സിറിയയില്‍ വീണ്ടും സര്‍ക്കാര്‍സേന രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്

12.06 PM 07-09-2016 സിറിയയിലെ ആലപ്പോയില്‍ വിമതര്‍ക്കു നേരെ സര്‍ക്കാര്‍സേന രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആലപ്പോയിലെ വിമതരുടെ ശക്തികേന്ദ്രത്തിനു മുകളിലൂടെ പറന്ന ഹെലികോപ്റ്ററുകള്‍ ക്ലോറിന്‍ വാതകം നിറച്ച ബാരല്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ട 80 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചിത്രങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ക്ലോറിന്‍ വാതകം പ്രയോഗിച്ചെന്ന ആരോപണം സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു. യുദ്ധമുഖത്ത് ക്ലോറിന്‍ ആയുധമായി ഉപയോഗിക്കുന്നത് കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ നിരോധിച്ചിട്ടുണ്ട്. Read more about സിറിയയില്‍ വീണ്ടും സര്‍ക്കാര്‍സേന രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്[…]

മോദിയുടെ ഒരു ഫോട്ടോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ

02.18 AM 07-09-2016 ബീജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെല്‍ഫി പ്രേമം പ്രസിദ്ധമാണ്. പോകുന്ന രാജ്യങ്ങളിലെ നേതാക്കള്‍ക്കൊപ്പമുള്ള സെല്‍ഫികളും. എന്നാല്‍ അടുത്തിടെ മോദിയുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയ ആഘോഷമാക്കി. ബീജിംഗില്‍ നടന്ന ജി 20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും തമ്മിലുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡയ ഏറ്റെടുത്തത്. ഉച്ചകോടിയ്ക്കിടെ നടന്ന ഫോട്ടോ സെഷനുശേഷം ഒബാമയ്ക്ക് പിന്നിലായി വിരല്‍ ചൂണ്ടി പോവുന്ന മോദിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. ട്വിറ്ററില്‍ Read more about മോദിയുടെ ഒരു ഫോട്ടോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ[…]

സിറിയയില്‍ നാലിടങ്ങളില്‍ ബോംബ് സ്‌ഫോടനം; 40 മരണം

11.41 AM 06-09-2016 സിറിയയില്‍ നാലിടങ്ങളിലായുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 40 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുര്‍ദ് സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ചൈനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയ്ക്കിടെ അമേരിക്കയും റഷ്യയും ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് രാജ്യത്തെ തന്ത്രപ്രധാന നഗരങ്ങളിലുള്‍പ്പടെ സ്‌ഫോടനം. നാലിടങ്ങളിലായി ആറ് സ്‌ഫോടനങ്ങളാണ് നടന്നത്. സ!ര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദമാസ്‌കസ്, ഹോംസ്, ടാര്‍ടൗസ് എന്നിവടയും കുര്‍ദ്ദിഷ് സേനയുടെ ശക്തികേന്ദ്രവുമായ ഹസാക്കയിലുമാണ് സ്‌ഫോടനം. തീരദേശ പ്രദേശമായ ടാര്‍ടൗസില്‍ Read more about സിറിയയില്‍ നാലിടങ്ങളില്‍ ബോംബ് സ്‌ഫോടനം; 40 മരണം[…]

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇന്ന് കുവൈത്തില്‍

01.27 AM 06-09-2016 കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇന്ന് കുവൈത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന മന്ത്രി, രാജ്യത്തെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് കുവൈത്ത് അധികൃതരുമായി ചര്‍ച്ച ചെയ്യും. ഇന്നലെ ഖത്തറിലെത്തിയ മന്ത്രി അവിടെ നിന്നാണ് കുവൈത്തിലേക്ക് തിരിക്കുക. ഇന്ന് കുവൈത്തില്‍ എത്തുന്ന വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.കെ.സിങിന്റെ ആദ്യ പരിപാടി രാവിലെ 9ന് ഇന്ത്യന്‍ എംബസി അങ്കണത്തില്‍ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമാ അനാഛാദനമാണ്. തുടര്‍ന്ന്, അദ്ദേഹവും സ്ഥാനപതി സുനില്‍ ജെയിനും കുവൈത്ത് ഡെപ്യൂട്ടി Read more about കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇന്ന് കുവൈത്തില്‍[…]

ജി 20 ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി

01.14 AM 06-09-2016 ബീജിംഗ്: ജി 20 ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണേഷ്യയിലെ ഒരു രാജ്യം തീവ്രവാവാദം പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ജി 20 ഉച്ചകോടിയുടെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനെ വിമര്‍ശിച്ചത്. ദക്ഷിണേഷ്യയിലെ ഒരു രാജ്യം തീവ്രവാദം നയമായി സ്വീകരിച്ചിരിക്കുകയാണ്. ഈ രാജ്യം തീവ്രവാദികളുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. നേരത്തെ ബ്രിക്‌സ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും മോദി പാകിസ്ഥാനെതിരെ പരോക്ഷ വിമര്‍ശനം നടത്തിയിരുന്നു. Read more about ജി 20 ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി[…]

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

02.23 PM 05-09-2016 ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. മൂന്നു മിസൈലുകള്‍ കിഴക്കന്‍ മേഖലയിലെ സമുദ്രത്തിലേക്കാണ് പരീക്ഷിച്ചതെന്ന് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. രാജ്യ തലസ്ഥാനമായ പ്യോംഗ്യാംഗിന് തെക്കന്‍ ഭാഗത്തുള്ള മേഖലയില്‍ നിന്നാണ് പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മിസൈല്‍ എത്ര കിലോമീറ്റര്‍ താണ്ടിയെന്നത് വ്യക്തമല്ല.

