ഗര്‍ഭനിരോധന ഉല്‍പന്നങ്ങളുടെ പരസ്യം പാകിസ്താനില്‍ നിരോധിച്ചു

03:01 PM 29/05/2016 ഇസ്ലാമബാദ്: പാകിസ്താനില്‍ ഗര്‍ഭനിരോധന ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ നിരോധിച്ചു. ചെറിയ കുട്ടികളില്‍ ലൈംഗിക ജിജ്ഞാസ ഉണര്‍ത്താന്‍ കാരണമാകുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരസ്യങ്ങള്‍ക്ക് നിരോധനം എര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. പാക്കിസ്ഥാന്‍ ഇലക്ട്രോണിക്ക് മീഡിയ റെഗുലേറ്ററിയുടേതാണ് നടപടി. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യമാണ് പാകിസ്താന്‍. എന്നാല്‍ പ്രദേശത്തിനനുസരിച്ചുള്ള ശരാശരിയേക്കാള്‍ ജനനനിയന്ത്രണം കുറവുള്ള രാജ്യമാണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ സദാചാര വിരുദ്ധമായ ദൃശ്യാവിഷ്കാരത്തിന്‍െറ പേരില്‍ ജോഷ് ഗര്‍ഭ നിരോധന ഉറകളുടെ പരസ്യം നിരോധിച്ചിരുന്നു.

ഫലൂജ ഐഎസില്‍ നിന്ന് തിരികെ പിടിക്കാന്‍ ശക്തമായ ആക്രമണം

06:45pm 28/5/2016 ഫലൂജ: ഇറാഖി നഗരമായ ഫലൂജ ഐഎസില്‍ നിന്ന് തിരികെ പിടിക്കാന്‍ ശക്തമായ ആക്രമണം. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ 70 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മേഖലാ കമാന്‍ററായ മഹെര്‍ അല്‍ ബിലാവിയും ഉള്‍പ്പെടും. ഫലൂജ തിരികെ പിടിക്കാന്‍ ആയിരക്കണക്കിന് ഇറാഖി സൈനികരും തദ്ദേശീയ സായുധഗ്രൂപ്പിലെ പോരാളികളും ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇവര്‍ക്ക് വ്യോമപിന്തുണ നല്‍കാന്‍ അമേരിക്കന്‍ സഖ്യസേനയുടെ വിമാനങ്ങള്‍ ബോംബിംഗും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 20 ഓളം ആക്രമണങ്ങള്‍ നടത്തിയെന്നും ഇതില്‍ 70 തീവ്രവാദികള്‍ Read more about ഫലൂജ ഐഎസില്‍ നിന്ന് തിരികെ പിടിക്കാന്‍ ശക്തമായ ആക്രമണം[…]

ട്രംപിനെതിരെ പ്രതിഷേധം; സാൻഡിയാഗോ റാലിക്കിടെ സംഘർഷം, കല്ലേറ്

05:13 PM 28/05/2016 സാൻഡിയാഗോ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്‍റെ റാലിക്കിടെ സംഘർഷം. സാൻഡിയാഗോയിൽ നടന്ന റാലിയിൽ ട്രംപ് അനുകൂലികളും എതിരാളികളും തമ്മിൽ ഏറ്റുമുട്ടി. സാൻഡിയാഗോ നഗരത്തിലെ കൺവെൻഷൻ സെന്‍ററിന് പുറത്തുണ്ടായ സംഘർഷത്തിനിടെ ഇരുവിഭാഗങ്ങളും കല്ലുകളും വെള്ളകുപ്പികളും വലിച്ചെറിഞ്ഞു. പൊലീസിന് നേരെ പ്രക്ഷോഭകർ തിരിഞ്ഞതോടെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. സംഭവത്തിൽ 35 പേരെ സാൻഡിയാഗോ പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി രാജ്യത്ത് കടന്നുകയറുന്ന കുടിയേറ്റക്കാരെ തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കണമെന്ന Read more about ട്രംപിനെതിരെ പ്രതിഷേധം; സാൻഡിയാഗോ റാലിക്കിടെ സംഘർഷം, കല്ലേറ്[…]

