ഇറ്റലിയില്‍ വന്‍ ഭൂകമ്പം; ചരിത്രപ്രസിദ്ധമായ സെന്റ് ബനഡിക്ട് ബസിലിക്ക തകര്‍ന്നുവീണു

09:45 am 31/10/2016 നോര്‍ദ: ഇറ്റലിയില്‍ 36 വര്‍ഷത്തിനുശേഷം ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തില്‍ ചരിത്രപ്രസിദ്ധമായ സെന്റ് ബനഡിക്ട് ബസിലിക്ക തകര്‍ന്നുവീണു. രണ്ടു മാസമായി ഭൂചലനം ആവര്‍ത്തിക്കുന്ന മധ്യ ഇറ്റലിയിലാണ് ഇന്നലെ 6.6 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. നോര്‍സിയ പട്ടണത്തിനടുത്ത് അര കിലോമീറ്റര്‍ മാത്രം ആഴത്തിലാണ് രാവിലെ 7.40നു ഭൂചലനം ഉണ്ടായത്. രാജ്യമാകെ അനുഭവപ്പെട്ട പ്രകമ്പനം ജനങ്ങളെ ഭയചകിതരാക്കി. ഓഗസ്റ്റ് 24നുണ്ടായ ഭൂകമ്പത്തില്‍ (തീവ്രത 6.2) 300 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തവണ 20 പേര്‍ക്കു പരുക്കേറ്റു. സാന്ത മരിയ Read more about ഇറ്റലിയില്‍ വന്‍ ഭൂകമ്പം; ചരിത്രപ്രസിദ്ധമായ സെന്റ് ബനഡിക്ട് ബസിലിക്ക തകര്‍ന്നുവീണു[…]

അഫ്ഗാനിൽ വ്യോമാക്രമണം; 44 ഭീകരർ കൊല്ലപ്പെട്ടു

02.17 AM 31/10/2016 കാബൂൾ: അഫ്ഗാനിസ്‌ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 44 ഭീകരർ കൊല്ലപ്പെട്ടു. നൻഗർഹർ പ്രവിശ്യയിലും കുനാർ പ്രവിശ്യയിലുമാണ് വ്യോമാക്രമണം നടന്നതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ്–അഫ്ഗാൻ സംയുക്‌ത സൈന്യമാണ് ആക്രമണം നടത്തിയത്. നൻഗർഹർ പ്രവിശ്യയിൽ ഞായറാഴ്ച രാവിലെയാണ് വ്യോമാക്രമണം നടന്നത്. ഇവിടെ തമ്പടിച്ചിരുന്ന താലിബാൻ ഭീകരരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. 25 ഭീകരർ ഇവിടെ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. എന്നാൽ താലിബാൻ ഈ റിപ്പോർട്ടുകളോടു പ്രതികരിച്ചിട്ടില്ല. കുനാർ Read more about അഫ്ഗാനിൽ വ്യോമാക്രമണം; 44 ഭീകരർ കൊല്ലപ്പെട്ടു[…]

ഇന്ത്യൻ സൈന്യത്തിന്റെ വെടിവയ്പിൽ നാലു ഗ്രാമീണർക്ക് പരിക്കേറ്റതായി പാക്കിസ്‌ഥാൻ

02.08 am 31/10/2016 ഇസ്ലമാബാദ്: വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്പിൽ നാലു ഗ്രാമീണർക്ക് പരിക്കേറ്റതായി പാക്കിസ്‌ഥാൻ. ഹരാപുർ, ചുപ്രാർ, പുക്ലിയാൻ, ഷകാർഘഡ് എന്നീ സൈനിക പോസ്റ്റുകൾക്കു നേരെയാണ് ഇന്ത്യൻ സേന വെടിയുതിർത്തതെന്ന് പാക് സൈന്യം പറയുന്നു. പാക് സൈനികരെ വധിച്ചതായുള്ള ഇന്ത്യയുടെ അവകാശവാദം ശരിയല്ല. കാഷ്മീർ പ്രശ്നത്തിൽനിന്നും ലോകശ്രദ്ധ തിരിക്കുന്നതിനാണ് ഇന്ത്യ അപവാദ പ്രചരണം നടത്തുന്നതെന്നും പാക് സൈന്യം പറയുന്നു. ഇന്ത്യ അതിർത്തിയിൽ പ്രകോപനമില്ലാതെ നടത്തുന്ന വെടിവയ്പിനെ പ്രധാനമന്ത്രി നവാസ് ഷരീഫ് അപലപിച്ചതായും Read more about ഇന്ത്യൻ സൈന്യത്തിന്റെ വെടിവയ്പിൽ നാലു ഗ്രാമീണർക്ക് പരിക്കേറ്റതായി പാക്കിസ്‌ഥാൻ[…]

