വോള്‍ട്ട് വനിതാ വിഭാഗം ദിപയ്ക്ക് നാലാം സ്ഥാനം

01.01 AM 15-08-2016 > ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ദിപ കര്‍മാക്കര്‍ക്കു മെഡല്‍ നഷ്ടം. വോള്‍ട്ട് വനിതാ വിഭാഗം ഫൈനലില്‍ ദിപയ്ക്ക് നാലാം സ്ഥാനത്തെത്താനേ സാധിച്ചുള്ളു. ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഫൈനലില്‍ ദിപ പുറത്തെടുത്തത്. അമേരിക്കയുടെ സിമയോണ്‍ ബൈല്‍സിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. റഷ്യയുടെ മരിയ പസേക വെള്ളിയും നേടി. വെങ്കലം നേടിയ സ്വിസ് താരം ഗുലിയ സ്റ്റീന്‍ഗ്രൂബര്‍ 15. 216 പോയിന്റ് നേടിയപ്പോള്‍ ദിപ നേടിയത് 15.066 പോയിന്റാണ്.

ഷൂട്ടിംഗില്‍ ഇന്ത്യക്ക് സമ്പൂര്‍ണ നാണക്കേട്

12.53 AM 15-05-2016 റിയോ ഒളിമ്പിക്‌സ് ഷൂട്ടിംഗിലും ഇന്ത്യക്ക് സമ്പൂര്‍ണ നാണക്കേട്. എക്കാലത്തേയും വലിയ ഷൂട്ടിംഗ് സംഘവുമായി റിയോയിലെത്തിയ ഇന്ത്യ ഒരു മെഡല്‍പോലും നേടാനാവാതെ മത്സരങ്ങള്‍ അവസാനിപ്പിച്ചു. അവസാന മെഡല്‍ പ്രതീക്ഷയായിരുന്ന ഗഗന്‍ നാരംഗും ചെയിന്‍ സിംഗും ഫൈനലിലെത്താതെ പുറത്തായതോടെയാണ് ഷൂട്ടിംഗ് നാണക്കേട് പൂര്‍ത്തിയായത്. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സിലായിരുന്നു ഇരുവരും ഇന്നിറങ്ങിയത്. എന്നാല്‍ ഗഗന്‍ നാരംഗിനു 33 -ാം സ്ഥാനത്തും ചെയിന്‍ സിംഗിന് 23-ാം സ്ഥാനത്തും എത്താനേ സാധിച്ചുള്ളു. 2004, 2008, 2012 ഒളിമ്പിക്‌സുകളില്‍ Read more about ഷൂട്ടിംഗില്‍ ഇന്ത്യക്ക് സമ്പൂര്‍ണ നാണക്കേട്[…]

നാദാപുരം കൊലപാതകം: പ്രതികളുടെ കാര്‍ കണ്ടെത്തി

05:37 pm 14/8/2016 നാദാപുരം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ വധിച്ച കൊലയാളികള്‍ ഉപയോഗിച്ച കാര്‍ കണെ്്ടത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍. കാറില്‍നിന്ന് കൊലയാളികളുടെ വസ്ത്രങ്ങളും മദ്യക്കുപ്പിയും കണ്ടെത്തി . കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി വാങ്ങിയതാണ്. എന്നാല്‍ രണ്്ടുവര്‍ഷം മുമ്പ് വാഹനം പ്രതീഷ് എന്നയാള്‍ക്ക് വിറ്റെന്നാണ് ഉടമയുടെ മൊഴി. പിന്നീട് ആറോളം പേര്‍ക്ക് വാഹനം കൈമാറിയതായും പോലീസ് കണെ്്ടത്തി. പ്രതീഷിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. വെള്ളിയാഴ്ച Read more about നാദാപുരം കൊലപാതകം: പ്രതികളുടെ കാര്‍ കണ്ടെത്തി[…]

