പത്താൻകോട്ട് ആവർത്തിക്കാൻ തീവ്രവാദികൾ നീക്കമാരംഭിച്ചതായി റിപ്പോർട്ട്
08:58 AM 25/05/2016 ചണ്ഡിഗഡ്: പത്താൻകോട്ട്, ഗുർദാസ്പുർ മാതൃകയിൽ വടക്കേന്ത്യൻ നഗരങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ തീവ്രവാദ സംഘടനകൾ രഹസ്യ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇതിനായി പാക് ചാരസംഘടന ഐ.എസ്.ഐയുടെയും തീവ്രവാദ സംഘടന ഇന്ത്യൻ മുജാഹിദീന്‍റെയും സഹായം ജെയ്ഷെ മുഹമ്മദ് തേടിയെന്നാണ് വിവരം. മെയ് 18ന് സൈനിക രഹസ്യാന്വേഷണ വിഭാഗം പഞ്ചാബ് സർക്കാറിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ പാക് ഒക്കാറ സ്വദേശിയും ജെയ്ഷെ കമാൻഡറുടെ അവൈസ് മുഹമ്മദ് മലേഷ്യയിലേക്ക് കടന്നതായി രഹസ്യാന്വേഷണ Read more about പത്താൻകോട്ട് ആവർത്തിക്കാൻ തീവ്രവാദികൾ നീക്കമാരംഭിച്ചതായി റിപ്പോർട്ട്[…]










