അഞ്ചേരി ബേബിയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ എം.എം. മണി ശനിയാഴ്ച കോടതി ഹാജരാകും

08:15 am 26/11/2016 മുട്ടം (ഇടുക്കി): യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ വൈദ്യുതി മന്ത്രി എം.എം. മണി ശനിയാഴ്ച തൊടുപുഴ മുട്ടത്തെ സ്പെഷല്‍ കോടതി മുമ്പാകെ ഹാജരാകും. തുടര്‍ച്ചയായി കഴിഞ്ഞ രണ്ടുതവണ ഹാജരാകാതിരുന്നതിന് കോടതി മണിയെ താക്കീത് ചെയ്തിരുന്നു. ശനിയാഴ്ചയും ഹാജരായില്ളെങ്കില്‍ വാറന്‍റ് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്. സെഷന്‍സ് കോടതി ജഡ്ജ് വി.ജി. ശ്രീദേവിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്. എം.എം. മണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് നിലനില്‍ക്കുമെന്ന വാദമാണ് കഴിഞ്ഞ മൂന്നുതവണയും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ Read more about അഞ്ചേരി ബേബിയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ എം.എം. മണി ശനിയാഴ്ച കോടതി ഹാജരാകും[…]

നിലമ്പൂര്‍ ഏറ്റുമുട്ടല്‍ പ്രമുഖ മാവോയിസ്റ്റ് വിക്രം ഗൗഡ രക്ഷപ്പെട്ടു

08:08 am 26/11/2016 തിരുവനന്തപുരം: നിലമ്പൂര്‍ ഏറ്റുമുട്ടലിനിടയില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകളില്‍ വിക്രം ഗൗഡയും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാവാണ് വിക്രം ഗൗഡ. ഇയാളുടെ തലയ്ക്ക് ആന്ധ്രാ,കര്‍ണ്ണാടക പോലീസ് തലയ്ക്ക് വിലപറഞ്ഞിട്ടുണ്ട്. വർഷങ്ങളായി ഒളിവിലുള്ള വിക്രംഗൗഡ നിലമ്പൂരിലെ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ നിലമ്പൂരില്‍ എത്തിയിരുന്നു എന്നാണ് പോലീസ് ഇന്‍റലിജന്‍സിന് കിട്ടിയ വിവരം.

തമിഴ്​നാട്​ മുഖ്യമ​ന്ത്രി ജയലളിത സംസാരിച്ചതായി റിപ്പോർട്ട്​.

07:53 am 26/11/2016 ചെന്നൈ: ശ്വാസനാളത്തിലെ ശസ്​ത്രക്രിയയെ തുടർന്ന്​ അപ്പോളോ ആശുപ​ത്രിയിൽ കഴിയുന്ന. തമിഴ്​നാട്​ മുഖ്യമ​ന്ത്രി ജയലളിത സംസാരിച്ചതായി റിപ്പോർട്ട്​. ആശുപ​ത്രി അധിക​ൃതർ ഇന്ന്​ പുറത്തുവിട്ട വാർത്താ കുറിപ്പിലാണ്​ ഇൗ വിവരമുള്ളത്​. ആഴ്​ചകളായി വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന ജയലളിതക്ക്​ ഇ​േപ്പാൾ പരസഹായമില്ലാതെ 90 ശതമാനവും ശ്വസിക്കാൻ കഴിയുന്നുണ്ട്​. അടുത്ത ലക്ഷ്യം അവരെ നടത്തുകയെന്നതാണ്​. ജയലളിത പൂർണമായും ആരോഗ്യവതിയാണെന്നും എപ്പോൾ വേണമെങ്കിലും അവർക്ക്​ വീട്ടിലേക്ക്​ പോകാമെന്നും അപ്പോളോ ആശു​പത്രി ചെയർമാൻ ഡോ. പ്രതാപ്​ റെഡ്ഡി പറഞ്ഞു. ഇപ്പോൾ ഐ.സി.യുവിൽ നിന്നും Read more about തമിഴ്​നാട്​ മുഖ്യമ​ന്ത്രി ജയലളിത സംസാരിച്ചതായി റിപ്പോർട്ട്​.[…]

നോട്ട് പിൻവലിച്ചതിനെതിരായ വിമര്‍ശങ്ങളെ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

11:40 AM 25/11/2016 ന്യൂഡൽഹി: നോട്ട് പിൻവലിച്ചതിനെതിരായ വിമര്‍ശങ്ങളെ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്നൊരുക്കമില്ലാത്തതിന്‍റെ പേരിലാണ് സര്‍ക്കാര്‍ ആരോപണം നേരിടുന്നത്. യഥാര്‍ഥത്തില്‍‌ മുന്നൊരുക്കമില്ലാതെ അഴിമതിക്കാരെ പിടികൂടുകയാണ് ചെയ്തതെന്ന് നരേന്ദ്രമോദി പറഞ്ഞു. സർക്കാർ നടപടിയെ എതിർക്കുന്നവരുടെ പ്രധാന പ്രശ്നം അവർക്ക് കള്ളപ്പണം വെളുപ്പിക്കാൻ ആവശ്യത്തിന് സമയം കിട്ടാത്തതാണെന്ന് മോദി കൂട്ടിച്ചേർത്തു. ഭരണഘടനാ ദിനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തിലെ സൈനികരായി ഓരോ പൗരനും മാറിയെന്ന്​മോദി പറഞ്ഞു. എല്ലാവർക്കും അവരുടെ Read more about നോട്ട് പിൻവലിച്ചതിനെതിരായ വിമര്‍ശങ്ങളെ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.[…]

ദിലീപും കാവ്യയും വിവാഹിതരായി

10:33 am 25/11/2016 കൊച്ചി: ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യാമാധവനും വിവാഹിതരായി. രാവിലെ ഒമ്പത് മണിക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും ചലച്ചിത്ര മേഖലയിലെ സുഹൃത്തുകളും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. മകൾ മീനാക്ഷിയും ചടങ്ങിനെത്തി. ഇരുതാരങ്ങളുടെയും രണ്ടാം വിവാഹമാണിത്. വിവാഹ വാർത്ത ദിലീപ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. വിവാഹത്തിന് മകൾ മിനാക്ഷിയുടെ പിന്തുണയുണ്ട്. പ്രേക്ഷകരുടെ പിന്തുണയും ആശംസയും വേണമെന്നും ദിലീപ് അറിയിച്ചു. ഗോസിപ്പിന് അറുതി വരുന്നത് നല്ലതാണെന്ന് നിർമാതാവ് Read more about ദിലീപും കാവ്യയും വിവാഹിതരായി[…]

തിങ്കളാഴ്ച സംസ്ഥാനത്ത് എൽ.ഡി.എഫ് ഹർത്താൽ .

01:52 pm 24/11/2016 തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് എൽ.ഡി.എഫ് ഹർത്താൽ. സഹകരണ മേഖലയിലെ പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഹർത്താൽ തീരുമാനമെടുത്തത്. നോട്ട് അസാധുവാക്കലിൽ പ്രതിഷേധിച്ച് ദേശവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷ കക്ഷികൾ നേരത്തെ തീരുമാനിച്ചിരുന്നു.

നോട്ട്​ അസാധുവാക്കൽ : തുടർച്ചയായ എട്ടാം ദിവസവും പാർലമെൻറ്​ സ്​തംഭിച്ചു

12:06 PM 24/11/2016 ന്യൂഡൽഹി: നോട്ട്​ അസാധുവാക്കലിനെ തുടർന്ന്​ തുടർച്ചയായ എട്ടാം ദിവസവും പാർലമെൻറി​െൻറ ഇരു സഭകളും പ്രക്ഷുബ്​ധമായി. പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തരമന്ത്രി രകാജ്​നാഥ്​ സിങ്ങ്​ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം പ​െങ്കടുത്തില്ല. ഇൗ മാസം 28ന്​ നടക്കുന്നരാജ്യവ്യാപക പ്രതിഷേധത്തിനു മു​േമ്പ മറ്റൊരു ഒത്തു തീർപ്പിന്​ തയാറല്ലെന്ന നിലപാടിലാണ്​ പ്രതിപക്ഷം. രാവിലെ 11മണിക്ക്​ ലോക്​സഭ ആരംഭച്ചപ്പോൾ തന്നെ പ്രധാനമന്ത്രിയുടെ അസാന്നിധ്യം പ്രതിപക്ഷം ചോദ്യം ചെയ്​തു. ബഹളത്തിനിടെ സമാജ്​വാദി പാർട്ടി എം.പി അക്ഷയ്​ യാദവ്​ കടലാസു കീറി സ്​പീക്കറുടെ Read more about നോട്ട്​ അസാധുവാക്കൽ : തുടർച്ചയായ എട്ടാം ദിവസവും പാർലമെൻറ്​ സ്​തംഭിച്ചു[…]

ശരീരത്തില്‍ തോട്ട കെട്ടിവെച്ച്​ മരിച്ച നിലയില്‍.

