ഏകീകൃത സിവില്‍ കോഡ്; കേന്ദ്ര സര്‍ക്കാര്‍ ലോ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടി

12.54 AM 03-07-2016 ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ലോ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടി. ഏറെ വിവാദങ്ങള്‍ക്കു വഴി തെളിക്കുന്ന നടപടിയിലേക്കാണു ബിജെപി സര്‍ക്കാര്‍ നീങ്ങിയിരിക്കുന്നത്. ഇതാദ്യമായാണു കേന്ദ്രസര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് ലോ കമ്മീഷന്റെ അഭിപ്രായം തേടിയത്. ദേശീയ താത്പര്യമെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടതുണ്ടെന്നായിരുന്നു മുമ്പ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചു കേന്ദ്ര നിയമമന്ത്രി ഡി. സദാനന്ദ ഗൗഡയും പ്രതികരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തു ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു Read more about ഏകീകൃത സിവില്‍ കോഡ്; കേന്ദ്ര സര്‍ക്കാര്‍ ലോ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടി[…]

കലക്ടര്‍ താരമായി

08;53am 02/7/2016 കോഴിക്കോട്: കലക്ടര്‍ എം.പി പോര് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. തന്നെ നവമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നത് നിര്‍ത്തി കലക്ടര്‍ മാപ്പുപറയണമെന്ന എം.പിയുടെ ആവശ്യത്തോടെയാണ് വിവാദം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായത്. ഇതിന് പ്രതികരണമെന്നോണം കുന്നംകുളത്തിന്റെ മാപ്പ് തന്റെ പേഴ്‌സണല്‍ ഫേസ്ബുക് അക്കൗണ്ടില്‍ കലക്ടര്‍ എന്‍. പ്രശാന്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. കലക്ടറുടെ ഈ നടപടിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് പോസ്റ്റിന് കീഴിലായി കമന്റ് ചെയ്തിരിക്കുന്നത്. കുന്നംകുളം പോസ്റ്റ് മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏറ്റെടുത്തതോടെ വെള്ളിയാഴ്ച ‘ബുള്‍സ് ഐ’യുടെ പോസ്റ്റുമായി Read more about കലക്ടര്‍ താരമായി[…]

ധവളപത്രത്തിന് വിശ്വാസ്യതയില്ലന്ന് :ഉമ്മന്‍ ചാണ്ടി

08:50am 02/7/2016 തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് മന്ത്രി തോമസ് ഐസക് പുറത്തിറക്കിയ ധവളപത്രത്തിന് യാഥാര്‍ഥ്യബോധവും അദ്ദേഹത്തിന്റെതന്നെ സമീപനം മൂലം വിശ്വാസ്യതയും ഇല്ലന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിനാവശ്യമായ കണക്കുകള്‍മാത്രം ഉപയോഗിച്ചാണ് ധവളപത്രം തയാറാക്കിയത്. പോരായ്മകള്‍ ഉണ്ടാകാമെങ്കിലും യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം ചെയ്തതെല്ലാം തെറ്റാണെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്‌ളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നികുതി വരുമാനം കുറഞ്ഞെന്ന ആരോപണം ശരിയല്ല. നികുതി, നികുതിയേതര വരുമാനങ്ങള്‍ ചേര്‍ന്നതാണ് ആകെ വരുമാനം. എന്നാല്‍, ധവളപത്രത്തില്‍ നികുതിയേതര വരുമാനം വിട്ടുകളഞ്ഞു. ഇതില്‍ Read more about ധവളപത്രത്തിന് വിശ്വാസ്യതയില്ലന്ന് :ഉമ്മന്‍ ചാണ്ടി[…]

