പോര്‍ചുഗല്‍ Vs ഫ്രാന്‍സ് യൂറോ കപ്പ് 2016 ഫൈനല്‍:

ഇന്ന് രാത്രി 12. 30 (സോണി സിക്സ്, സോണി ഇ.എസ്.പി.എന്‍) 01:59pm 10/07/2016 പാരിസ്: ആദ്യമായി 24 ടീമുകള്‍ മാറ്റുരച്ച യൂറോ കപ്പെന്ന റെക്കോഡ് കുറിച്ച ചാമ്പ്യന്‍ഷിപ്പിന്‍െറ കിരീടപ്പോരാട്ടത്തില്‍ ആതിഥേയരായ ഫ്രാന്‍സും ക്രിസ്റ്റ്യാനോയുടെ പോര്‍ചുഗലും ഞായറാഴ്ച ഏറ്റുമുട്ടും. ക്ളബ് ജഴ്സിയില്‍ കിരീടങ്ങളും ബഹുമതികളുമെല്ലാം വാരിക്കൂട്ടിയിട്ടും പോര്‍ചുഗലിന് ഒന്നും സമ്മാനിക്കാനായില്ളെന്നത് സുവര്‍ണകരിയറിലെ കറുത്തപാടായി ഇന്നുമുണ്ട്. മൂന്നു തവണ ശ്രമിച്ചിട്ടും ലയണല്‍ മെസ്സിക്ക് തൊടാനാവാത്ത നേട്ടം, ക്രിസ്റ്റ്യാനോ ഇന്ന് കൈപ്പിടിയിലൊതുക്കിയാല്‍ കാത്തിരിക്കുന്നത് യുസേബിയോക്കും ഫിഗോക്കും ഡച്ച് താരം യൊഹാന്‍ ക്രൈഫിനും Read more about പോര്‍ചുഗല്‍ Vs ഫ്രാന്‍സ് യൂറോ കപ്പ് 2016 ഫൈനല്‍:[…]

കേന്ദ്രമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനമിടിച്ച് ഒരു ബൈക്ക് യാത്രക്കാരന്‍ മരിച്ചു

01:59pm 10/7/2016 പാറ്റ്‌ന: കേന്ദ്രമന്ത്രി രാം ക്രിപാല്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ ജീപ്പ് ബൈക്കുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ യുവാവാണ് മരിച്ചത്. അപകടത്തില്‍ മന്ത്രിയുടെ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ശനിയാഴ്ച പാറ്റ്‌നയിലെ ദേവ്‌ദെഹാനിലായിരുന്നു അപകടം. മന്ത്രി പാറ്റ്‌നയിലേക്ക് പോകുകയായിരുന്നു. മന്ത്രിക്ക് അകമ്പടിപോയ വാഹനമാണ് അപകടമുണ്ടാക്കിയത്.

കശ്മീരിൽ സംഘര്‍ഷവും കർഫ്യൂവും തുടരുന്നു

01:56 PM 10/07/2016 ശ്രീനഗർ: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് കശ്മീരിൽ ഉടലെടുത്ത സംഘര്‍ഷം തുടരുന്നതായി റിപ്പോർട്ട്. സംഘർഷത്തിൽ മരണപ്പെട്ടവരുടെ സംഖ്യ 16 ആയി ഉയർന്നു. 90 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 200ലധികം പേർക്ക് പരിക്കേറ്റു. സംഘർഷം മുന്നിൽ കണ്ട് 10 ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചിട്ടില്ല. അനന്ത്നാഗ്, ഖുൽഗാം, ഷോപിയാൻ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്കും സുരക്ഷാ സ്ഥാപനങ്ങൾക്കും നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. പ്രതിഷേധക്കാരെ പിരിച്ചു വിടാനുള്ള പൊലീസ് Read more about കശ്മീരിൽ സംഘര്‍ഷവും കർഫ്യൂവും തുടരുന്നു[…]

