വായില്‍ 138 പെന്‍സിലുകള്‍; റെക്കോര്‍ഡ് പ്രകടനവുമായി 19കാരന്‍

6:57pm 3/2/2016 കാഠ്മണ്ഡു: നേപ്പാളില്‍ 19കാരന്‍ തന്റെ വായില്‍ 138 പെന്‍സിലുകള്‍ കൊള്ളിച്ചത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് കൊണ്ടായിരുന്നു യുവാവിന്റെ പ്രകടനം. രാജ താപ്പ എന്ന 19കാരനാണ് ഏറ്റവും വീതി കൂടിയ വായ എന്ന അവകാശവാദവുമായി ഈ പ്രകടനം നടത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ദിനേശ് ശിവ്‌നാഥ് ഉപാദ്ധ്യയുടെ റെക്കോര്‍ഡാണ് രാജ മറികടന്നത്. 92 പെന്‍സിലുകള്‍ വായില്‍ കൊള്ളിക്കാനെ ദിനേശിന് സാധിച്ചിരുന്നൊള്ളു. രാജയുടെ പ്രകടനം പെന്‍സിലില്‍ മാത്രം ഒതുങ്ങുന്നതല്ല. കത്തിച്ച 32 മെഴുകു തിരികള്‍ രാജ വായിക്കുള്ളിലാക്കും. വിചിത്രമായ കാര്യങ്ങള്‍ Read more about വായില്‍ 138 പെന്‍സിലുകള്‍; റെക്കോര്‍ഡ് പ്രകടനവുമായി 19കാരന്‍[…]

ഐ.എസ് ആക്രമണത്തെ തുടര്‍ന്ന് 18 ഇറാഖ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

O8:23PM 02/02/2016 റമാദി:ഇറാഖിലെ റമാദിയില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് 18 ഇറാഖ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം മുതല്‍ ഇറാഖ് സൈനികര്‍ വന്‍ ആക്രമണങ്ങള്‍ നടത്തുകയും ഒട്ടേറെ ഐ.എസ് ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇപ്പോള്‍ ഐ.എസിന്റെ ആക്രമണം. വടക്കന്‍ റമാദിയിലെ പത്താം സൈനിക ആര്‍മിയുടെ ഡിവിഷനിലേക്ക് മൂന്ന് പേരടങ്ങുന്ന ചാവേര്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങുന്ന കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ജനുവരിയില്‍ നടത്തിയ സൈനിക നടപടിയില്‍ വലിയ പട്ടണങ്ങളിലൊന്നായ റമാദി ഇറാഖ്? സേന Read more about ഐ.എസ് ആക്രമണത്തെ തുടര്‍ന്ന് 18 ഇറാഖ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു[…]

ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് അന്തരിച്ചു

02/02/2016 ജനീവ: ലോകത്തിലെ ഏറ്റവും മികച്ച ഷെഫെന്നറിയപ്പെട്ട ജനീവക്കാരന്‍ ബെനോയ്റ്റ് വയോലിയര്‍ അന്തരിച്ചു. 44 വയസ്സായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ വസതിയില്‍ വെടിയേറ്റ നിലയില്‍ കണ്ടത്തെുകയായിരുന്നു. സ്വയം വെടിവെച്ചതാണെന്ന് സ്വിസ് പൊലീസ് പറഞ്ഞു. ലൂസിയാനക്കടുത്ത് റസ്റ്റാറന്റ് നടത്തി വരുകയായിരുന്നു. ലോകത്തിലെ മികച്ച 1000 ഭോജനശാലകളിലൊന്നായാണ് ഈ മൂന്നുനില റസ്റ്റാറന്റ് അറിയപ്പെട്ടത്. പാരിസില്‍ ജനിച്ച വയോലിയര്‍ 2012ലാണ് ഭാര്യക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിയത്.