സിറിയന്‍ പൈലറ്റിനെ ഭീകരര്‍ വധിച്ചതായി സൂചന

08:46am 02/7/2016 ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ തകര്‍ന്നുവീണ സിറിയന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റിനെ ഇസ്‌ലാമിസ്റ്റ് ഭീകരര്‍ വധിച്ചതായി സൂചന. പൈലറ്റിനെ വധിച്ചതായി ജയ്ഷ്അല്‍ ഇസ്‌ലാം അവകാശപ്പെട്ടു. പിടികൂടിയ പൈലറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സംഘടന പങ്കുവയ്ച്ചിരുന്നു. ഡമാസ്‌കസിനു വടക്ക് ക്വലമൂണ്‍ മലനിരകളിലാണു വിമാനം വീണത്. പിന്നാലെ റഷ്യന്‍ നിര്‍മിത സുഖോയ് വിമാനം തങ്ങള്‍ വെടിവച്ചിട്ടെന്ന് ജയ്ഷ്അല്‍ ഇസ്‌ലാം അവകാശപ്പെടുകയായിരുന്നു.

കാഷ്മീരില്‍ തീവ്രവാദി ആക്രമണം

08:41am 02/7/2016 ന്യൂഡല്‍ഹി: ജമ്മുകാഷ്മീരില്‍ സൈനിക ക്യാമ്പിനു നേരെയും സിആര്‍പിഎഫ് ക്യാമ്പിനു നേരെയും തീവ്രവാദി ആക്രമണം. വെള്ളിയാഴ്ച വൈകുന്നേരം പുല്‍വാമ ജില്ലയിലായിരുന്നു ആക്രമണം ഉണ്ടായത്. മൂന്നു വ്യത്യസ്ത സ്ഥലത്താണ് ആക്രമണം ഉണ്ടായത്. പുല്‍വാമയിലെ ലിറ്റര്‍ ഗ്രാമത്തിലെ സിആര്‍പിഎഫ് പോസ്റ്റിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നാലു സൈനികര്‍ക്ക് പരിക്കേറ്റു. ബൊനേറയിലെ സൈനിക ക്യാമ്പിനു നേര്‍ക്കായിരുന്നു മറ്റൊരു ആക്രമണം ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. കരിമാബാദ് ജില്ലയിലാണ് മൂന്നാമത്തെ ആക്രമണം നടന്നത്. ഇവിടെയും സൈനികര്‍ക്ക് പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.

വിംബ്ള്‍ഡണ്‍ ടെന്നിസില്‍ : വാവ്റിങ്ക പുറത്ത്

08:34am 02/7/2016 ലണ്ടന്‍: വിംബ്ള്‍ഡണ്‍ ടെന്നിസില്‍ ലോക അഞ്ചാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാന്‍ വാവ്റിങ്കയ്ക്ക് രണ്ടാം റൗണ്ടില്‍ മടക്ക ടിക്കറ്റ്. അര്‍ജന്‍റീനയുടെ യുവാന്‍ ഡെല്‍പോട്രോ നാല് സെറ്റ് മത്സരത്തിലാണ് വാവ്റിങ്കയെ പുറത്താക്കി മൂന്നാം റൗണ്ടില്‍ കടന്നത്. സ്കോര്‍ 3-6, 6-3, 7-6, 6-3. ആതിഥേയ താരം ആന്‍ഡി മറെ, നിക് കിര്‍ഗിയോസ്, വില്‍ഫ്രഡ് സോംങ്ക, റിച്ചാഡ് ഗാസ്ക്വറ്റ്, തോമസ് ബെര്‍ഡിച് എന്നിവര്‍ പുരുഷ സിംഗ്ള്‍സ് മൂന്നാം റൗണ്ടില്‍ കടന്നു. വനിതകളില്‍ യെലിന വെസ്നിന, ഡൊമിനിഷ സിബല്‍കോവ, അഗ്നിസ്ക Read more about വിംബ്ള്‍ഡണ്‍ ടെന്നിസില്‍ : വാവ്റിങ്ക പുറത്ത്[…]

മുന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് ഗുരുതരാവസ്ഥയെ തുടര്‍ന്നു ആശുപത്രിയില്‍.