ചൈന പാകിസ്‌താന്‌ ആണവായുധം കൈമാറുന്നു; യു.എസിനും ഇന്ത്യയ്‌ക്കും ഭീഷണി

09;00pm 26/5/2016 വാഷിങ്‌ടണ്‍: ചൈന പാകിസ്‌താന്‌ ആണവായുധങ്ങള്‍ കൈമാറ്റം ചെയ്യുന്നതായി വിവരങ്ങള്‍. യു.എസ്‌ കോണ്‍ഗ്രസ്‌ അംഗങ്ങളാണ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. ചൈനയുടെ ഈ നീക്കം യുഎസിനും ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതാണെന്ന്‌ യുഎസ്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ അറിയിച്ചു. പാക്കിസ്‌ഥാന്റെ ആണവായുധ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ചൈന രഹസ്യമായി സഹായിക്കുന്നുണ്ട്‌. യുഎസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്‌ ഇതു കടുത്ത ഭീഷണിയാണെന്നും ഇക്കാര്യത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ യു.എസ്‌ കോണ്‍ഗ്രസ്‌ ഭരണകൂടത്തോട്‌ Read more about ചൈന പാകിസ്‌താന്‌ ആണവായുധം കൈമാറുന്നു; യു.എസിനും ഇന്ത്യയ്‌ക്കും ഭീഷണി[…]

മൗലവി ഹെയ്ബത്തുള്ള അഫ്ഗാന്‍ താലിബാന്റെ പുതിയ തലവന്‍

11:35pm. 25/5/2016 കാബൂള്‍: ഭീകര സംഘടനയായ അഫ്ഗാന്‍ താലിബാന്‍ പുതിയ തലവനെ പ്രഖ്യാപിച്ചു. താലിബാന്റെ മേധാവിയായിരുന്ന മുല്ല അക്തര്‍ മന്‍സൂര്‍ യു.എസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ തലവനെ പ്രഖ്യാപിക്കുന്നത്. മൗലവി ഹെയ്ബത്തുള്ള അഖുന്ദ്‌സദയായിരിക്കും ഇനി അഫ്ഗാന്‍ താലിബാനെ നയിക്കുക. ശനിയാഴ്ച പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലുണ്ടായ യു.എസ് ഡ്രോണ്‍ ആക്രമണത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. മിസൈലുകള്‍ മന്‍സൂര്‍ സഞ്ചരിച്ച കാറിനു മേല്‍ പതിക്കുകയായിരുന്നു. മേഖലയില്‍ യു.എസ് രക്ഷാസേനയ്ക്ക് കനത്ത ഭീഷണിയുയര്‍ത്തിയിരുന്ന ഭീകര നേതാവായിരുന്നു മന്‍സൂര്‍.

കംഗാരുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ഓസ്ട്രേലിയ തീരുമാനിച്ചു

01:13pm 23/5/2016 ഓസ്‌ട്രേലിയയുടെ സ്വകാര്യ അഹങ്കാരമായിരുന്ന കംഗാരുക്കള്‍ രാജ്യത്തിന് ശാപമായി തീരുന്നുവെന്ന് റിപ്പോര്‍ട്ട്. കംഗാരുക്കളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ഇവയെ കൊന്നൊടുക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അയ്യായിരത്തോളം കംഗാരുക്കളെ കൊന്നേക്കുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും അതിലും കൂടുതല്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്. രണ്ടായിരത്തിനടുത്ത് കംഗാരുക്കളെയാണ് ആഗസ്റ്റിന് മുന്‍പായി ഓസ്ട്രേലിയ കൊല്ലും. കംഗാരുക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇവയ്‌ക്കിടയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുന്നതിനും ജൈവവ്യവസ്ഥയെ തന്നെ താളം തെറ്റിക്കുന്നതിനും കാരണമായതോടെയാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. ചില മൃഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ വിനോദത്തിനായി അവയെ Read more about കംഗാരുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ഓസ്ട്രേലിയ തീരുമാനിച്ചു[…]

71 കാരിക്ക്‌ 21 കാരനെ വിവാഹം കഴിക്കണം;

09:01am 23/5/2016 കാമുകനായ 21 കാരനെ വിവാഹം കഴിക്കാനുള്ള 71 കാരിയുടെ ശ്രമത്തിന്‌ കോടതിയുടെ തട. തന്നേക്കള്‍ 50 വയസ്സ്‌ ഇളപ്പമുള്ള കാമുകനെ വരിക്കാനുള്ള മുതു മുത്തശ്ശിയുടെ മോഹത്തിന്‌ സ്വിസ്‌ കോടതിയാണ്‌ വിലങ്ങുതടിയായത്‌്. സ്വിറ്റ്‌സര്‍ ലണ്ടുകാരിയായ 71 കാരി ടുണീഷ്യക്കാരനെയാണ്‌ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത്‌. തങ്ങളുടെ പല താല്‍പ്പര്യങ്ങളും ഒന്നാണെന്നും താന്‍ അയാളെ പ്രണയിക്കുന്നതായും 71 കാരി ഗ്രാന്‍ പറഞ്ഞു. കുട്ടികള്‍ വേണ്ടെന്ന്‌ അദ്ദേഹം തീരുമാനിച്ചതിനാല്‍ തങ്ങള്‍ക്ക്‌ ഇടയിലുള്ള 50 വയസ്സ്‌ പ്രായ വ്യത്യാസം ഒരു പ്രശ്‌നമല്ലെന്നും Read more about 71 കാരിക്ക്‌ 21 കാരനെ വിവാഹം കഴിക്കണം;[…]

