മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി മൈക്കല്‍ റൊക്കാര്‍ഡ് അന്തരിച്ചു

04:30pm 03/7/2016 പാരീസ്: മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി മൈക്കല്‍ റൊക്കാര്‍ഡ് (85) അന്തരിച്ചു. ശനിയാഴ്ച പാരീസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രസിഡന്റ് ഫ്രാന്‍സ്വ മിറ്ററാന്‍ഡിന്റെ കീഴില്‍ 1988 മുതല്‍ 1991വരെയാണ് റൊക്കാര്‍ഡ് പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചത്. യൂറോപ്യന്‍ യൂണിയന്റെ ശക്തനായ വക്താവായിരുന്നു റൊക്കാര്‍ഡ്. ഇടതുപക്ഷ നേതാവായിരുന്നെങ്കിലും അദ്ദേഹം തുറന്ന വിപണി സമ്പദ്‌വ്യവസ്ഥയെ അനുകൂലിച്ചിരുന്ന ആളായിരുന്നു. ടലല ാീൃല മ:േ

രാജ്യത്ത് 22 വ്യാജ യൂണിവേഴ്‌സിറ്റികളെന്നു യുജിസി

10:18am 03/7/2106 ന്യൂഡല്‍ഹി: ഇന്ത്യയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 22 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടിക യുജിസി പുറത്ത് വിട്ടു. പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രേദേശില്‍ പ്രവര്‍ത്തിക്കുന്ന എട്ട് യൂണിവേഴ്‌സിറ്റികളും വ്യാജന്മാരുടെ പട്ടികയിലുണ്ട്. യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ പട്ടിക പുറത്ത് വിട്ടത്. ഈ സ്ഥാപനങ്ങള്‍ യൂണിവേഴ്‌സിറ്റി എന്ന പദം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പട്ടികയില്‍

10:16am 03/7/2016 ന്യൂഡല്‍ഹി: തിരുവനന്തപുരം ഉള്‍പ്പെടെ ഒന്‍പതു നഗരങ്ങളെ കൂടി നഗര വികസന മന്ത്രാലയം സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തി. കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ കൂടാതെ പാറ്റ്‌ന, ബംഗളൂരു, അമരാവതി, ഇറ്റാനഗര്‍,ഗംഗാടോക്, റായ് ബറെലി, മീററ്റ് തുടങ്ങിയ നഗരങ്ങളെയാണു പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയില്‍ 20 നഗരങ്ങളെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുക്കുന്ന നഗരങ്ങളുടെ അഞ്ചുവര്‍ഷത്തെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപ വീതം Read more about തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പട്ടികയില്‍[…]

സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് 10 മരണം; ഇന്ത്യക്കാര്‍ക്ക് പരിക്ക്

10:15am 03/7/2016 തായിഫ് :സൗദി അറേബ്യയിലെ തായിഫ്-റിയാദ് റോഡിലെ റിദ് വാനില്‍ ഉംറ തീര്‍ഥാടകര്‍ യാത്ര ചെയ്ത സ്വകാര്യ ബസ് അപകടത്തില്‍പെട്ട് 10 പേര്‍ മരിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം പേര്‍ക്കു പരുക്കേറ്റു. അപകടത്തില്‍പെട്ടവരില്‍ മലയാളികളുണേ്ടാ എന്ന് വ്യക്തമായിട്ടില്ല. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരങ്ങള്‍. ഇവരെ തായിഫ് കിംഗ്് അബ്ദുല്‍ അസീസ്, കിംഗ്് ഫൈസല്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് ഒട്ടേറെ തവണ മറിഞ്ഞ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അറബ് വംശജരാണ് ബസില്‍ Read more about സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് 10 മരണം; ഇന്ത്യക്കാര്‍ക്ക് പരിക്ക്[…]

ബംഗ്ലാദേശ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജരായ മൂന്നു അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും

