കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബുധനാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

07:59 am 01/3/2017 കൊണ്ടോട്ടി: 18 മാസം നീണ്ട നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബുധനാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 2015 സെപ്റ്റംബറില്‍ ആരംഭിച്ച കാര്‍പ്പറ്റിങ്ങിനൊപ്പം റണ്‍വേ ബലപ്പെടുത്തുന്ന പ്രവൃത്തിയും പൂര്‍ത്തിയാക്കിയാണ് മുഴുവന്‍ സമയം പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നത്. 2,850 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ 400 മീറ്റര്‍ ദൂരം പൂര്‍ണമായി പുതുക്കി പണിയുകയായിരുന്നു. 80 സെ.മീ ആഴത്തില്‍ കുഴി എടുത്തതിന് ശേഷമാണ് ഈ ഭാഗത്ത് പുതിയ റണ്‍വേ ഒരുക്കിയിരിക്കുന്നത്. റണ്‍വേയില്‍ പുതിയ ലൈറ്റുകള്‍ Read more about കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബുധനാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.[…]

യുഎൻ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു

07:55 am 01/3/2017 സിറിയ്ക്കെതിരെ ഉപരോധം ശുപാർശ ചെയ്യുന്ന യുഎൻ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തിലാണ് ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രമേയം കൊണ്ടുവന്നത്. ഇത് ഏഴാം തവണയാണ് റഷ്യയും ചൈനയും , സിറിയക്കെതിരായ പ്രമേയം വീറ്റോ ചെയ്യുന്നത്. 2015ൽ രാജ്യത്തെ സാധാരണക്കാർക്കുമേൽ സിറിയ മൂന്നുതവണ രാസായുധം പ്രയോഗിച്ചുവെന്ന് ഐക്യരാഷ്ട്ര സംഘടന കണ്ടെത്തിയിരുന്നു.

ഹൈന്ദവ കുടുംബ സംഗമം ഷാര്‍ലറ്റില്‍ നടന്നു

7:50 am 01/3/2017 – സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്തര്‍ദേശീയ ഹിന്ദു സംഗമത്തിന്റെ പ്രചരണാര്‍ത്ഥം നോര്‍ത്ത് കരോലിന ഷാര്‍ലെറ്റ് ഹിന്ദു സെന്ററിലെ ഗാന്ധിഭവനില്‍ വച്ചു ഹൈന്ദവ കുടുംബസംഗമം നടന്നു. കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളുടേയും നിലനില്‍പും, സമാധാനപരമായ സഹവര്‍ത്തിത്വവും ഉറപ്പുവരുത്തുന്ന സനാതനമായ ഒരു ധര്‍മ്മസങ്കല്‍പം ലോകത്തിനു സമര്‍പ്പിച്ച ഭാരതീയ വേദസംഹിതകള്‍ എല്ലാ മതസങ്കല്‍പ്പങ്ങളും മാതൃകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളേയും ആരാധിച്ചിരുന്ന Read more about ഹൈന്ദവ കുടുംബ സംഗമം ഷാര്‍ലറ്റില്‍ നടന്നു[…]

അഭിഭാഷകരെ രൂക്ഷമായി വിമർശിച്ച് കോടിയേരി

07:47 am 01/3/2017 കോട്ടയം: കൊച്ചിയിലെ അഭിഭാഷകരെ രൂക്ഷമായി വിമർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നടിയെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ അഭിഭാഷകർ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് കോടിയേരി കോട്ടയത്ത് പറഞ്ഞു.

മദ്യപാനത്തെ തുടർന്നുണ്ടായ വഴക്ക്; ഒരാൾ കുത്തേറ്റു മരിച്ചു

7:45 am 01/3/2017 കൊല്ലം: കിളിമാനൂർ കല്ലറയിൽ മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിനിടയിൽ ഒരാൾ കുത്തേറ്റു മരിച്ചു. കല്ലറയിൽ ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ഗോപാലകൃഷ്ണന്‍റെ സഹോദരി ഭർത്താവ് മണിയനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഗ്രെയ്റ്റര്‍ റിച്ച്‌മോണ്ട് മലയാളി അസോസിയേഷന് (ഗ്രാമം) പുതിയ സാരഥികള്‍

07:44 am 01/3/2017 റിച്ച്‌മോണ്ട്: വിര്‍ജീനിയയുടെ തലസ്ഥാനമായ റിച്ച്‌മോണ്ടിലെ മലയാളികളുടെ കലാ-സാംസ്കാരിക കൂടായ്മയായ ഗ്രാമത്തിനു പുതിയ സാരഥികളെ തിരഞ്ഞെടുത്തു. റിച്ച്‌മോണ്ട് മലയാളി സമൂഹത്തിന്റെ കലാപരവും സാംസ്കാരികവുമായ ഉയര്‍ച്ചക്കുവേണ്ടി 2005 മുതല്‍ പ്രവര്‍ത്തിക്കുകയാണ് ഗ്രാമം. ഗ്രാമത്തിന്‍െറ പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് ബിനോയ് എം. ജോര്‍ജ്, വൈസ് പ്രസിഡന്റ് എലിസബത്ത് ജോര്‍ജ്, സെക്രട്ടറി അരുണ്‍ അരവിന്ദ്, ജോയിന്റ് സെക്രട്ടറി: സോണി സോളമന്‍, ഇന്‍ഡോര്‍ ഡയറക്ടര്‍ സൂരജ് വര്‍മ്മ, ഔട്‌ഡോര്‍ ഡയറക്ടര്‍ നിധിന്‍ ബെഞ്ചമിന്‍, ട്രെഷറര് ശങ്കര്‍ ഗണേശന്‍, ഓഡിറ്റര്‍: ജോണ്‍സന്‍ Read more about ഗ്രെയ്റ്റര്‍ റിച്ച്‌മോണ്ട് മലയാളി അസോസിയേഷന് (ഗ്രാമം) പുതിയ സാരഥികള്‍[…]

മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയില്‍ നിര്യാതയായി

07:39 am 01/3/2017 ഫ്‌ളോറിഡ: മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ 2017 ഫെബ്രുവരി 24 നു നിര്യാതയായി. 1920 ജൂലൈ 25 ന് കോട്ടയം ജില്ലയില്‍ പാലായിലാണ് പരേത ജനിച്ചത്. 1930 ല്‍ പരേതനായ ഡേവിസ് ജോസഫിനെ വിവാഹം കഴിച്ചു. കഴിഞ്ഞ 37 വര്‍ഷമായി മൂത്ത മകള്‍ ഏലിക്കുട്ടി ചാക്കോയോടൊരുമിച്ചു കാലിഫോര്‍ണിയയില്‍ താമസിച്ചു വരികയായിരുന്നു. മക്കള്‍ : സെബാസ്റ്റ്യന്‍ ജോസഫ് (പാലാ), ജോസഫ് ജോസഫ് (കാലിഫോര്‍ണിയ ), ആന്റണി ജോസഫ് (ന്യൂയോര്‍ക്ക്), ഏലിക്കുട്ടി ചാക്കോ (ഫ്‌ളോറിഡ), Read more about മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയില്‍ നിര്യാതയായി[…]

അന്നമ്മ കോശി നിര്യാതയായി

07:38 am 01/3/2017 On behalf of all the families in the Greater Atlanta Malayalee Association, we would like to offer our deepest condolences to REV. FR. MATHEW KOSHY (BIJU ACHEN), VICAR ST. MARY’S ORTHODOX CHURCH, ATLANTA, GEORGIA, USA. on the sad demise of his mother Mrs. Annamma Koshy on 02/24 in Kerala , wife of Read more about അന്നമ്മ കോശി നിര്യാതയായി[…]

തുള്ളിക്കിടം കൊടുത്താല്‍ തള്ളിക്കയറുന്നവര്‍

07:37 am 01/3/2017 – എബി മക്കപ്പുഴ ഡാളസ്: ഇന്ത്യക്കാരെ സംബന്ധിച്ചു നല്ലൊരു ചൊല്ലുണ്ട് തുള്ളിക്കിടം കൊടുത്താല്‍ തള്ളിക്കയറുന്നവരാണെന്നു.അതിശയിക്കേണ്ട, മൂന്നു ലക്ഷത്തില്‍ പേര്‍ ഇഡ്യക്കാര്‍ ശരിയായ രേഖകള്‍ ഇല്ലാതെ അമേരിക്കയില്‍ കഴിയുന്നവരാണ്. അമേരിക്കയിലേക്ക് നിയമപരമായി വരുവാനുള്ള എല്ലാ സ്വാതന്ത്ര്യവും അമേരിക്കന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിയമം ലംഘനം നടത്തി ഇന്‍ഡ്യയില്‍ ജീവിച്ചു പരിചയിച്ചവര്ക്ക് എവിടെ ചെന്നാലും നിയമത്തോട് പുച്ഛമാണ്. കൂടുതല്‍ അന്വേഷണത്തിലേക്കു കടന്നപ്പോള്‍ ഇന്ത്യക്കാര്‍ കടന്നുകൂടിയ മാര്‍ഗ്ഗവും, കാട്ടുന്ന നിയമലംഘനവും ഒരിക്കലും മാപ്പര്‍ഹിക്കാത്തതാണ്. അര്‍ഹിക്കുന്ന ശിക്ഷ ഇങ്ങനെയുള്ളവര്‍ അനുഭവിച്ചേ Read more about തുള്ളിക്കിടം കൊടുത്താല്‍ തള്ളിക്കയറുന്നവര്‍[…]

ഡൽഹിയിൽ ബോംബ് ഭീഷണി.

07:35 am 01/3/2017 ന്യൂഡൽഹി: ഡൽഹിയിൽ ബോംബ് ഭീഷണി. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നു മധ്യപ്രദേശിലെ ജബൽപൂർ എസ്പിക്കാണു സന്ദേശമെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.ചൊവ്വാഴ്ച 6.30ന് ഈ വിവരം ജബൽപൂർ എസ്പി ഡൽഹി പോലീസിനെ അറിയിച്ചു. ഇതേതുടർന്നു പോലീസ് ഡൽഹിയിൽ ജാഗ്രതാ നിർദേശം നൽകി. ജബൽപൂർ എസ്പിയുടെ മൊബൈൽ ഫോണിലേക്കാണു സന്ദേശമെത്തിയത്. ഇത് വ്യാജ സന്ദേശമാണെന്നു സംശയിക്കുന്നതായി പോലീസ് മേധാവി അറിയിച്ചു.