ഭീകരതക്കെതിരെ സുരക്ഷാസഖ്യം വിപുലപ്പെടുത്തി ചൈന

09:33am 05/08/2016 ബെയ്ജിങ്: ഭീകരതക്കെതിരായി സുരക്ഷാസഖ്യം ചൈന വിപുലപ്പെടുത്തുന്നു. ഇതിന്‍െറ ഭാഗമായി അഫ്ഗാനിസ്താനും പാകിസ്താനും താജികിസ്താനുമായി സഖ്യം സ്ഥാപിച്ചതായി ചൈനയുടെ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി ‘സിന്‍ഹുവ’ അറിയിച്ചു. ആഭ്യന്തര സുരക്ഷാ ഭീഷണി നേരിടുന്ന അയല്‍രാജ്യങ്ങളുമായി ചൈന ഇതുസംബന്ധിച്ച് ധാരണകളില്‍ എത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ സിന്‍ജ്യങ് പ്രവിശ്യയുടെ തലസ്ഥാനമായ ഉറുംചിയില്‍ കഴിഞ്ഞ ദിവസം അയല്‍രാജ്യങ്ങളില്‍നിന്നുള്ള ഉന്നത സേനാ ഉദ്യോഗസ്ഥരുമായി ചൈനീസ് സെന്‍ട്രല്‍ മിലിറ്ററി കമീഷന്‍ അംഗം ഫാങ് ഫെംഗുയ് ചര്‍ച്ചകള്‍ നടത്തി. മേഖലയുടെ സുരക്ഷക്ക് ഭീകരതയും തീവ്രവാദവും കനത്ത വെല്ലുവിളിയാണെന്ന് Read more about ഭീകരതക്കെതിരെ സുരക്ഷാസഖ്യം വിപുലപ്പെടുത്തി ചൈന[…]

ലണ്ടനിൽ കഠാര ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

01:33PM 04/08/2016 ലണ്ടൻ: മധ്യ ലണ്ടനിൽ കഠാര ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. റസ്സൽ സ്ക്വയറിൽ ബ്രിട്ടീഷ് മ്യൂസിയത്തിനു സമീപമാണ് യുവാവ് കത്തികൊണ്ടു വഴിയാത്രക്കാരെ ആക്രമിച്ചത്. ബുധനാഴ്ച രാത്രി പ്രദേശിക സമയം 10.30നാണ് ഇയാള്‍ ആക്രമണം നടത്തിയത്. 60 കാരിയായി സ്ത്രീ കുത്തേറ്റ ഉടനെ മരിച്ചു. 19കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി മാനസിക രോഗിയാണെന്ന് സംശയിക്കുന്നു. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ Read more about ലണ്ടനിൽ കഠാര ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു[…]

ലിബിയയിലെ ഐ.എസ് കേന്ദ്രമായ സിര്‍തില്‍ അമേരിക്ക വ്യോമാക്രമണം നടത്തി.

12:10pm 3/8/2016 ട്രിപളി: ആദ്യമായാണ് അമേരിക്ക ലിബിയയില്‍ ഐ.എസിനെതിരായ റെയ്ഡില്‍ ഇടപെട്ട് ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ ഐ.എസിന് കനത്ത നാശനഷ്ടമുണ്ടായതായി രാജ്യത്തെ ഐക്യ സര്‍ക്കാറിനെ നയിക്കുന്ന പ്രധാനമന്ത്രി ഫായിസ് അല്‍ സര്‍റാജ് ടെലിവിഷനിലൂടെ അറിയിച്ചു. ലിബിയന്‍ സര്‍ക്കാറിന്‍െറ ആവശ്യമനുസരിച്ചാണ് ആക്രമണമെന്ന് പെന്‍റഗണ്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സിര്‍തില്‍ ഐ.എസ് കനത്ത പ്രതിരോധവലയം തീര്‍ത്തത് ലിബിയന്‍ സൈന്യത്തിന് തിരിച്ചടിയായിരുന്നു. മൈനുകളടക്കമുള്ള ‘കെണികള്‍’ കടന്ന് സിര്‍ത്തെയിലത്തൊന്‍ വ്യോമാക്രമണം ആവശ്യമായതിനാലാണ് അമേരിക്കന്‍ സഹായം തേടിയതെന്ന് ലിബിയന്‍ അധികൃതര്‍ വ്യക്തമാക്കി. വ്യോമാക്രമണത്തിലൂടെ പ്രദേശത്തേക്ക് ലിബിയന്‍ Read more about ലിബിയയിലെ ഐ.എസ് കേന്ദ്രമായ സിര്‍തില്‍ അമേരിക്ക വ്യോമാക്രമണം നടത്തി.[…]