ഹിലരി നുണപറയുന്ന വിഡിയോ വൈറലാകുന്നു

08:45am 23/05/2016 വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന ഹിലരി ക്ളിന്‍റന്‍ 13 മിനിറ്റ് തുടര്‍ച്ചയായി കള്ളംപറയുന്ന വിഡിയോ വൈറലാകുന്നു. വിവിധ വിഷയങ്ങളെ പറ്റി ഹിലരി കള്ളം പറയുന്നതും മുന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി പറയുന്നതുമാണ് വിഡിയോയിലുള്ളത്. ഏഴു മില്യണ്‍ ആളുകളാണ് ഇതിനോടകം യൂടുബില്‍ അപ്ലോഡ് ചെയ്യപ്പെട്ട വിഡിയോ കണ്ടുകഴിഞ്ഞത്. വടക്കന്‍ അമേരിക്കന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍, സ്വവര്‍ഗ ലൈംഗികത എന്നീ വിഷയങ്ങളിലെ അവരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ വിഡിയോ തുറന്നുകാണിക്കുന്നു.

അത്ഭുതകഥയുടെ ആദ്യപ്രതി ലേലത്തിന്‌

06:33pm. 20/5/2016 ന്യുയോര്‍ക്ക്‌: കഥകള്‍ പല ദേശങ്ങള്‍ താണ്ടി ഭാഷഭേദമന്യേ ലോക പ്രശസ്‌തമാകുന്നത്‌ പതിവാണ്‌ അത്തരത്തില്‍ വായനക്കാരെ അത്ഭുതലോകത്തേക്ക്‌ കുട്ടികൊണ്ടു പോയ വിശ്വവിഖ്യാത ചിത്രകഥ ‘ആലീസ്‌ അഡ്‌വ്വഞ്ചേഴ്‌സ് ഇന്‍ വഡര്‍ലാന്റ’. 1865 ല്‍ പുറത്തിറങ്ങിയ ചിത്രകഥയുടെ ആദ്യപ്രതി ലേലത്തിനൊരുങ്ങുന്നു. 30 ലക്ഷം ഡോളറാണ്‌ (20 കോടിയിലേറെ രൂപ) അപൂര്‍വ പ്രതിയുടെ ലേലത്തുകയായി കണക്കാക്കിയിരിക്കുന്നത്‌. പ്രശസ്‌ത ചിത്രകാരനായ ജോണ്‍ ടെനീയല്‍ വരച്ച 42 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 2000 കോപ്പികളായിരുന്നു 1865 ല്‍ ആദ്യം പുറത്തിറക്കിയത്‌. എന്നാല്‍ ആറ്‌ കോപ്പികള്‍ Read more about അത്ഭുതകഥയുടെ ആദ്യപ്രതി ലേലത്തിന്‌[…]

ഷാര്‍ജ റോളയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമ്്സ് ജ്വല്ലറിയില്‍ മോഷണം

09:57pm 22/5/2016 ഷാര്‍ജ: ഷാര്‍ജ റോളയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്്സ് ജ്വല്ലറിയില്‍ മോഷണം.15 ലക്ഷം ദിര്‍ഹം (ഏകദേശം 2.70 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയതായി മാനേജ്മെന്‍റ് വക്താക്കള്‍ അറിയിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. സ്ഥാപനത്തിന്‍െറ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അടിയന്തര അലാറം മുഴങ്ങിയ ഉടന്‍ പൊലീസ് സ്ഥലത്ത് കുതിച്ചത്തെിയെങ്കിലൂം മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. ഏതാനും മിനിറ്റുകള്‍ മാത്രമാണ് മോഷ്ടാക്കള്‍ അകത്തുണ്ടായിരുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. Read more about ഷാര്‍ജ റോളയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമ്്സ് ജ്വല്ലറിയില്‍ മോഷണം[…]