ഉത്തരാഖണ്ഡില്‍ ഭൂചലനം

10:03am 11/7/2016 ഗോപേശ്വര്‍: ഉത്തരാഖണ്ഡ് ചാമോലിയില്‍ ജില്ലയില്‍ ഭൂമികുലുക്കം. റിക്ടര്‍ സ്‌കെയിലില്‍ 3.9 രേഖപ്പെടുത്തി. ആളപായമോ, നാശനഷ്ടങ്ങളോ ഇല്ല.

കശ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി.

10;01 AM 11/07/2016 ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്ന് കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി. സംഘര്‍ഷം തുടരുന്ന താഴ്വരയില്‍ ഞായറാഴ്ച മാത്രം കൊല്ലപ്പെട്ടത് ആറുപേരാണ്. ക്രമസമാധാന പ്രശ്നം പരിഗണിച്ച് താഴ്വരയില്‍ കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. 15 പേര്‍ സുരക്ഷാസേനയുടെ വെടിയേറ്റും മറ്റുള്ളവര്‍ സംഘര്‍ഷത്തിനിടെയുണ്ടായ അപകടത്തിലുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അനന്ത്നാഗ് ഭാഗത്ത് പ്രക്ഷോഭകര്‍ക്കിടയില്‍പെട്ട പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വാഹനമടക്കം ജനക്കൂട്ടം ഝലം നദിയിലേക്ക് മറിച്ചിടുകയായിരുന്നു. സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച Read more about കശ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി.[…]

നിതിന്‍ ഗഡ്കരിയുടെ യു.എസ് സന്ദര്‍ശനം ഇന്ന് തുടങ്ങും

10:00 AM 11/07/2016 ന്യൂഡല്‍ഹി: കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഒരാഴ്ചത്തെ യു.എസ് സന്ദര്‍ശനം തിങ്കളാഴ്ച തുടങ്ങും. യു.എസ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി അന്തോണി ഫോക്സുമായി വാഷിങ്ടണില്‍ അദ്ദേഹം തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ തുറമുഖം, കപ്പല്‍നിര്‍മാണം, തീരദേശ സാമ്പത്തിക മേഖല തുടങ്ങി അടിസ്ഥാനസൗകര്യ വികസനരംഗത്ത് യു.എസ് നിക്ഷേപം തേടുമെന്ന് ഗഡ്കരിയുടെ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഹൈവേ വികസനം, റോഡ് രൂപകല്‍പന, റോഡ് സുരക്ഷ, പ്രകൃതി സൗഹൃദ ഇന്ധനങ്ങളുടെ വികസനം തുടങ്ങിയവയില്‍ യു.എസ്-ഇന്ത്യ സഹകരണത്തിന്‍െറ സാധ്യതകളും ചര്‍ച്ച Read more about നിതിന്‍ ഗഡ്കരിയുടെ യു.എസ് സന്ദര്‍ശനം ഇന്ന് തുടങ്ങും[…]

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ അംഗം അമല്‍ ദത്ത അന്തരിച്ചു

09:59am 11/7/2016 കോല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്ന അമല്‍ ദത്ത (86) അന്തരിച്ചു. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബുകള്‍ക്കു വേണ്്ടി കളിച്ചിട്ടുള്ള അമല്‍ ദത്ത 1954ലെ ഏഷ്യന്‍ ഗെയിംസ് ടീമില്‍ അംഗമായിരുന്നു. പിന്നീട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ്രപരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. മോഹന്‍ ബഗാനെ പരിശീലിപ്പിക്കുന്ന സമയത്ത് 4-1-2-1-2 എന്ന രീതിയില്‍ കളിക്കാരെ വിന്യസിക്കുന്ന ഡയമണ്്ട് ശൈലി കൊണ്്ടുവന്നത് അമലായിരുന്നു.

പോര്‍ചുഗലിന് യൂറോ കിരീടം

09:57 AM 11/07/2016 പോര്‍ചുഗല്‍ 1 -ഫ്രാന്‍സ് 0 പാരിസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണ്ണീരിന് ഫ്രഞ്ചുകാരെ ഒന്നാകെ കണ്ണീര്‍കുടിപ്പിച്ച് യൂറോകപ്പില്‍ പോര്‍ചുഗലിന്‍െറ സുവര്‍ണ മുത്തം. കലാശപ്പോരാട്ടത്തിലെ ആദ്യ പകുതിയില്‍ ഫ്രാന്‍സുകാരുടെ ഫൗളിന് വിധേയനായി കളംവിട്ട നായകന്‍ ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചില്‍ കാഴ്ചക്കാരനാക്കി അധികസമയത്തെ 109ാം മിനിറ്റില്‍ പിറന്ന എഡറിന്‍െറ ഗോളില്‍ പോര്‍ചുഗല്‍ ചരിത്ര ജയം രുചിച്ചു. നിശ്ചിത സമയത്ത് ഇരു നിരയും ഒട്ടനവധി അവസരങ്ങളൊരുക്കിയെങ്കിലും വലകുലുക്കാന്‍ കഴിഞ്ഞില്ല. യൂറോകപ്പ് ഫൈനലില്‍ ഫ്രാന്‍സിന്‍െറ ദിമിത്രി പായെറ്റിന്‍െറ ഫൗളിനിരയായി വീണ Read more about പോര്‍ചുഗലിന് യൂറോ കിരീടം[…]

