മുംബൈ: റിലയൻസ് ജിയോയുടെ മുഖ്യ എതിരാളികളായ എയർടെല്ലിനും വോഡഫോണിനും ഐഡിയക്കും ട്രായ് 3050 കോടിരൂപ പിഴ. ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്തതിനാണ് പിഴയിട്ടത്. ഈ സർവീസ് ദാതാക്കാൾ ജിയോക്ക് ഇൻറർകോം കണക്ഷൻ നൽകിയിരുന്നില്ല.
ഇതോടുകൂടി മുകേഷ് അംബാനിയുടെ ജിയോയും മറ്റു സേവനദാതാക്കളും തമ്മിലുള്ള മത്സരംമറ്റൊരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഇത്രയും നാൾ മറ്റു പ്രമുഖ സേവന ദാതാക്കൾ ജിയോയിൽ നിന്നുള്ള കോളുകൾ പലപ്പോഴും കണ്ക്ട്ചെയ്തിരുന്നില്ല. ഇതുമൂലം ജിയോ ഉപഭോക്താക്കൾക്ക് കോളുകൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ട്രായിയുടെ വിധിയോടുകൂടി ഇനി മറ്റു സേവനദാതാക്കൾക്ക് ജിയോയുടെ കോളുകൾ കണ്ക്ട് ചെയ്തെ മതിയാകു.
21 സർക്കിളുകളിലായി എയർടെല്ലിനും വോഡഫോണിനും കൂടി 1050 കോടിരൂപയും 19 സർക്കിളുകളിലായി ഐഡിയക്ക് 950 കോടി രൂപയുമാണ് ട്രായ്പിഴ ചുമത്തിയത്.