പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക്​ നേരെ ഇന്ത്യൻ സേന ആക്രമണം നടത്തിയത്​ അർധരാത്രിയിൽ.

05:33 pm 29/9/2016 ന്യൂഡൽഹി: പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക്​ നേരെ ഇന്ത്യൻ സേന ആക്രമണം നടത്തിയത്​ബുധനാഴ്​ച അർധരാത്രിയിൽ. തീവ്രവാദികൾ നുഴഞ്ഞു കയറാന്‍ ഒരുക്കം കൂട്ടുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്​. പാകിസ്​താ​െൻറ അതിർത്തിക്ക്​ രണ്ടു കിലോമീറ്റർ അകലെ പർവ്വതപ്രദേശങ്ങളിലായായിരുന്നു ആക്രമണം. ഇന്ത്യന്‍ സമയം ബുധനാഴ്ച അര്‍ധരാത്രി 12.30ന്​ സൈനിക നടപടി ആരംഭിച്ചു. നാലുമണിക്കൂര്‍ മാത്രം നീണ്ടു നിന്ന ദൗത്യം പൂര്‍ത്തിയാക്കി തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൈന്യം പിന്‍വാങ്ങി. ദൗത്യത്തിൽ ഇന്ത്യൻ സേനക്ക്​ Read more about പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക്​ നേരെ ഇന്ത്യൻ സേന ആക്രമണം നടത്തിയത്​ അർധരാത്രിയിൽ.[…]

ബ്ലാക്ക്​ബെറി മൊബൈൽ നിർമാണം നിർത്തുന്നു

05:28 PM 29/09/2016 ബ്ലൂംബെർഗ്​: ടെലികോം മേഖലയിൽ വിപ്ലവം സൃഷ്​ടിച്ച ​പ്രമുഖ മൊബൈൽ കമ്പനിയായ ബ്ലാക്ക്​ ബെറി നിർമാണം നിർത്തുന്നു. കനേഡിയയിൽ നിന്നുള്ള മൊബൈൽ കമ്പനിയാണ്​ ബ്ലാക്ക്​ബെറി. സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ്​ നിർമാണം നിർത്തുന്നത്​. ആവശ്യമായ ഹാര്‍ഡവെയര്‍ മറ്റൊരു കമ്പനിയില്‍ നിന്നും എത്തിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതായി ബ്ലാക്ക്‌ബെറി സി.ഇ.ഒ ജോണ്‍ ചെന്‍ പറഞ്ഞു. ബ്ലാക്ക്‌ബെറി കമ്പനിയുടെ പേരില്‍ പുറത്തിറങ്ങുന്ന മൊബൈല്‍ സെറ്റുകള്‍ പി.ടി ടിഫോണ്‍ മൊബൈല്‍ ഇന്തോനേഷ്യ(ടി.ബി.കെ) ലൈസന്‍സിനു കീഴിലാകും. ഡിവൈസ് ബിസിനസ്സില്‍ Read more about ബ്ലാക്ക്​ബെറി മൊബൈൽ നിർമാണം നിർത്തുന്നു[…]

സ്വാശ്രയ പ്രശ്നത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം തുടരുന്നു.

10;20 am 29/9/2016 തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം തുടരുന്നു. കറുത്ത ബാഡ്ജ് ധരിച്ചാണ് യു.ഡി.എഫ് എം.എൽ.എമാർ സഭയിൽ ഹാജരായത്. ചോദ്യോത്തര വേള പ്രതിപക്ഷം ബഹിഷ്കരിച്ചു. ബാനറുകളും പ്ലക്കാർഡുകളുമായാണ് എം.എൽ.എമാർ സഭയിലെത്തിയത്. തുടക്കത്തില്‍ മുദ്രാവാക്യം വിളിച്ചെങ്കിലും ചോദ്യോത്തരവേള തടസ്സപ്പെടുത്തിയില്ല. എം.എല്‍.എമാരുടെ നിരാഹാരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ മുന്‍കൈ എടുക്കണമെന്ന് പി.സി.ജോര്‍ജ് സഭയില്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതേസമയം, നിയമസഭയിൽ യു.ഡി.എഫ് എം.എൽ.എമാരുടെ നിരാഹാര സമരം തുടരുകയാണ്. എംഎൽഎമാരായ ഷാഫി പറമ്പിൽ, Read more about സ്വാശ്രയ പ്രശ്നത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം തുടരുന്നു.[…]

