പഠനം ഉപേക്ഷിച്ച്‌ യുദ്ധത്തിന്‌ പോയ സുന്ദരി

11:10am 3/6/2016 പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച്‌ ഭീകരസംഘടനയായ ഐ.എസിനെതിരെ പെരുതാന്‍ പോയ സുന്ദരി. ജോവാന്നാ പലാനി എന്നാണ്‌ ഈ ഇരുപത്തി മൂന്നുകാരിയുടെ പേര്‌. കോളേജില്‍ പോയി സന്തോഷത്തോടെ പഠിച്ച്‌ കഴിയുകയായിരുന്നു ജോവാന്നയെ വാര്‍ത്തകളാണ്‌ ചിന്തിപ്പിച്ചു തുടങ്ങിയത്‌. ഐ.എസ്‌ നടത്തുന്ന ക്രൂര കൊലപാതകങ്ങളും ചെറിയ കുട്ടികളെപ്പോലും പീഡിപ്പിച്ചു കൊല്ലുന്ന വാര്‍ത്തകളുമെല്ലാം ജോവാന്നയെ പോരാളിയാകാന്‍ പ്രേരിപ്പിച്ചു. ഒടുവില്‍ കോളേജ്‌ പഠനത്തിനു പാതിവഴിയില്‍ ബൈ പറഞ്ഞ്‌ ജോവാന്ന ഐ.എസിനെതിരെ പോരാടാനിറങ്ങിയത്‌ 2014 നവംബറിലാണ്‌. പീപ്പിള്‍സ്‌ പ്ര?ട്ടക്ഷന്‍ യൂണിറ്റ്‌സ് എന്ന ആര്‍മ്‌ഡ് Read more about പഠനം ഉപേക്ഷിച്ച്‌ യുദ്ധത്തിന്‌ പോയ സുന്ദരി[…]

പാക്കിസ്താനില്‍ വിവാഹഭ്യര്‍ഥന നിരസിച്ച അധ്യാപികയെ കത്തിച്ച് കൊന്നു

03:30 PM 02/06/2016 ഇസ്ലാമബാദ്: പാക്കിസ്താനില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് ജീവനോടെ കത്തിച്ചു. 85 ശതമാനം പൊള്ളലേറ്റ യുവ അധ്യാപിക മാരിയ സദഖാത്ത് (19) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മരിയ ജോലി ചെയ്യന്ന സ്കൂളിന്‍്റെ ഉടമസ്ഥന്‍്റെ മകനാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. തലസ്ഥാനമായ ഇസ്ലാമബാദിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട്പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച അധ്യാപികയുടെ വീട്ടിലത്തെിയ ഒരു സംഘം യുവാക്കള്‍ പെട്രോള്‍ ഒഴിച്ച ശേഷം യുവതിയെ ജീവനോടെ കത്തിക്കുകയായിരുന്നു. Read more about പാക്കിസ്താനില്‍ വിവാഹഭ്യര്‍ഥന നിരസിച്ച അധ്യാപികയെ കത്തിച്ച് കൊന്നു[…]

കാലിഫോര്‍ണിയ കാമ്പസില്‍ വെടിവയ്പ്: രണ്ടു മരണം

01:12pm 2/6/2016 ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ യു.സി.എല്‍.എ കാമ്പസില്‍ ബുധനാഴ്ചയുണ്ടായ വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. എഞ്ചിനീയറിംഗ് ബില്‍ഡിംഗിലെ ഒരു ചെറിയ ഓഫീസിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്തുനിന്ന് ഒരു തോക്കും കണ്ടെടുത്തു. പുറമേനിന്നുള്ളവരല്ല അക്രമികള്‍ എന്ന് പോലീസ് അറിയിച്ചു. ഈ കാമ്പസില്‍ 43,000 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. വെടിവയ്പിനെ തുടര്‍ന്ന് കാമ്പസ് ഒരു ദിവസത്തേക്ക് അടച്ചിട്ടു.

തായ്‌ലന്റ് ബുദ്ധക്ഷേത്രത്തില്‍ 40 ഓളം കടുവാ കുഞ്ഞുങ്ങളുടെ ജഡം

07:13pm 01/6/2016 ബാങ്കോക്ക്: കടുവാ വളര്‍ത്തലില്‍ പ്രശസ്തമായ തായ്‌ലന്റിലെ കാഞ്ചാന്‍ബുരി പ്രവിശ്യയിലെ ബുദ്ധക്ഷേത്രത്തില്‍ വനം വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ ഫ്രീസറില്‍ സുക്ഷിച്ച നിലയില്‍ 40 ഓളം കടുവാ കുഞ്ഞുങ്ങളുടെ ജഡം കണ്ടെത്തി. ഇവിടെ നിന്നും അനധികൃതമായി മൃഗങ്ങളെ കടത്തുന്നതിനെയും സുക്ഷിക്കുന്നതിനും എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ക്ഷേത്രത്തില്‍ റെയ്ഡ് നടത്തി വരുകയാണ്. 2001 മുതല്‍ ക്ഷേത്രത്തില്‍ നിന്നും കടുവകളെ മോചിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ ഈ ക്ഷേത്രം തായ്‌ലന്റിലെ ഏറ്റവും Read more about തായ്‌ലന്റ് ബുദ്ധക്ഷേത്രത്തില്‍ 40 ഓളം കടുവാ കുഞ്ഞുങ്ങളുടെ ജഡം[…]

