സീറോ മലബാര്‍ കത്തീഡ്രലില്‍ ദുഖവെള്ളിയും ഉയിര്‍പ്പ് തിരുനാളും ഭക്തിസാന്ദ്രം

10:08am 4/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റേയും, കാല്‍വരി മലയിലെ മഹനീയ ത്യാഗത്തിന്റേയും, മഹത്വപൂര്‍ണമായ ഉത്ഥാനത്തിന്റേയും ഓര്‍മ്മദിനങ്ങള്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വം ആചരിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് രണ്ടുദിവസവും ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളുടെ മുഖ്യകാര്‍മികത്വം വഹിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും നടന്ന തിരുകര്‍മ്മങ്ങളില്‍ രൂപതാ വികാരി റവ.ഡോ. അഗസ്റ്റിന്‍ പലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. സെബി ചിറ്റിലപ്പള്ളി, രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ ദുഖവെള്ളിയും ഉയിര്‍പ്പ് തിരുനാളും ഭക്തിസാന്ദ്രം[…]

റവ. ഡീക്കന്‍ കുര്യാക്കോസ് ശെമ്മാച്ചപട്ടത്വം സ്വീകരിച്ചു

10:06am 4/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് (Sts. Basilios-Gregorios Orthodox Church) ആമശെഹശീെഏൃലഴീൃശീ െഛൃവേീറീഃ ഇവൗൃരവ) ദേവാലയ അംഗവും, ജോര്‍ജ് എബ്രഹാമിന്റേയും, പരേതയായ സൂസന്‍ എബ്രഹാമിന്റേയും മകനുമായ അലക്‌സ് ഏബ്രഹാം, ഇടവകപള്ളിയില്‍ വെച്ചു റവ. ഡീക്കന്‍ കുര്യാക്കോസ് എന്ന പേരില്‍ ശെമ്മാച്ചപട്ടത്വം സ്വീകരിച്ചു. അമേരിക്കന്‍ ഭദ്രാസനാധിപന്‍ നി. വ. ദി. ശ്രീ സക്കറിയാ മാര്‍ നിക്കോളോവോസ് തിരുമേനി മുഖ്യകാര്‍മികത്വം വഹിച്ചു. തിരുമേനി, റവ. ഡീക്കന്‍ കുര്യാക്കോസിന് ആശംസകള്‍ നേരുകയും, ശുശ്രൂഷയില്‍ ശ്രദ്ധ Read more about റവ. ഡീക്കന്‍ കുര്യാക്കോസ് ശെമ്മാച്ചപട്ടത്വം സ്വീകരിച്ചു[…]

പനാമ കള്ളപ്പണ രേഖകള്‍ ചോര്‍ന്നു; ഇന്ത്യയിലെ പ്രമുഖര്‍ ലിസ്റ്റില്‍

10:03am 4/4/2016 പനാമ സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നതിന് സഹായം നല്‍കുന്നതുമായ മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്റെ നിര്‍ണായക രേഖകള്‍ പുറത്തായി. പനാമ കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള 11,000 രേഖകളാണ് ചോര്‍ന്നത്. ഇതിലൂടെ 500 ഇന്ത്യാക്കാരുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന ഇഖ്!ബാല്‍ മിര്‍ച്ചി, ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, ഡി.എല്‍. എഫ് ഉടമ കെ.പി സിങ്, ഇന്ത്യ ബുള്‍സ് ഉടമ സമീര്‍ ഗെഹ്‌ലോട്ട് തുടങ്ങിയ Read more about പനാമ കള്ളപ്പണ രേഖകള്‍ ചോര്‍ന്നു; ഇന്ത്യയിലെ പ്രമുഖര്‍ ലിസ്റ്റില്‍[…]

