ഇന്ന് സഹകരണ ഹര്‍ത്താല്‍
11:35 AM 16/11/2016 തിരുവനന്തപുരം: അസാധു നോട്ടുകള്‍ സ്വീകരിക്കാനും മാറ്റിനല്‍കാനും റിസര്‍വ് ബാങ്ക് അനുമതിനല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും ക്രെഡിറ്റ് സൊസൈറ്റികളും ബുധനാഴ്ച അടച്ചിടും. സഹകരണ മേഖലക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും സംസ്ഥാന വ്യാപക സഹകരണ ഹര്‍ത്താലാണ് നടക്കുകയെന്നും പ്രാഥമിക സൊസൈറ്റികളുടെ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വി. ജോയി എം.എല്‍.എ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സൊസൈറ്റികളുടെ പ്രതിനിധികളും ജീവനക്കാരും മാനേജ്മെന്‍റ് പ്രതിനിധികളും ബുധനാഴ്ച തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫിസിന് മുന്നില്‍ സമരം നടത്തും. Read more about ഇന്ന് സഹകരണ ഹര്‍ത്താല്‍[…]