സെർബിയൻ പ്രധാനമന്ത്രിയുടെ വസതിക്കു പുറത്ത് ആയുധങ്ങൾ ഒളിപ്പിച്ച നിലയിൽ

01.57 AM 31/10/2016 ബെൽഗ്രേഡ്: സെർബിയൻ പ്രധാനമന്ത്രി അലക്സാണ്ടർ വുസിചിന്റെ ഔദ്യോഗിക വസതിക്കു പുറത്ത് വൻ ആയുധശേഖരം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇതേത്തുടർന്ന് സെർബിയൻ പോലീസ് വുസിചിനെയും കുടുംബത്തെയും സുരക്ഷിതമായ മറ്റൊരു സ്‌ഥലത്തേക്ക് മാറ്റിപാർപ്പിച്ചു. പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ ഇതിനു പിന്നിലെന്ന് സംശയിക്കപ്പെടുന്നു. സുവിചിന്റെ വാഹനവ്യൂഹം വസതിയിലേക്കു തിരിയാൻ വേഗം കുറയ്ക്കുന്ന ഭാഗത്ത് ഒരു ട്രക്കിനുള്ളിലായാണ് ആയുധങ്ങൾ കണ്ടെത്തിയതെന്ന് സെർബ് ആഭ്യന്തരമന്ത്രി നെബോഷ സ്റ്റെഫാനോവിക് അറിയിച്ചു. ഗ്രനേഡുകൾ, ആന്റി ടാങ്ക് റോക്കറ്റ്, റൈഫിൾ തുടങ്ങിയവയാണ് കണ്ടെത്തിയതെന്ന് അദ്ദേഹം Read more about സെർബിയൻ പ്രധാനമന്ത്രിയുടെ വസതിക്കു പുറത്ത് ആയുധങ്ങൾ ഒളിപ്പിച്ച നിലയിൽ[…]

ആണവായുധ നിരോധന കരാര്‍: ഇന്ത്യയും ചൈനയും വിട്ടുനിന്നു

10.57 AM 30/10/2016 ന്യൂയോര്‍ക്ക്: ആണവായുധങ്ങൾ നിരോധിക്കാൻ പുതിയ കരാര്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഐക്യരാഷ്ട്രസഭയിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനും ചൈനയും വിട്ട് നിന്നു. 123 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ, ബ്രിട്ടൻ, യുഎസ് ,ഫ്രാൻസ് ,റഷ്യ തുടങ്ങി 38 രാജ്യങ്ങൾ പ്രമേയത്തെ എതിര്‍ത്തു. ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നത്. ഓസ്ട്രിയ,നൈജീരിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് അണുവായുധങ്ങൾ നിരോധിക്കണമെന്ന പ്രമേയം കൊണ്ടുവന്നത്.

സ്പെയിനിൽ മരിയാനോ റിജോയി വീണ്ടും പ്രധാനമന്ത്രി പദത്തിൽ

10.40 AM 30/10/2016 മാഡ്രിഡ്: പത്തുമാസം നീണ്ട അനിശ്ചിതത്വങ്ങൾക്കു ശേഷം സ്പെയിനിൽ മരിയാനോ റിജോയി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക്. അതേസമയം, ഭൂരിപക്ഷമില്ലാത്തത് പാർലമെന്റിൽ നിയമ നിർമാണം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിന് തിരിച്ചടിയാകും. ആദ്യ തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ റിജോയിയുടെ കൺസർവേറ്റീവ് പോപ്പുലർ പാർട്ടിക്ക് ഇക്കുറി 350ൽ 137 സീറ്റ് മാത്രമാണ് നേടാനായത്. 2011ൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റിജോയ് രാജ്യം നേരിട്ട കനത്ത സാമ്പത്തിക മാന്ദ്യം മറികടക്കാൻ കടുത്ത തീരുമാനങ്ങളാണ് കൈക്കൊണ്ടത്.

ഈജിപ്തിൽ ആറു ഭീകരരും നാലു സൈനികരും കൊല്ലപ്പെട്ടു

10.01 AM 30/10/2016 കയ്റോ: ഈജിപ്തിൽ ഏറ്റുമുട്ടലിൽ ആറു ഭീകരരും നാലു സൈനികരും കൊല്ലപ്പെട്ടു. വടക്കൻ സിനായിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഭീകരുടെ മൂന്നു ഒളിത്താവളങ്ങളും മൂന്നു ബൈക്കുകളുൾപ്പെടെ അഞ്ചു വാഹനങ്ങളും സൈന്യം തകർത്തു. നിരവധി ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തു.