ജിഷ വധക്കേസ്: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കും

09:56am 11/07/2016 കൊച്ചി/പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ മൃഗപീഡന കേസില്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഇരിങ്ങോളിലെ പൊലീസ് ഡ്രൈവറുടെ ആടിനെ പ്രതി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കുന്നത്. കൂടുതല്‍ ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടുമെന്നാണ് സൂചന. അങ്ങനെ കിട്ടിയാല്‍ ജിഷ വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ജിഷയെ Read more about ജിഷ വധക്കേസ്: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കും[…]

സാബു സ്കറിയ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് (ആര്‍.വി.പി)

09:55am 11/7/2016 ഫിലാഡല്‍ഫിയ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ (ഫോമ) 2016-18 ലേക്ക് ഫ്‌ളോറിഡയിലെ മയാമിയില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പില്‍ മിഡ് അറ്റ്‌ലാന്റിക് റീജിയനിലെ ആറു സംഘടനകളായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ, കേരളാ ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ ഓഫ് അമേരിക്ക, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി, സൗത്ത് ജേഴ്‌സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്‌സ്, കേരള സമാജം ഓഫ് ന്യൂജേഴ്‌സി, ഡെലവെയര്‍ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് മിഡ് അറ്റ്‌ലാന്റിക് Read more about സാബു സ്കറിയ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് (ആര്‍.വി.പി)[…]

ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് ന്യൂജേഴ്‌സിയില്‍ ഊഷ്മള സ്വീകരണം

09:54am 11/7/2016 ന്യൂജേഴ്‌സി: അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് (H.G. Dr. Yuhanon Mar Meletius Mteropolitan) ന്യൂജേഴ്‌സി സെന്റ് ബസേലിയോസ്­ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് (Sts. Basilios-Gregorios Orthodox Church) ദേവാലയത്തില്‍ ഊഷ്മളസ്വീകരണം നല്‍കി. പരിശുദ്ധ പിതാവ് നേതൃത്വം നല്‍കിയ പ്രഭാതപ്രാര്‍ത്ഥനയിലും വിശുദ്ധകുര്‍ബാനയിലും സംബന്ധിക്കുവാനും, കുടുംബസമേതം പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഇടവകാംഗങ്ങള്‍ എല്ലാവരും എത്തിയിരുന്നു. സി.സി. മാത്യു അച്ചനും വിജയ് തോമസ് അച്ചനും സഹകാര്‍മികരായി പരിശുദ്ധ Read more about ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് ന്യൂജേഴ്‌സിയില്‍ ഊഷ്മള സ്വീകരണം[…]

ഫിലാഡല്‍ഫിയ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ കൊണ്ടാടി

09:52am 11/7/2016 ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി (St. Thomas Malankara Orthodox Church of India, Inc, 5420 N Mancher st) പെരുന്നാള്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്ക് റവ.ഫാ. എബി പൗലോസ് നേതൃത്വം നല്‍കുകയും, കുര്‍ബാനയ്ക്കുശേഷം നടത്തപ്പെട്ട റാസയില്‍ പള്ളി വികാരി റവ.ഫാ. ജോണ്‍ കുഞ്ഞുകുഞ്ഞും അനേകം വിശ്വാസികളും പങ്കെടുത്തു. ഭക്തിനിര്‍ഭരമായ റാസയ്ക്കും, നേര്‍ച്ച സദ്യയ്ക്കും ശേഷം പെരുന്നാള്‍ സമംഗളം സമാപിച്ചു.

ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ദൈവമാതാവിന്റെ പെരുന്നാള്‍ ഓഗസ്റ്റ് 19,20,21 തീയതികളില്‍

09:51am 11/7/2016 ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വി. ദൈവമാതാവിന്റെ ഈവര്‍ഷത്തെ പെരുന്നാള്‍ ഓഗസ്റ്റ് 19,20,21 തീയതികളില്‍ നടത്തപ്പെടുന്നു. പ്രമുഖ പ്രാസംഗീകനും എഴുത്തുകാരനും വൈദീക സംഘം ജോയിന്റ് സെക്രട്ടറിയുമായ റവ.ഫാ. സഖറിയ നൈനാന്‍ (സാഖ് അച്ചന്‍) ആണ് ഈവര്‍ഷത്തെ പെരുന്നാളിനും കണ്‍വന്‍ഷനും നേതൃത്വം നല്കുന്നത്. ഓഗസ്റ്റ് 14-നു ഞായറാഴ്ച പെരുന്നാളിനു കൊടിയേറും. ഓഗസ്റ്റ് 19-നു വൈകിട്ട് 7 മണിക്ക് കണ്‍വന്‍ഷന്‍ പ്രസംഗം, ഓഗസ്റ്റ് 20-നു ശനിയാഴ്ച വൈകിട്ട് സന്ധ്യാ നമസ്കാരം, പ്രസംഗം, റാസ എന്നിവയും, Read more about ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ദൈവമാതാവിന്റെ പെരുന്നാള്‍ ഓഗസ്റ്റ് 19,20,21 തീയതികളില്‍[…]