എല്‍സി സാമുവേല്‍ (ബേബികുട്ടി- 56) ന്യൂയോര്‍ക്കില്‍ നിര്യാതയായി

09:59am 03/7/2016 ഫിലിപ്പ് മാരേട്ട് – ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് ഗ്ലെന്‍ഓക്‌സില്‍ താമസിക്കുന്ന (255-57, 75th Ave, Glen Oaks, NY 11004) കോട്ടയം സൗത്ത് മനോരമ കൊച്ചുപുരയില്‍ ഷിബു വര്‍ഗീസിന്റെ ഭാര്യ എല്‍സി സാമുവേല്‍ (ബേബികുട്ടി- 56, ജൂലൈ ഒന്നിന് ന്യുയോര്‍ക്കില്‍ നിര്യാതയായി. 1998-­ല്‍ അമേരിക്കയിലേക്ക് കുടിയേറിയ എല്‍സി രണ്ടായിരം മുതല്‍ ചorth Shore Hospital, Manhasset- ­ല്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ജോസഫ്­ ഏലിയാമ്മ ദമ്പതികളുടെ ആറു മക്കളില്‍ ഇളയവളായ എല്‍സി Read more about എല്‍സി സാമുവേല്‍ (ബേബികുട്ടി- 56) ന്യൂയോര്‍ക്കില്‍ നിര്യാതയായി[…]

എഡ്വേര്‍ഡ് കൈനിക്കാട്ട് (68) ചിക്കാഗോയില്‍ നിര്യാതനായി

09:57am 03/72016 ചിക്കാഗോ: കൊച്ചി നസ്രത്ത് പള്ളി ഇടവകാംഗമായിരുന്ന എഡ്വേര്‍ഡ് കൈനിക്കാട്ട് (68) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: ആന്‍സമ്മ അതിരമ്പുഴ കല്ലുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സച്ചിന്‍, പ്രിന്‍സ്, സ്റ്റാറ്റന്‍. പൊതുദര്‍ശനം ജൂലൈ അഞ്ചാംതീയതി ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെ ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ദേവാലയ ശുശ്രൂഷകള്‍ക്കുശേഷം നൈല്‍സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ കല്ലുങ്കല്‍ (847 910 6933).

ദേശീയ ശ്രീനാരായണീയ കണ്‍വെന്‍ഷന്­ ഹൂസ്റ്റണ്‍ ഒരുങ്ങി

09:56am 03/7/2016 ഹൂസ്റ്റണ്‍: മാനവീകതയില്‍ അടിസ്ഥാനമായ മതാതീയ ആത്മീയ സമത്വ ദര്‍ശനമാണ് യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവന്‍ ആധുനിക ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്. ആ മഹദ് ദര്‍ശനത്തിലൂടെ യഥാര്‍ത്ഥ മനുഷ്യനെയും ദൈവത്തെയും ഗുരുദേവന്‍ പുന:സൃഷ്ടിച്ചു . ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വംശ വെറിയുടെ പേരില്‍ അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന സമകാലീന വിഷമ വൃത്തത്തില്‍ നിന്ന് കൊണ്ട് ജാതി ഭേദവും മത ദ്വേഷവുംഇല്ലാത്ത ആ മാതൃകാ സ്ഥാനം തേടിയുള്ള ഒരു തീര്‍ഥാടനമാണ് ജൂലൈ 7 മുതല്‍ 10 വരെ ഹൂസ്റ്റണില്‍ Read more about ദേശീയ ശ്രീനാരായണീയ കണ്‍വെന്‍ഷന്­ ഹൂസ്റ്റണ്‍ ഒരുങ്ങി[…]

ഡബ്ല്യുഎംസി ഒഹായോ പ്രൊവിന്‍സ് രൂപീകരിച്ചു

09:54am 03/7/2016 – പി.പി. ചെറിയാന്‍ ഡാളസ്: വോള്‍ഡ് മലയാളി കൗണ്‍സില്‍ ഒഹായോ പ്രൊവിന്‍സ് രൂപീകരിച്ചതായി അമേരിക്ക റീജണല്‍ പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു. പുതിയ ഭാരവാഹികളായി ആന്റണി മാളിയേക്കല്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ഡോ. പീറ്റര്‍ പത്രോസ് (ചെയര്‍മാന്‍), ഡോ. തോമസ് മാത്യു ജോയ്‌സ് (പ്രസിഡന്റ്), ഡോ. ദീപക് കൃഷ്ണന്‍ (സെക്രട്ടറി), ഡോ. ആലീസ് മാത്യു (ട്രഷറര്‍) എന്നിവരെയും വിവിധ കമ്മിറ്റി അംഗങ്ങളായി ജിജോ പാലയൂര്‍ (വൈസ് പ്രസിഡന്റ്, അഡമിനിസ്‌ട്രേഷന്‍), Read more about ഡബ്ല്യുഎംസി ഒഹായോ പ്രൊവിന്‍സ് രൂപീകരിച്ചു[…]