ഐ.എസിന്റെ ആവസാന ശക്തി കേന്ദ്രവും കീഴടക്കാന്‍ സഖ്യസേന

09.43 AM 30/10/2016 പടിഞ്ഞാറന്‍ മൊസൂള്‍ പിടിക്കാനുള്ള ഷിയാ പോരാളികളുടെ നീക്കം അവസാനഘട്ടത്തില്‍. പ്രധാന കേന്ദ്രമായ അല്‍ തഫറിലേക്ക് ഉടന്‍ ഷിയാ പോരാളികള്‍ കടക്കുമെന്ന് ഷിയാ കമാന്‍ഡര്‍ വ്യക്തമാക്കി. ഇറാഖിലെ ഐ.എസിന്റെ അവസാന സങ്കേതങ്ങളിലൊന്നാണ് പടിഞ്ഞാറന്‍ മൊസൂള്‍. മൊസൂള്‍ പൂര്‍ണ്ണമായും ഐഎസ് വിമുക്തമാക്കാന്‍ ഇനി സഖ്യസേനക്ക് മുന്നില്‍ അവശേഷിക്കുന്നത് പടിഞ്ഞാറന്‍ മൊസൂള്‍ മാത്രമാണ്.ഇവിടേക്ക് ഷിയാ പോരാളികളാണ് മുന്നേറുന്നത്. മൊസൂളില്‍ നിന്നും പൂര്‍ണ്ണമായും ഐ.എസിനെ തുടച്ച് നീക്കാന്‍ ഇറാഖ് സേനയും കുര്‍ദ്ദിഷ് പോരാളികളും ഒപ്പം രംഗത്തുണ്ട്. പടിഞ്ഞാറന്‍ മൊസൂള്‍ Read more about ഐ.എസിന്റെ ആവസാന ശക്തി കേന്ദ്രവും കീഴടക്കാന്‍ സഖ്യസേന[…]

മാധ്യമങ്ങൾക്കു വിവരം നല്കിയ പാക് മന്ത്രിയെ പുറത്താക്കി

09.41 AM 30/10/2016 ഇസ്ലാമാബാദ്: ഭീകരർക്കെതിരായ നിലപാടിൽ സൈന്യവും സർക്കാരും രണ്ടു തട്ടിലാണെന്ന വാർത്ത പുറത്തുവിട്ട പാക് വാർത്താവിതരണമന്ത്രി പർവേസ് റാഷിദിനെ പ്രധാനമന്ത്രി നവാസ് ഷരീഫ് പുറത്താക്കി. സുരക്ഷാ ഉന്നതാധികാരികളുടെ യോഗത്തിലെ വിവരങ്ങൾ പുറത്തുവിട്ട റാഷിദിനെതിരേ നടപടിയെടുത്തതായി പ്രധാനമന്ത്രിയുടെ വക്‌താവ് മുസാദിഖ് മാലിക് പറഞ്ഞു. ഇതു സംബന്ധിച്ച അന്വേഷണങ്ങൾ നടന്നുവരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരർക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനുള്ള സർക്കാർ ആവശ്യത്തെ സൈന്യവും ഐഎസ്ഐയും അനുകൂലിച്ചില്ല. ഡോൺ പത്രമാണ് വാർത്ത പുറത്തുവിട്ടത്. Read more about മാധ്യമങ്ങൾക്കു വിവരം നല്കിയ പാക് മന്ത്രിയെ പുറത്താക്കി[…]

ഇറ്റലിയിൽ പാലം തകർന്നുവീണ് ഒരു മരണം

09.35 AM 30/10/2016 റോം: ഇറ്റലിയിൽ പാലം തകർന്നുവീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. മിലാന് സമീപം ലെക്കോ പ്രവിശ്യയിലെ തിരക്കേറിയ റോഡിലാണ് അപകടം ഉണ്ടായത്. മേൽപ്പാലമാണ് തകർന്നു വീണത്. ഒരു ചരക്ക് ലോറി കടന്നുപോകുന്നതിനിടെയാണ് പാലം തകർന്നുവീണത്. അടിപ്പാതയിലൂടെ കടന്നുപോയ കാറുകൾക്കുമുകളിലേക്ക് പാലത്തിന്റെ കൂറ്റൻ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു. അഞ്ചു കാറുകൾ തകർന്നു. ഇതിൽ ഒരു കാർ പൂർണമായും തകർന്നു. വെള്ളിയാഴ്ച പാലം അപകടാവസ്‌ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. ഇറ്റലിയിലെ റോഡ് അതോറിറ്റി ലെക്കോ Read more about ഇറ്റലിയിൽ പാലം തകർന്നുവീണ് ഒരു മരണം[…]