അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ശക്തിയാര്‍ജ്ജിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍.

02:43 pm 11/10/2016 ഹെല്‍മന്ദ് പ്രവിശ്യയിലാണ് രാത്രി താലിബാന്റെ ആക്രമണമുണ്ടായത്. തലസ്ഥാനമായ ലഷ്കര്‍ഗാഹ് താലിബന്റെ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ട്. താലിബന്‍ആക്രണത്തില്‍10 പൊലീസുകാരടക്കം 14 പേര്‍ മരിച്ചു. 2014ല്‍ നാറ്റോ സേന പിന്‍മാറിയ ശേഷം താലിബാനും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്ന പ്രദേശമാണിത്. നേരത്തെയും ഇവിടെ പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തിയിരുന്നു.

സിറിയയിലെ യുദ്ധ കുറ്റങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട്​ അന്താരാ​ഷ്​ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്ന്​ ഫ്രാൻസ്​.

09:20 am 11/10/2016 പാരിസ്​:സിറിയയിലെ യുദ്ധ കുറ്റങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട്​ അന്താരാ​ഷ്​ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്ന്​ ഫ്രാൻസ്​. റഷ്യൻ പിന്തുണയോടെ സിറിയയിൽ നടക്കുന്ന ആക്രമണങ്ങളിൽ നിന്ന്​ ജനങ്ങളെ രക്ഷിക്കുന്നതിന്​ ഫ്രാൻസ്​ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സിറിയയിലെ അ​ലപ്പോയിൽ സിവിലിയൻമാ​ർക്കെതിരെയും ആശുപത്രികൾക്ക്​ നേരെയും നടത്തുന്നതിൽ റഷ്യക്കെതിരെ കടുത്ത വിമർശനമാണ്​ ഉയർന്നത്​. അലപ്പോയിൽ നടക്കുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റത്തി​െൻറ പരിധിയിൽ വരുന്നതാണെന്ന്​ നേരത്തെ ​െഎക്യരാഷ്​ട്ര സഭയും കുറ്റപ്പെടുത്തിയിരുന്നു. ഇൗ സാഹചര്യത്തിലാണ്​ അന്വേഷണം ആവ​ശ്യ​െട്ട് അന്താരാഷ്​ട്ര ക്രമിനൽ കോടതിയെ സമീപിക്കാൻ ഫ്രാൻസ്​ Read more about സിറിയയിലെ യുദ്ധ കുറ്റങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട്​ അന്താരാ​ഷ്​ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്ന്​ ഫ്രാൻസ്​.[…]

ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ച് നവാസ് ഷരിഫ്

11-10-2016 12.33AM ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈന്യം വധിച്ച ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരിഫ്. പാര്‍ട്ടി കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റിയെ അഭിസംബോധന ചെയ്യവെയായിരുന്നു ഷരിഫിന്റെ പരാമര്‍ശം. ബുര്‍ഹാന്‍ വാനി കാഷ്മീര്‍ ജനതയുടെ അഭിമാനമാണെന്ന് ഷരിഫ് പറഞ്ഞു. കാഷ്മീരിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തെ പിന്തുണയ്ക്കുന്നതില്‍നിന്നു ഞങ്ങളെ തടയാന്‍ ഒരു ശക്തിക്കുമാവില്ല. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ഭീകരവാദമായി കണ്ടാല്‍ ഇന്ത്യ തെറ്റിദ്ധരിക്കപ്പെടുകയാണ്. ബുര്‍ഹാന്‍ വാനി ഒരു സ്വാതന്ത്ര്യ പോരാളിയായിരുന്നു. അദ്ദേഹം കാഷ്മീര്‍ Read more about ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ച് നവാസ് ഷരിഫ്[…]

യമനില്‍ സൗദി അറേബ്യ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 140.

08:58 am 9/10/2016 സാന്‍ആ: യമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസക്ഷി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയർന്നു. ഇതുവരെ 140 പേർ മരിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ 53ത്സ2ത്സത്സത പേര്‍ വിവിധ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി നാസര്‍ അല്‍അര്‍ഗലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു സംസ്കാര ചടങ്ങ് നടക്കുന്ന ഹാളിലുണ്ടായിരുന്നവരാണ് ആക്രമണത്തിനിരയായത്. പ്രാദേശിക കൗണ്‍സില്‍ മേധാവിയായ മേജര്‍ ജനറല്‍ അബ്ദുല്‍ ഖാദര്‍ ഹിലാല്‍ അടക്കം Read more about യമനില്‍ സൗദി അറേബ്യ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 140.[…]

മ്യാന്‍മറിന് മേല്‍ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിച്ചു.