ഭീകരവാദത്തിനെതിരെ പാകിസ്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റൈസ്

10:17 am 29/9/2016 വാഷിങ്ടൺ: ഉറി ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നയതന്ത്ര യുദ്ധം മുറുകുന്നതിനിടെ ആക്രമണത്തെ അപലപിച്ച് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസ്. ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി സൂസൻ റൈസ് ഇക്കാര്യം ഫോണിലൂടെ ചർച്ച ചെയ്തു. തീവ്രവാദ ഗ്രൂപ്പുകളായ ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് പോലെയുള്ള സംഘങ്ങളുടെ പ്രവർത്തനം പാകിസ്താൻ തടയണമെന്നും ഇതിനായി പാക് സർക്കാർ തക്കതായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആക്രമണത്തിൽ മരണപ്പെട്ട സൈനികരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ Read more about ഭീകരവാദത്തിനെതിരെ പാകിസ്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റൈസ്[…]

തമിഴ്നാടിന് കാവേരി നദിയില്‍നിന്ന് വെള്ളം വിട്ടുകൊടുക്കുന്നതില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച

10:10 am 29/9/2016 ബംഗളൂരു: തമിഴ്നാടിന് കാവേരി നദിയില്‍നിന്ന് വെള്ളം വിട്ടുകൊടുക്കുന്നതില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിനുശേഷം കൈക്കൊള്ളുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബുധനാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനുംശേഷമാണ് ഇക്കാര്യ അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. അതുവരെ വെള്ളം വിട്ടുകൊടുക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങുടെ മുഖ്യമന്ത്രിമാരും ജലവിഭവ മന്ത്രിയും ചീഫ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മണിക്കാണ് യോഗം. തര്‍ക്കപരിഹാരത്തിന് ഇരുസംസ്ഥാനങ്ങളുമായി ചര്‍ച്ച Read more about തമിഴ്നാടിന് കാവേരി നദിയില്‍നിന്ന് വെള്ളം വിട്ടുകൊടുക്കുന്നതില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച[…]

സമരത്തെയും മാധ്യമങ്ങളെയും കളിയാക്കി മുഖ്യമന്ത്രി .

06:22 pm 28/9/2016 തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ യൂത്ത്​ കോൺഗ്രസ്​ നടത്തുന്ന സമര​ത്തെയും മാധ്യമങ്ങളെയും വിമർശിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ. ചാനലുകാർ വാടകക്കെടുത്ത ആളുകളാണ്​ തനിക്കെതിരെ കരി​െങ്കാടി കാണിച്ചതെന്ന്​ പിണറായി ആവർത്തിച്ചു. അത്​ ത​െൻറ തോന്നലാകാം. എന്നാൽ അത്​ മാറ്റി പറയേണ്ട കാര്യമില്ല. ഒരു കാലത്തും മാധ്യമപ്രവർത്തകരെ മുഴുവനായും അധിക്ഷേപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ രീതിയെ കുറിച്ച്​ പണ്ടേ തനിക്കറിയാം. രണ്ടാളുടെതായൊരു പ്രതിഷേധം സംഘടിപ്പിക്കേണ്ട അവസ്ഥ യൂത്ത്​ കോൺഗ്രസിനില്ല. എന്നാൽ കരി​െങ്കാടി പ്രകടനം അവർ​ ഏറ്റെടുത്തതിൽ തർക്കമില്ല. Read more about സമരത്തെയും മാധ്യമങ്ങളെയും കളിയാക്കി മുഖ്യമന്ത്രി .[…]