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്

12:00pm 3/8/3016 സിയൂള്‍: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ സൈനിക വിഭാഗമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബുധനാഴ്ച പടിഞ്ഞാറന്‍ പ്രവിശ്യയില്‍നിന്നും കിഴക്കന്‍ കടല്‍തീരത്തേക്കാണ് മിസൈല്‍ പരീക്ഷണം നടന്നതെന്നാണ് വിവരം. യുഎന്‍ രക്ഷാസമിതിയുടെ പ്രമേയങ്ങള്‍ അവഗണിച്ചാണ് ഉത്തരകൊറിയ മിസൈല്‍പരീക്ഷണം നടത്തിയത്. എന്നാല്‍ പരീക്ഷണം വിജയമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് ദക്ഷിണകൊറിയന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം 19ന് ഉത്തരകൊറിയ മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.

ബിയര്‍ രുചിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് ശമ്പളം 43 ലക്ഷം രൂപ

11.04 PM 02-08-2016 വെറുതെ ബിയര്‍ രുചിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് ശമ്പളം 43 ലക്ഷം രൂപ. യു.എസിലെ നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററിയില്‍ ബിയര്‍ സ്‌പെഷ്യലിസ്റ്റിനെ ആവശ്യമുണ്ട്. സ്മിത് സോണിയന്‍ ഇന്‍സ്റ്റ്യൂട്ടിന്റെ ഭാഗമായ സ്ഥാപനമാണ് നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററി. രാജ്യത്തെ എല്ലാ മദ്യ നിര്‍മ്മാണ ശാലകളും സന്ദര്‍ശിച്ച് ബിയര്‍ രുചിച്ചു നോക്കുക എന്നതാണ് ബിയര്‍ സ്‌പെഷ്യലിസ്റ്റിന്റെ ജോലി. 64,650 ഡോളറാണ് പ്രതിവര്‍ഷ ശമ്പളം. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ 43 ലക്ഷം രൂപ നിങ്ങളുടെ Read more about ബിയര്‍ രുചിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് ശമ്പളം 43 ലക്ഷം രൂപ[…]

സിറിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു

01:20pm 2/8/2016 മോസ്‌കോ: സിറിയയില്‍ വിമതരുടെ അധീനതയിലുള്ള ഇഡ്‌ലിബ് പ്രവിശ്യയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു. ആലപ്പോയില്‍ ജീവകാരുണ്യ സഹായം വിതരണം ചെയ്തശേഷം മടങ്ങിപ്പോന്ന എംഐ8 സൈനിക കോപ്റ്ററാണു നിലത്തുനിന്നുള്ള വെടിയേറ്റു വീണതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇതിലുണ്ടായിരുന്ന മൂന്നു ജീവനക്കാരും രണ്ട് ഓഫീസര്‍മാരും കൊല്ലപ്പെട്ടു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്കു സമീപം ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന്റെയും ഒരാളുടെ ജഡം ചിലര്‍ചേര്‍ന്നു വലിച്ചുകൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളോട് ക്രെംലിന്‍ വക്താവ് പെസ്‌കോവ് അനുശോചനം Read more about സിറിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു[…]

അടുത്ത ലക്ഷ്യം റഷ്യ; ഐഎസ് വീഡിയോ പുറത്തുവിട്ടു

02:40pm 1/8/2016 മോസ്‌കോ: റഷ്യയെ ആക്രമിക്കാന്‍ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഒരുങ്ങുന്നു. തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയാണെന്ന് വ്യക്തമാക്കി ഐഎസ് വീഡിയോ പുറത്തുവിട്ടു. ഒമ്പതു മിനിറ്റുള്ള യൂടുബ് വീഡിയോ സന്ദേശം ഞായറാഴ്ചയാണ് ഐഎസ് പുറത്തുവിട്ടത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ട് തുടങ്ങുന്ന വീഡിയോയില്‍ റഷ്യയെ ആക്രമിക്കാന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഒരുങ്ങി കഴിഞ്ഞെന്ന് വ്യക്തമാക്കുന്നു. ആക്രമണത്തിന് ഒരുങ്ങിയിരിക്കാന്‍ റഷ്യയിലുള്ള അനുഭാവികളോട് ഇസ്‌ലാമിക് സ്റ്റേറ്റ് ആഹ്വാനം ചെയ്യുന്നുണ്ട്. ഭീകര സംഘടനയുടെ ടെലിഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ Read more about അടുത്ത ലക്ഷ്യം റഷ്യ; ഐഎസ് വീഡിയോ പുറത്തുവിട്ടു[…]