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ എംപി കീത്ത് വാസ് രാജിവച്ചു

07.18 PM 04-09-2016 ലണ്ടന്‍: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനും ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എംപിയുമായ കീത്ത് വാസ് രാജിവച്ചു. ഹൗസ് ഓഫ് കോമണ്‍സ് ഹോം അഫയേഴ്‌സ് കമ്മിറ്റിയില്‍നിന്നാണ് അദ്ദേഹം രാജിവച്ചിരിക്കുന്നത്. ഹൗസിലെ ഏറ്റവും ശക്തനായ ഇന്ത്യക്കാരന്‍ എന്ന് വിശേഷണമുള്ള കീത്ത് വാസ് 1987 മുതല്‍ ലീസ്റ്ററില്‍നിന്നുള്ള എംപിയാണ്. 59കാരനായ കീത്ത് വാസ് പുരുഷ വേശ്യകളുമൊത്ത് സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ബ്രിട്ടീഷ് ഓണ്‍ലൈന്‍ പത്രമായ സന്‍ഡേ മിറര്‍ പുറത്തുവിട്ടത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ തന്റെ ഫ്‌ലാറ്റില്‍ Read more about ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ എംപി കീത്ത് വാസ് രാജിവച്ചു[…]

അഫ്ഗാനിസ്ഥാനില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 36 പേര്‍ കൊല്ലപ്പെട്ടു

07.07 PM 04-09-2016 അഫ്ഗാനിസ്ഥാനില്‍ ബസും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ അഫ്ഗാനിലെ സാബുള്‍ പ്രവശ്യയില്‍ ജില്‍ദാകിലായിരുന്നു അപകടം. കാണ്ഡഹാറില്‍ നിന്നും കാബൂളിലേക്കുപോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ബസും ടാങ്കര്‍ ലോറിയും കത്തിയമര്‍ന്നു. പലരുടേയും മൃതദേഹം തിരിച്ചറിയാന്‍പാടില്ലാത്ത വിധം കത്തിക്കരിഞ്ഞു. സംഭവത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. അമിത വേഗതയാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. കാബൂള്‍- കാണ്ഡഹാര്‍ ദേശീയപാത ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയേറയുള്ള പ്രദേശമാണ്. Read more about അഫ്ഗാനിസ്ഥാനില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 36 പേര്‍ കൊല്ലപ്പെട്ടു[…]

ഒബാമയുടെ സംഘത്തെ വെല്ലുവിളിച്ച് ചൈനീസ് ഉദ്യോഗസ്ഥന്‍

06.28 PM 04-09-2016 ഹാങ്ഷു: ജി 20 ഉച്ചകോടിക്കായി ചൈനയിലെത്തിയ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സംഘത്തെ വെല്ലുവിളിച്ച് ചൈനീസ് ഉദ്യോഗസ്ഥന്‍. വിമാനത്താവളത്തിലെ സുരക്ഷാ സന്നാഹങ്ങളാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഇതുകൂടാതെ, ഉച്ചകോടിക്കെത്തിയ മറ്റു ലോകനേതാക്കള്‍ക്കെല്ലാം വിമാനത്തില്‍നിന്ന് ഇറങ്ങുന്ന വഴിയില്‍ ചുവപ്പു പരവതാനി വിരിച്ചപ്പോള്‍ ഒബാമയ്ക്ക് അത് നല്‍കിയതുമില്ല. ജി 20 ഉച്ചകോടിയ്ക്കായി കനത്ത സുരക്ഷയാണ് ചൈന ഏര്‍പ്പെടുത്തിയത്. വിദേശ യാത്രകളില്‍ ഒബാമയ്‌ക്കൊപ്പം ഉണ്ടാകാറുള്ള മാധ്യമപ്രവര്‍ത്തകര്‍ യുഎസ് പ്രസിഡന്റ് വിമാനത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ ഫോട്ടോ എടുക്കാറുണ്ട്. എന്നാല്‍ ചൈനീസ് വിമാനത്താവളത്തില്‍ ഇവരെ Read more about ഒബാമയുടെ സംഘത്തെ വെല്ലുവിളിച്ച് ചൈനീസ് ഉദ്യോഗസ്ഥന്‍[…]

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സന്നദ്ധമെന്നു ചൈന

06.25 PM 04-09-2016 ദില്ലി: ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ആണാവ വിതരണസംഘത്തിലെ ഇന്ത്യയുടെ അംഗത്വം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെ ഹാങ്ഷൂവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ചൈന സന്നദ്ധമാണെന്ന് ഷി ജിന്‍പിങ് പ്രധാനമന്ത്രിയെ അറിയിച്ചു. ആണവ വിതരണ സംഘത്തിലെ ഇന്ത്യയുടെ അംഗത്വത്തിനെതിരായ Read more about ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സന്നദ്ധമെന്നു ചൈന[…]