04:05 pm 8/10/2016 വാഷിങ്​ടൺ : മ്യാന്‍മറിന് മേല്‍ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിന് അയച്ച കത്തിലാണ് പ്രസിഡൻറ്​ ബറാക്ക്​ ഒബാമ ഇക്കാര്യം അറിയിച്ചത്. മ്യാൻമറിൽ ജനാധിപത്യ ഭരണകൂടം നിലവിൽ വന്ന സാഹചര്യത്തിലാണ്​ അമേരിക്കയുടെ പുതിയ നടപടി. കഴിഞ്ഞ മാസം​ ഒബാമയുമായി നടത്തിയ കൂടിക്കാഴ്​ചയിൽ ഒാങ്​സാൻ സൂചി ഉപരോധം പിൻവലിക്കാൻ അമേരിക്കയോട്​ ആവശ്യപ്പെട്ടിരുന്നു. സൈനിക ഭരണകൂടത്തിനെതിരെ 19 വര്‍ഷം നീണ്ട ഉപരോധമാണ് അമേരിക്ക പിന്‍വലിക്കുന്നത്. മ്യാൻമറി​െൻറ സാമ്പത്തിക വ്യാപാര വളർച്ചക്ക്​ ഇത്​ ഗുണകരമാകും. Read more about മ്യാന്‍മറിന് മേല്‍ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിച്ചു.[…]

തുര്‍ക്കി സൈനികരെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടില്ലെന്നും അവരുടെ സാന്നിധ്യം അധിനിവേശമായി കണക്കാക്കുമെന്നും ഇറാഖ് പ്രധാനമന്ത്രി .

09;44 am 7/10/2016 ബഗ്ദാദ്: ഇറാഖില്‍ തുര്‍ക്കി സൈനികവിന്യാസം തുടരാന്‍ തീരുമാനിച്ചതിനെതിരെ ഇറാഖ് പ്രധാനമന്ത്രി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് വഴിവെക്കുമെന്നാണ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ മുന്നറിയിപ്പ്. തുര്‍ക്കി സൈനികരെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടില്ലെന്നും അവരുടെ സാന്നിധ്യം അധിനിവേശമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘങ്ങള്‍ക്കെതിരായ പോരാട്ടത്തിന് ഒരുവര്‍ഷത്തേക്കുകൂടി ഇറാഖില്‍ സൈനികരെ വിന്യസിക്കാന്‍ തുര്‍ക്കി പാര്‍ലമെന്‍റ് കഴിഞ്ഞയാഴ്ച വോട്ടെടുപ്പിലൂടെ തീരുമാനിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് അബാദിയുടെ മുന്നറിയിപ്പ്. വടക്കന്‍ ഇറാഖിലെ മസൂദിനടുത്ത് 2000ത്തോളം സൈനികരെയാണ് തുര്‍ക്കി വിന്യസിച്ചത്. കുര്‍ദ് Read more about തുര്‍ക്കി സൈനികരെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടില്ലെന്നും അവരുടെ സാന്നിധ്യം അധിനിവേശമായി കണക്കാക്കുമെന്നും ഇറാഖ് പ്രധാനമന്ത്രി .[…]

സിറിയയെച്ചൊല്ലി അമേരിക്കയും റഷ്യയും തമ്മില്‍ പോര് മുറുകുന്നു

10;40 am 5/10/2016 സിറിയയെച്ചൊല്ലി അമേരിക്കയും റഷ്യയും തമ്മില്‍ പോര് മുറുകുന്നു. സിറിയന്‍ നാവിക കേന്ദ്രത്തിലേക്ക് മിസൈല്‍ സംവിധാനമെത്തിച്ചതായി റഷ്യ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് റഷ്യ മിസൈല്‍ സംവിധാനം സിറിയയിലെത്തിച്ചത്. അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് റഷ്യയുടെ പുതിയ നടപടി. എസ്-300 എന്ന മിസൈല്‍ സംവിധാനം സിറിയയിലെ നാവിക കേന്ദ്രത്തില്‍ എത്തിച്ചതായി റഷ്യ സ്ഥിരീകരിച്ചു. റഷ്യന്‍ പ്രതിരോധ വക്താവാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ നടപടി മാത്രമാണിതെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നാല്‍ ശക്തമായ Read more about സിറിയയെച്ചൊല്ലി അമേരിക്കയും റഷ്യയും തമ്മില്‍ പോര് മുറുകുന്നു[…]

