തോമാശ്ലീഹായെ വധിച്ച ശൂലാഗ്രം ഇരുന്ന സ്തംഭത്തിന്റെ പകര്‍പ്പ് നിരണത്ത്

09:50am 11/7/22016 ചങ്ങനാശേരി: തോമാശ്ലീഹായുടെ മരണ കാരണമായ ശൂലാഗ്രം സൂക്ഷിച്ചിരുന്ന സ്തംഭത്തിന്റെ ശരിപ്പകര്‍പ്പ് ഇനി നിരണത്ത്. ചരിത്രസ്മാരകമായ ഈ സ്തംഭത്തിന്റെ അസല്‍ പകര്‍പ്പ് നാളെ 10ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ നിരണത്തെ മാര്‍ത്തോമ്മാശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ സ്ഥാപിക്കും. വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കു ശേഷമാണു ഗോവയിലുള്ള ‘ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ’യുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്തംഭത്തിന്റെ പകര്‍പ്പ് നിരണത്തു സ്ഥാപിക്കാനായി ലഭ്യമായത്. തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ മധ്യകേരളത്തിലെ നിരണത്ത് ശ്ലീഹായുടെ Read more about തോമാശ്ലീഹായെ വധിച്ച ശൂലാഗ്രം ഇരുന്ന സ്തംഭത്തിന്റെ പകര്‍പ്പ് നിരണത്ത്[…]

ബെന്നി വാച്ചാച്ചിറയ്ക്കു പിന്തുണയുമായി ചിക്കാഗോയില്‍ നിന്നു നാലംഗ സംഘം

09:46am 11/7/2016 സംഘടന ഏതുമായിക്കോട്ടെ ഞങ്ങളുടെ സുഹൃത്ത് വിജയിക്കണം .അതു ഫോമാ ആയാലും ഫൊക്കാന ആയാലും .ഫ്‌ലോറിഡയില്‍ നടന്ന ഫോമാ കണ്‍ വന്‍ഷനു ചിക്കാഗോയില്‍ നിന്നു യാത്ര തിരിക്കുമ്പോള്‍ തന്നെ വിജയ രഥം ഒരുക്കിയിട്ടാണ് ഫ്‌ളോറിഡയ്ക്ക് പോയത് .ഫോമാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറയ്ക്കു പിന്തുണയുമായാണ് ഫോമാ കണ്‍വന്‍ഷനില്‍ ഈ നാല്‍വര്‍ സംഘം എത്തിയത്.ബെന്നിയുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ .ജോയ് നേടിയകാലായില്‍,സാബു നെടുവീട്ടില്‍,ടിറ്റോ കണ്ടാരപ്പള്ളില്‍ ,ജോയ് ചെമ്മാച്ചേല്‍ എന്നിവര്‍. കോട്ടയത്തുവച്ചു തുടങ്ങിയ സൗഹൃദം കേരളമണ്ണും കടന്ന് അമേരിക്കയില്‍ എത്തി Read more about ബെന്നി വാച്ചാച്ചിറയ്ക്കു പിന്തുണയുമായി ചിക്കാഗോയില്‍ നിന്നു നാലംഗ സംഘം[…]

കെ.വി ടിവി ഫിലിം അവാര്‍ഡ് : സംഗീത വിസ്മയമായ അമേരിക്കയിലെ പ്രഥമ ഫിലിം അവാര്‍ഡ്

09:45am 11/7/2016 ഷിക്കാഗോ: അമേരിക്കയില്‍ ആദ്യമായി അരങ്ങേറുന്ന കെ വി ടിവി ഫിലിം അവാര്‍ഡ് സംഗീത വിസ്മയമാകും എന്ന് ഉറപ്പായി കഴിഞ്ഞു. ജൂലായ്­ 23 ശനിയാഴ്ച്ച വൈകുന്നേരം ഷിക്കാഗോയിലെ പ്രസിദ്ധമായ ഗെയ്റ്റ് വെ (കപ്പര്‍ണ്ണിക്കസ്) തിയേറ്ററില്‍ മലയാളം സിനിമാ ലോകത്തെ മിന്നും താരങ്ങള്‍ എത്തുമ്പോള്‍ കാണികളെ കാത്തിരിക്കുന്നത് ഇതുവരെയും അമേരിക്കന്‍ മലയാളികള്‍ ദര്‍ശിച്ചിട്ടില്ലാത്ത സംഗീതവിരുന്നായിരിക്കും. ദേശീയ അവാര്‍ഡ് ജേതാവും ചാര്‍ളി, എന്ന് നിന്റെ മൊയ്ദീന്‍, ടൂ കണ്ട്രീസ് എന്നീ സിനിമകള്‍ അടക്കം നിരവധി സിനിമകളിലെ സംഗീത സംവിധാനത്തിലൂടെ Read more about കെ.വി ടിവി ഫിലിം അവാര്‍ഡ് : സംഗീത വിസ്മയമായ അമേരിക്കയിലെ പ്രഥമ ഫിലിം അവാര്‍ഡ്[…]

