മോദി ഇന്ന് പാര്‍ലമെന്റില്‍ പ്രസംഗിക്കും
08:42 am 7/21 2017 നോട്ട് അസാധുവാക്കലിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ പാർലമെന്റിലെ ആദ്യ പ്രസംഗത്തിന് ഇന്ന് ലോക്സഭയും രാജ്യസഭയും സാക്ഷ്യം വഹിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നല്‍കും. നോട്ട് അസാധുവാക്കലിന് നിയമസാധുത നല്കാനുള്ള ബില്ലും ഇന്ന് ലോക്സഭയുടെ അജണ്ടയിലുണ്ട്. നോട്ട് അസാധുവാക്കലിനെതിരെയുള്ള പ്രതിഷേധം കാരണം പാർലമെന്റ് ശീതകാല സമ്മേളനം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. പിന്നീട് പ്രധാനമന്ത്രി കൈക്കൂലി വാങ്ങിയതായി രാഹുൽ ഗാന്ധിയുടെ ആരോപണവും വന്നു. എന്നാൽ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്പതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ Read more about മോദി ഇന്ന് പാര്‍ലമെന്റില്‍ പ്രസംഗിക്കും[…]