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പിന്തുണച്ച് റഷ്യന്‍ അംബാസഡര്‍

02.45 AM 04-10-2016 ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് ഭീകരക്യാമ്പുകള്‍ ആക്രമിച്ച ഇന്ത്യന്‍ സൈനിക നടപടിക്കു പിന്തുണയുമായി റഷ്യ രംഗത്ത്. സ്വയം പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്നും ഉറിയില്‍ ആക്രമണം നടത്തിയത് പാക് ഭീകരരാണെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ എം. കഡ്കിന്‍ വ്യക്തമാക്കി. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ റഷ്യ സ്വാഗതം ചെയ്യുന്നു. സ്വയം പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ട്. ഇന്ത്യയിലെ സൈനിക ക്യാമ്പുകളെയും സാധാരണക്കാരെയും തീവ്രവാദികള്‍ ആക്രമിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഉറിയില്‍ ആക്രമണം നടത്തിയ ഭീകരര്‍ Read more about സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പിന്തുണച്ച് റഷ്യന്‍ അംബാസഡര്‍[…]

സിറിയയിലേക്ക് തുര്‍ക്കി 1000 സൈനികരെ അയച്ചു.

09;39 am 3/10/2016 ഡമസ്കസ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലേക്ക് തുര്‍ക്കി 1000 സൈനികരെ അയച്ചു. അതിര്‍ത്തികളില്‍ സുരക്ഷാമേഖല ഒരുക്കാന്‍ വിമത സൈനികരെ സഹായിക്കുന്നതിനാണ് തുര്‍ക്കി പ്രത്യേക സേനയെ അയച്ചത്. പുതിയ നീക്കം യു.എസുമായുള്ള അസ്വാരസ്യം രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയില്‍ ഐ.എസിനെതിരായ പോരാട്ടത്തില്‍ യു.എസിന്‍െറ പ്രധാന സഖ്യചേരിയായ കുര്‍ദ് വിമതരെ തുര്‍ക്കി സേന ആക്രമിച്ചിരുന്നു. കുര്‍ദ് വിമതര്‍ക്കെതിരായ ആക്രമണത്തില്‍നിന്ന് പിന്മാറണമെന്ന യു.എസ് മുന്നറിയിപ്പ് അവഗണിച്ചായിരുന്നു തുര്‍ക്കിയുടെ ആക്രമണം. അലപ്പോയില്‍ വിമതര്‍ക്കെതിരെ ബശ്ശാര്‍ സൈന്യത്തിന് പിന്തുണ നല്‍കുന്ന റഷ്യയുടെ Read more about സിറിയയിലേക്ക് തുര്‍ക്കി 1000 സൈനികരെ അയച്ചു.[…]

അലപ്പോയിലെ ആശുപത്രികൾക്ക് നേരെ വീണ്ടും റഷ്യയുടെ ബോംബാക്രമണം

08:26 am 2/10/2016 ആലപ്പോ: ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് അവഗണിച്ച് സിറിയൻ വിമത കേന്ദ്രമായ അലപ്പോയിലെ ആശുപത്രികൾക്ക് നേരെ വീണ്ടും റഷ്യയുടെ ബോംബാക്രമണം. ആക്രമണത്തിൽ കുട്ടികളടക്കം 48 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രികൾക്ക് നേരെ റഷ്യ ആക്രമണം നടത്തുന്നത് ഒരാഴ്ചക്കിടെ മൂന്നാമത്തെ തവണയാണ് ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിൽ രക്തച്ചൊരിച്ചിൽ അവസാനിക്കുന്നില്ല. വിമതര്‍ക്ക് നേരെ സിറിയൻ സൈന്യവും റഷ്യയും ശക്തമായി ആക്രമണം തുടരുകയാണ്. വിമത കേന്ദ്രമായ അലപ്പോയിലെ ആശുപത്രിക്ക് നേരെയുണ്ടായതാണ് ഏറ്റവും ഒടുവിലത്തേത്. ആക്രമണത്തിൽ 48 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. Read more about അലപ്പോയിലെ ആശുപത്രികൾക്ക് നേരെ വീണ്ടും റഷ്യയുടെ ബോംബാക്രമണം[…]