സരിതയെ അറിയാമെന്ന് ഗണേഷ് കുമാര്‍

04:22pm 25/06/2016 കൊച്ചി: ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത നായരെ തനിക്ക് 2012 മുതല്‍ അറിയാമെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. മന്ത്രിയായിരിക്കെ എറണാകുളം ഗസ്റ്റ്ഹൗസില്‍വെച്ചാണ് സരിതയെ ആദ്യമായി കാണുന്നതെന്നും സോളാര്‍ കമീഷന്‍ മുമ്പാകെ ഗണേഷ് കുമാര്‍ മൊഴി നല്‍കി. ടീം സോളാര്‍ കമ്പനിയുടെ തൃപ്പൂണിത്തുറയിലെ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കാന്‍ വേണ്ടിയാണ് വന്നത്. എന്നാല്‍, തനിക്ക് അന്ന് ഡേറ്റ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രത്യേക ശിപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് ഉദ്ഘാടന പരിപാടിയില്‍ Read more about സരിതയെ അറിയാമെന്ന് ഗണേഷ് കുമാര്‍[…]

യു.എസ്. ഹൗസില്‍ ഇരുപത്തിയഞ്ചു മണിക്കൂര്‍ നിന്നു കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു

04:20pm 25/6/2016 – പി.പി.ചെറിയാന്‍ (വാഷിംഗ്ടണ്‍ ഡി.സി.): തോക്ക് നിയന്ത്രണത്തില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു ഡമോക്രാറ്റിക്ക് പ്രതിനിധികള്‍ യു.എസ്.ഹൗസില്‍ നടത്തിവന്നിരുന്ന ഇരപത്തിയഞ്ചു മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു. ജൂണ്‍ 22 ബുധനാഴ്ച ഡമോക്രാറ്റിക്ക് പ്രതിനിധി ജോണ്‍ ലുവിസിന്റെ നേതൃത്വത്തില്‍ രാവിലെ പത്തരക്കാണ് ചേംബറിന്റെ നടുതളത്തില്‍ തോക്ക് നിയന്ത്രണത്തില്‍ വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു കുത്തിയിരിപ്പു ആരംഭിച്ചത്. ഹൗസ് സ്പീക്കര്‍ പോള്‍ റയന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുവാന്‍ പോലും സമരക്കാര്‍ തയ്യാറായില്ല. പതിവിന് വിപരീതമായ ചേംമ്പറിനകത്തു സമരക്കാര്‍ Read more about യു.എസ്. ഹൗസില്‍ ഇരുപത്തിയഞ്ചു മണിക്കൂര്‍ നിന്നു കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു[…]

ഒബാമയുടെ ഇമ്മിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് സുപ്രീം കോടതി നിരാകരിച്ചതില്‍ പരക്കെ അമര്‍ഷം

04:17pm 25//6/2016 – പി. പി. ചെറിയാന്‍ ആവശ്യമായ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ഏകദേശം 4.3 മില്യണ്‍ കുടിയേറ്റക്കാരുടെ ഭാവി അനിശ്ചിതത്വത്തി ലാക്കി സുപ്രീം കോടതി ജൂണ്‍ 23 ന് സ്വീകരിച്ച നടപടിയില്‍ പരക്കെ അമര്‍ഷവും നിരാശയും. സുപ്രീം കോടതി എട്ട് ജഡ്ജിമാരുടെ പാനലില്‍ നാല് പേര്‍ ഒബാമയുടെ ഇമ്മിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിന് നിയമ സാധുത നല്‍കണമെന്ന് വിധിയെഴുതിയപ്പോള്‍ നാലു പേര്‍ ഇതിനെ ശക്തമായ ഭാഷയില്‍ എതിര്‍ക്കുകയായിരുന്നു. ഇതോടെ ഫലത്തില്‍ ഒബാമയുടെ എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കാനാകാത്ത അവസ്ഥയിലായി. Read more about ഒബാമയുടെ ഇമ്മിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് സുപ്രീം കോടതി നിരാകരിച്ചതില്‍ പരക്കെ അമര്‍ഷം[…]

