സ്വർണ വിലയിൽ കുറവ്
12:07 pm 10/2/2017 കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദിവസങ്ങൾക്ക് ശേഷമാണ് പവന്‍റെ വിലയിൽ കുറവുണ്ടാകുന്നത്.
12:07 pm 10/2/2017 കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദിവസങ്ങൾക്ക് ശേഷമാണ് പവന്‍റെ വിലയിൽ കുറവുണ്ടാകുന്നത്.
10:55 am 10/2/2017 സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ മൂന്നു തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെട്ടു. അബദ്ധത്തില്‍ സംഭവിച്ചതെന്ന് സൂചന. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുചിന്‍ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഇരുരാജ്യങ്ങളും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചു. സിറിയയിലെ അല്‍ബാബ് നഗരത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണമാണ് മൂന്നു തുര്‍ക്കിഷ് സൈനികരുടെ ജീവനെടുത്തത്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഐ എസ് ഭീകരരെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ആക്രമണമാണെന്നാണ് സൂചന. ഐ എസ് ഭീകരര്‍ക്കെതിരെ പോരാടുന്ന സിറിയന്‍ വിമതര്‍ക്ക് സഹായവുമായാണ് നഗരത്തില്‍ തുര്‍ക്കി Read more about സിറിയയില്‍ വ്യോമാക്രമണത്തില്‍ 3 തുര്‍ക്കി സൈനികര്‍ മരിച്ചു[…]
10:50 am 10/2/2017 തൃശൂര്‍: കഴിഞ്ഞ ദിവസം തുറന്ന പാമ്പാടി നെഹ്‌റു ഫാര്‍മസി കോളേജ് വീണ്ടും അനിശ്ചിതകാലത്തേക്ക് അടച്ചു. ഒരിടവേളയ്ക്കു ശേഷം തുറന്ന കോളേജില്‍ വിദ്യാത്ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കോളേജ് അടച്ചതായി രക്ഷിതാക്കള്‍ക്ക് അറിയിപ്പ് കിട്ടിയത്. ഇതോടെ ഇന്ന് നടക്കാനിരുന്ന പി ടി എ എക്‌സിക്യൂട്ടീവ് യോഗവും അനിശ്ചിതത്വത്തിലായി. യോഗം എന്നു നടക്കും എന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് പുതിയ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ ജിഷ്ണുവിന്റെ മരണം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ലെന്നാരോപിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ തിങ്കളാഴ്ച Read more about പാമ്പാടി നെഹ്റു കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു[…]
10:48 am 10/2/2017 ചെന്നൈ: സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എ ഐ എ ഡി എം കെ നേതാവ് ശശികല നടരാജന്‍ നല്‍കിയ എംഎല്‍എമാരുടെ പട്ടികയിലെ ചില ഒപ്പുകള്‍ വ്യാജമെന്ന് ആക്ഷേപം. ഇതുസംബന്ധിച്ച പരാതി ഗവര്‍ണര്‍ക്ക് ലഭിച്ചതായാണ് സൂചന. ഇന്നലെ രാത്രി തമിഴ്‌നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കിടയിലാണ് പിന്തുണയ്‌ക്കുന്ന എംഎല്‍എമാരുടെ പട്ടിക ശശികല കൈമാറിയത്. എന്നാല്‍ പരിശോധനയില്‍, ഈ പട്ടികയിലുള്ള ചില എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായാണ് വിവരം. ഇതേത്തുടര്‍ന്ന് Read more about ശശികല നല്‍കിയ എംഎല്‍എമാരുടെ പട്ടികയിലെ ഒപ്പുകള്‍ വ്യാജമെന്ന് പരാതി[…]
10:45 am 10/2/2017 മുംബൈ: നാസയുടെ ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഇന്ത്യൻ വംശജയായ ഡോക്ടറും. 2018ലെ സിറ്റിസൺ സയൻസ് ആസ്േട്രാെനറ്റ് എന്ന പദ്ധതിയിലേക്കുള്ള പട്ടികയിലാണ് കാനഡയിൽ താമസിക്കുന്ന 32കാരിയായ ഡോക്ടർ ഷവ്ന പാണ്ഡ്യയും തെരഞ്ഞെടുക്കെപ്പട്ടത്. പദ്ധതി നടക്കുകയാണെങ്കിൽ കൽപന ചൗള, സുനിത വില്യംസ് എന്നിവർക്ക് ശേഷം നാസയിൽ നിന്ന് ബഹിരാകാശ ദൗത്യത്തിൽ പെങ്കടുക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയാകും ഷവ്ന പാണ്ഡ്യ. കാനഡയിൽ ജനിച്ച ഡോ. ഷവ്ന ആൽബെർട്ട ആശുപത്രിയിലെ ജനറൽ ഫിസിഷ്യനാണ്. മുംബൈയുമായാണ് ഷവ്നയുടെ ഇന്ത്യൻ ബന്ധം. Read more about നാസയുടെ ബഹിരാകാശ ദൗത്യത്തിന് ഇന്ത്യൻ വംശജയായ ഡോക്ടറും.[…]