മുസ്ലിം ബാലനെ യു.എസില്‍ അധ്യാപിക തീവ്രവാദിയാക്കി

09:59am 4/4/2016 ഹ്യൂസ്റ്റന്‍: യു.എസില്‍ 12കാരനായ മുസ്ലിം ബാലനെ കൂട്ടുകാര്‍ക്കിടയില്‍വെച്ച് തീവ്രവാദിയെന്നു വിളിച്ച് ആക്ഷേപിച്ചെന്ന് പരാതി. ടെക്‌സസിലെ ഫസ്റ്റ്‌കോളനി മിഡ്ല്‍ സ്‌കൂളിലെ ഏഴാം ക്‌ളാസുകാരനായ വലീദ് അബൂഷാബനാണ് അധ്യാപികയില്‍നിന്ന് ദുരനുഭവമുണ്ടായത്. പരീക്ഷ കഴിഞ്ഞ് ക്‌ളാസിലെല്ലാവരും ചേര്‍ന്ന് ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം എന്ന സിനിമ കാണുന്നതിനിടക്കാണ് സംഭവം. സിനിമയിലെ തമാശരംഗം വന്നപ്പോള്‍ വലീദ് ഉറക്കെ പൊട്ടിച്ചിരിക്കുകയായിരുന്നു. ഇതുകണ്ട അധ്യാപിക ബാലനോട് നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ചിരിക്കില്ലായിരുന്നുവെന്ന് പറഞ്ഞുവത്രേ. കാരണം തിരക്കിയ വലീദിനു കിട്ടിയ മറുപടി ഇതായിരുന്നു: കാരണം Read more about മുസ്ലിം ബാലനെ യു.എസില്‍ അധ്യാപിക തീവ്രവാദിയാക്കി[…]

പ്രവാസികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കും

09:57am 4/4/2016 റിയാദ്: പ്രവാസികളുടെ തൊഴില്‍സുരക്ഷക്ക് സഹകരണം വാഗ്ദാനം ചെയ്യുന്നതടക്കം ഇന്ത്യയും സൗദിയും തമ്മില്‍ അഞ്ചു ധാരണപത്രങ്ങള്‍ ഒപ്പുവെച്ചു. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചത്. ഇന്ത്യയില്‍നിന്ന് പൊതുവിഭാഗത്തില്‍പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ സഹകരണക്കരാര്‍ ഒപ്പുവെച്ചതാണ് ഏറ്റവും ശ്രദ്ധേയമായത്. സൗദിയിലത്തെുന്ന തൊഴിലാളികള്‍ വാഗ്ദാനലംഘനങ്ങള്‍ക്കും തൊഴില്‍ പീഡനങ്ങള്‍ക്കും ഇരയാകുന്ന സാഹചര്യം പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൊഴിലാളികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ Read more about പ്രവാസികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കും[…]

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യന്‍; ജനങ്ങള്‍ തീരുമാനിക്കട്ടെ കെ. ബാബു

09:55am 4/4/2016 കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് പൂര്‍ണ യോഗ്യതയുണ്ടെന്ന് കെ. ബാബു. താന്‍ മത്സരിക്കണോയെന്ന് മണ്ഡലത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും പറഞ്ഞാല്‍ മാറിനില്‍ക്കേണ്ടയാളല്ല ഞാന്‍. എനിക്കെതിരായ ഒരു ആരോപണവും തെളിയിക്കാന്‍ സാധിച്ചിട്ടില്ല. മല്‍സരിക്കാതിരിക്കാന്‍ എന്ത് അയോഗ്യതയാണു എനിക്കുള്ളത് ബാബു ചേദിച്ചു.

മെഹബൂബ ഇന്ന് അധികാരമേല്‍ക്കും

09:53am 4/4/2016 ശ്രീനഗര്‍: കശ്മീരിലെ പ്രഥമ വനിതാ മുഖ്യമന്ത്രിയായി പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് ജമ്മു രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. മുഫ്തി മുഹമ്മദ് സഈദ് അംഗങ്ങള്‍ തന്നെ മന്ത്രിസഭയില്‍ തുടരാനാണ് പി.ഡി.പിയുടെ തീരുമാനം. എന്നാല്‍, കൂട്ടുകക്ഷിയായ ബി.ജെ.പി ഒരു സ്വതന്ത്ര അംഗത്തെ മാറ്റാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഉദ്ദംപുര്‍ എം.എല്‍.എയും ധനഐ.ടി വകുപ്പ് സഹമന്ത്രിയുമായ പവന്‍കുമാര്‍ ഗുപ്തക്ക് പകരം മറ്റൊരാളെ പരീക്ഷിക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. സ്വതന്ത്ര അംഗത്തെ മാറ്റി ബി.ജെ.പിയില്‍നിന്നുള്ളവരെ തന്നെ മന്ത്രിയാക്കണമെന്ന Read more about മെഹബൂബ ഇന്ന് അധികാരമേല്‍ക്കും[…]

