കൊല്ലത്ത് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
08:11 am 14/2/2017 കൊല്ലം കുളത്തൂപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അനില്‍കുമാര്‍, അനസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
08:11 am 14/2/2017 കൊല്ലം കുളത്തൂപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അനില്‍കുമാര്‍, അനസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
08:09 am 14/2/2017 ബെയ്ജിംഗ്: കാര്‍ഗോ ബഹിരാകാശ പേടകം നിര്‍മിക്കുന്നതിനായി ചൈന ഒരുങ്ങുന്നു. സ്‌പേസ് ലബോറട്ടറിക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നതിനുവേണ്ടിയാണ് കാര്‍ഗോ നിര്‍മിക്കുന്നത്. ടിയാന്‍ഷു-1 എന്ന കാർഗോ ബഹിരാകാശ പേടകമാണു ചൈന സ്വയം വികസിപ്പിച്ചെടുക്കുന്നത് ടിയാന്‍ഷു-1 കാര്‍ഗോ ബഹിരാകാശ പേടകം ലോംഗ് മാര്‍ച്ച്-7 വൈ2 റോക്കറ്റ് ഉപയോഗിച്ചു ഏപ്രിലില്‍ വിക്ഷേപിക്കുവാനാണു ചൈന തയ്യാറെടുക്കുന്നതെന്നു സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹൈനാന്‍ പ്രവിശ്യയിലെ വെന്‍ചാംഗ് സ്‌പേസ് ലോഞ്ച് സെന്‍ററില്‍ തിങ്കളാഴ്ച പേടകത്തിന്‍റെ പരീക്ഷണം നടത്തിയതായി ചൈന മാനിഡ് Read more about കാര്‍ഗോ ബഹിരാകാശ പേടകം നിര്‍മിക്കുന്നതിനായി ചൈന ഒരുങ്ങുന്നു.[…]
08:08 am 14/2/#017 മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പരിക്ക്. റയല്‍ മാഡ്രിഡ് ചാമ്പ്യന്‍ ലീഗില്‍ നാപോളിയുമായുള്ള മത്സരത്തിനു മുന്നോടിയായി ടീമിനൊപ്പം നടന്ന പരിശീലനത്തിനിടെയാണു റൊണാള്‍ഡോയുടെ വലതു കാലിനു പരിക്കേറ്റത്. ഇതോടെ ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ റൊണാള്‍ഡോ കളിക്കുന്ന കാര്യം സംശയത്തിലായി. റൊണാള്‍ഡോയും ഫാബിയോയും തമ്മില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോളാണ് റൊണാള്‍ഡോയുടെ കാലിനു പരിക്കേറ്റതെന്നു റയല്‍ മാഡ്രിഡ് വക്താവ് പറഞ്ഞു.
08:08 am 14/2/2017 ലക്നോ: ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ജാതി രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ യുപി തെരഞ്ഞെടുപ്പോടെ തൂത്തെറിയപ്പെടുമെന്നും ചൗഹാൻ പറഞ്ഞു. എസ്പി- ബിഎസ്പി പാർട്ടികൾ ഇപ്പോൾ അത്തരം രാഷ്ട്രീയ നീക്കങ്ങളാണ് നടത്തുന്നതെന്നും അത് ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തിലെത്തിയാൽ കാർഷികമേഖലയ്ക്കായിരിക്കും അത് ഏറെ ഗുണം ചെയ്യുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളും പോരായ്മകളും അക്കമിട്ടു നിരത്തിയാണ് ചൗഹാൻ മറ്റ് രാഷ്ട്രീയ Read more about ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി[…]
o8:04 am 14 /2/2017 മറയൂര്‍: ഗ്രാമപഞ്ചായത്തിന്‍െറ പൊതുശ്മശാനത്തില്‍ അടക്കംചെയ്ത എട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടു. മറയൂര്‍ പഞ്ചായത്തിലെ മാലിന്യം തള്ളുന്ന സ്ഥലത്തിന് ചുറ്റും മതില്‍കെട്ടുന്ന ജോലി നടക്കുന്നതിനിടെയാണ് എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് മാന്തിയപ്പോള്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സമീപകാലത്ത് അടക്കം ചെയ്തതുള്‍പ്പെടെ എട്ട് മൃതദേഹങ്ങളാണ് പുറത്തെടുത്തിട്ടത്. തിങ്കളാഴ്ച ബാബുനഗര്‍ ഭാഗത്ത് മരണം സംഭവിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശ്മശാനത്തിലത്തെിയപ്പോഴാണ് അതിരൂക്ഷമായ ദുര്‍ഗന്ധവും മൃതദേഹങ്ങള്‍ പുറത്തുകിടക്കുന്നതും ശ്രദ്ധയില്‍പെട്ടത്. നാട്ടുകാര്‍ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മറയൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എ. ഷാജിയുടെ Read more about പൊതുശ്മശാനത്തില്‍ അടക്കംചെയ്ത എട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടു.[…]
