മൂന്നു വര്‍ഷത്തിനിടെ യുവതി വീണ്ടും കൂട്ടബലാത്സംഗത്തിനിരയായി

12:28pm 18/07/2016 റോഹ്തക്: ഹരിയാനയില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയെ വീണ്ടും പീഡിപ്പിച്ചു. 20 കാരിയായ യുവതിയെ മൂന്നു വര്‍ഷം മുമ്പ് കൂട്ടമാനഭംഗം ചെയ്ത അഞ്ചംഗ സംഘം തന്നെയാണ് വീണ്ടും ക്രൂര പീഡനത്തിനിരയാക്കിയത്. ഡല്‍ഹിയില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയുള്ള റോഹ്തകിലാണ് സംഭവം. 2013 ലാണ് യുവതിയെ ഈ സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പ്രതികളായ അഞ്ചുപേരെയും കോടതി ശിക്ഷിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ യുവതിയെ തട്ടികൊണ്ടുപോയി വീണ്ടും കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. കോളജില്‍ നിന്നും ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ അഞ്ചംഗ Read more about മൂന്നു വര്‍ഷത്തിനിടെ യുവതി വീണ്ടും കൂട്ടബലാത്സംഗത്തിനിരയായി[…]

എയര്‍ഇന്ത്യ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു: മുന്‍ ജീവനക്കാരന്‍ പിടിയില്‍

12:25pm 18/7/2016 ന്യൂഡല്‍ഹി: എയര്‍ഇന്ത്യയുടെ എയര്‍ലൈന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തയാള്‍ പിടിയില്‍. എയര്‍ഇന്ത്യ മുന്‍ ജീവനക്കാരന്‍ 23 വയസുകാരനായ അനിതേഷ് ഗോസ്വാമിയാണ് ജയ്പൂരില്‍ പിടിയിലായത്. എയര്‍ഇന്ത്യയുടെ സ്ഥിരം യാത്രക്കാരുടെ എയര്‍ലൈന്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ഇയാള്‍ പല ഏജന്‍സികള്‍ക്കും ടിക്കറ്റ് വില്‍ക്കുകയായിരുന്നു. ഡല്‍ഹി പോലീസ് സൈബര്‍ ക്രൈം സെല്‍ വിഭാഗമാണ് ഗോസ്വാമിയെ പിടികൂടിയത്. വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നിവയുള്‍പ്പെടുത്തി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ജയ്പൂരിലെ ഗോസ്വാമിയുടെ വീട്ടില്‍നിന്നും ലാപ്‌ടോപും നിരവധി മൊബൈല്‍ ഫോണുകളും Read more about എയര്‍ഇന്ത്യ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു: മുന്‍ ജീവനക്കാരന്‍ പിടിയില്‍[…]

ചൈനയില്‍ ലിഫ്റ്റ് തകര്‍ന്ന് എട്ടു മരണം

09:22am 17/7/2016 ബെയ്ജിംഗ്: ചൈനയില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലകെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നു വീണ് എട്ടു തൊഴിലാളികള്‍ മരിച്ചു. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം കെട്ടിടത്തിന്റെ 18-ാം നിലയില്‍നിന്നാണ് ലിഫ്റ്റ് തകര്‍ന്നു വീണത്. ലിഫ്റ്റ് തകരാനുണ്ടായ കാരണം വ്യക്തമല്ല.

കാഷ്മീര്‍ സംഘര്‍ഷം മരണം 41

12.50 AM 17-07-2016 തെക്കന്‍കാഷ്മീരില്‍ ഒരാഴ്ചയ്ക്കു ശേഷം വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. ശ്രീനഗറില്‍ സൈന്യത്തിന്റെ വെടിയേറ്റ് ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു. ഇതോടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തില്‍ പ്രതിഷേധിച്ച് നടന്നുവരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി. ശനിയാഴ്ച കുപ് വാരയിലെ ഹാത്മുള്ളയില്‍ സൈന്യം പ്രതിഷേധക്കാര്‍ക്കുനേരെ നടത്തിയ വെടിവയ്പിലാണ് ഷോകാത് മാലിക് എന്ന യുവാവ് കൊല്ലപ്പെട്ടത്. വെടിവയ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ പലസ്ഥലങ്ങളിലും പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തി ചാര്‍ജ് നടന്നു.

ഹോര്‍ട്ടികോര്‍പ്പ് എംഡി പത്രപരസ്യത്തിലൂടെ വിശദീകരണം നല്‍കി

01.26 am 16-07-2016 ഹോര്‍ട്ടികോര്‍പ്പ് എംഡി സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംഡി സുരേഷ്‌കുമാര്‍ പത്രപരസ്യത്തിലൂടെ വിശദീകരണം നല്‍കി. റംസാന്‍ അവധിയായതിനാല്‍ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ ലഭിച്ചില്ല. നിരവധി കേന്ദ്രങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്‍കാന്‍ സാധിക്കാതെ വരുമെന്ന സാഹചര്യം ഉണ്ടായി. അതിനാലാണ് തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറികള്‍ വാങ്ങിയതെന്ന് വിശദീകരണ പരസ്യത്തില്‍ പറയുന്നു. തന്റെ ആത്മാഭിമാനം നഷ്ടമാകാതിരിക്കാനാണ് പത്രപരസ്യം നല്‍കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ ഹോര്‍ട്ടികോര്‍പ്പ് കേന്ദ്രത്തില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. Read more about ഹോര്‍ട്ടികോര്‍പ്പ് എംഡി പത്രപരസ്യത്തിലൂടെ വിശദീകരണം നല്‍കി[…]

