ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ബി.ജെ.പി നേതാവിനെയും രണ്ട് അനുയായികളെയും പ്രതികളാക്കി പൊലീസ് കേസെടുത്തു.

01:28 pm 01/3/2017 ഭോപ്പാൽ: സഹായം അഭ്യർത്ഥിച്ചെത്തിയ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രാദേശിക ബി.ജെ.പി നേതാവിനെയും രണ്ട് അനുയായികളെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. ബോജ്പാൽ സിങ്ങെന്ന ബി.ജെ.പി നേതാവും കൂട്ടാളികളുമാണ് ഞായറാഴ്ച രാത്രി ഇവരെ പീഡിപ്പിച്ചത്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 35കാരിയായ സ്ത്രീ മൊറേനയിലെ സുമാവാലി ഗ്രാമത്തിലുള്ളതാണ്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്കായുള്ള റേഷൻ കാർഡ് നേടാനായാണ് പ്രദേശത്തെ ബി.ജെ.പി നേതാവിനെ ഇവർ സമീപിച്ചത്. ഗ്രാമത്തിൽ റേഷൻ കട നടത്തുന്ന Read more about ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ബി.ജെ.പി നേതാവിനെയും രണ്ട് അനുയായികളെയും പ്രതികളാക്കി പൊലീസ് കേസെടുത്തു.[…]

വൈദികന്‍ ഉന്നതബന്ധങ്ങളും കത്തോലിക്ക സഭയില്‍ വലിയ പദവികളും അലങ്കരിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി.

01:22 pm 01/3/2017 പേരാവൂര്‍ (കണ്ണൂര്‍): പീഡനത്തത്തെുടര്‍ന്ന് 16 വയസ്സുകാരിയായ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ്ചെയ്ത വൈദികന്‍ ഉന്നതബന്ധങ്ങളും കത്തോലിക്ക സഭയില്‍ വലിയ പദവികളും അലങ്കരിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. അറസ്റ്റിലായ ഫാദര്‍ റോബിന്‍ വടക്കഞ്ചേരി ഇന്നലെ പൊലീസില്‍ കുറ്റം സമ്മതിച്ചശേഷം നടന്ന തെളിവെടുപ്പില്‍ കേസ് ഒതുക്കാനുള്ള ഞെട്ടിപ്പിക്കുന്ന നീക്കംനടത്തിയെന്നാണ് മൊഴി. വൈദികനെ സംരക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായും പൊലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവെച്ച ക്രിസ്തുരാജ ആശുപത്രി അധികൃതര്‍ക്കെതിരെയും വൈദികനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരെയും കേസില്‍ Read more about വൈദികന്‍ ഉന്നതബന്ധങ്ങളും കത്തോലിക്ക സഭയില്‍ വലിയ പദവികളും അലങ്കരിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി.[…]

പ്രശസ്ത നാടകകൃത്തുമായ തരക് മേത്ത അന്തരിച്ചു.

01:18 pm 01/3/2017 ന്യൂഡൽഹി: ഗുജറാത്തി എഴുത്തുകാരനും പ്രശസ്ത നാടകകൃത്തുമായ തരക് മേത്ത (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 2015ൽ പദ്മശ്രീ പുരസ്കാരം നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിരുന്നു. 80ലേറെ പുസ്തകങ്ങളുടെ രചയിതാവായിരുന്നു തരക് മേത്ത.

പൾസർ സുനിയും സംഘവും നടിയുടെ വാഹനം പിന്തുടരുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു.

01:10 pm 01/3/2017 കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പൾസർ സുനിയും സംഘവും നടിയുടെ വാഹനം പിന്തുടരുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. കേസിൽ നിര്‍ണായകമായ തെളിവായി പൊലീസിന് ഉപയോഗിക്കാവുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ നിന്ന് ലഭിച്ചതെന്നാണ് സൂചന. അക്രമികൾ നടി സഞ്ചരിച്ചിരുന്ന കാറിനെ ടെമ്പോ ട്രാവലറില്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. ഈ വാഹനമാണ് പ്രതികള്‍ നടിയുടെ കാറില്‍ ഇടിപ്പിച്ചത്. പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തി സമീപത്തുള്ള കടയില്‍ നിന്ന് വെള്ളം വാങ്ങുന്ന ദൃശ്യങ്ങളും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദേശീയപാതയിലുള്ള Read more about പൾസർ സുനിയും സംഘവും നടിയുടെ വാഹനം പിന്തുടരുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു.[…]

കലിഫോർണിയയിലുള്ള പാർപ്പട മേഖലയിലേക്ക് ചെറുവിമാനം ഇടിച്ചുകയറി മൂന്നു പേർ മരിച്ചു.

09:33 am 01/3/2017 കലിഫോർണിയ: യുഎസിലെ കലിഫോർണിയയിലുള്ള പാർപ്പട മേഖലയിലേക്ക് ചെറുവിമാനം ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. റിവർസൈഡ് വിമാനത്താവളത്തിൽ നിന്ന് സാൻ ജോസിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ഇടിച്ചിറങ്ങിയ വീടുകൾ കത്തിനശിച്ചിട്ടുണ്ട്. ദന്പതികളും മൂന്നു കൗമാരക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സാൻ ബെർനാർഡിനോയിലെ ആശുപത്രിയിൽ പ്രവേശിച്ചു.