ചാവേര്‍ ബോംബ് സ്‌ഫോടനം; നൈജീരിയയില്‍ 11 മരണം

6:59PM 30/1/2016 കാനോ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ കുട്ടിച്ചാവേര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചക്ക് അഡാമാവ സംസ്ഥാനത്തെ ഗോംബിയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. 12 വയസുകാരനായ കുട്ടിചാവേറാണ് സ്‌ഫോടനം നടത്തിയത്. തിരക്കേറിയ മാര്‍ക്കറ്റില്‍ കടന്ന കുട്ടിചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

ഐ.എസ് ആക്രമണം: ഇറാഖില്‍ 55 പേര്‍ കൊല്ലപ്പെട്ടു

10:13am ബാഗ്ദാദ് : ഇറാഖില്‍ ഐ.എസ് ഭീകരര്‍ നടത്തിയ ഇരട്ട ആക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ റമാദിയിലെ സൈനിക കേന്ദ്രത്തെ ലക്ഷമിട്ടാണ് ആദ്യത്തെ ആക്രമണം നടന്നത്. കാറുമായെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ സൈനികരും ഗോത്ര പോരാളികളുമടക്കം മുപ്പതോളം പേര്‍ മരിച്ചു. പടിഞ്ഞാറന്‍ റമാദിയിലായിരുന്നു രണ്ടാമത്തെ ആക്രമണം. ഇവിടെയും ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനമാണ് തീവ്രവാദികള്‍ നടത്തിയത്. ഇരുപത്തിയഞ്ചോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. രണ്ട് ആക്രമണങ്ങളിലും നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഹോളിവുഡ് നടന്‍ അബെ വിഗോഡ അന്തരിച്ചു

11:04AM 27/01/2016 ന്യൂയോര്‍ക്ക്: ഗോഡ്ഫാദര്‍ എന്ന സിനിമയിലെ സാല്‍ ടെസിയോ എന്ന കഥാപാത്രത്തിലൂടെയും ബേര്‍ണെ മില്ലര്‍ ടെലിവിഷന്‍ പരമ്പരയിലൂടെയും പ്രശസ്തനായ ഹോളിവുഡ് നടന്‍ അബെ വിഗോഡ (94) അന്തരിച്ചു. അബെയുടെ മകള്‍ കരോള്‍ വിഗോഡയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. ദി ഡോണ്‍ ഈസ് ഡെഡ്, ഹാവിങ് ബേബീസ്, നോര്‍ത്ത്, ലവ് ഈസ് ഓള്‍ ദെയര്‍ ഈസ്, ഗോള്‍ഡ് ബര്‍ഗര്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധയമായ ചിത്രങ്ങളാണ്.

വ്‌ലാഡിമര്‍ പുടിന്‍ അഴിമതിക്കാരനെന്ന് യു.എസ്‌ന്റെ ആരോപണം

09:18am 26/01/2016 വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അഴിമതിക്കാരനാണെന്ന് യു.എസ്‌ന്റെ ആരോപണം. ആദ്യമായാണ് പുടിനെതിരെ പരസ്യമായി യു.എസ് ആരോപണം ഉന്നയിക്കുന്നത് പുടിന്റെ സാമ്പത്തിക ഇടപാടുകള്‍ എന്ന ബി.ബി.സി പരിപാടിയില്‍ യു.എസ് ട്രഷറി വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ ആദം സുബിനാണ് പ്രസിഡന്റ്‌ന് ആരോപണം ഉന്നയിച്ചത്. പുടിന്റെ ഇടപാടുകളില്‍ വലിയ പൊരുത്തക്കേടുകള്‍ ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആദം സുബിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ചെല്‍സി ഫുട്ബാള്‍ ക്ലബ് ഉടമയായ റോമന്‍ എബ്രഹാമോവിച്ചിനെതിരെയും ട്രഷറി വകുപ്പ് ആരോപണം ഉന്നയിക്കുന്നുണ്ട്. ഏന്നാല്‍, ആരോപണങ്ങള്‍ Read more about വ്‌ലാഡിമര്‍ പുടിന്‍ അഴിമതിക്കാരനെന്ന് യു.എസ്‌ന്റെ ആരോപണം[…]