കാബൂളില്‍ വിദേശ ഗസ്റ്റ ്ഹൗസിന് മുന്നില്‍ സ്ഫോടനം

01:10pm 01/08/2016 കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശികളുടെ ഗസ്റ്റ് ഹൗസിന് മുന്നില്‍ സ്ഫോടനം. വടക്കന്‍ കാബൂളിലെ അമേരിക്കയുടെ ബഗ്രാം വ്യോമതാവളത്തിന് സമീപമാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചയൊണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗസ്റ്റ് ഹൗസിന്‍്റെ കവാടത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടന വസ്തുക്കള്‍ നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്‍്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. തങ്ങളുടെ പോരാളികള്‍ക്ക് ഗസ്റ്റ് ഹൗസില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് സ്ഫോടനം Read more about കാബൂളില്‍ വിദേശ ഗസ്റ്റ ്ഹൗസിന് മുന്നില്‍ സ്ഫോടനം[…]

തുർക്കിയിൽ 1400 പട്ടാളക്കാരെ പിരിച്ചു വിടുന്നു

07:27pm 31/07/2016 ഇസ്​തംബൂൾ: പട്ടാള അട്ടിമറി ശ്രമം നടന്ന തുർക്കിയിൽ ഫതഹുല്ല ഗുലനുമായി ബന്ധ​മുണ്ടെന്ന്​ സംശയിക്കപ്പെടുന്ന 1400 പട്ടാളക്കാരെ അധികൃതർ പിരിച്ചുവിടുന്നു. ഒൗദ്യോഗിക വാർത്താ ഏജൻസിയായ അനദോലു ചാനലാണ്​ ഇക്കാര്യം റിപ്പോർട്ട്​ ​െചയ്​തത്​. അതേസമയം പരിശീലന​ കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നതടക്കമുള്ള സുപ്രധാന മാറ്റങ്ങൾ സൈന്യത്തിൽ കൊണ്ടു വരാൻ ഉദ്ദേശിക്കുന്നതായി തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ ഞായറാഴ്​ച അറിയിച്ചു. ‘ചെറിയ ഭരണഘടനാ പാക്കേജ്​ ഞങ്ങൾ പാർലമെൻറിൽ​ ​െവക്കാൻ ഉദ്ദേശിക്കുകയാണ്​​ അത്​ പാസായാൽ ദേശീയ രഹസ്യാന്വേഷണ ഏജൻസിയും അതി​െൻറ Read more about തുർക്കിയിൽ 1400 പട്ടാളക്കാരെ പിരിച്ചു വിടുന്നു[…]

പാകിസ്താനിൽ സഹോദരിമാരെ വിവാഹത്തലേന്ന് സഹോദരൻ കൊലപ്പെടുത്തി

11:11am 31/07/2016 ലാഹോർ: പാകിസ്താനിൽ വീണ്ടും ദുരഭിമാനക്കൊല. പഞ്ചാബ് പ്രവിശ്യയിലാണ് രണ്ട് സഹോദരിമാരെ സഹോദരൻ വിവാഹത്തലേന്ന് വെടിവെച്ച് കൊന്നത്. കോസർ ബീബി(22), ഗുൽസാർ ബീബി(28) എന്നീ സഹോദരിമാരെ, ജീവിത പങ്കാളികളെ അവർ സ്വയം കണ്ടെത്തി എന്ന കാരണത്താൽ സഹോദരൻ നാസിർ ഹുസൈൻ(35) കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇതൊരു ദുരഭിമാനക്കൊലയാണെന്നും പൊലീസ് പറഞ്ഞു. തങ്ങളെയും കുടുംബത്തെയും മുഴുവൻ നാസിർ ഹുസൈൻ നശിപ്പിച്ചുവെന്ന് പിതാവ് മുഹമ്മദ് പ്രതികരിച്ചു. ഈയിടെ പ്രശസ്ത മോഡൽ ക്വിൻഡൽ ബലോചിനെ സഹോദരൻ Read more about പാകിസ്താനിൽ സഹോദരിമാരെ വിവാഹത്തലേന്ന് സഹോദരൻ കൊലപ്പെടുത്തി[…]