വേലിയേറ്റത്തിൽ കപ്പൽ കരക്കടിഞ്ഞു

04:16pm 25/6/2016 ഇരവിപുരം(കൊല്ലം): കൊല്ലം തുറമുഖത്തിനു പുറത്ത് നങ്കൂരമിട്ടിരുന്ന കൂറ്റൻ മണ്ണുമാന്തി കപ്പൽ ശക്തമായ കാറ്റിലും വേലിയേറ്റത്തിലും തീരത്തടിഞ്ഞു. മുംബൈക്കാരുടെ ഉടമസ്ഥതയിലുള്ള ചൈനീസ് നിർമിത കപ്പലായ ഹെൻ സിതാഫൈവ് ആണ് കൊല്ലം മുണ്ടക്കൽ കച്ചിക്കടവിനടുത്ത് തീരത്തടിഞ്ഞത്. മണ്ണിൽ പുതഞ്ഞ നിലയിലാണ്. നങ്കൂരം തകർന്നാണ് കപ്പൽ തിരത്തടുത്തത്. വിവരമറിഞ്ഞ് നീണ്ടകരയിൽ നിന്നും കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലം തുറമുഖത്ത് അറ്റകുറ്റപണികൾക്കായി എത്തിയ കപ്പൽ കഴിഞ്ഞ കുറേ വർഷങ്ങളായി പോർട്ടിനു പുറത്ത് കിടക്കുകയായിരുന്നു. പോർട്ട് അധികൃതരുമായി വാടക Read more about വേലിയേറ്റത്തിൽ കപ്പൽ കരക്കടിഞ്ഞു[…]

കരോള്‍ട്ടണ്‍ ബൈബിള്‍ ചാപ്പല്‍ വിബിഎസ് ജൂലൈ 11 മുതല്‍ 16 വരെ

04:15pm 25/6/2016 കരോള്‍ട്ടണ്‍(ഡാലസ്) ന്മ കരോള്‍ട്ടണ്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഈ വര്‍ഷം ജൂലൈ 11 മുതല്‍ 16 വരെ. കരോള്‍ട്ടണ്‍ ഓള്‍ഡ് ഡന്റല്‍ റോഡിലുളള ചാപ്പലിലാണ് വിബിഎസ് നടക്കുന്നത്. എട്ടാം ഗ്രേഡ് വരെയുളള കുട്ടികള്‍ക്ക് ജാതിമത ഭേദമെന്യേ പങ്കെടുക്കാം. ആദ്യ അഞ്ചു ദിവസം വൈകിട്ട് 6.30 മുതല്‍ 8.30 വരെയാണ് വിവിധ പരിപാടികള്‍ . ബൈബിള്‍ പഠനം, കഥ, ഗാനപരിശീലനം, കലാ– കായിക വിനോദങ്ങള്‍ തുടങ്ങിയവയ്ക്ക് Read more about കരോള്‍ട്ടണ്‍ ബൈബിള്‍ ചാപ്പല്‍ വിബിഎസ് ജൂലൈ 11 മുതല്‍ 16 വരെ[…]

ഉത്തരാഖണ്ഡില്‍ വാഹനാപകടം; എട്ടു മരണം

07:48am 25/6/2016 ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ എട്ടു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് തെഹരി ഗാര്‍വാല്‍ ജില്ലയിലായിരുന്നു അപകടം. ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. വാഹനത്തില്‍ 15 പേരാണ് ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം 200 മീറ്റര്‍ താഴ്ചയിലേക്കാണ് പതിച്ചത്. നാലു സ്ത്രീകളും നാല് പുരുഷന്‍മാരുമാണ് മരിച്ചത്. പരിക്കേറ്റ ആറു പേരെ ഗാന്‍സാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഒരാളെ ഡറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റി.

താലിബാന്‍ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടു.