യു.എസിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.

09:33 am 01/3/2017 വാഷിങ്ടൺ: വംശീയ ആക്രമണത്തിൽ യു.എസിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് യു.എസ് കോൺഗ്രസിൽ. കൻസാസ് വെടിവെപ്പിലും രാജ്യത്തെ ജൂതസമൂഹത്തിനെ ലക്ഷ്യമിട്ടുണ്ടായ അതിക്രമങ്ങളിലും അദ്ദേഹം അപലപിച്ചു. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്നും വംശീയ അതിക്രമങ്ങൾക്കെതിരെ ഒരുമിച്ചു നിൽക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ പൗരാവകാശ സംരക്ഷണത്തിന് സർക്കാറിന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ട്രംപ് വ്യക്തമാക്കി.അമേരിക്കയെ ലോകത്തിലെ മികച്ച രാജ്യമാക്കുമെന്ന തൻറെ വാക്കുപാലിക്കുമെന്നും ട്രംപ് പറഞ്ഞു. പരിശോധന അസാധ്യമായ നാടുകളിൽനിന്നുള്ളവരെ ഇവിടെ Read more about യു.എസിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.[…]

ലോ അക്കാദമി നിയമാവലി തിരുത്തല്‍; അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ പച്ചക്കൊടി

09:22 am 01/3/2017 തിരുവനന്തപുരം: റവന്യുവകുപ്പ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഫയൽ രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രിയുടെ അനുവാദത്തിനായി തിരിച്ചയച്ചിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയതോടെ രജിസ്ട്രേഷൻ ഐജിയോട് അന്വേഷിക്കാൻ മന്ത്രി സുധാകരൻ നിർദ്ദേശിച്ചു. റവന്യുമന്ത്രി അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഫയലിൽ മന്ത്രി ജി സുധാകരൻ മുഖ്യമന്ത്രിയുടെ അനുമതി തേടിയത് വിവാദമായിരുന്നു. സാങ്കേതിക കാരണങ്ങൾക്കപ്പുറത്ത് ലോ അക്കാദമി മാനേജ്മെന്റിനെ സംരക്ഷിക്കാനുള്ള സിപിഎം നീക്കമായും പലരും ഈ നടപടിയെ വിലയിരുത്തി. എന്നിലിപ്പോൾ അന്വേഷണത്തിന് മുഖ്യമന്ത്രിയും അനുവാദം നൽകി. റവന്യുമന്ത്രി Read more about ലോ അക്കാദമി നിയമാവലി തിരുത്തല്‍; അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ പച്ചക്കൊടി[…]

മികച്ച നഗരഭരണം തിരുവനന്തപുരത്തെന്ന് പഠനം.

08:00 am 01/3/2017 ബംഗളൂരു: കാര്യക്ഷമവും മികച്ചതുമായ നഗരഭരണം തിരുവനന്തപുരത്തെന്ന് പഠനം. ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളെ പിന്തള്ളിയാണ് തിരുവനന്തപുരത്തിന് അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാനായത്. ബംഗളൂരു ആസ്ഥാനമായ ജനാഗ്രഹ സെന്‍റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഡെമോക്രസി രാജ്യത്തെ 21 പ്രധാന നഗരങ്ങളില്‍ നഗരഭരണത്തിന്‍െറ വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ സര്‍വേയിലാണ് തിരുവനന്തപുരം മുന്നിലത്തെിയത്. പുണെ, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. 18 ദശലക്ഷം ജനസംഖ്യയുള്ള ഡല്‍ഹിക്ക് ഒമ്പതാം സ്ഥാനമാണുള്ളത്. ജയ്പുരാണ് ഏറ്റവും പിന്നില്‍. Read more about മികച്ച നഗരഭരണം തിരുവനന്തപുരത്തെന്ന് പഠനം.[…]

രാജ്യത്തുടനീളം കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

08:01 am 01/3/2017 ന്യൂഡല്‍ഹി: വരും മാസങ്ങളില്‍ രാജ്യത്തുടനീളം കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാര്‍ച്ച് മുതല്‍ മേയ് വരെ പല സംസ്ഥാനങ്ങളിലും അന്തരീക്ഷ ഊഷ്മാവ് സാധാരണ നിലയേക്കാള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്‍െറ വടക്കുപടിഞ്ഞാറന്‍ മേഖലയെയായിരിക്കും ഇത് ഏറ്റവുമധികം ബാധിക്കുക. ഇവിടുത്തെ താപനില സാധാരണയുള്ളതിനേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസിലധികം വര്‍ധിക്കാം. മറ്റ് പ്രദേശങ്ങളില്‍ ഇത് ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. 1901നു ശേഷം ഏറ്റവും കൂടുതല്‍ അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തിയത് 2016ലാണ്. രാജസ്ഥാനിലെ Read more about രാജ്യത്തുടനീളം കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.[…]