ബംഗാളും അസമും നാളെ ബൂത്തിലേക്ക്

09:12am 3/4/2016 ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തിങ്കളാഴ്ച. അസമിലെ 65 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 18 മണ്ഡലങ്ങളിലും തിങ്കളാഴ്ച ജനം വിധിയെഴുതും. 540 ഓളം സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ പോരിനിറങ്ങുന്നത്. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണം ശനിയാഴ്ച അവസാനിക്കും. തെരഞ്ഞെടുപ്പ് കമീഷന്‍ വിപുല തയാറെടുപ്പുകളാണ് നടത്തുന്നത്. 126 മണ്ഡലങ്ങളുള്ള അസമില്‍ അടുത്ത ഘട്ടം ഏപ്രില്‍ 11 ന് നടക്കും. 294 നിയമസഭ മണ്ഡലങ്ങളുള്ള പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം Read more about ബംഗാളും അസമും നാളെ ബൂത്തിലേക്ക്[…]

ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനെത്തിയ സത്രീകളെ തടഞ്ഞു

05:24pm 2/4/2016 മുംബൈ: സ്ത്രീകള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് അഹമ്മദ് നഗര്‍ ശാനി ശിംഘ്‌നാപുര്‍ ക്ഷേത്രത്തിലെത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ ക്ഷേത്ര ഭാരവാഹികളും പ്രദേശവാസികളും തടഞ്ഞു. സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ 25 വനിതകളാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ ശ്രീകോവിലിനു മുന്നില്‍ പ്രാര്‍ഥിക്കാനുള്ള ശ്രമം സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാര്‍ തടയുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതിനെ തുടര്‍ന്ന് തൃപ്തി ദേശായി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട പൊലീസ് കയ്യേറ്റം നോക്കിനിന്നെന്ന് ദേശായി ആരോപിച്ചു. എന്നാല്‍ Read more about ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനെത്തിയ സത്രീകളെ തടഞ്ഞു[…]

മല്യക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ്

05:19pm 2/4//2016 മുംബൈ: വിവാദ വ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ഏപ്രില്‍ ഒമ്പതിന് മുംബൈയില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യക്ക് സമന്‍സ് അയക്കുന്നത്. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യക്ക് മാര്‍ച്ച് 18 ന് ഹാജരാകണമെന്ന് കാണിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ സമന്‍സ് അയക്കുന്നത്. പിന്നീട് ഏപ്രില്‍ രണ്ടിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയും സമന്‍സ് അയച്ചു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ Read more about മല്യക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ്[…]

ടി.എന്‍ പ്രതാപന്‍ എം.എല്‍.എക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

01-510PM 02-04-2016 എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍ പ്രതപനെതിരെ യുത്ത് കോണ്‍ഗ്രസ് രംഗത്ത്. പ്രതാപന്റെ ആദശപൊയ്മുഖം അഴിഞ്ഞുവീണുവെന്ന് യൂത്ത് ജോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസ്. കെ.എസ്.യുവിന് ലഭിക്കേണ്ട സീറ്റ് പ്രതാപന്‍ തട്ടിയെടുക്കുകയായിരുന്നു. ആദര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെങ്കില്‍ സിറ്റ് കെ.എസ്.യു നേതാവിന് നല്‍കാന്‍ തയാറാകണമെന്നും ഡീന്‍ പറഞ്ഞു

സീരിയല്‍ താരത്തിന്റെ മരണം; കാമുകന്‍ കസ്റ്റഡിയില്‍

01-40 PM 02-04-2016 സീരീയല്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ രാഹുല്‍ രാജ് സിംഗിനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. രാഹുല്‍ രാജുമായുള്ള പ്രശ്‌നങ്ങളാണ് പ്രത്യുഷയുടെ ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് പോലീസ് സംശയം. വെള്ളിയാഴ്ച പ്രത്യുഷ അവസാനമായി കുറിച്ച വാട്‌സ്ആപ്പ് സ്റ്റാറ്റ്‌സില്‍ മരണത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. ‘മരണത്തിനുശേഷവും ഞാന്‍ നിന്ന് മുഖം തിരിക്കില്ല’ എന്നായിരുന്നു സ്റ്റാറ്റസ്. രാഹുല്‍ രാജുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമായതെന്നു സംശയിക്കാന്‍ കഴിയുന്ന വരികളാണിവ. രാഹുലിനെ Read more about സീരിയല്‍ താരത്തിന്റെ മരണം; കാമുകന്‍ കസ്റ്റഡിയില്‍[…]

ഇന്ത്യയുടെ അര്‍ധ അതിവേഗ ട്രെയിന്‍ ഏപ്രില്‍ അഞ്ചിന്

09:23am 2/4/2016 ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ ആദ്യ അര്‍ധ അതിവേഗ ട്രെയിനായ ഗതിമാന്‍ എക്‌സ്പ്രസ് സര്‍വിസിനത്തെുന്നു. കന്നി സര്‍വിസ് ഏപ്രില്‍ അഞ്ചിന് ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റിമോട്ട് കണ്‍ട്രോള്‍വഴി ഫ്‌ളാഗ്ഓഫ് ചെയ്യും. വാണിജ്യാടിസ്ഥാനത്തിലുള്ള യാത്ര ഒരു ദിവസംകൂടി കഴിഞ്ഞാകും തുടങ്ങുക. മണിക്കൂറില്‍ 160 കിലോമീറ്ററും നിറയെ ആര്‍ഭാടവുമാണ് ട്രെയിനിന്റെ സവിശേഷത. ന്യൂഡല്‍ഹിക്കു പകരം ഹസ്‌റത്ത് നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍നിന്നാകും സര്‍വിസ് തുടങ്ങുക. ടൂറിസ്റ്റ് നഗരമായ ആഗ്രയിലേക്കാണ് സര്‍വിസ്. 184 കിലോമീറ്റര്‍ ദൂരം 110 Read more about ഇന്ത്യയുടെ അര്‍ധ അതിവേഗ ട്രെയിന്‍ ഏപ്രില്‍ അഞ്ചിന്[…]

