മലയാളികളുടെ തിരോധാനം: മുംബൈയില്‍ അറസ്റ്റിലായവരെ കൊച്ചിയിലെത്തിച്ചു

01:47 PM 24/07/2016 കൊച്ചി: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ രണ്ടു പേരെ കൊച്ചിയിലെത്തിച്ചു. സാക്കിര്‍ നായികിന്‍െറ ഇസ് ലാമിക് റിസര്‍ച് ഫൗണ്ടേഷനില്‍ അധ്യാപകനായ അര്‍ഷി ഖുറൈശി, സന്നദ്ധ പ്രവര്‍ത്തകൻ റിസ്വാന്‍ എന്നിവരെയാണ് വിമാനമാർഗം എത്തിച്ചത്. കൊച്ചിയിലെത്തിച്ച ഇവരെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. വ്യാഴാഴ്ച നവി മുംബൈയിലെ നെരൂളില്‍ നിന്ന് അര്‍ഷി ഖുറൈശിയെയും ശനിയാഴ്ച കല്യാണിൽ നിന്ന് റിസ്വാനെയും എ.ടി.എസ്- കേരള പൊലീസ് സംയുക്ത സംഘമാണ് അറസ്റ്റ് ചെയ്തത്. കാസർകോട് നിന്ന് Read more about മലയാളികളുടെ തിരോധാനം: മുംബൈയില്‍ അറസ്റ്റിലായവരെ കൊച്ചിയിലെത്തിച്ചു[…]

ഒളിമ്പിക്‌സിനിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടയാള്‍ പിടിയില്‍

09:16am 24/7/2016 സാവോപോളോ: കേന്ദ്ര പടിഞ്ഞാറന്‍ സംസ്ഥാനമായ മാറ്റോ ഗ്രോസോയില്‍ നിന്നുമാണു ഇയാളെ പിടികൂടിയതെന്നു ഫെഡറല്‍ പോലീസ് അറിയിച്ചു. ആക്രമിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്രസീലില്‍ ഓഗസ്റ്റില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന പത്തു ഭീകരരെ പിടികൂടിയ വിവരം കഴിഞ്ഞ ദിവസം ബ്രസീല്‍ നീതിന്യായ വകുപ്പു മന്ത്രി അലക്‌സാണ്ടാര്‍ മോറിസ്് വ്യക്തമാക്കിയിരുന്നു. അടുത്തിടെ വിവിധ രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണു റിയോ ഒളിമ്പിക്‌സിനു ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി സൈനികര്‍ ഉള്‍പ്പെടെ 85,000 പേരെയാണു നിയോഗിച്ചിരിക്കുന്നത്.

ഡാര്‍ജിലിംഗില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് ഏഴു മരണം

09:05am 24/7/2016 സിലിഗുരി: പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് ഏഴു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. മരിച്ചവരില്‍ ആറു പേര്‍ സ്ത്രീകളാണ്. 1968 ല്‍ നിര്‍മിച്ച കെട്ടിടമായിരുന്നു ഇത്. ഇതിന്റെ അടിത്തറ നാളുകളായി ബലക്ഷയത്തിലായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഏതു നിമിഷവും നിലംപൊത്താമെന്ന നിലയിലായിരുന്നു കെട്ടിടം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ പരിക്കേറ്റവര്‍ക്കും നല്‍കും.

അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരിയെ മോചിപ്പിച്ചു

09:03am 24/7/2016 കാബൂള്‍: കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരിയെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. അഫ്ഗാന്‍ ഫൗണേ്ടഷന്‍ എന്ന ചാരിറ്റി സംഘടനയില്‍ ജോലി ചെയ്തിരുന്ന ജൂഡിറ്റ് ഡിസൂസയെയാണു ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ജൂണ്‍ ഒന്‍പതിനാണു കാബൂളില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. താന്‍ സന്തോഷവതിയായി ഇരിക്കുന്നതായി ജൂഡിറ്റ് അറിയിച്ചതായി സുഷ്മാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ വിദേശികളെ തട്ടിക്കൊണ്ടു പോകുന്നതു സാധാരണമാണെന്നും കഴിഞ്ഞ വര്‍ഷം നിരവധി പേരെയാണു ഭീകരര്‍ തട്ടിക്കൊണ്ടു പോയതെന്നും Read more about അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരിയെ മോചിപ്പിച്ചു[…]

ചിത്രകാരന്‍ എസ്.എച്ച്.റാസ അന്തരിച്ചു

07:27pm 23/7/2016 ന്യൂഡല്‍ഹി: വിഖ്യാത ചിത്രകാരനും പത്മവിഭൂഷണ്‍ പുരസ്‌കാര ജേതാവുമായ എസ്.എച്ച്.റാസ (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ രണ്്ടു മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ മധ്യപ്രദേശിലെ മാണ്്ട്‌ലയില്‍ നടക്കും. 1922 ല്‍ മധ്യപ്രദേശില്‍ ജനിച്ച റാസ 1950 വരെ ഫ്രാന്‍സിലാണ് കഴിഞ്ഞതെങ്കിലും ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. 1981ല്‍ അദ്ദേഹം പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി. 2007ല്‍ പദ്മഭൂഷന്‍ പുരസ്‌കാരവും 2013ല്‍ പത്മവിഭൂഷണ്‍ പുരസ്‌കാരവും സ്വന്തമാക്കി. ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത Read more about ചിത്രകാരന്‍ എസ്.എച്ച്.റാസ അന്തരിച്ചു[…]

പ്രളയം കനക്കുന്നു; ചൈനയില്‍ മരണം 87 ആയി

07:02pm 23/7/2016 ബെയ്ജിംഗ്: ചൈനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 87 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ പ്രവിശ്യയായ ഹെബെയില്‍ 72 പേര്‍ കൊല്ലപ്പെടുകയും 78 പേരെ കാണാതാകുകയും ചെയ്തു. ഹെനാന്‍ പ്രവിശ്യയില്‍ 15 പേര്‍ മരിക്കുകയും എട്ടു പേരെ കാണാതാകുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്്ട്. മഴക്കെടുതിയില്‍ 70000ല്‍ അധികം വീടുകള്‍ തകര്‍ന്നതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 86 ലക്ഷം പേരെ പ്രളയം പ്രത്യക്ഷമായി ബാധിച്ചിട്ടുണെ്്ടന്നാണു സര്‍ക്കാര്‍ കണക്ക്. 15 ലക്ഷം ഹെക്ടര്‍ ഭൂമിയിെല കൃഷി നശിച്ചു. കനത്ത Read more about പ്രളയം കനക്കുന്നു; ചൈനയില്‍ മരണം 87 ആയി[…]

കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടം കടലില്‍ കണ്‌ടെത്തിയെന്ന് സൂചന

06:58pm 23/7/2016 ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനയുടെ എഎന്‍-32 യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്‌ടെത്തിയെന്ന് റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്നും 150 നോട്ടിക്കല്‍ മൈല്‍ ദൂരെ കടലില്‍ ലോഹ വസ്തുക്കളുടെ അംശം ഒഴുകി നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതു വിമാനത്തിന്റെ അവശിഷ്ടമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിന് വേണ്ടി വിപുലമായ തെരച്ചില്‍ തുടരുകയാണ്. നാവികസേനയും വ്യോമസേനയും തെരച്ചിലിന് രംഗത്തുണ്ട്. ചെന്നൈയില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലേക്കു 29 സൈനിക ഉദ്യോഗസ്ഥരുമായി പുറപ്പെട്ട വ്യോമസേനയുടെ എഎന്‍-32 Read more about കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടം കടലില്‍ കണ്‌ടെത്തിയെന്ന് സൂചന[…]

