കെവിന്‍ ആല്‍ബര്‍ട്ടിന്റെ (25) സംസ്‌കാരം 18­-ന് വ്യാഴാഴ്ച

10:15am 17/2/2016 ഷിക്കാഗോ: കഴിഞ്ഞ ദിവസം നിര്യാ­ത­നായ കെവിന്‍ ആല്‍ബര്‍ട്ടിന്റെ (25) പൊതു­ദര്‍ശനം ഫെബ്രു­വരി 18­-ന് രാവിലെ 9 മണി മുതല്‍ 11 മണി വരെ ബെല്‍വുഡ് സീറോ മല­ബാര്‍ കത്തീ­ഡ്രല്‍ ഓഡി­റ്റോ­റി­യ­ത്തിലും, തുടര്‍ന്ന് കത്തീ­ഡ്രല്‍ ദേവാ­ല­യ­ത്തില്‍ വിശുദ്ധ കുര്‍ബാ­നയും സംസ്‌കാര ശുശ്രൂ­ഷ­കളും നട­ത്ത­പ്പെ­ടും. തൃശൂര്‍, ഒല്ലൂര്‍ നിവാസികളും ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരും, ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങളുമായ പാലത്തിങ്കല്‍ ആല്‍ബര്‍ട്ട്­ മരീന ദമ്പതികളുടെ മകനാണ് പരേ­തന്‍. ആല്‍വിന്‍, മാര്‍വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

സുജിത്ത് വധം: മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു; ആറുപേര്‍ കസ്റ്റഡിയില്‍

17/02/2016 സുജിത്ത് കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അരോളി ആസാദ് കോളനിയിലെ പരക്കോത്ത് വളപ്പില്‍ സുജിത്തിനെ (27) കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി ജില്ലാ പൊലീസ് മേധാവി പി. ഹരിശങ്കര്‍ പറഞ്ഞു. സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. മറ്റുള്ളവരെയും ഉടന്‍ പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കല്യാശ്ശേരി, പാപ്പിനിശ്ശേരി പ്രദേശങ്ങളില്‍ 144ാം വകുപ്പ് പ്രകാരം നിരോധാജ്ഞ ഏര്‍പ്പെടുത്തിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കനത്ത പൊലീസ് സന്നാഹമാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയത്. ജില്ലാ Read more about സുജിത്ത് വധം: മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു; ആറുപേര്‍ കസ്റ്റഡിയില്‍[…]

വിന്‍സന്റ് ഇമ്മാനുവേലിന്റെ നിയമനം മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം

10:11am 17/2/2016 ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: കഴിഞ്ഞ 35 വര്‍ഷമായി ഫിലഡല്‍ഫിയ കേന്ദ്രീകരിച്ച് നേതൃ നിരയില്‍ ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തന പടവുകള്‍ കടന്ന് റിപ്പപ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിന് പങ്കു വഹിച്ച് ഇന്ത്യാ പ്രസ് ക്ല്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ മുന്‍ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍ ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സിലിലെ ഔദ്യോഗിക പദവിയില്‍ നിയമിതനായി. മുന്‍ ചീഫ് ജസ്റ്റീസ് റോണ്‍ കാസ്റ്റീല്‍, മുന്‍ സ്പീക്കര്‍ ജോണ്‍ പ്രെട്സല്‍, മുന്‍ ഗവര്‍ണ്ണര്‍ ജിം കോര്‍ബെറ്റ്, സെനറ്റര്‍ പാറ്റ് ട്യൂമി, Read more about വിന്‍സന്റ് ഇമ്മാനുവേലിന്റെ നിയമനം മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം[…]

ശബരിമലയില്‍ കുപ്പി വെള്ളം നിരോധിച്ചു

10:07am 17/02/2016 കൊച്ചി: ശബരിമലയിലെ കടകളില്‍ കുപ്പിവെള്ളവും പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങളും വില്‍ക്കുന്നത് ഹൈകോടതി നിരോധിച്ചു. ശബരിമല മേഖലയില്‍ കര്‍ശന പ്‌ളാസ്റ്റിക് നിരോധം നടപ്പാക്കിയ സാഹചര്യത്തിലാണ് സന്നിധാനം, നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ വെള്ളം പ്‌ളാസ്റ്റിക് കുപ്പിയില്‍ വില്‍ക്കുന്നത് നിരോധിച്ച് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്. കടകളില്‍ പ്‌ളാസ്റ്റിക് വില്‍പന പാടില്‌ളെന്ന് ചൂണ്ടിക്കാട്ടി ശബരിമല എക്‌സി. ഓഫിസര്‍ പുറപ്പെടുവിച്ച ഉത്തരവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ ഹാജരാക്കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ Read more about ശബരിമലയില്‍ കുപ്പി വെള്ളം നിരോധിച്ചു[…]

മോഷണക്കേസില്‍ സംശയം : ഒന്നര വയസുകാരനെ ശ്വാസംമുട്ടിച്ചു കൊന്ന് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു

10:02am 17/2/2016 മൂലമറ്റം: മോഷണക്കേസില്‍ സംശയിക്കപ്പെട്ടതോടെ ഒന്നര വയസുകാരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അമ്മ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇലപ്പളളി പാത്തിക്കപ്പാറ വിന്‍സെന്റിന്റെ ഭാര്യ ജയിസമ്മ (സുനിത 28)യാണ് മകന്‍ ആഷിനെ കൊന്നശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജയിസമ്മയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ എട്ടിന് അയല്‍വാസിയായ കുപ്പേലാനിക്കല്‍ അന്നമ്മ(96)യെ ആരോ തലയ്ക്കടിച്ചു മാല കവര്‍ന്നിരുന്നു. ഇതില്‍ ജയിസമ്മയ്ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ പോലീസ് വിവരം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച രാത്രി കട്ടപ്പനയില്‍നിന്നു ജോലി കഴിഞ്ഞു വന്ന Read more about മോഷണക്കേസില്‍ സംശയം : ഒന്നര വയസുകാരനെ ശ്വാസംമുട്ടിച്ചു കൊന്ന് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു[…]