മാതാപിതാക്കള്‍ വഴിയില്‍ ഇറക്കിവിട്ട കുട്ടിയെ കാണാതായി

06:58 PM 31/05/2016 ടോക്യോ: വികൃതിയെ തുടര്‍ന്ന് മാതാപിതാക്കള്‍ വഴിയിലിറക്കിവിട്ട കുട്ടിയെ കാണാതായി. ജപ്പാനിലെ ഹൊക്കൈഡോയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം യമാറ്റോ പാര്‍ക്കിലെത്തിയതായിരുന്നു തനൂക്കയെന്ന ഏഴ് വയസ്സുകാരന്‍. പാര്‍ക്കില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്ക് നേരെ കുട്ടി കല്ലെറിഞ്ഞതിനെ തുടര്‍ന്ന് അഛനും അമ്മക്കും അവനെയും കൊണ്ട് പാര്‍ക്കില്‍ നിന്ന് പെട്ടെന്ന് മടങ്ങേണ്ടി വന്നു. ഇതിനിടയിലാണ് ശിക്ഷയായി കുട്ടിയെ വഴക്കു പറയുകയും വഴിയില്‍ ഇറക്കി വിടുകയും ചെയ്തത്. ഉടന്‍ തിരിച്ചെത്തിയെങ്കിലും കുട്ടിയെ കാണാതാവുകയായിരുന്നു. കരടികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ധാരാളമുള്ള വനത്തിന് സമീപം കാണാതായ Read more about മാതാപിതാക്കള്‍ വഴിയില്‍ ഇറക്കിവിട്ട കുട്ടിയെ കാണാതായി[…]

പോരാട്ടത്തിന് ഇറാഖി സൈന്യം ഫല്ലൂജയില്‍

09:06am 31/5/2016 ബഗ്ദാദ്: ഫല്ലൂജ ഐ.എസില്‍നിന്ന് തിരിച്ചുപിടിക്കുന്നതിന് സൈന്യം അന്തിമ പോരാട്ടം തുടങ്ങി. ബഗ്ദാദിനടുത്ത ഈ നഗരത്തില്‍ 50,000ത്തിലേറെ സിവിലിയന്മാരാണ് കുടുങ്ങിക്കിടക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ മൂന്നു ദിശകളിലൂടെയാണ് പീരങ്കികളും യുദ്ധടാങ്കുകളുമായി സൈന്യം ഫല്ലൂജയില്‍ പ്രവേശിച്ചത്. ഫല്ലൂജയിലെ തെക്കന്‍ മേഖലയായ നെയ്മിയയില്‍നിന്ന് സ്ഫോടനത്തിന്‍െറയും വെടിവെപ്പിന്‍െറയും ശബ്ദം കേട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാഖി സൈന്യത്തോടൊപ്പം തീവ്രവാദവിരുദ്ധ സര്‍വിസും അന്‍ബാര്‍ പൊലീസും ഓപറേഷനില്‍ പങ്കെടുക്കുന്നുണ്ട്. ഐ.എസില്‍നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് ലഫ്. ജനറല്‍ അബ്ദുല്‍ വഹാബ് അല്‍ സാദി Read more about പോരാട്ടത്തിന് ഇറാഖി സൈന്യം ഫല്ലൂജയില്‍[…]

നാലു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ഫ്രീസറിലടച്ചു; പിതാവ്‌ അറസ്‌റ്റില്‍

08:43am 31/5/2016 നാലു വയസ്സുകാരിയായ മകളെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഫ്രീസറില്‍ സൂക്ഷിച്ച പിതാവ്‌ അറസ്‌റ്റില്‍. കുവൈത്തിലാണ്‌ സംഭവം. സലേം ബൗഹാന്‍ എന്ന സ്വദേശി പൗരനാണ്‌ പിടിയിലായത്‌. കുട്ടിയെ വൈദ്യുതി വയര്‍ കൊണ്ട്‌ അടിക്കുകയും ചൂടുവെള്ളം ഒഴിച്ച്‌ പൊള്ളിക്കുകയും ആണ്‌ പിതാവ്‌ ചെയ്‌തത്‌.തുടര്‍ന്ന്‌ കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഫ്രീസറില്‍ വെക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച്‌ സൂചന ലഭിച്ച സുരക്ഷാ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയില്‍ ഫ്രീസറില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പിതാവും മാതാവും ലഹരിക്ക്‌ അടിമകളായിരുന്നു എന്നും സംഭവ Read more about നാലു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ഫ്രീസറിലടച്ചു; പിതാവ്‌ അറസ്‌റ്റില്‍[…]

മൃഗശാലയിലെ കൂട്ടില്‍ വീണ നാല് വയസുകാരനെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം.