അടുത്തവര്‍ഷം മുതല്‍ റെയില്‍ ബജറ്റ് ഇല്ല

05;20 pm 14/8/2016 ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക റെയില്‍ ബജറ്റ് ഉണ്്ടാകില്ല. 92 വര്‍ഷം പഴക്കമുള്ള റെയില്‍ ബജറ്റിന്റെ പാരമ്പര്യം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച റെയില്‍വേ മ്രന്തി സുരേഷ് പ്രഭുവിന്റെ ശിപാര്‍ശ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അംഗീകരിച്ചു. ഇനി മുതല്‍ പൊതുബജറ്റിനൊപ്പമാകും റെയില്‍ ബജറ്റ്. 1924ലാണ് റെയില്‍വേയ്ക്ക് പ്രത്യേകമായി ബജറ്റ് അവതരണം തുടങ്ങിയത്. പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തി റെയില്‍ ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന നിലപാട് അംഗീകരിച്ച ധനകാര്യ മന്ത്രാലയം ഇരു ബജറ്റുകളും Read more about അടുത്തവര്‍ഷം മുതല്‍ റെയില്‍ ബജറ്റ് ഇല്ല[…]

എലെയ്ന്‍ തോംസണ്‍ ഒളിമ്പിക്സിലെ വേഗമേറിയ താരം

09: 33am 14/08/2016 റിയോ ഡെ ജെനീറോ: ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ റിയോ ഒളിംപിക്സിലെ വേഗമേറിയ താരം. 100 മീറ്റർ ഓട്ടത്തിൽ 10.71 സെക്കൻഡിലായിരുന്നു എലെയ്ന്‍റെ ഫിനിഷിങ്. ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസറിന് വെങ്കലം ലഭിച്ചു. ഷെല്ലിയെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് എലെയ്ൻ സ്വർണം നേടിയത്. പുരുഷന്മാരുടെ 100 മീറ്റർ ഫൈനൽ തിങ്കളാഴ്ച പുലർച്ചെയാണ്. ജമൈക്കയുടെ ഉസൈൻ ബോൾട്ടും യു.എസിന്‍റെ ജസ്റ്റിൻ ഗാട്‌ലിനും തമ്മിലാകും മത്സരം. രാവിലെ 5.30ന് സെമി ഫൈനലും 6.55ന് ഫൈനലും നടക്കും.

തെലുങ്കാനയിലെ കോണ്‍ഗ്രസ് നേതാവിന് വെടിയേറ്റു

06:11 PM 13/8/2016 ഹൈദരാബാദ്: തെലുങ്കാനയിലെ സെക്കന്തരാബാദില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് യാദഗിരിക്ക് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ആറു തവണ വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്കന്തരാബാദിലെ ബോവെന്‍പള്ളിയിലെ വച്ചാണ് ആക്രമണം നേരിട്ടത്. ബൈക്കിലെത്തിയ അക്രമികള്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവശേഷം അക്രമികള്‍ രക്ഷപ്പെട്ടു. വെടിവയ്പ്പിന്റെ കാരണം അറിവായിട്ടില്ല.

കാരിച്ചാല്‍ ജലരാജാക്കന്‍മാര്‍

05:58 AM 13/8/2016 ആലപ്പുഴ: 64-ാ നെഹ്‌റുട്രോഫി ജലമേളയില്‍ കാരിച്ചാല്‍ ചുണ്ടന്‍ ജേതാക്കളായി. കുമരകം വേമ്പനാട് ബോട്ട് ക്ലബാണ് കാരിച്ചാല്‍ തുഴഞ്ഞത്. കാരിച്ചാലിനെ കൂടാതെ ഗബ്രിയേല്‍, മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍, നടുഭാഗം എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്.

