ലണ്ടനിലെ ഗ്രെൻഫെൽ ടവറിലെ തീപിടിത്തത്തിൽ 79 പേർ മരിച്ചതായി സ്ഥിരീകരിച്ചു
08:06 am 20/6/2017 ലണ്ടൻ: ലണ്ടനിലെ ഗ്രെൻഫെൽ ടവറിലെ തീപിടിത്തത്തിൽ 79 പേർ മരിച്ചതായി സ്കോട്ടലൻഡ് യാർഡ് പോലീസ് സ്ഥിരീകരിച്ചു. കാണാതായവർക്കുവേണ്ടി തെരച്ചിൽ തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ 13നു രാത്രിയിലാണ് ടവറിൽ തീപിടിത്തമുണ്ടായത്. 24 നില മന്ദിരത്തിൽ 120 അപ്പാർട്ടുമെന്‍റുകളിലായി 600ൽ അധികം പേരാണു തീപിടിത്തസമയത്തുണ്ടായിരുന്നത്.