തൈക്കുടം ബ്രിഡ്ജ് മെയ് 20ന് കണക്ടിക്കട്ടില്‍

09:50am 4/4/2016 കണക്ടിക്കട്ട്: സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാന്റായ ‘തൈക്കുടം ബ്രിഡ്ജിന്റെ’ ആദ്യ അമേരിക്കന്‍ പ്രോഗ്രാമിന് ആതിഥ്യമരുളാന്‍ കണക്ടിക്കട്ടിലെ മലയാളി സമൂഹം ഒരുക്കങ്ങള്‍ തുടങ്ങി. ഹാര്‍ട്ട് ഫോര്‍ട്ട് സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ആതിഥ്യമരുളുന്ന ഈ കലാസന്ധ്യ മെയ് 20നു വെള്ളിയാഴ്ച മാഞ്ചെസ്റ്റര്‍ ഈസ്റ്റ് കാത്തലിക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടത്തപ്പെടുന്നത്. കണക്ടിക്കട്ടിലെ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വില്‍പ്പന ഫെബ്രുവരി 14നു ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഇവന്റ് Read more about തൈക്കുടം ബ്രിഡ്ജ് മെയ് 20ന് കണക്ടിക്കട്ടില്‍[…]

ബംഗാളിലും അസമിലും വോട്ടെടുപ്പ് തുടങ്ങി

09:47am 4/4/2016 ഗുവാഹതി: പശ്ചിമ ബംഗാള്‍, അസം സംസ്ഥാന നിയമസഭകളിലേക്ക് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. അസമില്‍ 65 മണ്ഡലങ്ങളും പശ്ചിമ ബംഗാളില്‍ 18 മണ്ഡലങ്ങളുമാണ് വോട്ടെടുപ്പ്. 126 മണ്ഡലങ്ങളുള്ള അസമില്‍ അടുത്ത ഘട്ടം ഏപ്രില്‍ 11ന് നടക്കും. 294 മണ്ഡലങ്ങളുള്ള പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തില്‍ 11ന് 39 മണ്ഡലങ്ങള്‍ വിധിയെഴുതും. അസമില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും ബി.ജെ.പിഎ.ജി.പിബി.പി.എഫ് സഖ്യവും തമ്മിലാണ് പ്രധാന അങ്കം. എ.ഐ.യു.ഡി.എഫും നിര്‍ണായക ശക്തിയാണ്. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്ന കോണ്‍ഗ്രസിനാണ് കൂടുതല്‍ Read more about ബംഗാളിലും അസമിലും വോട്ടെടുപ്പ് തുടങ്ങി[…]

കുട്ടി ക്രിക്കറ്റിലെ രാജാക്കന്‍മാരായി വിന്‍ഡീസ്

12.51 AM 04-04-2016 കരീബിയന്‍ കരുത്തിന് മുമ്പില്‍ ഇംഗ്ലീഷുകാര്‍ പത്തി മടക്കിയപ്പോള്‍ വനിതകള്‍ക്ക് പിന്നാലെ ഈഡന്‍ഗാര്‍ഡനില്‍ വിന്‍ഡീസ് പുരുഷന്മാരും ട്വന്റി-20 ലോകകപ്പ് കിരീടമുയര്‍ത്തി. കലാശപോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് വിന്‍ഡീസ് കിരീടം സ്വന്തമാക്കിയത്. അവസാന ഓവറിലെ ആദ്യ നാലു പന്തും സിക്‌സര്‍ പായിച്ച കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റാണ് വെസ്റ്റ് ഇന്‍ഡീസിനെ കിരീടമണിയിച്ചത്. അപരാജിത അര്‍ധ സെഞ്ചുറിയുമായി ഒരറ്റത്ത് പൊരുതി നിന്ന മര്‍ലോണ്‍ സാമുവേല്‍സിനെ(66 പന്തില്‍ 85) സാക്ഷിയാക്കിയാണ് ബ്രാത്ത്‌വെയ്റ്റ് സിക്‌സറുകള്‍ പറത്തിയത്. സ്‌കോര്‍: ഇംഗ്ലണ്ട് 20 ഓവറില്‍ Read more about കുട്ടി ക്രിക്കറ്റിലെ രാജാക്കന്‍മാരായി വിന്‍ഡീസ്[…]