സിറിയൽ ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 41 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

07:33 pm 24/2/2017 അ​ങ്കാ​റ: സി​റി​യ​ൻ വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സു​ര​ക്ഷ ചെ​ക്പോ​സ്റ്റി​ൽ ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 41 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 35 സാ​ധാ​ര​ണ​ക്കാ​രും ആ​റു വി​മ​ത​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച സി​റി​യ​യി​ലെ അ​ൽ​ബാ​ബി​ലാ​യി​രു​ന്നു സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സി​റി​യ​യി​ൽ ഐ​എ​സി​ന്‍റെ ഏ​ക ശ​ക്തി​കേ​ന്ദ്ര​മാ​യി​രു​ന്നു അ​ൽ ബാ​ബ്. വ്യാ​ഴാ​ഴ്ച അ​ൽ ബാ​ബി​ൽ​നി​ന്നും സി​റി​യ​ൻ വി​മ​ത​ർ ഐ​എ​സി​നെ പി​ന്നോ​ട്ട​ടി​ച്ചി​രു​ന്നു.

ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് അംബാനിയുടെ പ്രഖ്യാപനം.

04:10 pm 21/2/2017 മുംബൈ: ജിയോയുടെ സൗജന്യ വോയിസ് കോൾ ഓഫർ തുടരുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് അംബാനിയുടെ പ്രഖ്യാപനം. ജിയോയുടെ പ്രൈം അംഗങ്ങൾക്ക് സൗജന്യ ഡേറ്റ സേവനം അടുത്ത 12 മാസങ്ങൾ കൂടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ അഞ്ചിനാണ് ജിയോ പ്രവർത്തനം ആരംഭിച്ചത്. സേവനമേഖലയിൽ പ്രവർത്തനം ആരംഭിച്ച ജിയോ അവതരിപ്പിച്ച പ്രമോഷണൽ ഓഫർ ഡിസംബർ അവസാനിച്ചതോടെ ജനുവരി ഒന്നു മുതൽ ഹാപ്പി Read more about ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് അംബാനിയുടെ പ്രഖ്യാപനം.[…]

പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേർ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേർ മരിച്ചു.

03:55 pm 21/2/2017 പെഷവാർ: പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേർ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. താലിബാൻ ബന്ധമുള്ള ജമാത്ത് ഉൾ അഹ്റർ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വടക്കുപടിഞ്ഞാറൻ നഗരമായ ചാർസദയിലെ കോടതിയിലാണ് ആക്രമണമുണ്ടായത്. പ്രധാനകവാടത്തിലൂടെ കോടതിയുടെ ഉള്ളിൽ പ്രവേശിച്ച ഭീകരരിൽ രണ്ടു പേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കോടതിക്ക് പുറത്തു വെടിവയ്പ്പ് നടത്തിയ ഭീകരനെ വധിച്ചതായി ജില്ലാ പോലീസ് മേധാവി സൊഹൈൽ ഖാലിദ് പറഞ്ഞു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ജമാത്ത് Read more about പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേർ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേർ മരിച്ചു.[…]

പുറക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

09:00 am 20/2/2017 ആലപ്പുഴ: പുറക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കായംകുളം സ്വദേശികളായ രാജൻ, ദീപു എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു.

04:15 pm 12/2/2017 കുൽഗാം: ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. സൈന്യത്തിന്‍റെ തിരിച്ചടിയിൽ നാലു ഭീകരരും കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ കുൽഗാമിലെ യാരിപോറ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ തുടരുകയാണെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. മൂന്നു സൈനികർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. കൊല്ലപ്പെട്ടത് ഹിസ്ബുൾ മുജാഹുദീൻ ഭീകരരാണെന്നാണു സൂചന. കൊല്ലപ്പെട്ടവര്‍ കാഷ്മീർ സ്വദേശികൾ തന്നെയാണെന്നാണ് പ്രാഥമിക വിവരം. വെടിയൊച്ച കേട്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഏറ്റുമുട്ടൽ Read more about ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു.[…]

Default title

07:44 am 12/2/2017 സക്രമെന്‍റോ കൗണ്ടി: കലിഫോർണിയയിലെ സക്രമെന്‍റോ കൗണ്ടിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി നദിയിൽ പതിച്ചു. സക്രമെന്‍റോ കൗണ്ടിയിലെ എൽക് ഗ്രോവിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന മൂന്നു പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ട്രെസിയിൽ നിന്ന് റോസ്‌വില്ലയിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോകുകയായിരുന്ന ചരക്കു ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്‍റെ 22 ബോഗികൾ നദിയിൽ വീണു. എന്നാൽ അപകടകാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

15 വയസുകാരിയെ രക്ഷകർത്താവ് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി.

