൽഹി സർവകലാശാല ​പ്രഫസർ നന്ദിനി സുന്ദറിനെതിരെ കേസ്​

16:47 PM 08/11/2016 റായ്​പൂർ: ഛത്തീസ്​ഗഢിലെ ബസ്​തറിൽ മാവോവാദികൾക്കെതിരെ പ്രക്ഷോഭം നയിക്കുന്ന ആദിവാസി കൊല്ലപ്പെട്ട സംഭവത്തിൽ മാവോവാദികളും സാമൂഹിക പ്രവർത്തകരുമായ നിരവധി പേർക്കെതിരെ പൊലീസ്​ കൊലക്കുറ്റത്തിന്​ കേസെടുത്തു. ഡൽഹി സർവകലാശാല പ്രൊഫസറും സോഷ്യോളജി വകുപ്പ്​ മേധാവിയുമായ നന്ദിനി സുന്ദർ, ജെ.എൻ.യു അധ്യാപിക അർച്ചന പ്രസാദ്​ എന്നിവരടക്കം പത്തു പേർക്കെതിരെയാണ്​ കേസെടുത്തത്​. മാവോവാദികൾക്കെതിരെ പ്രവർത്തിക്കുന്ന ശാംനാഥ്​ ഭാഗലിനെയാണ്​ നവംബർ നാലിന്​ സ്വന്തം ഗ്രാമത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​. കൊലപാതകം, ഗുഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാഗലി​െൻറ Read more about മാവോ വേട്ട: ഡൽഹി സർവകലാശാല ​പ്രഫസർ നന്ദിനി സുന്ദറിനെതിരെ കേസ്​[…]

മലിനീകരണം: 48 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

05:46 PM 08/11/2016 ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം തടയാൻ 48 മണിക്കൂറിനകം പൊതുമിനിമം പരിപാടി ആവിഷ്കരിക്കാൻ കേന്ദ്ര സർക്കാറിനോട് സൂപ്രീംകോടതി ആവശ്യപ്പെട്ടു. എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കണമെന്ന് പരമോന്നത കോടതി കേന്ദ്രത്തോട് നിർദേശിച്ചു. നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണലും ഡൽഹിയിലെ വായുമലിനീകരണ പ്രശ്​നത്തിൽ ഇടപെട്ടിരുന്നു. ഹെലിക്കോപ്റ്റർ ഉപയോഗിച്ച് ഡൽഹിയിൽ കൃത്രിമ മഴപെയ്യിച്ചുകൂടെയെന്ന് ട്രൈബ്യൂണൽ ചോദിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഡൽഹിയെയും അയൽ സംസ്ഥാനങ്ങളായ ഹരിയാനയെയും പഞ്ചാബിനെയും ട്രൈബ്യൂണൽ രൂക്ഷ ഭാഷയിൽ വിമർശിച്ചു. മൂന്ന് സംസ്ഥാനങ്ങളിൽ Read more about മലിനീകരണം: 48 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി[…]

എന്‍ഡി ടിവി ഇന്ത്യ ചാനല്‍ വിലക്കിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു

11:55 am 8/11/2016 ദില്ലി: എന്‍ ഡി ടിവി ഇന്ത്യ ചാനലിന് ഒരുദിവത്തേക്ക് വിലക്ക്‌ഏര്‍പ്പെടുത്തിയ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ഉത്തരവിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എന്‍ ഡി ടിവി നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം. എന്‍ ഡി ടിവി പ്രൊമോട്ടര്‍ പ്രണോയ് റോയും കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി വെങ്കയ്യ നായിഡുമന്ത്രി വെങ്കയ്യ നായിഡുവും കൂടികാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നിരോധനം മരവിപ്പിച്ചു കെണ്ടുള്ള ഉത്തരിവിറങ്ങിയത്. സുപ്രീംകോടതിയില്‍ നിന്ന് പ്രതികൂല Read more about എന്‍ഡി ടിവി ഇന്ത്യ ചാനല്‍ വിലക്കിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു[…]

