ഇംപീച്ച്​മെൻറ്​ ചോദ്യംചെയ്​ത്​ ദിൽമ; പുറത്താക്കൽ അട്ടിമറി

06:50pm 13/05/2016 ബ്രസീലിയ: ബ്രസീൽ പ്രസിഡൻറ്​ സ്ഥാനത്തുനിന്നും പുറത്താക്കിയ സെനറ്റി​െൻറ നടപടിയെ ചോദ്യം ചെയ്​ത്​ ദിൽമ റൗസഫ്​ രംഗത്ത്​. രാജ്യത്തി​െൻറ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറായ തന്നെ ചെയ്യാത്ത കുറ്റത്തിനാണ്​ പുറത്തതാക്കുന്നത്​. ഇതിനെ ഇംപീച്ച്​മെൻറ്​ എന്നല്ല അട്ടിമറി എന്നാണ്​ വിളിക്കേണ്ട​െതന്ന്​ ദിൽമ റൗസഫ്​ പറഞ്ഞു. ഇംപീച്ച്​മെൻറ് ചെയ്യാനുളള സെനററി​െൻറ ശേഷം പാർലമെൻറ്​ മന്ദിരത്തിന്​ പുറത്ത്​ രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു ദിൽമ. ‘പ്രഹസനമായ രാഷ്​ട്രീയ, നിയമ സംവിധാനത്തി​െൻറ ഇരയാണ്​ ഞാൻ. എനിക്ക്​ പിഴവുകൾ സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ ഞാൻ കുറ്റം ചെയ്​തിട്ടില്ല. Read more about ഇംപീച്ച്​മെൻറ്​ ചോദ്യംചെയ്​ത്​ ദിൽമ; പുറത്താക്കൽ അട്ടിമറി[…]

ഇന്ന് മാലാഖമാരുടെ ദിനം

09:25am 13/5/2016 ആതുര സേവനത്തിലൂടെ മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന നഴ്‌സുമാരുടെ ദിനമാണിന്ന്. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ആണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ലോകത്തെവിടെയായാലും ആതുര ശ്രുശ്രൂഷ രംഗത്തുളള മലയാളി നഴ്‌സുമാരുടെ സേവനം സ്തുത്യര്‍ഹമാണ്. അതു കൊണ്ടു തന്നെ നഴ്‌സസ് ദിനത്തിന്റെ ചരിത്രം കേരളത്തിന്റെ ആതുര ശ്രുശ്രൂഷാരംഗത്തിന്റെ ചരിത്രം കൂടിയാണ്. ആഗോളതലത്തില്‍ നഴ്‌സുമാരുടെ കണക്കെടുത്താല്‍ 75 ശതമാനവും കേരളത്തില്‍ നിന്നുളളവരാണെന്നു കാണാം ഇന്ത്യയിലെ മൊത്തം Read more about ഇന്ന് മാലാഖമാരുടെ ദിനം[…]

കാഡ് നേഴ്‌സസ് ഡേ സംഘടിപ്പിച്ചു, മുഖ്യാതിഥിയായി ഗാര്‍ലന്റ് മേയര്‍ പങ്കെടുത്തു

– അനശ്വരം മാമ്പിള്ളി ഗാര്‍ലന്റ്: വിവിധ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും അനുപേക്ഷണീയമായ ഒരു പുതിയ ജീവിത സാഹചര്യം സ്വീകരിക്കുവാനായി വന്നിട്ടുള്ളതാണ് ഗാര്‍ലന്റ് സിറ്റിയിലെ ജനതയില്‍ അധികവും. അമേരിക്കയിലെ മറ്റു സിറ്റികളില്‍ നിന്നും ഗാര്‍ലന്റ് സിറ്റി സാമൂഹ്യഘടനാപരമായ വ്യത്യാസപ്പെടുത്തുന്നതും ഈ കാരണത്താലാണ്. ഇതില്‍ തന്നെ ഉയര്‍ന്ന വിദ്യാഭ്യാസവും, ഉയര്‍ന്ന മാനവ ധാര്‍മ്മികമൂല്യങ്ങളുമായി വന്നിട്ടുള്ളവരാണ് ഇന്ത്യക്കാര്‍. ഇന്ത്യക്കാര്‍ പൊതുവേ കഠിനദ്ധ്വാനവും, ആത്മാര്‍ത്ഥതയും കൈമുതലാക്കിയവരാണെന്നും കാഡ് സംഘടിപ്പിച്ച നേഴ്‌സസ് ഡേയില്‍ മുഖ്യാതിഥിയായി എത്തിയ ഗാര്‍ലന്റ് മേയര്‍ ഡഗ്ലസ് Read more about കാഡ് നേഴ്‌സസ് ഡേ സംഘടിപ്പിച്ചു, മുഖ്യാതിഥിയായി ഗാര്‍ലന്റ് മേയര്‍ പങ്കെടുത്തു[…]