ഹിമപാതത്തിന് നേരിയ ശമനം; ന്യൂയോര്‍ക്കിലേക്കുള്ള യാത്ര വിലക്ക് നീക്കി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഹിമപാതം നല്ല ശതമാനം കുറഞ്ഞതോടെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്ര വിലക്കും അടിയന്തരാവസ്ഥയും നീക്കി. ഹിമപാതത്തെ തുടര്‍ന്ന് ഇതുവരെ 19 പേര്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം. ന്യൂ യോര്‍ക്കിലും ന്യൂ ജേഴ്‌സിയിലും മൂന്നടി പൊക്കത്തില്‍ മഞ്ഞ് മൂടികിടക്കുകയാണ്. ന്യൂ ജേഴ്‌സിയില്‍ കാറില്‍ കുടുങ്ങിപ്പോയ ഒരമ്മയും കുഞ്ഞും വിഷ വാതകം ശ്വസിച്ചു മരിച്ചത്. ലക്ഷക്കണക്കിന് വീടുകളിലെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. വാഷിംഗ്ടണ്‍ നഗരത്തിലെ രണ്ട് വിമാനത്താവളങ്ങള്‍ അടച്ചു. വെസ്റ്റ് വിര്‍ജീനയയിലാണ് ഏറ്റവും അധികം ഹിമപാതം റിപ്പോര്‍ട്ട് Read more about ഹിമപാതത്തിന് നേരിയ ശമനം; ന്യൂയോര്‍ക്കിലേക്കുള്ള യാത്ര വിലക്ക് നീക്കി[…]

ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ മാതാവു അറസ്റ്റില്‍

കോംപട്ടണ്‍(കാലിഫോര്‍ണിയാ): കോംപട്ടണ്‍ റിവര്‍ബെഡിലുള്ള പാതയോരത്ത് ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ മാതാവിനെ ഇന്ന്(ഡിസം.6) ഞായറാഴ്ച വൈകീട്ട് അറസ്റ്റു ചെയ്തതായി കോംപട്ടണ്‍ പോലീസ് അധികൃതര്‍ അറിയിച്ചു. നവം.27നായിരുന്നു സംഭവം. പാതയോരത്തിലൂടെ നടന്നുപോയിരുന്ന രണ്ടു സ്ത്രീകളാണ് കുട്ടിയുടെ നിലവിളി കേട്ടത്. പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിചേര്‍ന്ന ഡെപ്യൂട്ടി കുഞ്ഞിനെ കുഴിയില്‍ നിന്നും പുറത്തെടുത്തു. ആശുപത്രിയില്‍ ജനിച്ച കുട്ടിക്ക് രണ്ടു ദിവസം പ്രായം ഉണ്ടായിരിക്കും എന്നാണ് പോലീസിന്റെ നിഗമനം. ശിശുവിന്റെ ഇപ്പോഴുള്ള ആരോഗ്യാവസ്ഥയെകുറിച്ചും, മാതാവിന്റെ വിശദവിവരങ്ങളും പിന്നീട് വെളിപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ശിശുകളെ Read more about ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ മാതാവു അറസ്റ്റില്‍[…]

അര്‍ബുദരോഗത്തില്‍നിന്നു മോചിതനായെന്നു കാര്‍ട്ടര്‍

പി.പി  ചെറിയാൻ ഡാളസ്: അമേരിക്കയുടെ മുപ്പത്തി ഒമ്പതാമത് പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടര്‍ കാന്‍സര്‍ രോഗത്തിന്റെ പിടിയില്‍നിന്നും മോചിതനായെന്ന് ഡിസംബര്‍ ആറിന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തൊണ്ണൂന്നി ഒന്നുകാരനായ കാര്‍ട്ടറിന്റെ എംആര്‍ഐ പരിശോധനയില്‍ തലച്ചോറിനകത്ത് അര്‍ബുദരോഗത്തിന്റെ ഒരു സ്പോട്ടു പോലും കാണാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല പുതിയതായി ഒന്നും കണ്ടെത്താനായില്ലെന്നും അറിയിപ്പില്‍ പറയുന്നു. ഓഗസ്ററിലായിരുന്നു കാര്‍ട്ടറിന് അര്‍ബുദ രോഗമുള്ളതായി കണ്ടെത്തിയത്. ലിവറില്‍നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെങ്കിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്കും തലച്ചോറിലേക്കും രോഗം വ്യാപിച്ചതായി കണ്ടെത്തിയിരുന്നു. പ്രാരംഭ ദിശയില്‍ തന്നെ രോഗം Read more about അര്‍ബുദരോഗത്തില്‍നിന്നു മോചിതനായെന്നു കാര്‍ട്ടര്‍[…]