റഷ്യയിലെ സ്കൂളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു.
10:32 am 25/4/2017 മോസ്കോ: റഷ്യയിലെ സ്കൂളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യയിലെ ദഗെസ്ഥാൻ എന്ന സ്ഥലത്തെ സ്കൂളിലാണ് സംഭവം. ഒരു കുട്ടിയാണ് ഗ്രനേഡ് ക്ലാസിൽ കൊണ്ടുവന്നതെന്നാണ് വിവരം. ഗ്രനേഡ് എങ്ങനെ കുട്ടിയുടെ കൈയ്യിലെത്തി എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റ കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരങ്ങൾ. അപകടത്തിനു തീവ്രവാദ ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.