08:37am 02/6/2016 ന്യൂഡല്‍ഹി: രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മുന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. 56കാരനായ ഷാഹിദിന്റെ കരളിനും കിഡ്‌നിക്കും ബാധിച്ച അസുഖം ഗുരുതരമായതിനത്തെുടര്‍ന്ന് ജന്മനാടായ വാരാണസിയില്‍നിന്ന് ഗുര്‍ഗാവോണിലെ മേദാന്ത മെഡിസിറ്റി ആശുപത്രിയിലാക്കി. ഷാഹിദിന് മഞ്ഞപ്പിത്തവും ബാധിച്ചിട്ടുണ്ട്.ഇന്ത്യന്‍ ഹോക്കിയെ രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്നതാക്കിയവരില്‍ പ്രമുഖനായ ഷാഹിദിന്റെ ജീവന്‍ രക്ഷിക്കാനും ചികിത്സാ സൗകര്യമത്തെിക്കാനും ഇടപെടണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ ധന്‍രാജ് പിള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയപ്പോഴാണ് ഷാഹിദിനെ ബാധിച്ച രോഗത്തിന്റെ ഗുരുതരാവസ്ഥ പുറംലോകമറിഞ്ഞത്. ഇന്ത്യന്‍ Read more about മുന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് ഗുരുതരാവസ്ഥയെ തുടര്‍ന്നു ആശുപത്രിയില്‍.[…]

കൊച്ചി വിമാനത്താവളം കനത്ത സുരക്ഷയില്‍

08:35am 02/7/2016 നെടുമ്പാശേരി: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കനത്ത സുരക്ഷാവലയത്തില്‍. ജൂലൈ ആറിന് അര്‍ധരാത്രിവരെ വ്യൂവിംഗ് ഗാലറിയിലുള്‍പ്പെടെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഐഎസ് ഭീകരാക്രമണ ഭീഷണി ശക്തമാണെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. സിഐഎസ്എഫ്, കേരള പോലീസ് എന്നിവയ്ക്കു പുറമെ ദ്രുതകര്‍മ സേനയും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും 24 മണിക്കൂറും സജീവമാണ്. വിമാനത്താവളത്തില്‍ വന്നുപോകുന്ന വാഹനങ്ങളും ആളുകളും നിരീക്ഷണത്തിലാണ്. യാത്രക്കാര്‍ ടെര്‍മിനലില്‍ കയറുന്നതുമുതല്‍ ലാഡര്‍ പോയിന്റുവരെ പലവട്ടം പരിശോധനയ്ക്കു വിധേയമാകും. Read more about കൊച്ചി വിമാനത്താവളം കനത്ത സുരക്ഷയില്‍[…]

മലയാളി വിദ്യാര്‍ഥിയുടെ കൊല: അന്വേഷണം നടത്തുമെന്ന് രാജ്‌നാഥ് സിങ്

08:31am 02/7/2016 ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥിയെ ഡല്‍ഹിയില്‍ അടിച്ചു കൊന്ന സംഭവം സമഗ്ര അന്വേഷണത്തിന് വിധേയമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാര്‍, മലയാളി സംഘടനകള്‍ എന്നിവയുടെ നിവേദനങ്ങള്‍ പരിഗണിച്ച അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഉറപ്പ് നല്‍കിയത്. അതേസമയം പ്രതികളെ രക്ഷിക്കാനുള്ള ഡല്‍ഹി പൊലീസിന്റെ ശ്രമം പാളി. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞും നിസംഗത തുടര്‍ന്ന പൊലീസ് പ്രതിഷേധം ശക്തമായതോടെ പാന്‍മസാലകടയുടമയെയും രണ്ടു മക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. Read more about മലയാളി വിദ്യാര്‍ഥിയുടെ കൊല: അന്വേഷണം നടത്തുമെന്ന് രാജ്‌നാഥ് സിങ്[…]

വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ അക്രമിയുടെ വെടിവയ്പില്‍ ഒരു ഇസ്രയേലി കൊല്ലപ്പെട്ടു.

08:30am 02/7/2016 ജറുസലേം: സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഹെബ്രോന്‍ സിറ്റിയിലായിരുന്നു ആക്രമണം ഉണ്ടായത്. ഇസ്രയേല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിനു നേര്‍ക്കാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച പലസ്തീനിയുടെ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു.