ഗുഡ്ഗാവില്‍ വെള്ളപ്പൊക്കം; ഗതാഗതം സ്തംഭിച്ചു

12:30pm 29/07/2016 ന്യൂഡല്‍ഹി: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ ഗുഡ്ഗാവിലെ നിരത്തുകളില്‍ വെള്ളംപൊങ്ങി ഗതാഗതം താറുമാറായി. ദേശീയ പാത എട്ടിലുണ്ടായ വെള്ളക്കെട്ടില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങികിടക്കുകയാണ്. ഡല്‍ഹി -ജയ്പൂര്‍ റൂട്ടായ ഹൈവേ എട്ടില്‍ ഗതാഗതം പുന:സ്ഥാപിക്കുന്നതുവരെ നിരോധം ഏര്‍പ്പെടുത്തിയിരിക്കയാണ്. ഉച്ചയോടെ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് പൊലീസ് അറിയിച്ചു. റോഡില്‍ നിന്നും വെളളം പമ്പുചെയ്ത് ഒഴിവാക്കികൊണ്ടിയിരിക്കയാണ്. ഹരിയാന സര്‍ക്കാര്‍ ഗുഡ്ഗാവിലെ സ്കൂള്‍ക്ക് രണ്ടുദിവസത്തെത്തെ അവധി പ്രഖ്യാപിച്ചു. ഗുഡ്ഗാവിലെ ഹീറോ ഹോണ്ടാ ചൗകും വെള്ളത്തില്‍ മുങ്ങിയിരിക്കയാണ്. Read more about ഗുഡ്ഗാവില്‍ വെള്ളപ്പൊക്കം; ഗതാഗതം സ്തംഭിച്ചു[…]

പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ നീക്കം

11:10am 29/7/2016 കോല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നീക്കം. ബംഗ്ല എന്ന പേരാണ് പുതിയതായി പരിഗണിക്കുന്നത്. മെയില്‍ ടുടേ പത്രമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പേര് മാറ്റാനുള്ള നടപടികള്‍ തുടങ്ങുന്നതിന് മമത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. പശ്ചിമ ബംഗാളിനെ എല്ലാ മേഖലകളിലും ഒന്നാമതെത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മമത പേര് മാറ്റാന്‍ ശ്രമിക്കുന്നത്. അക്ഷരമാല ക്രമത്തില്‍ ഏറ്റവും താഴെ നില്‍ക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. അടുത്തിടെ നടന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ Read more about പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ നീക്കം[…]

കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ഫ്രഞ്ച് ഏജന്‍സിഎത്തി

10.08 AM 28-07-2016 കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി കൊച്ചി മെട്രോ പദ്ധതിക്ക് വായ്പ നല്‍കുന്ന ഫ്രഞ്ച് ഏജന്‍സിയായ ഫ്രാന്‍സെ ഡി ഡെവലപിന്റെ (എ.എഫ്.ഡി) പ്രതിനിധികള്‍ കൊച്ചിയിലെത്തി. സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ച്ച ആദ്യ ഘട്ട മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലവും രണ്ടാം ഘട്ടത്തിലെ നിര്‍ദ്ദിശ്ട സ്ഥലങ്ങളും സന്ദര്‍ശിച്ചു. രാവിലെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്ന കളമശേരി സ്റ്റേഷനില്‍ നിന്നാണ് സംഘം സന്ദര്‍ശനം തുടങ്ങിയത്. ഇടപ്പള്ളി ടി.എ കോറിഡോര്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാം Read more about കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ഫ്രഞ്ച് ഏജന്‍സിഎത്തി[…]