മ്യൂണിക്ക് റെയില്‍വെ സ്റ്റേഷനില്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

9.38 PM 10.05.2016 ജര്‍മനിയിലെ മ്യൂണിക്ക് റെയില്‍വെ സ്റ്റേഷനില്‍ കഠാര ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രാഫിംഗ് റെയില്‍വെ സ്റ്റേഷനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം അഞ്ചിനായിരുന്നു സംഭവം. മയക്കുമരുന്നിന് അടിമയായ 27 കാരനാണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

യു.എസ് നേതൃത്വത്തിലുള്ള വ്യോമാക്രമണത്തില്‍ ഐ.എസ് നേതാവ് കൊല്ലപ്പെട്ടു

01:00pm 10/05/2016 ബാഗ്ദാദ്: യു.എസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ഐ.എസ് നേതാവ് കൊല്ലപ്പെട്ടു. മെയ് ആറിന് ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മുതിര്‍ന്ന നേതാവായ അബു വാഹിബ് കൊല്ലപ്പെട്ടത്. മുമ്പ് അല്‍ഖാഇദ അംഗമായിരുന്ന ഇയാള്‍ ഐ.എസ് പുറത്ത് വിടുന്ന വധശിക്ഷാ വിഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നയാളാണെന്നും പെന്റഗണ്‍ വ്യക്താവ് പീറ്റര്‍ കുക്ക് അറിയിച്ചു. ഫെബ്രുവരിയില്‍ യു.എസ് സൈനിക നടപടിയില്‍ ഐ.എസിന്റെ യുദ്ധകാര്യ വിദഗ്ധനെന്നറിയപ്പെടുന്ന ദാവൂദ് അല്‍ബക്കര്‍ കൊല്ലപ്പെട്ടിരുന്നു. 2015 മുതല്‍ സംഖ്യകക്ഷികള്‍ നടത്തുന്ന സൈനിക നീക്കത്തില്‍ 40 ഓളം Read more about യു.എസ് നേതൃത്വത്തിലുള്ള വ്യോമാക്രമണത്തില്‍ ഐ.എസ് നേതാവ് കൊല്ലപ്പെട്ടു[…]

ഐ എന്‍ ഓ സി നേതാക്കള്‍ മുന്‍ പഞ്ചാബ്മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി

09:39am 10/5/2016 Picture മുന് പഞ്ചാബ് മുഖ്യമന്ത്രിയും, പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റും, ഇന്ത്യന്‍ ലോക് സഭാ ഡെപ്യൂട്ടി ലീഡറുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അമേരിക്കയിലെ ഐ എന്‍ ഓ സി ഭാരവാഹികളുമായി ചര്ച്ച നടത്തുകയുണ്ടായി. ഐ എന്‍ ഓ സി ചെയര്‍മാന്‍ , ജോര്ജ് എബ്രഹാം, പ്രസിഡണ്ട് മോഹിന്ദര്‍ സിംഗ് ഗില്‌സിയാന്‍, കേരളാ ചാപ്റ്റര്‍ (ഓ ഐ സി സി) ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍, പ്രസിഡണ്ട് ജയചന്ദ്രന്‍, ഐ എന്‍ ഓ സി Read more about ഐ എന്‍ ഓ സി നേതാക്കള്‍ മുന്‍ പഞ്ചാബ്മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി[…]