10:10am 03/7/2016 – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: ബംഗ്ലാദേശില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്നു അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ,സെര്‍ക്കില്ലിലെ സോഫമോര്‍ പത്തൊമ്പതു വയസുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി താരിഷി ജെയ്ന്‍, അറ്റ്‌ലാന്റാ എംറോയ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ അബിന്റ കബീര്‍, ഫറോസ് ഹൊസൈന്‍ എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു യൂണിവേഴ്‌സിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു. ധാക്കയിലെ ബാങ്കില്‍ താത്കാലിക ജോലിക്ക് കാലിഫോര്‍ണിയയില്‍ നിന്നു എത്തിയാതായിരുന്നു താരിഷി. താരിഷി ജെയ്‌നിന്റെ അകാല നിര്യാണത്തില്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എക്‌സിക്യൂട്ടീവ് Read more about ബംഗ്ലാദേശ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജരായ മൂന്നു അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും[…]

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ട്രംപിന് സാധ്യതയേറുന്നു

– പി.പി. ചെറിയാന്‍ വാഷിംങ്ടണ്‍: നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ചരിത്രം ആവര്‍ത്തിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ഉറപ്പായി. രണ്ടു ടേം തുടര്‍ച്ചയായി ഭരിക്കുന്ന പാര്‍ട്ടിക്ക് മൂന്നാം തവണയും ഭരണത്തുടര്‍ച്ച ലഭിച്ച ചരിത്രം അമേരിക്കന്‍ രാഷ്ട്രീയത്തിന് അപരിചിതമാണ്. എന്‍ബിസി ന്യൂസും ക്യുനിന്‍പേക്ക് യൂണിവേഴ്‌സിറ്റിയും വെവ്വേറെ നടത്തിയ തിരഞ്ഞെടുപ്പ് സര്‍വ്വേ ഫലങ്ങളും ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നതായിരുന്നു. അമേരിക്കയിലെ വോട്ടര്‍മാരില്‍ അറുപത്തിമൂന്നു ശതമാനം വെളുത്തവര്‍ഗ്ഗക്കാരാണ്. ഇവരില്‍ ഭൂരിപക്ഷത്തിന്റെയും വോട്ടുകള്‍ ട്രംപിന് ലഭിക്കാം. നിഷ്പക്ഷമതികളായ 42 ശതമാനം Read more about അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ട്രംപിന് സാധ്യതയേറുന്നു[…]

മഅ്ദനി തിങ്കളാഴ്ച നാട്ടിലത്തെും.

10:07am 03/07/2016 ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തിങ്കളാഴ്ച നാട്ടിലത്തെും. രോഗിയായ ഉമ്മയെ കാണുന്നതിന് എട്ടു ദിവസത്തേക്ക് നാട്ടിലേക്ക് പോകാന്‍ ബംഗളൂരുവിലെ വിചാരണകോടതി അനുമതിനല്‍കി. നാലു മുതല്‍ 12 വരെ കേരളത്തില്‍ തങ്ങും. സുപ്രീംകോടതി അനുമതിനല്‍കിയ സാഹചര്യത്തില്‍, ഇതുമായി ബന്ധപ്പെട്ട അപേക്ഷ ശനിയാഴ്ച രാവിലെ എന്‍.ഐ.എ പ്രത്യേക വിചാരണ കോടതിയില്‍ നല്‍കുകയായിരുന്നു. ഇതോടൊപ്പം യാത്രാവിവരങ്ങളും ഉമ്മയുടെ രോഗവിവരങ്ങളുമടങ്ങിയ രേഖകളും മഅ്ദനിയുടെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് നാട്ടിലേക്ക് പോകാന്‍ വിചാരണകോടതി ജഡ്ജി ശിവണ്ണ അനുമതിനല്‍കിയത്. തിങ്കളാഴ്ച Read more about മഅ്ദനി തിങ്കളാഴ്ച നാട്ടിലത്തെും.[…]

ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ തട്ടിപ്പുകേന്ദ്രങ്ങളാണെന്ന് യു.എസ്.സെനറ്റ് കമ്മിററി