ഓട്ടൊ പൈലറ്റ കാര്‍- ആദ്യ അപകടമരണത്തിന് സ്ഥിരീകരണം

– പി.പി.ചെറിയാന്‍ വില്ലിസ്റ്റണ്‍(ഫ്‌ളോറിഡ): ടെല്‍സ മോഡല്‍ എസ് ഇലക്ട്രിക്ക് കാറിലെ ഓട്ടോ പൈലറ്റിനുണ്ടായ കൂട്ടിയിടിച്ച് ഡ്രൈവര്‍ കൊല്ലപ്പെട്ടതെന്ന് ഫെഡറല്‍ അധികൃതരുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. ജൂണ്‍ 30ന് ഫെഡറല്‍ അധികൃതരാണ് ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഓട്ടൊ പൈലറ്റ് മോഡല്‍ കാറിനുണ്ടായ ആദ്യഅപകടമാണിതെന്ന് കാറിന്റെ കമ്പനി ഉടമസ്ഥന്‍ പറഞ്ഞു. മെയ് 7ന് ഫ്‌ളോറിഡായിലെ വിലസ്റ്റണില്‍ വെച്ച് മുമ്പില്‍ പോയിരുന്ന ഇലക്ട്രിക് കാറില്‍, വലതുവശത്തേക്ക് തിരിഞ്ഞ വലിയ ട്രക്കര്‍ ട്രയ്‌ലര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് കാറിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന Read more about ഓട്ടൊ പൈലറ്റ കാര്‍- ആദ്യ അപകടമരണത്തിന് സ്ഥിരീകരണം[…]

മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം- സൂചന നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു

09:45am 03/7/2016 പി.പി.ചെറിയാന്‍ ഗാര്‍ലന്റ്(ഡാളസ്): ഡാളസ്സിലെ പ്രാദേശിക പത്രമായ സ്റ്റാര്‍ ടെലിഗ്രാമില്‍ ദീര്‍ഘവര്‍ഷമായി റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന ജെസിന്റെ(ജെയ്) ഫെര്‍ണാണ്ടസ് റ്റോറീസിന്റെ കൊലപാതകത്തെ കുറിച്ചു സൂചന നല്‍കുന്നവര്‍ക്ക് ഗാര്‍ലന്റ് ക്രൈം സ്റ്റോപ്പോഴ്‌സ് 5000 ഡോളറിന്റെ ഇനം പ്രഖ്യാപിച്ചു. ജൂണ്‍ 13ന് ഗാര്‍ലന്റ് വീട്ടിലെ ബാക്ക് യാര്‍ഡില്‍ വെച്ചാണ് ജെയ്‌റ്റോറീസ് വെടിയേറ്റു മരിച്ചത്. അമ്പത്തിയേഴ് വയസ്സുള്ള ജെയ് റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് മാന്‍ എന്നീ നിലകളില്‍ ഡാളസ്സില്‍ സുപരിചിതനായിരുന്നു. മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവരോ, റിയല്‍ എസ്‌റ്റേറ്റ് Read more about മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം- സൂചന നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു[…]

ഡാളസ് ഐ.എസ്.ഡി.യിലെ ഏറ്റവും പ്രായകുറഞ്ഞ അദ്ധ്യാപിക അനധികൃത കുടിയേറ്റക്കാരി

09:45am 03/7/2016 – പി.പി.ചെറിയാന്‍ ഡാളസ്: അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ ഡാളസ് ഐ.എസ്.ഡിയിലെ അദ്ധ്യാപകരില്‍ ഏറ്റവും പ്രായം കുറഞ്ഞ അദ്ധ്യാപികയായിരിക്കും, അമേരിക്കയിലേക്ക് യാത്രാരേഖകളില്ലാതെ കുടിയേറിയ പത്തൊമ്പതു വയസ്സുക്കാരി മെലിസ സൈമണ്‍. പത്തൊമ്പത് വയസ്സില്‍ ടെക്‌സസ് ടെക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, റ്റീച്ചിങ്ങ് സര്‍ട്ടിഫിക്കറ്റും ലഭിക്കുന്ന മെലിസക്ക് പ്ലസന്റ് ഗ്രോവ് എലിമെന്ററി സ്‌ക്കൂള്‍ അദ്ധ്യാപികയായി ഇതിനകം തന്നെ നിയമനം നല്‍കിയതായി പ്രിന്‍സിപ്പല്‍ ജെനിഫര്‍ ടെക് ലന്‍ ബര്‍ഗ് പറഞ്ഞു. പഠനത്തില്‍ മറ്റു കുട്ടികല്‍ക്ക് പ്രചോദനം നല്‍കുന്നതിന് മെലിസക്ക് കഴിയുമെന്ന് Read more about ഡാളസ് ഐ.എസ്.ഡി.യിലെ ഏറ്റവും പ്രായകുറഞ്ഞ അദ്ധ്യാപിക അനധികൃത കുടിയേറ്റക്കാരി[…]