വാട്സ്ആപ്പില്‍ ഇനി വിഡിയോ കോളിങ്ങും

08:40 PM 09/05/2016 ന്യൂയോര്‍ക്: വാട്സ്ആപ്പില്‍ ഇനി കണ്ടും സംസാരിക്കാം. കാള്‍ ബാക്, വോയ്സ്മെയില്‍ ഓപ്ഷനുകള്‍ക്കും ഫയല്‍ കൈമാറ്റസംവിധാനത്തിനും പിറകെ വാട്സ്ആപ്, വിഡിയോ കോളിങ് സംവിധാനവും അവതരിപ്പിക്കുന്നു. നിലവില്‍ ചില ഫോണുകളില്‍ വാട്സ്ആപ് കോളിങ് ലഭ്യമാണെങ്കിലും സാധാരണ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമായിരുന്നില്ല. വാട്സ്ആപ് വോയ്സ് കാളിങ് അവതരിപ്പിച്ചതുപോലെ ഫോണുകളില്‍ ‘ക്ഷണം’ (ഇന്‍വൈറ്റ്) ലഭിക്കുന്നവര്‍ക്ക് മാത്രമാണോ ഈ സംവിധാനം ലഭ്യമാകുക അതോ എല്ലാവര്‍ക്കും ഉപയോഗിക്കാനാകുമോ എന്നത് അറിവായിട്ടില്ല. ലിങ്ക്, ക്യൂ.ആര്‍ കോഡ് എന്നിവ വഴിയെന്നപോലെ എന്‍.എഫ്.സി ടാഗുകള്‍ Read more about വാട്സ്ആപ്പില്‍ ഇനി വിഡിയോ കോളിങ്ങും[…]

യുവേഫ പ്രസിഡന്‍റ് സ്ഥാനം പ്ളാറ്റീനി രാജിവെച്ചു

08:30 PM 09/05/2016 സൂറിക്: ഫിഫ വിലക്കിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതി തള്ളിയതിനു പിന്നാലെ യുവേഫ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മിഷേല്‍ പ്ളാറ്റീനി രാജിവെച്ചു. ഫുട്ബാളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍നിന്ന് ഫിഫ ആറുവര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കോടതി നാലുവര്‍ഷമായി കുറച്ചു. 80,000 ഡോളര്‍ പിഴ 60,000 ഡോളറായി കുറക്കാനും കായിക തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടു. ഫിഫ നടപടി നിയമവിരുദ്ധമാണെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്ളാറ്റീനി സ്വിറ്റ്സര്‍ലന്‍ഡിലെ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത്.

അമേരിക്കന്‍ വനിതക്ക് 20 വര്‍ഷത്തിനുശേഷം കാഴ്ചശക്തി തിരിച്ചുകിട്ടി

10:56 AM 09/05/2016 വാഷിങ്ടണ്‍: അമേരിക്കന്‍ വനിതക്ക് 20 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കാഴ്ചശക്തി തിരിച്ചുകിട്ടി. ഫ്ളോറിഡയിലെ വീട്ടില്‍വെച്ച് നിലത്തുവീണ് തലയിടിച്ചതിനെ തുടര്‍ന്നാണ് കാഴ്ചശക്തി തിരികെ കിട്ടിയത്. 1993ലുണ്ടായ ഒരു കാറപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റതിനെതുടര്‍ന്നാണ് 70കാരിയായ മേരി ആന്‍ ഫ്രാന്‍കോയില്‍നിന്ന് വെളിച്ചമകന്നത്. രണ്ടു ദശകത്തിനു ശേഷം നടന്ന മറ്റൊരപകടത്തിലാണ് അദ്ഭുതകരമായി ഇവര്‍ക്ക് കാഴ്ചശക്തി തിരിച്ചുകിട്ടിയിരിക്കുന്നത്. വൈദ്യശാസ്ത്രത്തെ അമ്പരപ്പിക്കുന്ന അദ്ഭുതം എങ്ങനെ സംഭവിച്ചുവെന്ന് കണ്ടത്തൊനുള്ള ശ്രമത്തിലാണിപ്പോള്‍ ഡോക്ടര്‍മാര്‍. കാറപകടത്തിനു ശേഷം തന്‍െറ മുന്നില്‍ എപ്പോഴും ഇരുട്ടായിരുന്നുവെന്ന് മേരി പറയുന്നു. Read more about അമേരിക്കന്‍ വനിതക്ക് 20 വര്‍ഷത്തിനുശേഷം കാഴ്ചശക്തി തിരിച്ചുകിട്ടി[…]

പാക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു.

12.16 AM 09-05-2016 പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം സാക്കി (40) വെടിയേറ്റു മരിച്ചു. കറാച്ചിയിലെ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെടിയേറ്റത്. തക്ഫിരി ദിയോബാന്ധി തീവ്രവാദികളാണ് കൊലയ്ക്കു പിന്നിലെന്നാണ് കരുതുന്നത്. മാധ്യമപ്രവര്‍ത്തകനായ സുഹൃത്ത് റാവു ഖാലിദിനൊപ്പം റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ട് അക്രമികളെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കിലാണ് അക്രമികള്‍ എത്തിയത്. സംഭവത്തിനു ശേഷം ഇവര്‍ കടന്നു കളഞ്ഞു. വെടിവയ്പില്‍ റാവു ഖാലിദിനും ഗുരുതര പരിക്കേറ്റു.