മദ്യ ലഹരിയില്‍ വിമാനം പറത്തിയ രണ്ടു പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തു

08:59 am 13/8/2016 ന്യൂഡല്‍ഹി: മദ്യപിച്ച് വിമാനം പറത്തിയതിന് എയര്‍ ഇന്ത്യയിലെയും ജെറ്റ് എയര്‍വെയ്‌സിലെയും ഓരോ പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തു. നാലു വര്‍ഷത്തേക്കാണു സസ്‌പെന്‍ഷന്‍. ഈ മാസം നടന്ന രണ്ടു വ്യത്യസ്ഥ സംഭവങ്ങളെ തുടര്‍ന്നാണ് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ നടപടി. ഗുരുതരമായ കൃത്യവിലോപമാണ് പൈലറ്റുമാര്‍ നടത്തിയതെന്നും ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ തയാറാക്കണമെന്നും ഇരു കമ്പനികള്‍ക്കും വ്യോമയാന റഗുലേറ്റര്‍ നിര്‍ദ്ദേശം നല്‍കി. വീഴ്ച്ചവരുത്തിയ പൈലറ്റിനെ പിരിച്ചു വിട്ടതായി ജെറ്റ് എയര്‍വെയ്‌സ് മന്ത്രാലയത്തെ അറിയിച്ചു.

ഇന്ത്യയുമായി അണു പരീക്ഷണ നിരോധന കരാറിന് തയാറായിരുന്നുവെന്ന് പാക്

08: 50 am 13/8/2106 ഇസ് ലാമാബാദ്: ഇന്ത്യയുമായി ആണവ പരീക്ഷണ നിരോധന കരാറിന് തയാറായിരുന്നുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ വക്താവ് സര്‍താജ് അസീസ്. തുടര്‍ ആണവ പരീക്ഷണം ഉഭയകക്ഷി ധാരണയില്‍ നിര്‍ത്തിവെക്കുന്നതിന് സന്നദ്ധമായിരുന്നുവെന്ന് നയതന്ത്രപ്രതിനിധികളുടെ യോഗത്തെക്കുറിച്ച് വിശദീകരിക്കവെ അദ്ദേഹം വാര്‍ത്താലേഖകരോട് വെളിപ്പെടുത്തി. ഞങ്ങള്‍ ഏകപക്ഷീയമായി തന്നെ പരീക്ഷണത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചതാണ്. അതിലൂടെ ഇന്ത്യയുമായി ഉഭയകക്ഷി ധാരണയാണ് ലക്ഷ്യമിട്ടത്. 1996ല്‍ യു.എന്‍ ജനറല്‍ അസംബ്ളിയില്‍ സമഗ്ര നിരോധന കരാര്‍ വന്നപ്പോള്‍തന്നെ പാകിസ്താന്‍ അതിനെ പിന്തുണച്ച് വോട്ട് ചെയ്ത Read more about ഇന്ത്യയുമായി അണു പരീക്ഷണ നിരോധന കരാറിന് തയാറായിരുന്നുവെന്ന് പാക്[…]

ഷിബിന്‍ വധക്കേസില്‍ വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

08:20 am 13/8/2016 നാദാപുരം: തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട പ്രതി വെട്ടേറ്റു മരിച്ചു. ചാലപ്പുറം കാളിയപ്പറമ്പത്ത് അസ് ലം (22) ആണ് ഇന്നോവ കാറിലത്തെിയ സംഘത്തിന്‍െറ വെട്ടേറ്റ് മരിച്ചത്. ഇയാള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 9.30ഓടെയായിരുന്നു അന്ത്യം. കെ.എല്‍ 18 കെ 6592 സ്കൂട്ടറില്‍ സുഹൃത്ത് പുളിയാവിലെ ഷാഫിക്കൊപ്പം വെള്ളൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ചാലപ്പുറം വെള്ളൂര്‍ റോഡില്‍ ചക്കരക്കണ്ടിക്കു സമീപം വൈകീട്ട് 5.30ഓടെയാണ് Read more about ഷിബിന്‍ വധക്കേസില്‍ വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു[…]