സണ്ണി സ്റ്റീഫന്‍ കരുണയുടെ സന്ദേശവുമായി ഹൂസ്റ്റണില്‍

– കെ.ജെ.ജോണ്‍ ഹൂസ്റ്റണ്‍: ന്യൂയോര്‍ക്ക്, ന്യുജഴ്‌സി, ഫിലഡല്‍ഫിയ, ഓസ്ടിന്‍ എന്നീ സ്ഥലങ്ങളിലെ വചന ശുശ്രൂഷകള്‍ക്ക് ശേഷം ലോകപ്രശസ്ത കുടുംബപ്രേഷിതനും വചനപ്രഘോഷകനും സംഗീതജ്ഞനും വേള്‍ഡ് പീസ്­ മിഷന്‍ ചെയര്‍മാനുമായ സണ്ണി സ്റ്റീഫന്‍ ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ്‌സ് സിറോമലബാര്‍ കാത്തലിക് ദേവാലയത്തില്‍ 2016 ജൂലൈ 2, 3 തീയതികളില്‍ കുടുംബങ്ങള്‍ക്ക് സമാധാന സന്ദേശം നല്‍കുന്നു. ജീവിതഗന്ധിയായ വചന വിരുന്നിലൂടെ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന സന്ദേശങ്ങള്‍ കുടുംബങ്ങളെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും ദൈവസ്‌നേഹത്തിലും ആഴപ്പെടുത്തുന്നുവെന്ന് വികാരി റവ. ഫാ. കുര്യന്‍ നെടുവേലിചാലുംകല്‍ പറഞ്ഞു. Read more about സണ്ണി സ്റ്റീഫന്‍ കരുണയുടെ സന്ദേശവുമായി ഹൂസ്റ്റണില്‍[…]

ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു

07:50am 03/07/2016 ഡറാഡൂണ്‍: മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കൊടും ദുരിതംവിതച്ച ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗിക്കുന്നു. എന്നാല്‍, കനത്ത മഴയും മൊബൈല്‍ ടവറുകള്‍ തകരാറിലായതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. തകര്‍ന്ന വീടുകളുടെയും മറ്റും അവശിഷ്ടങ്ങളില്‍നിന്ന് 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു.പിത്തോറഘട്ട്, ചമോലി ജില്ലകളില്‍ കണാതായ 15 പേരെക്കുറിച്ച് വിവരമില്ല. കൂടുതല്‍പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ചമോലി, പിത്തോറഘട്ട് ജില്ലകളിലെ ആറുഗ്രാമങ്ങളില്‍ 39 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.നിലക്കാതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്തെ 10 നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. റോഡുകളടക്കമുള്ള ഗതാഗതസംവിധാനം Read more about ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു[…]

ഫലസ്തീനില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുടിയേറ്റം നടത്താന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു.

‍ 08:02am 03/07/2016 ജറൂസലം: കുടിയേറ്റത്തിന്‍െറ പേരില്‍ കഴിഞ്ഞദിവസങ്ങളില്‍ വെസ്റ്റ്ബാങ്കില്‍ നടന്ന ആക്രമണങ്ങളില്‍ രണ്ട് ഫലസ്തീനികളും ഒരു ഇസ്രായേല്‍ പൗരനും കൊല്ലപ്പെട്ടിരുന്നു. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ജൂതമത വിശ്വാസികളുടെ കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നടത്തിയ ശ്രമമാണ് കൊലപാതകങ്ങളില്‍ കലാശിച്ചത്. ടിയര്‍ ഗ്യാസ് അമിതമായി ശ്വസിച്ചതിനാലാണ് 63കാരിയായ ടൈസീര്‍ ഹബാശ് മരിച്ചതെന്ന് ല്‍ ഇസ്രായേലി സൈന്യം ഫലസ്തീന്‍ വനിതയെ വെടിവെച്ചുകൊന്നത്. ജൂത കുടിയേറ്റ നഗരമായ ഒട്നിയയിലാണ് ഇസ്രായേല്‍ പൗരനും കിര്‍യത്ത് അര്‍ബ സെറ്റില്‍മെന്‍റില്‍ ഇസ്രായേല്‍ പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു. ഇസ്രായേല്‍ കുടിയേറ്റം Read more about ഫലസ്തീനില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുടിയേറ്റം നടത്താന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു.[…]