ചെന്നൈയില്‍ എഐഎഡിഎംകെ നേതാവ് വെട്ടേറ്റു മരിച്ചു

01:54pm 10/7/2016 ചെന്നൈ: ചെന്നൈയില്‍ എഐഎഡിഎംകെ നേതാവ് വെട്ടേറ്റു മരിച്ചു. മണാലി സോണിലെ കൗണ്‍സിലര്‍ മുല്ലൈ ഗ്നാനശേഖര്‍ (55) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി മണാലി ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡിനു എതിര്‍വശമുള്ള കടയില്‍ ഇരിക്കുകയായിരുന്ന ഗ്നാനശേഖറിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബൈക്കിലെത്തിയ അക്രമികള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. ഇവര്‍ കടയിലേക്ക് പാഞ്ഞ് കയറി ഗ്നാനശേഖറിന്റെ കഴുത്തില്‍ വെട്ടിവീഴ്ത്തി. സമീപത്തുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയ ശേഷം അക്രമികള്‍ കടന്നു. ഗ്നാനശേഖറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച Read more about ചെന്നൈയില്‍ എഐഎഡിഎംകെ നേതാവ് വെട്ടേറ്റു മരിച്ചു[…]

വിഴിഞ്ഞം കേരളത്തിന്‍റെ പദ്ധതിയും കുളച്ചല്‍ തുറമുഖം കേന്ദ്രപദ്ധതിയുമെന്ന് -പൊന്‍ രാധാകൃഷ്ണൻ

01:50 PM 10/07/2016 തിരുവനന്തപുരം: വിഴിഞ്ഞം കേരളത്തിന്‍റെ പദ്ധതിയും കുളച്ചല്‍ തുറമുഖം കേന്ദ്രപദ്ധതിയുമാണെന്ന് കേന്ദ്ര തുറമുഖ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍. വിഴിഞ്ഞം നഷ്ടപ്പെടുമെന്ന ആശങ്ക കേരളീയര്‍ക്ക് വേണ്ട. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ കാലത്ത് വിഴിഞ്ഞത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. എന്നാല്‍, കേന്ദ്രം അന്നും ഇന്നും വിഴിഞ്ഞത്തിനൊപ്പമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞത്തും കുളച്ചലിലും തുറമുഖം വന്നാല്‍ ആരോഗ്യകരമായ മത്സരം നടക്കും. രണ്ടിടത്തും വികസനത്തിന് വേഗം കൂടും. 35 കിലോ മീറ്ററിനുള്ളില്‍ രണ്ട് തുറമുഖങ്ങള്‍ രാജ്യത്ത് വേറെയുമുണ്ടെന്നും പൊന്‍ രാധാകൃഷ്ണൻ Read more about വിഴിഞ്ഞം കേരളത്തിന്‍റെ പദ്ധതിയും കുളച്ചല്‍ തുറമുഖം കേന്ദ്രപദ്ധതിയുമെന്ന് -പൊന്‍ രാധാകൃഷ്ണൻ[…]

മധ്യപ്രദേശില്‍ കനത്ത മഴ; പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി

01:48pm 10/7/2016 ഭോപ്പാല്‍: മൂന്നു ദിവസമായി പെയ്യുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മധ്യപ്രദേശില്‍ 15 പേര്‍ മരിച്ചു. നര്‍മദ നദി കരകവിഞ്ഞതിനെത്തുടര്‍ന്ന് 400 പേരെ സുരക്ഷിത പ്രദേശങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചു. നദി അപകടമേഖല കടന്ന് കരകവിഞ്ഞൊഴുകുന്നത് ഭീഷണി സൃഷ്ടിക്കുന്നുണ്‌ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. മുഖ്യമന്ത്രി ഇന്നു മന്ത്രിമാരുമായി നടത്താനിരുന്ന കൂടിക്കാഴ്ച്ച അടിയന്തര സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചു. മന്ത്രിമാരോട് അവരവരുടെ ജില്ലകളിലേക്ക് മടങ്ങാനും അവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കാനും മുഖ്യമന്ത്രി അറിയിച്ചു.