കാബൂളിൽ ചാവേർ സ്​​ഫോടനം; ഐ.എസ്​ ഉത്തരവാദിത്തമേറ്റു

06:48 PM 23/07/2016 കാബൂൾ: അഫ്​ഗാനിസ്​ഥാനിലെ കാബൂളിൽ ഹസാരാ വിഭാഗത്തി​െൻറ പ്രകടനത്തിന്​ നേരെയുണ്ടായ മൂന്ന്​ ചാവേർ സ്​ഫോടനത്തിൽ 61 പേർ മരണപ്പെട്ടു. 207 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്. കാബൂളിൽ ദേ മസാങ്​ സർക്കിളിൽ തടിച്ചു കൂടിയ നൂറു കണക്കിനാളുകൾക്കിടയിലാണ്​ ഇരട്ട സ്​ഫോടനമുണ്ടായത്​. പരിക്കേറ്റവരെ ഇസ്​തിഖ്​ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കു​കയാണെന്ന്​ ആരോഗ്യ മന്ത്രാലയ വക്​താവ്​ മുഹമദ്​ ഇസ്​മാഇൗൽ കവൂസി അറിയിച്ചത്​. അഫ്​ഗാൻ ജനസംഖ്യയുടെ 9 ശതമാനം മാത്രം വരുന്ന​ ഹസാരെ സമുദായം ശിയാവിഭാഗത്തിൽ രാജ്യ​ത്തെ മൂന്നാ​മത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാവുമാണ്​. Read more about കാബൂളിൽ ചാവേർ സ്​​ഫോടനം; ഐ.എസ്​ ഉത്തരവാദിത്തമേറ്റു[…]

മലയാളികളുടെ തിരോധാനം: മുംബൈയില്‍ ഒരാള്‍കൂടി അറസ്റ്റില്‍

06:40 PM 23/07/2016 മുംബൈ: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. താണെ ജില്ലയിലെ കല്യാണ്‍, ബസാര്‍ പത്തേ് നിവാസി റിസ്വാന്‍ ഖാനെയാണ് മഹാരാഷ്ട്ര എ.ടി.എസിന്‍റ സാന്നിധ്യത്തില്‍ കേരള പൊലീസ് സംഘം ശനിയാഴ്ച അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച മുതല്‍ റിസ്വാനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വരുകയായിരുന്നുവെന്നാണ് വിവരം. സാക്കിര്‍ നായികിന്‍െറ ഇസ് ലാമിക് റിസര്‍ച് ഫൗണ്ടേഷനില്‍ സന്നദ്ധ പ്രവര്‍ത്തകനാണ് റിസ്വാന്‍. വ്യാഴാഴ്ച നവിമുംബൈയിലെ നെരൂളില്‍ നിന്ന് അര്‍ഷി ഖുറൈശിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എ.ടി.എസ്, കേരള പൊലീസ് സംയുക്ത Read more about മലയാളികളുടെ തിരോധാനം: മുംബൈയില്‍ ഒരാള്‍കൂടി അറസ്റ്റില്‍[…]

ലിബിയയില്‍ 14 പേരെ വെടിവച്ചു കൊലപ്പെടുത്തി

0950pm 22/7/2106 ബെംഗ്‌സായ്: ലിബിയയില്‍ ഭീകരര്‍ കൊലപ്പെടുത്തിയ 14 പേരുടെ മൃതദേഹങ്ങള്‍ കണെ്്ടത്തി. റെഡ് ക്രെസന്റ് പ്രവര്‍ത്തകരാണ് ഇവരുടെ മൃതദേഹങ്ങള്‍ ബെംഗ്‌സായ് മെഡിക്കല്‍ കോളജിനു കൈമാറിയത്. തലയ്ക്കു വെടിവച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണെ്്ടത്തിയത്. കൊല്ലപ്പെട്ടത് ആരാണെന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.