തലസ്ഥാന ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.
08:20 am 28/9/2016 തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിനു നേർക്കുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്നുള്ള ബസുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുന്നതായും റിപ്പോർട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ബസുകൾ സർവീസ് നടത്തുന്നില്ല. എന്നാൽ തിരുവനന്തപുരം നഗരത്തിലെ ജനജീവിതത്തിന് കാര്യമായ തടസം നേരിട്ടിട്ടില്ല. കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ Read more about തലസ്ഥാന ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.[…]