സന്നദ്ധ സുവിശേഷസംഘം ഭദ്രാസന സമ്മേളനം ജൂലൈ 21 മുതല്‍ ഫിലാഡല്‍ഫിയയില്‍

01:47pm 10/7/2016 – ബെന്നി പരിമണം ഫിലാഡല്‍ഫിയ: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷ സംഘത്തിന്റെ പതിമൂന്നാമത് ഭദ്രാസന സമ്മേളനം ജൂലൈ 21 മുതല്‍ 24 വരെ ഫിലാഡല്‍ഫിയയില്‍ വച്ചു നടക്കും. “Arise and Go: The Call and Commission’ എന്ന ചിന്താവിഷയം ആസ്പദമാക്കി നടത്തുന്ന സമ്മേളനത്തിന് ഫിലാഡല്‍ഫിയ മാര്‍ത്തോമാ ദേവാലയം ആതിഥേയത്വമരുളും. ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, അഭി. ഡോ. തോമസ് മാര്‍ തീത്തൂസ് എപ്പിസ്‌കോപ്പ, Read more about സന്നദ്ധ സുവിശേഷസംഘം ഭദ്രാസന സമ്മേളനം ജൂലൈ 21 മുതല്‍ ഫിലാഡല്‍ഫിയയില്‍[…]

ഗ്ലോറിയാമ്മ സിറിയക് മുതിരക്കാലായില്‍ (74) നിര്യാതയായി

01:46pm 10/7/2016 കുറവിലങ്ങാട്: പാലാ സെന്റ് തോമസ് കോളജ് റിട്ട. പ്രഫസര്‍ മുതിരക്കാലായില്‍ കെ.ജി. സിറിയക്കിന്റെ ഭാര്യ ഗ്ലോറിയാമ്മ (74) നിര്യാതയായി. സംസ്കാരം ചൊവ്വ 11നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍. എത്യോപ്യയിലും നൈജീരിയയിലും പ്രിന്‍സിപ്പലായിരുന്നിട്ടുണ്ട്. ചങ്ങനാശേരി പെരുന്ന മുകുന്നങ്കേരില്‍ കുടുംബാംഗമാണ്. മക്കള്‍: സിജി സിറിയക്ക് (യുഎസ്), ബിജി സിറിയക്ക് (ദുബായ്), റെജി സിറിയക്ക് (ബെംഗളൂരു). മരുമക്കള്‍: രേഖ, ലിജി, സ്വീത

ജിഷക്കേസ് മുഖ്യമന്ത്രി അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ചെന്നിത്തല

01:45pm 10/7/2016 തിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജിഷയുടെ ബന്ധുക്കള്‍ രേഖാമൂലം ആവശ്യപ്പെട്ടതിനാലാണ് മൃതദേഹം ദഹിപ്പിച്ചതെന്നു പറഞ്ഞ ചെന്നിത്തല ഏത് തെളിവുകളാണ് ആദ്യ അന്വേഷണ സംഘം മൂടിവച്ചതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡു നിന്നും കാണാതായവര്‍ക്ക് ഐഎസ് ബന്ധം സ്ഥിരീകരച്ച സാഹചര്യത്തില്‍ ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മരണത്തെ ഡ്രിബിള്‍ചെയ്തുകയറിയ പെലെ വീണ്ടും വിവാഹിതനായി

01:44pm 10/7/2016 മരണത്തെ മുഖാമുഖം കണ്ട ആശുപത്രിക്കാലത്തിനു ശേഷം ജീവിതത്തിന്റെ കളത്തിലേക്ക് മാന്ത്രികനെപ്പോലെ തിരികെയെത്തിയ ഫുട്‌ബോള്‍ ഇതിഹാസം പെലെ മൂന്നാമതും വിവാഹിതനായി. കാമുകി മാര്‍സിയ സിബേലെ അയോകിയെയാണ് പെലെ ജീവിത സഖിയാക്കിയത്. ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഔദ്യോഗികമായി ഇവര്‍ നേരത്തെ വിവാഹിതരായിരുന്നു. എന്നാല്‍ വ്യാഴാഴ്ചയാണ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടന്നത്. സംപൗളോയിലെ ഗോരുജയിലായിരുന്നു വിവാഹ ചടങ്ങുകള്‍. പെലെയുടെ ആരോഗ്യകാരണങ്ങളാലാണ് വിവാഹം നീണ്ടുപോയത്. 75 കാരനായ ഫുട്‌ബോള്‍ മാന്ത്രികന്‍ തന്നേക്കാള്‍ 25 വയസിന് ഇളപ്പമുള്ള Read more about മരണത്തെ ഡ്രിബിള്‍ചെയ്തുകയറിയ പെലെ വീണ്ടും വിവാഹിതനായി[…]