ബംഗ്ലാദേശില്‍ ദിനംപ്രതി ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
08:00 AM 03/07/2016 ധാക്ക: രാജ്യത്ത് മതേതര ബ്ളോഗര്‍മാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുംനേരെ ദിനംപ്രതി പെരുകുന്ന ആക്രമണങ്ങള്‍ ശൈഖ് ഹസീന സര്‍ക്കാറിന് തലവേദന സൃഷ്ടിക്കുന്നു. വര്‍ധിച്ചുവരുന്ന കൂട്ടക്കൊലകള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് എതിരാളികള്‍ ആരോപിക്കുന്നു. ‘സര്‍ക്കാറിന് പൊതുജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ സാധിക്കുന്നില്ല എന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ പറയുന്നു. യു.എസ് വിദേശകാര്യ സെക്രട്ടറിയുള്‍പ്പെടെയുള്ള പാശ്ചാത്യ നേതാക്കള്‍ വിമര്‍ശവുമായി രംഗത്തത്തെിയിട്ടുണ്ട്. വടിവാളും കത്തിയും ഉപയോഗിച്ചാണ് അക്രമികള്‍ ആളുകളുടെ ജീവനെടുക്കുന്നത്. മതേതര ചിന്താഗതി വെച്ചുപുലര്‍ത്തുന്ന അധ്യാപകരും പത്രപ്രവര്‍ത്തകരും ബ്ളോഗര്‍മാരും കൊലക്കത്തിക്കിരയായിക്കഴിഞ്ഞു.സുരക്ഷാപാളിച്ചക്കു കാരണമായി Read more about ബംഗ്ലാദേശില്‍ ദിനംപ്രതി ആക്രമണങ്ങള്‍ വര്‍ധിക്കുന്നു[…]