12:12 pm 24/11/2016 എരുമപ്പെട്ടി (തൃശൂര്‍): ഇലക്ട്രിക് തോട്ട ദേഹത്ത് കെട്ടിവെച്ച് പൊട്ടിച്ച് ഗൃഹനാഥന്‍ മരിച്ചു. തയ്യൂര്‍ പഴങ്കന്‍ വീട്ടില്‍ ചാക്കപ്പ​െൻറ മകന്‍ വര്‍ഗീസാണ് (65) മരിച്ചത്. വീടി​െൻറ പിന്‍ഭാഗത്ത് ചിന്നിച്ചിതറിയ നിലയിലാണ്​ മൃതദേഹം കണ്ടത്. പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. സ്ഫോടന ശബ്ദം കേട്ട് എത്തിയ അയല്‍വാസികളാണ് ശരീരത്തി​െൻറ നടുഭാഗം തകര്‍ന്ന നിലയില്‍ മൃതദേഹം കണ്ടത്. ഇടതുകൈ അറ്റുപോയിട്ടുണ്ട്. അറ്റ കൈ കുറച്ചു ദൂരെനിന്നും കണ്ടത്തെി. കിണർ നിർമാണത്തിന്​ എത്തിച്ച തോട്ട സ്വയം വെച്ചുകെട്ടി പൊട്ടിച്ച് Read more about ശരീരത്തില്‍ തോട്ട കെട്ടിവെച്ച്​ മരിച്ച നിലയില്‍.[…]

ഫൈസല്‍ വധക്കേസില്‍ നാല് പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് സൂചന നല്‍കി.

10:40 am 24/11/2016 തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ നാല് പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് സൂചന നല്‍കി. ഗൂഢാലോചനയില്‍ പങ്കുള്ളവരാകും അറസ്റ്റിലാകുന്നത്. രണ്ട് അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഭാര്യയും മക്കളും മതം മാറുമെന്ന ഭീതിയിലാണ് ഫൈസലിനെ മതം മാറ്റത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പ്രതികള്‍ ശ്രമം നടത്തിയത്. ഇത് പരാജയപ്പെട്ടപ്പോള്‍ തീവ്രഹിന്ദുത്വ സംഘടനയുടെ സഹായം തേടുകയായിരുന്നു. ഇവര്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. ഈ യോഗത്തില്‍ പങ്കെടുത്തവരും പൊലീസ് വലയിലാണ്. മലപ്പുറം ഡിവൈ.എസ്.പി ടി.എം. Read more about ഫൈസല്‍ വധക്കേസില്‍ നാല് പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് സൂചന നല്‍കി.[…]

അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാനുള്ള ഇളവ്​ ഇന്ന്​ അവസാനിക്കും

10:37 am 24/11/2016 ന്യൂഡൽഹി: അവശ്യ സേവനങ്ങൾക്ക്​ അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാൻ ആർ.ബി.​െഎ നൽകിയ ഇളവ്​ ഇന്ന്​ അവസാനിക്കും. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, റെയിൽവേ സ്​റ്റേഷനുകൾ, വിമാനത്താവളത്തിലെ കൗണ്ടറുകൾ എന്നിവടങ്ങളിലെല്ലാം പഴയനോട്ടുകൾ ഉപയോഗിക്കുന്നതിന്​ ഇളവ്​ അനുവദിച്ചിരുന്നു. ഇതാണ്​ ഇന്ന്​ അവസാനിക്കുന്നത്​. ഇതോടു കൂടി അസാധുനോട്ടുകൾ പൂർണ്ണമായും വിപണിയിൽ നിന്ന്​ ഇല്ലാതാവും. നവംബർ 8നാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച തീരുമാനം പ്രഖ്യാപിച്ചത്​. കള്ളനോട്ടും കള്ളപണവും തടയുന്നതിനായിരുന്നു സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്​. എന്നാൽ Read more about അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാനുള്ള ഇളവ്​ ഇന്ന്​ അവസാനിക്കും[…]