രാഷ്ട്രപതിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്

01:50 PM 15/07/2016 കൊല്‍കത്ത: ഡാര്‍ജിലിങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍ പെട്ടു. രാഷ്ട്രപതി സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 11.30 യോടെയാണ് സംഭവം. ഡാര്‍ജിലിങ്ങില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ സൊനാഡയിലാണ് അപകടം നടന്നത്. മൂന്നുദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനായി എത്തിയ രാഷ്ട്രപതി ബാഗ്ദോഗ്രയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹത്തിനിടയിലാണ് രാഷ്ട്രപതിയുടെ കാറും അകമ്പടി വാഹനങ്ങളും സഞ്ചരിച്ചിരുന്നത്. രാഷ്ട്രപതിയുടെ കാറിനു പിറകിലുള്ള മൂന്നാമത്തെ എസ്കോര്‍ട്ട് കാര്‍ മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നു Read more about രാഷ്ട്രപതിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്[…]

ഫ്രാൻസിലെ നൈസിൽ ഭീകരാക്രമണം; 80 മരണം

10:am 15/07/2016 നൈസ്: ഫ്രാൻസിലെ നൈസിൽ ദേശീയ ദിനാഘോഷത്തിനിടെ ഉണ്ടായ ഭീകരാക്രമണത്തിൽ 80ലധികം പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. 50ലധികം പേരുടെ പരിക്ക് ഗുരുതരം. ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. കരിമരുന്ന് പ്രയോഗം കാണുകയായിരുന്ന ആയിരക്കണക്കിന് പേരുടെ ഇടയിലേക്ക് ട്രക്ക് ഒാടിച്ചു കയറ്റിയാണ് അക്രമി മനുഷ്യ കുരുതി നടത്തിയത്. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു. അമിത വേഗത്തിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ജനങ്ങളെ ഇടിച്ചവീഴ്ത്തി ട്രക്ക് രണ്ട് കിലോമീറ്ററോളം മുന്നോട്ട് പോയി. പാഞ്ഞുവരുന്ന Read more about ഫ്രാൻസിലെ നൈസിൽ ഭീകരാക്രമണം; 80 മരണം[…]

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗവ. പ്ലീഡര്‍ അറസ്റ്റില്‍

12.37 AM 15-07-2016 കൊച്ചിയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഗവ. പ്ലീഡര്‍ അറസ്റ്റിലായി. ധനേഷ് മാത്യു മാഞ്ഞൂരാന്‍ (37) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ ഉണ്യാട്ട് ലെയിനിലാണ് കേസിന് ആസ്പദമായ സംഭവം. ഞാറയ്ക്കല്‍ സ്വദേശിനിയായ യുവതിയ ധനേഷ് കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് ഇയാളെ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. യുവതിയുടെ Read more about യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗവ. പ്ലീഡര്‍ അറസ്റ്റില്‍[…]

മൈക്രോ ഫിനാന്‍സ് തട്ടിപ്പുക്കേസില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി

03:07 PM 14/07/2016 തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്‍റെ മൈക്രോ ഫിനാന്‍സ് തട്ടിപ്പുക്കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ അഞ്ചു പേർക്കെതിരെ വിജിലൻസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വെള്ളാപ്പള്ളി നടേശനാണ് ഒന്നാം പ്രതി. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്‍റ് ഡോ. എം.എന്‍. സോമന്‍, യോഗം മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ ഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ്, നിലവിലെ എം.ഡി ദിലീപ് എന്നിവരാണ് രണ്ടു മുതൽ അഞ്ചുവരെയുള്ള പ്രതികൾ. ഗൂഢാലോചന, സാമ്പത്തിക Read more about മൈക്രോ ഫിനാന്‍സ് തട്ടിപ്പുക്കേസില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി[…]

ഹിന്ദുരാജ്യത്തിന്‍റെ ഏജന്‍റാണ് താനെന്ന് ഐ.എസ് പരാമര്‍ശിച്ചതായി ഉവൈസി

03:04pm 14/07/2016 ന്യൂഡല്‍ഹി: ഐ.എസ് പുതുതായി പുറത്തുവിട്ട വിഡിയോയില്‍ തന്നെ ഹിന്ദുരാജ്യത്തിന്‍റെ ഏജന്‍റ് എന്ന് വിശേഷിപ്പിച്ചതായി മജിലിസെ- ഇത്തിഹാദുല്‍ മുസ്ലീം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. മൗലാന മഹമൂദ് മഅ്ദനി, മൗലാന അര്‍ഷാദ് മഅ്ദനി, ബാദ്രുദ്ദീന്‍ അജ്മല്‍ എന്നിവരുടെ ചിത്രത്തോടൊപ്പം തന്‍റെ ചിത്രവും കാണിച്ച് ഇവര്‍ ഹിന്ദുരാജ്യത്തിന്‍റെ വക്താക്കളെന്ന് പരാമര്‍ശിക്കുകയായിരുന്നു ഐ.എസ്. ഇത്തരത്തിലാണ് ഐ.എസ് പ്രചരണം നടത്തുന്നതെന്നും ഉവെസി പറഞ്ഞു. തനിക്ക് ഇന്ത്യയിലെ യുവജനങ്ങളോട് പറയാനുള്ളത് ഇസ്ലാമിനു വേണ്ടി ജീവിക്കുകയയെന്നതാണ്. രാഷ്ട്രത്തിന്‍്റെ മതേതരത്വം നിലനിര്‍ത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കണം. Read more about ഹിന്ദുരാജ്യത്തിന്‍റെ ഏജന്‍റാണ് താനെന്ന് ഐ.എസ് പരാമര്‍ശിച്ചതായി ഉവൈസി[…]