നോട്ട് അസാധുവാക്കൽ: രാജ്യസഭയിൽ ബഹളം
12:13 PM 21/11/2016 ന്യൂഡൽഹി: നോട്ട് അസാധുവാക്കിയ വിഷയത്തിൽ പാർലമെൻറിൽ പ്രതിഷേധം ശക്തം. വിഷയം ഉന്നയിച്ച് രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പണത്തിനായി ബാങ്കിനും എടിഎമ്മിനും മുന്നിൽ ക്യൂ നിൽക്കവെ മരിച്ചവർക്കായി അനുശോചന പ്രേമയം അവതരിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് രണ്ട് തവണ തടസപ്പെട്ട രാജ്യസഭ ഉച്ചവരെ നിർത്തിവെച്ചു. പ്രതിപക്ഷം ചർച്ചക്ക് തയാറാകുന്നില്ലെന്നും പാർലമെൻറ് നടപടികൾ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. നോട്ട് അസാധുവാക്കൽ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെൻറിൽ നേരിെട്ടത്തി വിശദീകരണം Read more about നോട്ട് അസാധുവാക്കൽ: രാജ്യസഭയിൽ ബഹളം[…]