07:11 am 10/2/2017 കോപ്പൽ: കർണാടകയിൽ 15 വയസുകാരിയെ രക്ഷകർത്താവ് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി. കോപ്പൽ ജില്ലയിലെ ബസ്രിക്കട്ടേ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ടു കൃഷ്ണപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കൾ ഉപേക്ഷിച്ച പെണ്‍കുട്ടി കൃഷ്ണപ്പയുടേയും ഇയാളുടെ അന്ധയായ ഭാര്യയുടേയും സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. മദ്യപിച്ച് വീട്ടിലെത്തുന്ന കൃഷ്ണപ്പ പലതവണ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടകത്തിലെ സർക്കാർ സ്കൂളിലെ Read more about 15 വയസുകാരിയെ രക്ഷകർത്താവ് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി.[…]

അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചു.

06:59 am 10/2/2017 ക്വലാലംപൂർ: ഇന്തോനേഷ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചു. മലേഷ്യയിലെ തീരനഗരമായ സബയില്‍നിന്നു ഇന്തോനേഷ്യയിലേക്കു പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മോശം കാലാവസ്ഥയാണ് അപകടകാരണം. ബോട്ടില്‍ നിരവധി അനധികൃത കുടിയേറ്റകാര്‍ ഉണ്ടായിരുന്നതായി മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്‌സ്‌മെന്‍റ് ഏജന്‍സി വക്താവ് എവില്‍ കംസാരി പറഞ്ഞു. ഇന്തോനേഷ്യന്‍ അധികൃതരാണു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും എവിൽ പറഞ്ഞു. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹമാണു വ്യാഴാഴ്ച കണ്ടെത്തിയത്. ബുധനാഴ്ച രണ്ടു അഭയാര്‍ഥികളെ മലേഷ്യന്‍ Read more about അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചു.[…]

സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും

08:37 pm 8/2/2017 തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും. ഇതു സംബന്ധിച്ച നിർദേശം മന്ത്രിസഭ അംഗീകരിക്കുകയും ഗവർണറോടു ശിപാർശ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. നേരത്തെ ഏപ്രിൽ വരെ നിയമസഭാ സമ്മേളനം ചേരാനായിരുന്നു ധാരണ. 23നു രാവിലെ ഒൻപതിനു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും ബജറ്റ് സമ്മേളനം ആരംഭിക്കുക. 27നും 28നും നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള ചർച്ച നടക്കും. ബജറ്റ് മാർച്ച് മൂന്നിന് അവതരിപ്പിക്കും. നയ പ്രഖ്യാപന പ്രസംഗത്തിനു സമിതി അന്തിമ രൂപം നൽകിയ Read more about സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും[…]

ലോ അക്കാദമി: നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം തിങ്കളാഴ്ച.

08:26 am 6/2/2017 തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നടപടിയെടുക്കാന്‍ കേരള സര്‍വകലാശാലയില്‍ തിങ്കളാഴ്ച നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം.യോഗത്തില്‍നിന്ന് വൈസ് ചാന്‍സലര്‍ ഡോ.പി.കെ. രാധാകൃഷ്ണന്‍ വിട്ടുനില്‍ക്കും. ഇതു ബോധപൂര്‍വമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പകരം പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന് വി.സിയുടെ ചുമതല നല്‍കിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തില്‍ ഉപസമിതി റിപ്പോര്‍ട്ട് പരിഗണനക്ക് വന്നപ്പോള്‍ മാനേജ്മെന്‍റ് അനുകൂല നിലപാടാണ് വി.സി സ്വീകരിച്ചിരുന്നത്. ഉപസമിതി റിപ്പോര്‍ട്ടിന്‍മേല്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ Read more about ലോ അക്കാദമി: നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം തിങ്കളാഴ്ച.[…]