ഐ.എസ് ആണവായുധം കൈവശപ്പെടുത്തുന്നത് തടയണം ഒബാമ

09:14am 2/4/2016 വാഷിങ്ടണ്‍: ഐ.എസ് അടക്കമുള്ള ഭീകരവാദി സംഘങ്ങള്‍ ആണവായുധം കൈവശപ്പെടുത്തുന്നത് തടയാന്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തമാക്കണമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. വാഷിങ്ടണില്‍ സമാപിച്ച ആണവ സുരക്ഷാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരിസിലും ബ്രസല്‍സിലും നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉച്ചകോടി. ‘ഐ.എസ് മസ്റ്റാര്‍ഡ് വാതകം അടക്കമുള്ള രാസായുധങ്ങള്‍ സിറിയയിലും ഇറാഖിലും പ്രയോഗിച്ചിട്ടുണ്ട്. ഈ ഭ്രാന്തന്മാരുടെ കൈയില്‍ ആണവായുധം ലഭിച്ചാല്‍ നിരപരാധികളുടെ കൊലയിലാകും അത് കലാശിക്കുക’ ഒബാമ പറഞ്ഞു. 2000 ടണ്‍ ആണവവസ്തുക്കള്‍ Read more about ഐ.എസ് ആണവായുധം കൈവശപ്പെടുത്തുന്നത് തടയണം ഒബാമ[…]

ഹൈദരാബാദ് സര്‍വകലാശാലയിലെ അഡ്മിന്‍ ബ്ലോക്ക് വിദ്യാര്‍ഥികള്‍ ഉപരോധിച്ചു

07:25 1/4/2016 ഹൈദരാബാദ്: സമരം തുടരുന്ന ഹൈദരാബാദ് സര്‍വകലാശാലയിലെ അഡ്മിന്‍ ബ്‌ളോക്ക് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. സര്‍വകലാശാല ഉദ്യോഗസ്ഥരും പൊലീസും അവിടെയത്തെിയെങ്കിലും വിദ്യാര്‍ത്ഥികളെ നീക്കിയില്ല. നേരത്തെ വിദ്യാര്‍ഥികളെ കായികമായി നേരിട്ട സര്‍വകശാലാ അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകരെയും പൊതുപ്രവര്‍ത്തകരെയും ഇപ്പോഴും കാമ്പസിലേക്ക് കടത്തിവിടുന്നില്ല. യോഗേന്ദ്ര യാദവ് അടക്കമുള്ളവരെ ഇന്ന് ഗേറ്റിനു മുന്നില്‍ തടഞ്ഞു. കഴിഞ്ഞ ദിവസം ടീസ്റ്റ സെതല്‍വാദിനെയും എം.ബി രാജേഷ് അടക്കമുള്ള കേരള എം.പിമാരെയും അധികൃതര്‍ തടഞ്ഞിരുന്നു. രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരനായ വി.സി Read more about ഹൈദരാബാദ് സര്‍വകലാശാലയിലെ അഡ്മിന്‍ ബ്ലോക്ക് വിദ്യാര്‍ഥികള്‍ ഉപരോധിച്ചു[…]

ത്വരിതാന്വേഷണം: അടൂര്‍ പ്രകാശിന്റെ ഹരജി ഹൈകോടതി തള്ളി

1:58pm 1/4/2016 കൊച്ചി: തനിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ത്വരിതാന്വേഷണ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശ് സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി. ഭൂമി വിട്ടു നല്‍കാനുള്ള തീരുമാനം മന്ത്രി സഭയുടെതാണെന്നും ഇതില്‍ വ്യക്തിപരമായി താന്‍ ഇടപെട്ടില്ലെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ വാദം. മന്ത്രിയുടെ വാദം കോടതി അംഗീകരിച്ചില്ല. പരാതിയില്‍ നിക്ഷ്പക്ഷമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് ബി. ഉബൈദ് നിര്‍ദേശം നല്‍കി. സന്തോഷ് മാധവനില്‍ നിന്ന് പിടിച്ചെടുത്ത മിച്ചഭൂമി തിരികെ നല്‍കിയ തീരുമാനത്തിന് Read more about ത്വരിതാന്വേഷണം: അടൂര്‍ പ്രകാശിന്റെ ഹരജി ഹൈകോടതി തള്ളി[…]

ചാര വിവാദം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടു വരാന്‍ പാകിസ്താന്‍ നീക്കം

1:54pm 1/4/2016 ന്യൂഡല്‍ഹി: ഇന്ത്യ പാക് ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കി ചാര വിവാദം പുതിയ തലത്തിലേക്ക്. പാകിസ്താനില്‍ ഇന്ത്യന്‍ ചാരനെ പിടികൂടിയതായ ആരോപണം യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്താനാണ് പാകിസ്താന്‍ നീക്കം നടത്തുന്നത്. നേരത്തെ ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചാര വിവാദം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പാകിസ്താന്റെ ബാലിശ ആരോപണമെന്ന നിലയിലാണ് വിഷയം പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യക്കാരനായ കുല്‍ഭൂഷന്‍ യാദവ് എന്നയാള്‍ പിടിയിലായ വിവരം പാകിസ്താന്‍ പുറത്തുവിട്ടത്. ഇയാള്‍ ഇന്ത്യന്‍ നാവിക സേനയില്‍ അംഗമാണെന്നും Read more about ചാര വിവാദം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടു വരാന്‍ പാകിസ്താന്‍ നീക്കം[…]