10:03am 03/7/2016 പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം കോള്‍ സെന്ററുകളും തട്ടിപ്പു കേന്ദ്രങ്ങളാണെന്ന് യു.എസ്. സെനറ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 29ന് യു.എസ്. ഗവണ്‍മെന്റാണ് ഈ വിവരം ഔദ്യോഗീകമായി വെളിപ്പെടുത്തിയത്. ഇത്തരം കോള്‍സെന്ററുകളില്‍ നടക്കുന്ന തട്ടിപ്പുകളെ എപ്രകാരം നേരിടണമെന്ന് ഇന്ത്യന്‍ ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് അമേരിക്കന്‍ അധികൃതര്‍ പരിശീലനം നല്‍കുന്നതായും ഗവണ്‍മെന്റ് അറിയിപ്പില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. പ്രൈസ് പ്രമോഷന്‍, ലോട്ടറി, തുടങ്ങിയ വ്യാജപ്രചരണങ്ങളില്‍ കൂടുതല്‍ അമേരിക്കയിലെ പ്രായമായവരാണ് വഞ്ചിക്കപ്പെടുന്നതെന്ന് സബ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ Read more about ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ തട്ടിപ്പുകേന്ദ്രങ്ങളാണെന്ന് യു.എസ്.സെനറ്റ് കമ്മിററി[…]

ഡാളസ് സ്‌ട്രൈക്കേഴ്‌­സ് 28-മത് ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി ജേതാക്കള്‍

10:01am 03/7/2016 ടൊറന്റോ: മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ പതിവായി കഴിഞ്ഞ 28 വര്‍ഷമായി നടത്തി വരാറുള്ള കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത്­ അമേരിക്കയുടെ (KVNLA) ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ജിമ്മിജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫിക്കുവേണ്ടിയുള്ള മത്സരം ടൊറന്റോ സ്റ്റാലിയന്‍സ് വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍, മെയ് 28, 29 തീയതികളില്‍ പൂര്‍വാധികം ആഡംബരത്തോടെ നടത്തുകയുണ്ടായി. ഈ വര്‍ഷം മത്സരത്തിനായി കളത്തില്‍ ഇറങ്ങിയത് 12 ടീമുകളാണ്. വാശിയേറിയ പോരാട്ടത്തിന് ശേഷം ഫൈനല്‍സില്‍ എത്തിയത് ഡാളസ് സ്‌ട്രൈക്കേഴ്‌­സും, ടാമ്പാ ടൈഗേഴ്‌­സും Read more about ഡാളസ് സ്‌ട്രൈക്കേഴ്‌­സ് 28-മത് ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി ജേതാക്കള്‍[…]

അമേരിക്കന്‍ ഐഡല്‍ ഫൈനലിസ്റ്റ് സോണിക ദേശീയഗാനമാലപിക്കും.

10:00am 03/7/2016 പി.പി.ചെറിയാന്‍ ബോസ്റ്റണ്‍(റെഡ് സോക്‌സ്): റെഡ് സോക്‌സ് ഗെയിം ഉല്‍ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ സുന്ദരിയും, അമേരിക്കന്‍ ഐഡല്‍ ഫൈനലിസ്റ്റുമായ സോനിക വെയ്ഡ് ദേശീയഗാനം ആലപിക്കും. ജൂലായ് 3ന് ബോസ്റ്റണ്‍ ഫെന്‍വെ പാര്‍ക്കില്‍ ആരംഭിക്കുന്ന റെഡ് സോക്‌സ് ഗെയിം ഉല്‍ഘാടന ചടങ്ങില്‍ ദേശീയഗാനം ആലപിക്കുവാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വംശജയാണ് മാസ്സച്യൂസെറ്റ് മാത്താസ് വൈന്‍യാര്‍ഡില്‍ നിന്നുള്ള ഇരുപത്തി ഒന്ന്കാരിയായ സോനിക. അമേരിക്കന്‍ ഐഡല്‍ മത്സരത്തില്‍ അവസാന അഞ്ചംഗ ഫൈനല്‍ ടീമില്‍ പ്രവേശനം ലഭിച്ചുവെങ്കിലും, ഓഡിയന്‍സിന്റെ Read more about അമേരിക്കന്‍ ഐഡല്‍ ഫൈനലിസ്റ്റ് സോണിക ദേശീയഗാനമാലപിക്കും.[…]