കോടികള്‍ കബളിപ്പിച്ച് മലയാളി മുങ്ങി
12:07 PM 24/09/2016 മസ്കത്ത്: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് സ്വദേശികളില്‍നിന്നും മലയാളികളില്‍നിന്നുമായി കോടികള്‍ വാങ്ങി മലയാളി ബിസിനസുകാരന്‍ മുങ്ങി. എറണാകുളം കൊച്ചി സ്വദേശി ഖാസിം ഇസ്മായില്‍ ശൈഖിനെയാണ് ഒരു മാസം മുമ്പ് കാണാതായത്. പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈവശമാണുള്ളത്. അതിനാല്‍, ഇയാള്‍ ഒമാനില്‍നിന്ന് പുറത്തുകടന്നിട്ടുണ്ടോയെന്നത് വ്യക്തമല്ല. നാട്ടില്‍ എത്തിയിട്ടുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷിച്ചുവരുകയാണെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. നിക്ഷേപക വിസയിലുണ്ടായിരുന്ന ഖാസിം ഇസ്മായില്‍ ഹമരിയയില്‍ എ.സി പ്രോജക്ട് സ്ഥാപനം നടത്തിവരുകയായിരുന്നു. എ.സി നിര്‍മാണ ജോലികള്‍ ആരംഭിക്കുന്നതിനായി പലയിടങ്ങളില്‍നിന്നും അഡ്വാന്‍സ് കൈപ്പറ്റിയിട്ടുണ്ട്. Read more about കോടികള്‍ കബളിപ്പിച്ച് മലയാളി മുങ്ങി[…]










