മൂന്നാറിൽ അഞ്ചുദിവസമായി നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചതായി സെക്രട്ടറി.
7:00 am 30/4/2017 മൂന്നാർ: പൊമ്പിളൈ ഒരുമൈ മൂന്നാറിൽ അഞ്ചുദിവസമായി നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചതായി സെക്രട്ടറി രാജേശ്വരി. ഞായറാഴ്ച മുതൽ സത്യഗ്രഹം തുടരാനാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ വൈദ്യുതി മന്ത്രി എം.എം. മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് മൂന്നാർ ടൗണിൽ അഞ്ചുദിവസമായി പൊമ്പിളൈ ഒരുമൈ സമരം നടത്തി വരുകയായിരുന്നു. വിവാദപ്രസംഗത്തിൽ എം.എം. മണി ഖേദപ്രകടനം നടത്തിയെങ്കിലും മണി മൂന്നാറിൽ നേരിെട്ടത്തി തൊഴിലാളികളുടെ കാലുപിടിച്ച് മാപ്പുപറഞ്ഞ് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽ പൊമ്പിളൈ ഒരുമൈ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച Read more about മൂന്നാറിൽ അഞ്ചുദിവസമായി നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചതായി സെക്രട്ടറി.[…]