10:43 am 10/2/2017 ലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 15 ജില്ലകളിലെ 73 മണ്ഡലങ്ങളാണ് 11ന് ബൂത്തിലേക്ക് നീങ്ങുന്നത്. ആഭ്യന്തര കലഹങ്ങളില്‍ വലഞ്ഞ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മറുവശത്ത് സംസ്ഥാന ഭരണം പിടിക്കാന്‍ കച്ചകെട്ടി ബി.ജെ.പിയും മായാവതിയുടെ ബി.എസ്.പിയും രംഗത്തുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന്‍െറ ചൂടും ചൂരുമാണ്. ഒന്നാംഘട്ടത്തിലെ 73ല്‍ 18 സീറ്റിലും ബി.എസ്.പി മുസ്ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമ്പോള്‍. എസ്.പി-കോണ്‍ഗ്രസ് സഖ്യം 12 സീറ്റുകളില്‍ Read more about ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ.[…]
10:40 AM 10/2/2017 വാഷിംഗ്ടണ്‍: അഭയാർഥികൾക്കും ഏഴു മുസ്ലീം രാഷ്ട്രങ്ങളിൽനിന്നുള്ള പൗരൻമാർക്കും വിലക്കേർപ്പെടുത്തിയ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. മുസ്ലിം വീസ നിരോധനം തടഞ്ഞ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യാൻ യുഎസ് അപ്പീൽ കോടതി വിസമ്മതിച്ചു. യുഎസിലേക്കുള്ള അഭയാർഥി വിലക്ക് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സർക്കാർ നൽകിയ ഹർജിയാണ് അപ്പീൽ കോടതി തള്ളിയത്. തീവ്രവാദ ഭീഷണിക്ക് വ്യക്തമായ തെളിവുണ്ടോയെന്നും സർക്കാരിന്‍റെ അപ്പീൽ പരിഗണിച്ച യുഎസ് ഫെഡറൽ അപ്പീൽ കോടതി ചോദിച്ചു. ട്രംപ് സർക്കാരിന്‍റെ ഉത്തരവ് കഴിഞ്ഞയാഴ്ചയാണ് Read more about മുസ്ലീം രാഷ്ട്രങ്ങളിൽനിന്നുള്ള പൗരൻമാർക്കും വിലക്കേർപ്പെടുത്തിയ ട്രംപിന് വീണ്ടും തിരിച്ചടി.[…]
10:32 am 10/2/2017 ചെന്നൈ: വ്യാഴാഴ്ച റിലീസ് ചെയ്യത തമിഴ് സൂപ്പർ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സിങ്കം- 3യുടെ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ. തമിഴ് റോക്കേഴ്സ് ലൈവ് സ്ട്രീമിംഗ് തുടങ്ങി. ചിത്രം ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് തമിഴ് റോക്കേഴ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.
07:20 am 10/2/2017 തൊടുപുഴ: ക്ളാസില്‍ മലയാളം പറഞ്ഞതിന് അധ്യാപിക നാലാം ക്ളാസുകാരന്‍െറ പുറത്ത് പോസ്റ്റര്‍ പതിച്ച് വീട്ടിലേക്കയച്ചു. ‘ഞാന്‍ അനുസരണയില്ലാത്തവനാണ്, എപ്പോഴും മലയാളമേ സംസാരിക്കൂ’ എന്നെഴുതിയ പോസ്റ്റര്‍ ഉടുപ്പില്‍ പതിച്ചാണ് കുട്ടിയെ അധിക്ഷേപിച്ചത്. തൊടുപുഴക്ക് സമീപം കാളിയാര്‍ ജയ്റാണി പബ്ളിക് സ്കൂളിലാണ് സംഭവം. രക്ഷിതാവിന്‍െറ പരാതിയില്‍ നാഗാലന്‍ഡ് സ്വദേശിയായ അധ്യാപികക്കെതിരെ കാളിയാര്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച കമ്യൂണിക്കേറ്റിവ് ഇംഗ്ളീഷ് ക്ളാസിലാണ് അധ്യാപികയുടെ വിവാദനടപടി. ക്ളാസ് നടക്കുന്നതിനിടെ ഏഴോളം വിദ്യാര്‍ഥികള്‍ മലയാളം സംസാരിച്ചതിനത്തെുടര്‍ന്നാണ് അധ്യാപിക ഇവരെ ശിക്ഷിച്ചതെന്ന് Read more about ക്ളാസില്‍ മലയാളം പറഞ്ഞതിന് നാലാം ക്ളാസുകാരന്‍െറ പുറത്ത് പോസ്റ്റര്‍ പതിച്ച് വീട്ടിലേക്കയച്ചു.[…]
07:17 am 10/2/2017 ന്യൂഡൽഹി: പാചകവാതകത്തിനു പിന്നാലെ റേഷൻ കടകളിലും കേന്ദ്രസർക്കാർ ആധാർ നിർബന്ധമാക്കി. ഇനിമുതൽ റേഷൻ സബ്സിഡി ലഭിക്കണമെങ്കിൽ ആധാർ റേഷൻകാർഡുമായി ബന്ധിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് വിജ്ഞാപനം ഇറക്കി. ഫെബ്രുവരി എട്ടു മുതൽ വിജ്ഞാപനം നിലവിൽവന്നു. ആധാറില്ലാത്തവർക്ക് ജൂൺ 30 വരെ സമയം നീട്ടിയിട്ടുണ്ട്.