ഔറംഗാബാദ് ആയുധവേട്ട കേസ്: അബു ജുന്ദല്‍ കുറ്റക്കാരന്‍ :മോക്ക കോടതി

01:45pm 28/07/2016 മുംബൈ: 2006ലെ ഔറംഗാബാദ് ആയുധവേട്ട കേസില്‍ അബൂ ജുന്ദല്‍ എന്ന സാബിഉദ്ദീന്‍ അന്‍സാരി കുറ്റക്കാരണാണെന്ന് മുംബൈയിലെ മോക്ക കോടതി. മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ലശ്കറെ ത്വയ്ബ തീവ്രവാദിയുമായ അബു ജുന്ദാല്‍ ഉള്‍പ്പെടെ കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കുറ്റക്കാര്‍ക്കെതിരെ യു.എ.പി.എ, ഐ.പി.സി നിയമപ്രകാരം ചുമത്തപ്പെട്ട കുറ്റങ്ങള്‍ കോടതി ശരിവെച്ചു. കേസില്‍ 22 പേരാണ് വിചാരണ നേരിട്ടത്. 10 പേരെ കോടതി കുറ്റവിമുക്തരാക്കി. 2012 ജൂണില്‍ സൗദി അറേബ്യയില്‍ പിടിയിലായ അബൂ Read more about ഔറംഗാബാദ് ആയുധവേട്ട കേസ്: അബു ജുന്ദല്‍ കുറ്റക്കാരന്‍ :മോക്ക കോടതി[…]

മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ തടയുന്ന പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണം: സുധീരന്‍

01:11pm 28/7/2016 തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്ക് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഭരണകൂടത്തിന്റെ പരാജയമാണ് ഈ വിഷയം പരിഹരിക്കാന്‍ കഴിയാത്തതിന് കാരണം. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ഥമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാതെ മാറി നില്‍ക്കുന്നത് ശരിയല്ല. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നല്ല ബന്ധം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, മുഖ്യ വിവരാവാകാശ കമ്മീഷണര്‍, മാധ്യമസ്ഥാപന പ്രതിനിധികള്‍, ബാര്‍ Read more about മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ തടയുന്ന പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണം: സുധീരന്‍[…]

ക്ഷേത്രത്തില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 250 ദളിത് കുടുംബങ്ങള്‍ മതംമാറാന്‍ തയാറെടുക്കുന്നു.

01:01pm 28/7/2016 ചെന്നൈ: ക്ഷേത്രത്തില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 250 ദളിത് കുടുംബങ്ങള്‍ മതംമാറാന്‍ തയാറെടുക്കുന്നു. തമിഴ്‌നാട്ടിലെ കാരുര്‍, വേദാരണ്യം ഗ്രാമങ്ങളിലെ ദളിത് കുടുംബങ്ങളാണ് ഇസ്്‌ലാം മതത്തിലേക്കു പരിവര്‍ത്തനം നടത്താന്‍ തയാറെടുക്കുന്നത്. ക്ഷേത്രത്തില്‍ പ്രവേശിക്കാനോ ആചാരങ്ങള്‍ അനുഷ്ഠിക്കാനോ തങ്ങളെ അനുവദിക്കുന്നില്ലെന്നാണ് ഇവരുടെ വാദം. കാരൂര്‍, നാഗംപള്ളി പ്രദേശത്തെ 35 ദളിത് കുടുംബങ്ങള്‍ക്ക് പ്രശസ്തമായ മീനാക്ഷി അമ്മന്‍ ക്ഷ്രേത്രത്തില്‍ പ്രവേശനം നല്‍കുന്നില്ലെന്നു പരാതിപ്പെടുന്നു. കൂടാതെ, വേദാരണ്യത്തിലെ 200ല്‍ അധികം ദളിത് കുടുംബങ്ങളെ സമീപത്തുള്ള ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തില്‍ Read more about ക്ഷേത്രത്തില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 250 ദളിത് കുടുംബങ്ങള്‍ മതംമാറാന്‍ തയാറെടുക്കുന്നു.[…]

ബലാത്സംഗകേസിലെ പ്രതിയെ സാമൂഹ്യപ്രവര്‍ത്തക ചെരിപ്പൂരി അടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

