കപിൽ മിശ്രയെ എ.എ.പി അംഗങ്ങൾ കയ്യേറ്റം ചെയ്തു
05:50 pm 31/5/2017 ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ പുറത്താക്കപ്പെട്ട മുൻ മന്ത്രി കപിൽ മിശ്രയെ എ.എ.പി അംഗങ്ങൾ കയ്യേറ്റം ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും പാർട്ടി അംഗങ്ങൾെക്കതിരെയും നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച മിശ്രയെ നിയമസഭക്കുള്ളിൽ വെച്ച് എ.എ.പി എം.എൽ.എമാർ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. ചരക്കുസേവന നികുതിയെപ്പറ്റി ചർച്ചചെയ്യാനായി ഒരു ദിവസത്തേക്കു പ്രത്യേകം വിളിച്ചുചേർത്ത സഭയിലാണു നാടകീയ രംഗങ്ങളുണ്ടായത്. കെജ്രിവാളിനെതിരെ കപിൽ മിശ്രയുടെ മുദ്രാവാക്യം വിളിയെത്തുടർന്നു സഭ ഏറെനേരം തടസ്സപ്പെട്ടു. ബഹളം തുടർന്ന മിശ്രയോടു സഭ വിട്ടുപോകാൻ സ്പീക്കർ Read more about കപിൽ മിശ്രയെ എ.എ.പി അംഗങ്ങൾ കയ്യേറ്റം ചെയ്തു[…]