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോ­ലിക്ക ഇടവകയിലെ മിഷന്‍ലീഗ് കുട്ടികള്‍ മാതൃകയായി

09:58am 17/2/2016 ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ മിഷിഗണ്‍ സംസ്ഥാനത്തുള്ള ഫ്ളിന്റെ പട്ടണത്തില്‍ കുടിവെള്ളത്തില്‍ ഈയത്തിന്റെ അംശം സാധാ­രണ അളവില്‍ കൂടുകയും പട്ടണമൊട്ടാകെ കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്ത സംഭവം ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയുമാണ്. 6000 – 12000 കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധി­ച്ചേക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഫ്ളിന്റിലേക്ക് സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. ഈയവസരത്തില്‍ സ്നേഹം, സനം, സേവാസഹനം എന്ന മുദ്രാക്യത്തോടെ സെന്റ് മേരീസ് ഇടവകയിലെ സാധിക്കുന്ന മിക്ക കുടുംബങ്ങളില്‍ നിന്നും ശുദ്ധജലം നിറച്ച കുപ്പികള്‍ ശേഖരിച്ച് ഫ്ളിന്റെ പട്ടണത്തിലേക്ക് Read more about ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോ­ലിക്ക ഇടവകയിലെ മിഷന്‍ലീഗ് കുട്ടികള്‍ മാതൃകയായി[…]

‘വേട്ട’യുടെ ആദ്യ ടീസര്‍

09:49am 17/2/2016 ‘മിലി’ എന്ന ചിത്രത്തിനു ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം ‘വേട്ട’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും മഞ്ജു വാര്യറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇന്ദ്രജിത്ത്, ഭാമ, വിജയരാഘവന്‍, പ്രേം പ്രകാശ്, ദീപക് പറമ്പില്‍, ഡോ. റോണി, ഗായത്രി, ഡോ. ഉമ ബേബി, നന്ദന തുടങ്ങിയവരും ചിത്രത്തിലുണ്ട്. അരുണ്‍ലാല്‍ രാമചന്ദ്രന്റേതാണ് കഥയും തിരക്കഥയും. സംഗീതം-ഷാന്‍ റഹ്മാന്‍. എ.വി ആനൂപ് പ്രോഡക്ഷന്‍സും രാജേഷ് പിള്ള ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനീഷ് ലാലാണ് Read more about ‘വേട്ട’യുടെ ആദ്യ ടീസര്‍[…]

ഷീന ബോറകൊലകേസ് : പീറ്റര്‍ മുഖര്‍ജിക്കെതിരെ കൊലക്കുറ്റം

09:40am 17/02/2016 മുംബൈ: ഷീന ബോറ കൊലക്കേസില്‍ മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജിക്കെതിരെ സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ചൊവ്വാഴ്ച അഡീഷനല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍.വി. അഡൊണെക്ക് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം (ഐ.പി.സി 302), ഗൂഢാലോചന (120 ബി), തെളിവു നശിപ്പിക്കല്‍ (201) എന്നീ കുറ്റങ്ങളാണ് പീറ്റര്‍ മുഖര്‍ജിക്കെതിരെ ചുമത്തിയത്. 52 സാക്ഷികളുടെ മൊഴിയും അതുമായി ബന്ധപ്പെട്ട രേഖകളും കുറ്റപത്രത്തിനൊപ്പം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 32ാം സാക്ഷിയുടെ മൊഴിയും ബന്ധപ്പെട്ട രേഖകളും Read more about ഷീന ബോറകൊലകേസ് : പീറ്റര്‍ മുഖര്‍ജിക്കെതിരെ കൊലക്കുറ്റം[…]

കോയമ്പത്തൂരില്‍ ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കവര്‍ച്ച; ഒന്നേമുക്കാല്‍ ലക്ഷം രൂപയും 15 പവനും കാറും കവര്‍ന്നു

09:39am 17/2/2016 കോയമ്പത്തൂര്‍: സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് എത്തിയ മോഷ്ടാക്കള്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയും പതിനഞ്ച് പവന്‍ സ്വര്‍ണ്ണവും കാറും കവര്‍ന്നു.ഒരു സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായ വിവേക് രാജു എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജോലി സംബന്ധമായ ആവശ്യത്തിനായി വിവേകും ഭാര്യയും മക്കളും തിരുച്ചിറപ്പള്ളിയിലേക്ക് പേയപ്പോഴായിരുന്നു കവര്‍ച്ച നടന്നത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതുകണ്ട അയല്‍ക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. മോഷണ വിവരം അറിഞ്ഞതോടെ പോലീസ് വീട്ടുടമയായ വിവേകിനെ Read more about കോയമ്പത്തൂരില്‍ ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കവര്‍ച്ച; ഒന്നേമുക്കാല്‍ ലക്ഷം രൂപയും 15 പവനും കാറും കവര്‍ന്നു[…]

എറണാകുളത്ത് ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി

09:34am 17/2/2016 കൊച്ചി: ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് എറണാകുളം ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍ ആശുപത്രി വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരേയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് എം.ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.