04:24pm 30/5/2016 സിന്‍സിനാറ്റി: മൃഗശാലയിലെ കൂട്ടില്‍ വീണ നാല് വയസുകാരനെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. യു.എസിലെ സിന്‍സിനാറ്റിയിലെ മൃഗശാലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മൃഗശാല അധികൃതരുടെ അനാസ്ഥയ്ക്ക് ഗൊറില്ലയുടെ ജീവന്‍ ബലികൊടുത്തുവെന്ന് മൃഗസ്‌നേഹികള്‍ ആരോപിച്ചു. ചേഞ്ച് ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റിലൂടെ ഗൊറില്ലയെ കൊന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. സൈറ്റില്‍ തുടങ്ങിയ ഓണ്‍ലൈന്‍ പെറ്റീഷനില്‍ രണ്ടായിരം പേര്‍ ഇതിനകം പിന്തുണ അറിയിച്ചിട്ടുണ്ട്. സിന്‍സിനാറ്റി പോലീസ് മേധാവികള്‍ക്കെതിരെയും കുട്ടിയെ ശ്രദ്ധിക്കാതിരുന്ന മാതാപിതാക്കള്‍ക്കെതിരെയും വിമര്‍ശനം Read more about മൃഗശാലയിലെ കൂട്ടില്‍ വീണ നാല് വയസുകാരനെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം.[…]

നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ മാതാവ് ശ്വാസംമുട്ടിച്ച് കൊന്നു

10:07am 30/05/2016 ന്യൂയോര്‍ക്: നിര്‍ത്താതെ കരഞ്ഞ പിഞ്ചുകുഞ്ഞിനെ മാതാവ് ശ്വാസംമുട്ടിച്ച് കൊന്നു. നോര്‍ത് കരോ ലൈനയിലാണ് സംഭവം. 22കാരി ഐഷ മേരി പച്ചേകോയാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നത്. അവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ നെഞ്ചിലമര്‍ത്തിപ്പിടിച്ചതോടെ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. മരണം അബദ്ധത്തില്‍ സംഭവിച്ചതാണെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ളെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. മേയ് 20നായിരുന്നു കുഞ്ഞ് ജനിച്ചത്. അവന്‍െറ മാതാവായതില്‍ സന്തോഷിക്കുന്നുവെന്നും ഏറെ സ്നേഹിക്കുന്നുവെന്നും അന്ന് ഐഷ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തിങ്കളാഴ്ച Read more about നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ മാതാവ് ശ്വാസംമുട്ടിച്ച് കൊന്നു[…]

വെര്‍ദുന്‍ കുരുതിയുടെ ഓര്‍മപുതുക്കി മെര്‍ക്കലും ഓലന്‍ഡും

10:05am 30/05/2016 പാരിസ്: രണ്ടാം ലോകയുദ്ധത്തിലെ ഏറ്റവും രക്തരൂഷിതമായ ഏറ്റുമുട്ടല്‍ നടന്ന വെര്‍ദുനില്‍ സമാധാനത്തിന്‍െറ വെള്ളരിപ്രാവുകളുമായി ജര്‍മനിയുടെയും ഫ്രാന്‍സിന്‍െറയും ഭരണസാരഥികള്‍ സംഗമിച്ചു. 1916ല്‍ 10 മാസം നീണ്ട പോരാട്ടത്തില്‍ മൂന്നുലക്ഷം ജീവനുകളാണ് വെര്‍ദുനില്‍ ഹോമിക്കപ്പെട്ടത്. വെര്‍ദുന്‍ കുരുതിയുടെ 100ാം വര്‍ഷികമായിരുന്നു ഞായറാഴ്ച. അന്ന് ഇരുപക്ഷത്തും ശത്രുക്കളുമായി അണിനിരന്ന് പരസ്പരം അംഗംവെട്ടിയ ഫ്രാന്‍സിന്‍െറയും ജര്‍മനിയുടെയും പടയാളികളുടെ പിന്‍ഗാമികള്‍ ഞായറാഴ്ച വിര്‍ദുനില്‍ സമാധാനാശംസകള്‍ കൈമാറി. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡും യുദ്ധത്തില്‍ മരിച്ചുവീണവര്‍ക്കുവേണ്ടി പുഷ്പചക്രങ്ങള്‍ Read more about വെര്‍ദുന്‍ കുരുതിയുടെ ഓര്‍മപുതുക്കി മെര്‍ക്കലും ഓലന്‍ഡും[…]