ട്രെയിനില്‍ അക്രമിയെ നേരിട്ട ‘പെണ്‍ സിംഹം’

3/2/2016 മുംബൈ: ട്രെയിനില്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ യുവതികളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ ‘പെണ്‍ സിംഹം’കീഴടക്കി . മുംബൈയിലെ ദഹാനു ചര്‍ച്ച്‌ഗേറ്റ് ഫാസ്റ്റ് ലോക്കല്‍ ട്രെയിനിലാണ് സംഭവം.റയില്‍വേ പോലീസ് ജീവനക്കാരിയായ സംഗീത ദുബൈ എന്ന യുവതിയാണ് അതിക്രമം നടത്തിയ യുവാവിനെ കീഴ്‌പ്പെടുത്തി സഹയാത്രികയെ രക്ഷിച്ചത്. പൊലീസ് ആസഥാനത്തേക്ക് ചില രേഖകള്‍ എത്തിക്കാനുള്ള പതിവു യാത്രയിലായിരുന്നു സംഗീത. സെക്കന്‍ഡ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കവെയാണ് ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ നടക്കുന്ന അക്രമം സംഗീതയുടെ ശ്രദ്ധയില്‍പ്പെട്ടത്. ലഹരിക്കടിമപ്പെട്ട ഒരു യുവാവ് ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ സ്ത്രീകളെ Read more about ട്രെയിനില്‍ അക്രമിയെ നേരിട്ട ‘പെണ്‍ സിംഹം’[…]

ശോശാമ്മ ജോസഫ് (75) ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി.

2/2/2016 ജോയിച്ചന്‍ പുതുക്കുളം ബക്‌സ് കൗണ്ടി : കഴിഞ്ഞ 26 -ല്‍ പരം വര്‍ഷങ്ങളായി ബക്‌സ് കൗണ്ടിയിലെ സ്ഥിര താമസക്കാരിയും, ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ കോന്നി, കുന്നത്തുകോയിക്കല്‍ കെ. വി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (75) ജനുവരി 31ന് ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി. പരേതയുടെ പൊതുദര്‍ശനം ഫെബ്രുവരി 5ന് വെള്ളിയാഴ്ച വൈകിട്ട് 5:30 മുതല്‍ 8:30 വരെയും, സംസ്‌ക്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 6ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 10:30 വരെയും ഫിലാഡല്‍ഫിയാ Read more about ശോശാമ്മ ജോസഫ് (75) ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി.[…]

കൊച്ചി മെട്രോമൂലം സര്‍ക്കാരിന് ഇതുവരെ ലാഭം 500 കോടി

1/1/2016 7:55pm കൊച്ചി: മെട്രോ നിര്‍മാണത്തില്‍ സര്‍ക്കാരിന് ഇതുവരെ 500 കോടി രൂപയുടെ ലാഭമുണ്ടായെന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി.). കോച്ചുകള്‍ കുറഞ്ഞ വിലയ്ക്കു കിട്ടിയതും നിര്‍മാണകരാര്‍ തുക 25 ശതമാനം കുറഞ്ഞതും നേട്ടമായെന്നു കെ.എം.ആര്‍.എല്ലും ചൂണ്ടിക്കാട്ടുന്നു. ആലുവ മുതല്‍ പേട്ട വരെ കൊച്ചി മെട്രോ പദ്ധതിക്ക് 5,180 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ആലുവ മുതല്‍ മഹാരാജാസ് വരെ 18 കിലോമീറ്ററിന് 4,300 കോടി രൂപയാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇതുവരെയുളള നിര്‍മാണത്തിന് പ്രതീക്ഷിച്ചതിലും 500 Read more about കൊച്ചി മെട്രോമൂലം സര്‍ക്കാരിന് ഇതുവരെ ലാഭം 500 കോടി[…]

പ്രൊഫ. എം. ടി. ആന്റണിയുടെ നിര്യാണത്തില്‍ വിചാരവേദി അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം ലേഖകനായും കവിയായും സാഹിത്യരംഗത്തേക്ക് ഗണനീയമായ സംഭാവനകള്‍ നല്‍കിയ പ്രൊഫ. എം. ടി. ആന്റണിയുടെ നിര്യാണത്തില്‍ വിചാരവേദി അനുശോചനം രേഖപ്പെടുത്തുന്നു. മറ്റു സാഹിത്യ സംഘടനകളെ പ്രോത്സാഹിപ്പിച്ചിരുന്നതു പോലെ പ്രൊഫ. ആന്റണിയുടെ അനുഗ്രഹം വിചാരവേദിക്കും ലഭിച്ചിട്ടുണ്ട്. സാഹിത്യ ചര്‍ച്ചകളില്‍ അദ്ദേഹം ഉന്നയിച്ചിട്ടുള്ള അഭിപ്രായങ്ങളും ക്രിയാത്മക വിമര്‍ശനങ്ങളൂം മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശനമായിരുന്നു. സാഹിത്യ രംഗത്ത് അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിക്കുന്ന വിടവ് നികത്താനാവാത്തതാണെന്നും പ്രസിഡന്റ,് വാസുദേവ് പുളിക്കലും, സെക്രട്ടറി, സാംസി കൊടുമണ്ണും ഒരു അനുശോചന കുറിപ്പില്‍ അറിയിച്ചു.

എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം കല്ലൂര്‍ക്കാട്: കോതമംഗലം രൂപതയില്‍പ്പെട്ട കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് ഇടവകാംഗമായ എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നെടുങ്കല്ലേല്‍ 2016 ജനുവരി 27-ന് ബുധനാഴ്ച വൈകിട്ട് 10.30-ന് നിര്യാതനായി. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനായ ജോസ് നെടുങ്കല്ലേലിന്റെ സഹോദരി പരേതയായ അന്നക്കുട്ടിയാണ് ഭാര്യ. സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 30-നു ശനിയാഴ്ച 10.30-നു കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ചില്‍. മൂവാറ്റുപുഴ നിര്‍മ്മലാ കോളജിന്റെ സ്ഥാപകനും, പ്രസ്തുത കോളജിന്റെ പ്രഥമ പ്രിന്‍സിപ്പാളുമായിരുന്ന ദിവംഗതനായ മോണ്‍സിഞ്ഞോര്‍ തോമസ് നെടുങ്കല്ലേലിന്റെ മരുമകനുമായിരുന്നു പരേതന്‍. കല്ലൂര്‍ക്കാട് Read more about എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നിര്യാതനായി[…]

ടി.പി ശ്രീനിവാസനു നേരേയുള്ള അക്രമം: ശശിധരന്‍ നായര്‍ അപലപിച്ചു

ജോയിച്ചന്‍ പുതുക്കുളം ഹൂസ്റ്റണ്‍: തിരുവനന്തപുരം കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവം തികച്ചും നിര്‍ഭാഗ്യകരമായെന്ന് ഫോമ സ്ഥാപക പ്രസിഡന്റും അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസുകാരനുമായ ശശിധരന്‍ നായര്‍ പറഞ്ഞു. ഫോമയുടെ രൂപീകരണവേള മുതല്‍ അതിന്റെ എല്ലാ പരിപാടികളിലും നിറസാന്നിധ്യമായിരുന്നു. ശ്രീ ടി.പി. ശ്രീനിവാസന്‍. അമേരിക്കന്‍ മലയാളികള്‍ വളരെയധികം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന അദ്ദേഹത്തിനുണ്ടായ വിഷമത്തില്‍ പങ്കുചേരുകയും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകണമെന്നും Read more about ടി.പി ശ്രീനിവാസനു നേരേയുള്ള അക്രമം: ശശിധരന്‍ നായര്‍ അപലപിച്ചു[…]

റിസോര്‍ട്ട് മാനേജരെ തട്ടിക്കൊണ്ടുപോയി.

മേപ്പാടി: വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ ഒരു കൂട്ടമാളുകള്‍ തട്ടിക്കൊണ്ടുപോയി. മേപ്പാടി റിപ്പണ്‍ എസ്‌റ്റേറ്റിലെ ഗാര്‍ഡന്‍ ഓഫ് ഈഡന്‍ റിസോര്‍ട്ടിന്റെ മാനേജര്‍ ലിജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടരക്കും മൂന്നിനും ഇടയിലായിരുന്നു സംഭവം. പത്തംഗ മാവോയിസ്റ്റ് സംഘമാണ് ലിജീഷിനെ തട്ടിക്കൊണ്ടുപോയതെന്ന് ആരോപണമുണ്ട്. പൊലീസും തണ്ടര്‍ബോള്‍ട്ടും പരിശോധന ആരംഭിച്ചു

സരിതക്ക് താന്‍ ഒരു സഹായവും ചെയ്തിട്ടില്ലന്ന് : മന്ത്രി അര്യാടന്‍

08:35pm തിരുവനന്തപുരം: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതയുടെ ആരോപണങ്ങള്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിഷേദിക്കുന്നു. സരിതക്ക് വേണ്ടി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സരിത ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒന്നും നടത്തിക്കൊടുത്തിട്ടില്ല. പിന്നെ എന്തിന് സരിത തനിക്ക് പണം നല്‍കണമെന്നും ആര്യാടന്‍ പറഞ്ഞു. അനര്‍ട്ടുമായി ബന്ധപ്പെട്ടും ഒരു സഹായവും ചെയ്തിട്ടില്ല. അതേസമയം സരിത രണ്ട് മൂന്ന് തവണ തന്നെ വന്നു കണ്ടിട്ടുണ്ടെന്ന് ആര്യാടന്‍ സമ്മതിച്ചു.

സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു

08:26pm മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ ഹിംഗിസ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. 13ാം സിഡായ ജൂലിയ ജോര്‍ജസ്‌കരോലിന പ്ലിസ്‌കോവ സഖ്യത്തെയാണ് ഇവര്‍ തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്തോ സ്വിസ്സ് ജോഡികളുടെ വിജയം. സ്‌കോര്‍ 61, 60

ഹോളിവുഡ് നടന്‍ അബെ വിഗോഡ അന്തരിച്ചു

11:04AM 27/01/2016 ന്യൂയോര്‍ക്ക്: ഗോഡ്ഫാദര്‍ എന്ന സിനിമയിലെ സാല്‍ ടെസിയോ എന്ന കഥാപാത്രത്തിലൂടെയും ബേര്‍ണെ മില്ലര്‍ ടെലിവിഷന്‍ പരമ്പരയിലൂടെയും പ്രശസ്തനായ ഹോളിവുഡ് നടന്‍ അബെ വിഗോഡ (94) അന്തരിച്ചു. അബെയുടെ മകള്‍ കരോള്‍ വിഗോഡയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. ദി ഡോണ്‍ ഈസ് ഡെഡ്, ഹാവിങ് ബേബീസ്, നോര്‍ത്ത്, ലവ് ഈസ് ഓള്‍ ദെയര്‍ ഈസ്, ഗോള്‍ഡ് ബര്‍ഗര്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധയമായ ചിത്രങ്ങളാണ്.