ദക്ഷിണ സുഡാനിൽ ആഭ്യന്തര സംഘർഷം; 115 മരണം

04:38pm 10/07/2016 ജൂബ: ദക്ഷിണ സുഡാനിൽ സ്വതന്ത്ര്യ ദിനത്തിലുണ്ടായ ​സംഘർഷങ്ങളിൽ 150 ​േപർ കൊല്ലപ്പെട്ടു. സുഡാൻ പ്രസിഡൻറ്​ സാൽവാ കീറി​നെ പിന്തുണക്കുന്നവരും മുൻ വിമത നേതാവും നിലവ​ിലെ വൈസ്​ പ്രസിഡൻറുമായ റിയക്​ മച്ചറിനെ പിന്തുണക്കുന്നവരും തമ്മിലാണ്​ ഏറ്റുമുട്ടിയത്​. വെള്ളിയാഴ്​ച രാത്രി ആരംഭിച്ച വെടിവെപ്പ്​ ശനിയാഴ്​ചവരെ നീണ്ടതായും അക്രമികൾ സാധാരണക്കാരെയാണ്​ ലക്ഷ്യമിട്ടതെന്നും സുഡാൻ ജനറൽ സ്​റ്റാഫ്​ ചീഫ്​ വക്​താവ്​ അറിയിച്ചു. പ്രശ്​നങ്ങൾ പരിഹരിക്കാൻ ​പ്രസിഡൻറും വൈസ്​ പ്രസിഡൻറും തമ്മിൽ ചർച്ചകൾ നടത്തവെയാണ്​ അക്രമമുണ്ടായത്​. 2011ലാണ്​ സുഡാനിൽ നിന്നും വേർപിരിഞ്ഞ്​ Read more about ദക്ഷിണ സുഡാനിൽ ആഭ്യന്തര സംഘർഷം; 115 മരണം[…]

മലയാളികളുടെ തിരോധാനം: നിമിഷയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി

04:45 PM 10/07/2016 തിരുവനന്തപുരം: കാസർകോട് നിന്ന് കാണാതായ 15 പേരിൽ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി. പാലക്കാട് സ്വദേശി ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷയുടെ മാതാവ് ബിന്ദുവാണ് മുഖ്യമന്ത്രി നേരിൽ കണ്ട് പരാതി നൽകിയത്. മുമ്പ് പൊലീസിന് നൽകിയ പരാതിയുടെ ഒരു പകർപ്പാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. നിമിഷയെ കാണാതായ സംഭവം ഗൗരവമായി പരിഗണിക്കുമെന്നും കേരളാ പൊലീസ് അന്വേഷണം നടത്തുമെന്നും പിണറായി വിജയൻ ഉറപ്പുനൽകി. മകൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയെ സന്ദർശിച്ച Read more about മലയാളികളുടെ തിരോധാനം: നിമിഷയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം 2016

02:18pm 10/7/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഈവര്‍ഷം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കം. അപേക്ഷാഫോറവും, വിശദമായ നിബന്ധനകളും മറ്റു വിവരങ്ങളും സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.chicagomalayaleeassociation.orgþÂ -ല്‍ നിന്നും ലഭിക്കുന്നതാണ്. ഈ വിദ്യാഭ്യാസ പുരസ്‌കാരത്തിന്റെ നടത്തിപ്പിലേക്കായി ജേക്കബ് മാത്യു പുറയംപള്ളില്‍, സാബു നടുവീട്ടില്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റി രൂപീകരിച്ചതായി പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി മാണിയും അറിയിച്ചു. Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം 2016[…]

കോഴിക്കോട് ബസപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

02:12pm 10/7/2016 കോഴിക്കോട്: കോഴിക്കോട് അരീക്കോട് ഉണ്ടായ ബസപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോട്ടല്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മക്കയില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്.