421 പേരില്‍ നിന്ന് പൊലീസ് 10 ലക്ഷത്തിന്‍െറ ബോണ്ട് വാങ്ങുന്നു

11:55 AM 08/11/2016 മംഗളൂരു: ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷം സമാധാനപരമായി നടത്താനുള്ള നടപടികള്‍ ദക്ഷിണ കന്നട ജില്ലയില്‍ പൊലീസ് ശക്തമാക്കി.കഴിഞ്ഞ വര്‍ഷം ആഘോഷത്തത്തെുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ പ്രതികളായ 421 പേരില്‍ ഓരോരുത്തരില്‍നിന്നും 10 ലക്ഷം രൂപയുടെ ബോണ്ട് ഒപ്പിട്ട് വാങ്ങുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഭുഷന്‍ ഗുലബ്രാവോ ബോറസ് അറിയിച്ചു. അക്രമങ്ങളില്‍ പങ്കാളികളാവുകയോ ആസൂത്രണം ചെയ്യുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ളെന്നാണ് ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് ബോണ്ട് നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം കുടക് ജില്ലയിലെ മടിക്കേരിയില്‍ ടിപ്പു ജയന്തി ആഘോഷത്തത്തെുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വി.എച്ച്.പി Read more about 421 പേരില്‍ നിന്ന് പൊലീസ് 10 ലക്ഷത്തിന്‍െറ ബോണ്ട് വാങ്ങുന്നു[…]

വിസാ നിയമം ലഘൂകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളി

01.29 AM 08/11/2016 ദില്ലി: വിസ നിയമം ലഘൂകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളി. വിസാ ക്വാട്ട ഉയര്‍ത്താനാകില്ലെന്ന് ഇന്ത്യ-ബ്രിട്ടന്‍ സാങ്കേതിക ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടാൻ ഇന്ത്യ-ബ്രിട്ടന്‍ ഉഭയകക്ഷി ചര്‍ച്ചയിൽ തീരുമാനമായി.വിസ അപേക്ഷകര്‍ക്കായി നല്ല സംവിധാനമാണ് ബ്രിട്ടിലുള്ളതെന്ന് വ്യക്തമാക്കിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് വിസ ക്വാട്ട കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ചത്. ഇന്ത്യയിൽ നിന്നുള്ള 10 വിസ അപേക്ഷയിൽ ഒമ്പതും സ്വീകരിക്കുന്നുണ്ടെന്നും ക്വാട്ട ഇനിയും ഉയർത്താനാകില്ലെന്നും തെരേസ Read more about വിസാ നിയമം ലഘൂകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളി[…]

മല്യയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ ബ്രിട്ടന്റെ സഹായം തേടി

01.28 AM 08/11/2016 വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത ശേഷം ബ്രിട്ടണിലേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യയെ തിരികെയെത്തിക്കാന്‍ ഇന്ത്യ ശ്രമം ശക്തമാക്കി. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യ ബ്രിട്ടന്റെ സഹായം തേടി ദില്ലി: വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത ശേഷം ബ്രിട്ടണിലേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യയെ തിരികെയെത്തിക്കാന്‍ ഇന്ത്യ ശ്രമം ശക്തമാക്കി. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യ ബ്രിട്ടന്റെ സഹായം തേടി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള കൂടിക്കാഴ്ചയില്‍ Read more about മല്യയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ ബ്രിട്ടന്റെ സഹായം തേടി[…]

ആംബുലിന്‍സിന് പണമില്ല; ഭാര്യയുടെ മൃതദേഹവുമായി 60 കിലോമീറ്റര്‍ ഉന്തുവണ്ടി തള്ളി

01.26 AM 08/11/2016 ഹൈദരാബാദ്: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തത് കാരണം ഭാര്യയുടെ മൃതദ്ദേഹവുമായി ഭര്‍ത്താവ് അറുപത് കിലോമീറ്റര്‍ ഉന്തുവണ്ടി തള്ളി. തെലങ്കാനയിലാണ് കുഷ്ഠരോഗിയായാണ് ഭര്‍ത്താവിന് ഭാര്യയുടെ മൃതദ്ദേഹവുമായി ഇരുപത്തിനാല് മണിക്കൂര്‍ നടക്കേണ്ടി വന്നത്. രണ്ട് മാസം മുമ്പ് ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒഡീഷയില്‍ ഭര്‍ത്താവിന് ഭാര്യയുടെ മൃതദ്ദേഹം ചുമന്ന് നടക്കേണ്ടി വന്ന സംഭവം വിവാദമായിരുന്നു. തെലങ്കാനയിലെ ഹൈദരാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുഷ്ടരോഗ ബാധിതരായ രാമലുവും ഭാര്യ കവിതയും ഹൈദരാബാദില്‍ ഭിക്ഷയെടുത്താണ് Read more about ആംബുലിന്‍സിന് പണമില്ല; ഭാര്യയുടെ മൃതദേഹവുമായി 60 കിലോമീറ്റര്‍ ഉന്തുവണ്ടി തള്ളി[…]