8:00 am 14/2/2017 വാഷിങ്ടണ്‍: വടക്കന്‍ കാലിഫോര്‍ണിയയിലെ ഒറോവില്‍ അണക്കെട്ടില്‍ വെള്ളംനിറഞ്ഞ് കവിഞ്ഞതിനാല്‍ അപകടസാധ്യത മുന്നില്‍കണ്ട് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം. കനത്ത മഴയത്തെുടര്‍ന്നാണ് രാജ്യത്തെ ഏറ്റവുമുയര്‍ന്ന അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത്. വെള്ളം നിറഞ്ഞതിനത്തെുടര്‍ന്ന് അടിയന്തര സ്പില്‍വെ തകരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, മണിക്കൂറുകള്‍ക്കുശേഷം ജലനിരപ്പ് കുറഞ്ഞതായി അറിയിപ്പ് വന്നിട്ടുണ്ടെങ്കിലും ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് നിലനില്‍ക്കുകയാണ്. ഏകദേശം രണ്ട് ലക്ഷത്തോളം പേരാണ് അടിയന്തരമായി ഒഴിഞ്ഞുപോകേണ്ടത്. 50 വര്‍ഷത്തെ പഴക്കമുള്ള അണക്കെട്ടിന് ഇത്തരത്തില്‍ അടിയന്തരസാഹചര്യം മുമ്പൊന്നും നേരിടേണ്ടി വന്നിട്ടില്ല. Read more about കനത്ത മഴയത്തെുടര്‍ന്നാണ് രാജ്യത്തെ ഏറ്റവുമുയര്‍ന്ന അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നു.[…]
07:59 am 14/2/2017 അപ്പെക്‌സ്:, നോര്‍ത്ത് കരോലിന: ലൂര്‍ദ് മാതാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര- മിമിക്രി രംഗത്തെ ഏറ്റവും പ്രഗത്ഭ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗീത-ഹാസ്യ-നൃത്തവിരുന്ന് “ദിലീപ് ഷോ 2017′ മെയ് 26-നു വെള്ളിയാഴ്ച വൈകിട്ട് 6.30-നു മെയ്മണ്ടി കണ്‍സേര്‍ട്ട് ഹാളില്‍ (Meymandi Concert Hall, Duke Energy Center fr the Perfoming Arts Center Raleigh) വച്ചു നടത്തപ്പെടുന്നു. നോര്‍ത്ത് കരോലിനയിലെ മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ഷോ 2017-ന്റെ Read more about ദിലീപ് ഷോ 2017 ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി[…]
7:57 am 14/2/2017 ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തില്‍ “യുവമോഹിനി’ യൂത്ത് പേജന്റും നടത്തുന്നതാണ്. കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 16-നും 25-നും മദ്ധ്യേ പ്രായമുള്ള യുവതീ-യുവാക്കള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസാഫലകവും നല്‍കുന്നതാണ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാതാപിതാക്കള്‍ അവരുടെ 16-നും 25-നും മധ്യേ പ്രായമുള്ള കുട്ടികളെ ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് സംഘാടകര്‍ പ്രത്യേകം Read more about യുവമോഹിനി യൂത്ത് പേജന്റ് ഡിട്രോയിറ്റില്‍[…]
7:55 am 14/2/2017 – മൊയ്തീന്‍ പുത്തന്‍ചിറ ന്യൂയോര്‍ക്ക്: കാലഘട്ടത്തിന് അനുസൃതമായ മാറ്റം സമൂഹത്തില്‍ കൊണ്ടുവരുവാനും അത് സമയോചിതമായി നടപ്പിലാക്കുവാനും ലക്ഷ്യമിട്ട് ഏതാനും പേരുടെ ശ്രമഫലമായി റോക്‌ലാന്‍ഡ് സോഷ്യല്‍ ക്ലബ് മാര്‍ച്ച് ആദ്യവാരം മുതല്‍ സ്‌റ്റോണി പോയിന്റില്‍ ആരംഭിക്കുന്നു. സമൂഹത്തിലെ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒന്നിച്ചു കൂടുവാനും അവരവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും ഈ സംരംഭം തീര്‍ച്ചയായും ഉപകരിക്കുമെന്നതില്‍ സംശയമില്ല. കുട്ടികള്‍ക്ക് വേണ്ടി നൃത്തം, സംഗീതം, വാദ്യോപകരണം തുടങ്ങിയവയും, മുതിര്‍ന്നവര്‍ക്കു വേണ്ടി നൃത്തം, സംഗീതം,സൂമ്പ ക്ലാസ്, ചീട്ടുകളി, ഷട്ടില്‍, ബാസ്കറ്റ് Read more about റോക്‌ലാന്‍ഡ് സോഷ്യല്‍ ക്ലബ് മാര്‍ച്ച് ആദ്യ വാരം ആരംഭിക്കുന്നു[…]
7:54 am 14/2/2017 ജോര്‍ജ് ജോണ്‍ ഹൈഡല്‍ബര്‍ഗ്: ഷാലോം, ഗുഡ്‌നൈറ്റ് ടി.വി കളിലൂടെ വിവിധ രാജ്യങ്ങളില്‍ സുപരിചിതനായ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ ജര്‍മനിയില്‍ ആദ്യമായി ഹൈഡല്‍ബര്‍ഗില്‍ വചനപ്രഘോണവും രോഗശാന്തി ശുശ്രൂഷയും നടത്തുന്നു. ഫെബ്രുവരി 21 ന് ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 02 മണിമുതല്‍ വൈകുന്നേരം 07 വരെ ഹൈഡല്‍ബര്‍ഗ് ബ്ലൂമന്‍ സ്ട്രാസെ 23 ലെ സെന്‍െ് ബൊണിഫാസിയോസ് പള്ളിയില്‍ വച്ചാണ് ഇത് നടത്തുന്നത്. ഈ വചനപ്രഘോണത്തിലേക്കും, രോഗശാന്തി ശുശ്രൂഷയിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് Read more about ഹൈഡല്‍ബര്‍ഗില്‍ വചനപ്രഘോണവും രോഗശാന്തി ശുശ്രൂഷയും –[…]