01:00pm 28/07/2016 പൂണെ: മഹാരാഷ്ട്രയില്‍ പൂണെക്ക് സമീപമുള്ള ഗ്രാമത്തില്‍ ബലാത്സംഗകേസിലെ പ്രതിയെ സാമൂഹ്യപ്രവര്‍ത്തക ചെരിപ്പൂരി അടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദോശായിയാണ് ആള്‍കൂട്ടത്തിനിടയില്‍ യുവാവിനെ മര്‍ദിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശ്രീകാന്ത് ലോധെ എന്ന 25 കാരനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പെണ്‍കുട്ടികളെ അപമാനിക്കുന്ന ഇയാളെ ഒരു പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് തൃപ്തി ദോശായിയും സംഘത്തിലെ സ്ത്രീകളും പ്രതിയെ അടിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുജനങ്ങള്‍ക്കിടയില്‍ Read more about ബലാത്സംഗകേസിലെ പ്രതിയെ സാമൂഹ്യപ്രവര്‍ത്തക ചെരിപ്പൂരി അടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്[…]

നീരീക്ഷണ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്യിച്ചു

12.57 AM 28-07-2016 കൊച്ചി: ഇന്ത്യന്‍ നേവിയുടെ നീരീക്ഷണ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്യിച്ചു. റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ്(ആര്‍പിഎ) വിഭാഗത്തില്‍പ്പെട്ട വിമാനമാണിത്. ബുധനാഴ്ച്ച വൈകുന്നേരം 6.35 ന് നേവിയുടെ എയര്‍സ്‌റ്റേഷന്‍ ഐഎന്‍എസ് ഗരുഡില്‍ നിന്ന് പുറപ്പെട്ട ആളില്ലാ വിമാനമാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് 7.30 ടെ ഒമ്പത് മൈല്‍ ദൂരത്ത് ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്യിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കര്‍ണാടകയില്‍ ബസിന് തീപിടിച്ച് 3 മരണം

11:51am 27/7/2016 ബംഗളൂരു: കര്‍ണാടകയില്‍ ബസിന് തീപിടിച്ച് 3 പേര്‍ മരിച്ചു. 9 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹുബ്ബള്ളിക്കടുത്ത് വരൂരില്‍ വച്ചാണ് ബസിന് തീപിടിച്ചത്. ബംഗളൂരുവില്‍ നിന്ന് ദര്‍വാഡിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്വകാര്യ കമ്പനിയുടെ ബസായ ദുര്‍ഗാമ്പ മോട്ടോര്‍സിനാണ് തീപിടിച്ചത്. നോണ്‍ എസി സ്ലീപ്പര്‍ ബസാണ് ഇത്. പുലര്‍ച്ചെ 5 മണിക്കും 5.30നും ഇടയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ബസിന് പുറകിലാണ് തീപിടിച്ചതെന്നാണ് സൂചന. അപകട സമയത്ത് രണ്ട് ഡ്രൈവര്‍മാരും ഒരു ക്ലീനറും Read more about കര്‍ണാടകയില്‍ ബസിന് തീപിടിച്ച് 3 മരണം[…]

യു.എസ് പ്രസിഡന്‍റ്: ഹിലരി ഡെമോക്രാറ്റിക് സ്ഥാനാർഥി

11:43am 27/07/2016 ഫിലാഡെൽഫിയ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിയായി ഹിലരി ക്ലിന്‍റനെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ മുഖ്യ എതിരാളിയും സെനറ്ററുമായ ബേണി സാൻഡേഴ്സാണ് ഹിലരിയുടെ പേര് പ്രഖ്യാപിച്ചത്. ഫിലാഡെൽഫിയയിലെ വെൽസ് ഫാർഗോ സെന്‍ററിൽ നടന്ന ഡെമോക്രാറ്റിക് കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്‍റാകും ഹിലരി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് 2383 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടതെങ്കിൽ വിവിധ പ്രൈമറികളിൽ നിന്ന് 2220 പേരുടെയും ളും 591 സൂപ്പർ പ്രതിനിധികളും ഉൾപ്പെടെ 2811 Read more about യു.എസ് പ്രസിഡന്‍റ്: ഹിലരി ഡെമോക്രാറ്റിക് സ്ഥാനാർഥി[…]