07:40am 25/6/2016 കാബൂള്‍: താലിബാന്‍ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍ തെഹരീക് ഇ താലിബാന്‍ അംഗങ്ങളും അഫ്ഗാന്‍ താലിബാനുമാണ് ഏറ്റുമുട്ടിയത്. കിഴക്കന്‍ അഫ്ഗാനിലെ സാര്‍കാനോ ജില്ലയില്‍ ഗുല പാരി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പാക് താലിബാന്റെ എട്ടംഗങ്ങളും അഫ്ഗാന്‍ താലിബാന്റെ ആറംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവം അഫ്ഗാന്‍ താലിബാന്‍ നിഷേധിച്ചു.

എന്‍..വൈ.എം.സി അഞ്ചാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2016

ജോയിച്ചന്‍ പുതുക്കുളം 07:42am 25/6/2016 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ ഭാഗമായ എന്‍.വൈ സ്മാഷേഴ്‌സിന്റെ അഞ്ചാമത് എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 25-നു രാവിലെ 9 മണിക്ക് ഫ്രാങ്ക് പടവന്‍ ഹൈസ്‌കൂള്‍ ജിമ്മില്‍ വച്ചു നടത്തപ്പെടുന്നു. (74- 20 Common Welth Blvd, Bellrose, Queen 11426) അത്യന്തം വാശിയേറിയ മത്സരങ്ങള്‍ കാണുവാന്‍ എല്ലാ കായിക പ്രേമികളേയും ഭാരവാഹികള്‍ ക്ഷണിച്ചു. ന്യൂയോര്‍ക്ക്, ഷിക്കാഗോ, വിര്‍ജീനിയ, ടൊറന്റോ, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, ടെക്‌സസ് എന്നിവടങ്ങളില്‍നിന്നുള്ള 25 പ്രഗത്ഭരായ Read more about എന്‍..വൈ.എം.സി അഞ്ചാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2016[…]

റാഗിങ്: കലബുറഗി പൊലീസ് കോളജ് അധികൃതരെയും വിദ്യാര്‍ഥിനികളെയും ചോദ്യം ചെയ്തു

07:39am 25/6/2016 ബംഗളൂരു: കലബുറഗിയിലെ നഴ്‌സിങ് കോളജില്‍ എടപ്പാള്‍ സ്വദേശിനി അശ്വതി ക്രൂരമായി റാഗിങ്ങിനിരയായ സംഭവത്തില്‍ കലബുറഗി പൊലീസ് കോളജ് അധികൃതരെയും വിദ്യാര്‍ഥിനികളെയും ചോദ്യം ചെയ്തു. കോഴിക്കോട് പൊലീസ് കൈമാറിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികളെയും കോളജ് പ്രിന്‍സിപ്പല്‍ എസ്തറിനെയും ജീവനക്കാരെയുമാണ് വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയെന്ന് അന്വേഷണ സംഘം കണ്ടത്തെി. കലബുറഗി എസ്.പി ശശികുമാര്‍, അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി Read more about റാഗിങ്: കലബുറഗി പൊലീസ് കോളജ് അധികൃതരെയും വിദ്യാര്‍ഥിനികളെയും ചോദ്യം ചെയ്തു[…]

ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ അനുശോചിച്ചു

– മൊയ്തീന്‍ പുത്തന്‍­­ചിറ 07:38am 25/6/2016 ഹ്യൂസ്റ്റണ്‍: സെന്റ്­ ജോണ്‍സ് യൂണിവേഴ്‌സിറ്റിയുടെ സ്­കൂള്‍ ഓഫ് മാര്‍ക്കറ്റിംഗ് ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകന്‍, എക്കണോമിസ്റ്റ്, നിയമജ്ജന്‍ എന്നീ നിലകളില്‍ അമരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ അഭ്യുദയകാംക്ഷിയുമായിരുന്ന ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ അസോസിയേഷന്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. 2006­ലും 2007­ലും നടന്ന വിദ്യാഭ്യാസ ഗൈഡന്‍സ് സെമിനാറുകളില്‍ പ്രസംശനീയമായ നേതൃത്വം നല്‍കുകയും എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിരുന്ന ഡോ. കാവിലിന്റെ നിര്യാണം അമേരിക്കന്‍ Read more about ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ അനുശോചിച്ചു[…]