02:10pm 10/07/2016 റിയാദ്: മക്കയില്‍ ഹോട്ടല്‍ മേഖലയില്‍ വന്‍ കുതിപ്പ്. മക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ പ്രവര്‍ത്തനം തുടങ്ങിയതും ഇക്കാലയളവിലാണ്. ലോകത്തില്‍ തന്നെ ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയ നഗരവും മക്കയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഹോട്ടല്‍ മുറികളുടെ എണ്ണത്തിലും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള മികച്ച നഗരങ്ങളില്‍ പലതിനെയും മക്ക പിന്തള്ളി. വരുമാനത്തിന്‍െറ കാര്യത്തിലും പ്രകടമായ വ്യത്യാസമുണ്ട്. നഗരത്തിന്‍െറ വരുമാന സ്രോതസ്സുകളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയതും ഈ കാലയളവിലാണ്. ലോകത്തിന്‍െറ Read more about ഹോട്ടല്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മക്കയില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്.[…]

ഫോമാ കണ്‍ വന്‍ഷനില്‍ ജോയ് ചെമ്മാച്ചേലിന് എന്തു കാര്യം? അനിയന്‍ ജോര്‍ജ്

02:06pm 10/7/2016 ഫോമാ കണ്‍വന്‍ഷനില്‍ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ജോയ് ചെമ്മാച്ചേലിനെ കണ്ട് ഫോമയുടെ ആദ്യ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് ഒന്നു ഞെട്ടി.അതു അല്പ സമയത്തേക്കു മാത്രം .അമ്പരപ്പ് പൊട്ടിച്ചിരിക്ക് പാതയൊരുക്കി .പക്ഷെ ഇരുവര്‍ക്കും ഫ്‌ലോറിഡ അല്പം വേദന സമ്മാനിച്ച സ്ഥലമാണ് .2006 ലെ ഫൊക്കാന തെരഞ്ഞെടുപ്പിലാണ് ഫൊക്കാന പിളരുന്നത്.അന്ന് ജോയ് ചെമ്മാച്ചേലും അനിയന്‍ ജോര്‍ജുമായിരുന്നു സെക്രെട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. തമ്പിചാക്കോയുടെ പാനലില്‍ ജോയ് ചെമ്മാച്ചേലും,ശശിധരന്‍ നായരുടെ പാനലില്‍ നിന്നു അനിയന്‍ ജോര്‍ജും മത്സരിച്ചു Read more about ഫോമാ കണ്‍ വന്‍ഷനില്‍ ജോയ് ചെമ്മാച്ചേലിന് എന്തു കാര്യം? അനിയന്‍ ജോര്‍ജ്[…]

പെണ്‍വാണിഭക്കേസില്‍ ശിവസേന വനിതാ നേതാവ് അറസ്റ്റില്‍

02:03pm 10/7/2016 മുംബൈ: താനെയില്‍ പെണ്‍വാണിഭക്കേസില്‍ ശിവസേന വനിതാ നേതാവ് അറസ്റ്റില്‍. ഉല്ലാസ്‌നഗര്‍ സ്വദേശിനി ശോഭാ ഗാല്‍മധുവാണ് (40) അറസ്റ്റിലായത്. ദുര്‍ഗാപാലസ് ലോഡ്ജില്‍ ഇടപാടുകാരനുമായാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കല്യാണ്‍, ബാദല്‍പുര്‍, അംബര്‍നാഥ് എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷമായി ഇവര്‍ പെണ്‍വാണിഭം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ലോഡ്ജിന്റെ മാനേജര്‍ സുരേഷ് ഷെട്ടിയേയും ഡ്രൈവര്‍ വിനോദ് യാദവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതുകൂടാതെ രണ്ട് യുവതികളെയും പിടികൂടി. ഇവരില്‍നിന്ന് 59,000 രൂപയും Read more about പെണ്‍വാണിഭക്കേസില്‍ ശിവസേന വനിതാ നേതാവ് അറസ്റ്റില്‍[…]