മെ ഡിക്കൽ പ്രവേശം: കേരളത്തിൽ ഇടപെടുന്നില്ലെന്ന്​ സു​പ്രീംകോടതി

04:34 pm 28/09/2016 ന്യൂഡൽഹി: ​കേരളത്തിലെ ​പ്രവേശ നടപടികൾ പൂർത്തിയായ മെഡിക്കൽ സീറ്റുകളുടെ വിഷയത്തിൽ ഇടപെടുന്നില്ലെന്ന്​ സു​​പ്രീംകോടതി. അതേസമയം ​​പ്രവേശ നടപടികൾ പൂർത്തിയാകാത്ത സീറ്റുകളിൽ ഏകീകൃത കൗൺസിലിങ്​ വേണമെന്നും കോടതി ഉത്തരവിട്ടു​. സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് സ്വന്തംനിലക്ക് കൗണ്‍സലിങ് നടത്താന്‍ അനുമതി നല്‍കിയ ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലിൽ ഇടപെടാനാണ്​ കോടതി വിസമ്മതിച്ചത്​. ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചി​േൻറതാണ് ഉത്തരവ്​. പ്രവേശ നടപടികൾ ഒക്ടോബർ 7നകം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. സ്വാശ്രയ Read more about മെ ഡിക്കൽ പ്രവേശം: കേരളത്തിൽ ഇടപെടുന്നില്ലെന്ന്​ സു​പ്രീംകോടതി[…]

രക്ഷിതാക്കളെ ബന്ദികളാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

04:33 pm 28/9/2016 ലഖ്​നോ: ഉത്തർപ്രദേശിൽ രക്ഷിതാക്കളെ ബന്ദികളാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്​ച രാവിലെയാണ്​ സംഭവം നടന്നത്​. 20 ഒാളം പേരുള്ള സംഘം വീട്ടിൽ അതിക്രമിച്ചു കയറി കൊള്ള നടത്തുകയും 12 കാരിയെ കടത്തികൊണ്ടുപോവുകയുമായിരുന്നു. രക്ഷിതാക്കളെ വീട്ടിൽ കെട്ടിയിട്ട ശേഷമാണ്​ സംഘം പെൺകുട്ടിയെ കടത്തികൊണ്ടുപോയത്​. വീടിന്​ അകലെവെച്ച്​ അഞ്ചംഗ സംഘം​ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന്​ പെൺകുട്ടി പൊലീസിന്​ മൊഴി നൽകി. പെൺകുട്ടി ചികിത്സയിൽ കഴിയുകയാണ്​. അക്രമത്തിൽ പെൺകുട്ടിയടൈ പിതാവി​െൻറ​ തലക്ക്​ പരിക്കേറ്റു. സംഭവത്തിൽ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നും Read more about രക്ഷിതാക്കളെ ബന്ദികളാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി[…]

സ്വാശ്രയ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതിപക്ഷ എം.എൽ.എമാർ സഭാകവാടത്തിൽ നിരാഹാര സമരം ആരംഭിച്ചു

12:22 pm 28/9/2016 തിരുവനന്തപുരം: സ്വാശ്രയ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതിപക്ഷ എം.എൽ.എമാർ സഭാകവാടത്തിൽ നിരാഹാര സമരം ആരംഭിച്ചു. കോൺഗ്രസ് എം.എൽ.എമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും കേരള കോൺഗ്രസ് എം.എൽ.എ അനൂപ് ജേക്കബുമാണ് നിരാഹാരമിരിക്കുന്നത്. മുസ്ലീം ലീഗ് എം.എൽ.എമാരായ കെ.എം. ഷാജിയും എം. ഷംസുദീനും അനുഭാവ സത്യാഗ്രഹം നടത്തുന്നുണ്ട്. ഇന്ന് രാവിലെ ചേർന്ന യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സ്വാശ്രയ ഫീസ് വർധനയിലും പൊലീസ് മർദനത്തിലുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. Read more about സ്വാശ്രയ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതിപക്ഷ എം.എൽ.എമാർ സഭാകവാടത്തിൽ നിരാഹാര സമരം ആരംഭിച്ചു[…]

റാഗിങ്ങ്: എഞ്ചിനിയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

08:30 am 28/9/2016 കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ എഞ്ചിനിയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. സീനിയർ വിദ്യാർത്ഥികളുടെ പീഡനമാണ് കാരണമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഉച്ചയ്ക്ക് സഹപാഠികളാണ് ഷെറിനെ ഹോസ്റ്റൽ മുറിയിൽ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ഷെറിൻ എഴുതിയെന്ന് കരുതപ്പെടുന്ന കത്തും ലഭിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. രാവിലെ ക്ലാസിലേക്ക് പോകും വഴി എസ് എഫ് ഐ പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികൾ ഷെറിനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. Read more about റാഗിങ്ങ്: എഞ്ചിനിയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു[…]